FRIENDS OF KANNUR.FRIENDS OF KANNUR.FRIENDS OF KANNUR

2012, ഏപ്രിൽ 20, വെള്ളിയാഴ്‌ച

FOKE-ഡോ.സുകുമാർ അഴീക്കോട് സ്മാരക ഗ്രന്ഥാലയത്തിന്റെ ഉദ്ഘാടനം

ഡോക്ടർ സുകുമാർ അഴീക്കോട് സ്മാരക ഗ്രന്ഥാലയത്തിന്റെ ഉദ്ഘാടനം


ഊഷരഭൂമിയായ കുവൈറ്റിലെ കണ്ണൂർ നിവാസികളായ പ്രവാസികളുടെ ഇടയിൽ, വസന്തത്തിന്റെ വർണ്ണകുട നിവർത്തിയ ഫ്രെൻഡ്സ് ഓഫ് കണ്ണൂർ, (ഫോക്ക് കുവൈറ്റ്), മലയാള ഭാഷയേയും അതിന്റെ സാഹിത്യ പൈതൃകത്തേയും ഉൾക്കൊള്ളുന്ന പ്രവാസികളെ പ്രോത്സാഹിപ്പിക്കുന്നതിനായി ഒരുക്കിയ ഡോക്ടർ സുകുമാർ അഴീക്കോട് സ്മാരക ഗ്രന്ഥാലയത്തിന്റെ ഉദ്ഘാടനം പ്രശസ്ത സാഹിത്യകാരന്മാരും ഫോക്ക് മെമ്പർമാരും മറ്റു അഭ്യുദയകാംഷികളും ഉൾപ്പെട്ട പ്രൗഡ ഗംഭീരമായ ചടങ്ങോടെ നടത്തപ്പെട്ടു.
ശ്രീ. ബി. പി . സുരേന്ദ്രൻ ( ലൈബ്രറി കൺ വീനർ) അദ്ധ്യക്ഷനായ പ്രസ്തുത ചടങ്ങിൽ ഫോക്ക് രക്ഷാധികാരി ശ്രീ. ഐ. വി. ദിനേശനിൽ നിന്നും സാന്ത്വനം കുവൈറ്റിന്റെ സാരഥിയും സാംസ്കാരിക പ്രവർത്തകനുമായ  ശ്രീ ജ്യോതിദാസ് ഗ്രന്ഥാലയത്തിനു  ആദ്യപുസ്തകങ്ങൾ ഏറ്റുവാങ്ങി ഉദ്ഘാടനം നിര്‍വഹിച്ചു . തുടർന്ന്  ഫോക്ക് മെമ്പർമാരും മറ്റു അഭ്യുദയകാംഷികളും  പുസ്തകങ്ങൾ സംഭാവന ചെയ്യുകയും ഭാവിയിലും ഗ്രന്ഥാലയത്തോട് സഹകരിക്കുമെന്നും പുസ്തകങ്ങൾ സംഭാവന നല്കുന്നതാണെന്നും അറിയിക്കുകയും ചെയ്തു.
പ്രവാസ സാഹിത്യം എന്നത് വേറിട്ട് ചർച്ച ചെയ്യപ്പെടേണ്ട ഒന്നല്ലെന്നും യശ:ശരീരനായ ഡോ. സുകുമാർ അഴീക്കോടിന്റെ പേരിലുള്ള ഈ ഗ്രന്ഥാലയം ഒരു പക്ഷെ ആദ്യ സംരഭമായിരിക്കാമെന്നും, വളരെ വ്യത്യസ്ഥമായി ഫോക്കും, പ്രതിഭാ സാഹിത്യവേദി കുവൈറ്റുമായി സംയോജിച്ചു നടത്തിയ ചടങ്ങിന്‌ എല്ലാ ഭാവുകങ്ങൾ നേരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഫോക്ക് പ്രസിഡന്റ് ശ്രീ വിജേഷ്, ഫോക്ക് ഫഹാഹീൽ യൂണിറ്റ് സെക്രട്ടറിയിൽ നിന്നും   ആദ്യ  ഗ്രന്ഥാലയത്തിന്റെ മെമ്പര്‍ഷിപ്‌ സ്വീകരിച്ചു.
തുടർന്ന്   ശ്രീ സൂര്യനാരായണൻ, ശ്രീ ജവാഹർ കെ. എഞ്ചിനീയർ,ശ്രീ.രാജേഷ്,ശ്രീ. പ്രശാന്ത്, ശ്രീപി.കെ. രമേശ്,ശ്രീ. ഓമനക്കുട്ടൻ,ശ്രീ മതി. യമുനാ ദിനേഷ് എന്നിവരും സമൂഹത്തിലെ വിവിധ മേഖലയിൽ പ്രവർത്തിക്കുന്ന മറ്റു പല പ്രമുഖരും ആശംസകൾ നേർന്നു.

ഡോക്ടർ സുകുമാർ അഴീക്കോടിന്റെ മനോഹരമായ ചിത്രം വരച്ച ശ്രീ. ഏറുമ്പുറത്തേയും പ്രതിഭാ കുവൈറ്റിന്‌ ഒട്ടേറെ സേവനങ്ങൾ നല്കിവരുന്ന ശ്രീ. പ്രകാശൻ പുത്തൂരിനേയും പ്രതിഭാ സാഹിത്യവേദി   പൊന്നാട നല്കി ആദരിച്ചു.
കുവൈറ്റിലെ അറിയപ്പെടുന്ന സാഹിത്യകാരൻ ശ്രീ പ്രേമൻ ഇല്ലത്ത് “ പ്രവാസി  സാഹിത്യം ഇന്ന്” എന്ന വിഷയത്തെ അധികരിച്ചു നടത്തിയ പ്രബന്ധാവരണത്തിനു ശേഷം ശ്രീ അബ്ദുൾ ലത്തീഫ് നീലേശ്വരം സാഹിത്യ ചർച്ചയിൽ പങ്കെടുത്തു സംസാരിച്ചു.
ചർച്ചയിൽ  പ്രതിഭാകുവൈറ്റിന്റെയും ഫോക്കിന്റെയും അംഗങ്ങൾ സജീവമായി .
ഫോക്ക് ജെ.സെക്രെട്ടറി ശ്രീ ജിതേഷ് സ്വാഗതമാശംസിച്ച ചടങ്ങിൽ ശ്രീ ഉണ്ണികൃഷ്ണൻ ഫഹാഹീൽ യൂണിറ്റ് സെക്രെട്ടറി നന്ദി പറഞ്ഞു.
































അഭിപ്രായങ്ങളൊന്നുമില്ല:

WELCOME TO FRIENDS OF KANNUR BLOGSPOT