FRIENDS OF KANNUR.FRIENDS OF KANNUR.FRIENDS OF KANNUR

Kannur story എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
Kannur story എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2016 ഡിസംബർ 28, ബുധനാഴ്‌ച

ഫോക്ക് വാർഷിക ജനറൽ ബോഡിയും പുതിയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പും


ഫ്രണ്ട്സ് ഓഫ് കണ്ണൂർ കുവൈറ്റ് എക്സപാറ്റസ് അസോസിയേഷൻ (ഫോക്ക്) വാർഷിക ജനറൽ ബോഡിയും പുതിയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പും 2016  ഡിസംബർ 30ന് രാവിലെ 10 മണി മുതൽ  അബ്ബാസിയ കമ്യൂണിറ്റി ഹാളിൽ നടക്കുന്നതാണ്. മീറ്റിംഗിൽ പങ്കെടുക്കാൻ എല്ലാ ഫോക്ക് കുടുംബാഗങ്ങളെയും  ക്ഷണിക്കുന്നുന്നതായും, വാഹന  സൗകര്യത്തിനായി യൂണിറ്റ് - കേന്ദ്ര കമ്മിറ്റി ഭാരവാഹികളുമായി ബന്ധപെടുവാനും ഭാരവാഹികൾ അറിയിച്ചു. വിവരങ്ങൾക്ക് വിളിക്കേണ്ട നമ്പർ-66527628,97910261


ഫോക്ക് 2017 പ്രവർത്തന വർഷ യൂണിറ്റ് ഭാരവാഹികൾ


ഫ്രണ്ട്സ് ഓഫ് കണ്ണൂർ കുവൈറ്റ് എക്സപാറ്റസ് അസോസിയേഷൻ (ഫോക്ക്) എല്ലാ യൂണിറ്റ്കകളുടെയും വാർഷിക ജനറൽ ബോഡി മീറ്റിംഗുകൾ സമാപിച്ചു.

വിവിധ യൂണിറ്റ് പരിധികളിൽ  നടന്ന ചടങ്ങിൽ സാൽമിയ യൂണിറ്റിലെ  പ്രദീപൻ പൊന്നോൻ  കൺവീനർ,  ജിനേഷ് പൊന്നിയത്  സെക്രട്ടറി, മുരളീധരൻ നാരായണൻ  ട്രഷറർ ആയും ഫഹാഹീൽ യൂണിറ്റിലെ  ആശോകൻ കാൻഡി  കൺവീനർ, വിമിൻ പ്രകാശ് സെക്രട്ടറി, സപ്തേഷ് രാമകൃഷ്ണൻ  ട്രഷറർ  എന്നിവരും  ജലീബ് യൂണിറ്റിലെ ബാലകൃഷ്ണൻ ഇ.വി യെ കൺവീനർ ആയും സോമൻ പി സെക്രട്ടറി ആയും ജോസഫ് ഇ മാത്യു ട്രഷറർ,



 ഫഹാഹീൽ നോർത്ത് ഉദയരാജ് കൺവീനർ,  ഹരിപ്രസാദ്.യു.കെ സെക്രട്ടറി, സോതിന് മനോഹർ ട്രഷറർ ആയും ഫർവാനിയ യൂണിറ്റിലെ  സുബിൻ ജഗദീഷ് കൺവീനർ, സുനിൽകുമാർ സെക്രട്ടറി, സജിത്ത്.കെ.കെ ട്രഷറർ  എന്നിവരും  അബ്ബാസിയ യൂണിറ്റിലെ ഷിജു കോട്ടായിയെ കൺവീനർ ആയും രാജേഷ്.എ.കെ സെക്രട്ടറി ആയും വിനോദ് ട്രഷറർ ആയും തിരഞ്ഞെടുക്കപ്പെട്ടു.

പൊന്ന്യം ചന്ദ്രൻ ന് ഫ്രണ്ട്സ് ഓഫ് കണ്ണൂർ കുവൈറ്റ് (ഫോക്ക്) സ്വീകരണം നൽകി.

കുവൈറ്റിൽ എത്തിയ പ്രശസ്ത ചിത്രകാരനും കേരള ലളിതകലാ അക്കാദമി സെക്രട്ടറിയും കണ്ണൂർ സ്വദേശിയുമായ ശ്രീ. പൊന്ന്യം ചന്ദ്രൻ ന് ഫ്രണ്ട്സ് ഓഫ് കണ്ണൂർ കുവൈറ്റ് (ഫോക്ക്) സ്വീകരണം നൽകിയപ്പോൾ .







 

2016 നവംബർ 27, ഞായറാഴ്‌ച

ഫോക് ബാലവേദിയുടെ ആഭിമുഖ്യത്തിൽ ശിശുദിനാഘോഷം 2016 സംഘടിപ്പിച്ചു.


ഫോക്  ബാലവേദിയുടെ ആഭിമുഖ്യത്തിൽ  ശിശുദിനാഘോഷം 2016 സംഘടിപ്പിച്ചു.

വിനോദകരവും വിജ്ഞാനപ്രദവുമായ പരിപാടികളോടെ ഫ്രണ്ട്സ് ഓഫ് കണ്ണൂര് എക്സ്പാറ്റ്സ് അസോസിയേഷന് (ഫോക്)  ബാലവേദിയുടെ ആഭിമുഖ്യത്തിൽ  ശിശുദിനാഘോഷം സംഘടിപ്പിച്ചു.

 ഫോക് മങ്കഫ് ഹാളിൽ വച്ചു നടന്ന  പരിപാടികൾക്ക് ബാലവേദി കോഡിനേറ്റർ ദയാനന്ദ്, ആർട്സ് സെക്രട്ടറി രാജേഷ് എന്നിവർ നേതൃത്വം നൽകി. സ്കൂൾ കുട്ടികൾക്കായി നടത്തിയ ചിത്രരചനാ മത്സരം ചിത്രകാരൻ പ്രകാശൻ പുത്തൂർ നിയന്ദ്രിച്ചു.  തുടർന്ന് നടത്തിയ  വിനോദ വിജ്ഞാന പരിപാടി  പ്രശസ്ത സാമൂഹിക പ്രവർത്തകൻ സനൽ കുമാർ നയിച്ചു .

അദ്വയിത് സുനേഷ്, അർച്ചന കൃഷ്ണരാജ് , ചെതൻ ജിതേഷ് , ആദിത്യ മഹേഷ്(ബാലവേദി ) ഫോക് പ്രസിഡന്റ് ശൈമേഷ്,ജെ.സെക്രട്ടറി സലിം. എം.എൻ,ബിന്ദു രാധാകൃഷ്ണൻ, ലീന സാബു (വനിതാ വേദി ) എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു  
 

2016 സെപ്റ്റംബർ 27, ചൊവ്വാഴ്ച

ഫ്രണ്ട്സ് ഓഫ് കണ്ണൂർ കുവൈറ്റ് എക്സ്പാറ്റ്സ് അസോസിയേഷന് ഗോൾഡൻ ഫോക്ക് പുരസ്കാര സമർപ്പണം

കുവൈറ്റിലെ കണ്ണൂർ നിവാസികളുടെ കൂട്ടായ്മയായ ഫ്രണ്ട്സ് ഓഫ് കണ്ണൂർ കുവൈറ്റ് എക്സ്പാറ്റ്സ് അസോസിയേഷന് (ഫോക്ക്) ഗോൾഡൻ ഫോക്ക് പുരസ്കാര സമർപ്പണം സെപ്റ്റംബർ 3ന് പയ്യന്നൂർ സൗത്ത് കാനയിയിൽ ഉള്ള യമുനാതീരം റിസോട് ഓഡിറ്റോറിയത്തിൽ ജില്ലയിലെ രാഷ്ട്രീയ സാംസ്ക്കാരിക മേഖലയിലെ പ്രമുഖ വ്യക്തികൾ പങ്കെടുത്ത ചടങ്ങിൽ വച്ച് നടന്നു.












തെയ്യം മേഖലയിലെ സമഗ്ര സംഭാവനക്ക് സമർപ്പിക്കപ്പെട്ട അവാർഡ് ശ്രീ. പി.പി.കുഞ്ഞിരാമപെരുവണ്ണാൻ ജില്ലാ പഞ്ചായത്ത് വൈസ് പ്രസി രണ്ട് പി.പി.ദിവ്യയിൽ നിന്ന് ഏറ്റുവാങ്ങി. അവാർഡ...് തുക ഫോക്ക ലോർ വൈസ് ചെയർമാൻ ശ്രീ. എരഞ്ഞോളി മൂസയും പ്രശസ്തി പത്രം ശ്രീ.കെ.കെ.ആർ വെങ്ങരയും സമർപ്പിച്ചു. ശ്രീ.കെ.കെ.മാരാർ ഉദ്ഘാടനം നിർവ്വഹിച്ച ചടങ്ങിന് ഫോക്ക് വൈസ് പ്രസിരണ്ട് ബിജു ആന്റണി സ്വാഗതവും ട്രഷറർ ദിനേശൻ . വി നന്ദിയും രേഖപ്പെടുത്തി. ഫോക്ക് പ്രസി രണ്ട് ഷൈമേഷ്. കെ അദ്ധ്യക്ഷനായിരുന്ന ചടങ്ങിൽ വിജു. എ.എ (നോർക്ക സെൽ ) ഡോ.സുഷീൽ ആൻറോൺ (എൻ.എം.സി.സി) പ്രസൂൺ (ആർട്ട് ലവേഴ്‌സ് ) കെ.എസ്.ജയമോഹൻ (ഹോപ്പ് ചാരിറ്റബിൾ ട്രസ്റ്റ് ) ഐ.വി.ദിനേശ് , സൂര്യനാരയൺ (ഫോക്ക് രക്ഷാധികാരി ) ഇബ്രാഹിം വെങ്ങര, കെ. പി. കെ വെങ്ങര (ദുബായ് റേഡിയോ)എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.
http://friendsofkannurkuwait.blogspot.com/2016/09/blog-post.html

2016 ജൂൺ 14, ചൊവ്വാഴ്ച

ഫോക് കുട്ടികൾക്കായി നാടക കളരി സംഘടിപ്പിച്ചു.


ഫോക് കുട്ടികൾക്കായി നാടക കളരി സംഘടിപ്പിച്ചു.


 

കണ്ണൂർ നിവാസികളുടെ കൂട്ടായിമയായ ഫ്രെണ്ട്സ് ഓഫ് കണ്ണൂർ നടത്തി വരുന്ന മാതൃഭാഷ പഠന ക്ലാസ്സായ അക്ഷരകൂട്ടതോടനുബന്ധിച്ച് നാടക കളരി  സംഘടിപ്പിച്ചു. കുട്ടികൾക്കായി സംഘടിപ്പിച്ച കളിപന്തൽ കേരള സംഗീത നാടക  അക്കാദമിയുടെ നാടക സംവിധായകനുളള അവാര്‍ഡ് ജേതാവായ ശ്രീ.സുരേഷ് തോലംമ്പ്റ നേതൃത്വം നല്‍കി. കുട്ടികളിൽ നാടകത്തെ കുറിച്ച് വളരെയേറെ അറിവ് പകരുന്നത്തായിരുന്നു ഫാഹഹീൽ യൂണിറ്റുകൾ സംഘടിപ്പിച്ച ഈ ക്യാമ്പ്.

ആർട്ട്സ് കൺവീനർ രാജീവ്.എം.വി അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ഫാഹഹീൽ നോർത്ത് യൂണിറ്റ് കൺവീനർ മനോജ് സ്വാഗതവും, ഫാഹഹീൽ യൂണിറ്റ് കൺവീനർ  രെംജിത്ത് നന്ദിയും പറഞ്ഞു.ആശംസകൾ അർപ്പിച്ചു കൊണ്ട് ശൈമേഷ്.കെ.കെ, സലീം.എം.എൻ,ബിന്ദു രാധാകൃഷ്ണൻ, ദയാനന്ദൻ,ശ്രീഷ ദയാനന്ദ്,അർച്ചന കൃഷ്ണരാജ് എന്നിവർ സംസാരിച്ചു.























WELCOME TO FRIENDS OF KANNUR BLOGSPOT