FRIENDS OF KANNUR.FRIENDS OF KANNUR.FRIENDS OF KANNUR

Media Library എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
Media Library എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2016 സെപ്റ്റംബർ 27, ചൊവ്വാഴ്ച

ഫ്രണ്ട്സ് ഓഫ് കണ്ണൂർ കുവൈറ്റ് എക്സ്പാറ്റ്സ് അസോസിയേഷന് ഗോൾഡൻ ഫോക്ക് പുരസ്കാര സമർപ്പണം

കുവൈറ്റിലെ കണ്ണൂർ നിവാസികളുടെ കൂട്ടായ്മയായ ഫ്രണ്ട്സ് ഓഫ് കണ്ണൂർ കുവൈറ്റ് എക്സ്പാറ്റ്സ് അസോസിയേഷന് (ഫോക്ക്) ഗോൾഡൻ ഫോക്ക് പുരസ്കാര സമർപ്പണം സെപ്റ്റംബർ 3ന് പയ്യന്നൂർ സൗത്ത് കാനയിയിൽ ഉള്ള യമുനാതീരം റിസോട് ഓഡിറ്റോറിയത്തിൽ ജില്ലയിലെ രാഷ്ട്രീയ സാംസ്ക്കാരിക മേഖലയിലെ പ്രമുഖ വ്യക്തികൾ പങ്കെടുത്ത ചടങ്ങിൽ വച്ച് നടന്നു.












തെയ്യം മേഖലയിലെ സമഗ്ര സംഭാവനക്ക് സമർപ്പിക്കപ്പെട്ട അവാർഡ് ശ്രീ. പി.പി.കുഞ്ഞിരാമപെരുവണ്ണാൻ ജില്ലാ പഞ്ചായത്ത് വൈസ് പ്രസി രണ്ട് പി.പി.ദിവ്യയിൽ നിന്ന് ഏറ്റുവാങ്ങി. അവാർഡ...് തുക ഫോക്ക ലോർ വൈസ് ചെയർമാൻ ശ്രീ. എരഞ്ഞോളി മൂസയും പ്രശസ്തി പത്രം ശ്രീ.കെ.കെ.ആർ വെങ്ങരയും സമർപ്പിച്ചു. ശ്രീ.കെ.കെ.മാരാർ ഉദ്ഘാടനം നിർവ്വഹിച്ച ചടങ്ങിന് ഫോക്ക് വൈസ് പ്രസിരണ്ട് ബിജു ആന്റണി സ്വാഗതവും ട്രഷറർ ദിനേശൻ . വി നന്ദിയും രേഖപ്പെടുത്തി. ഫോക്ക് പ്രസി രണ്ട് ഷൈമേഷ്. കെ അദ്ധ്യക്ഷനായിരുന്ന ചടങ്ങിൽ വിജു. എ.എ (നോർക്ക സെൽ ) ഡോ.സുഷീൽ ആൻറോൺ (എൻ.എം.സി.സി) പ്രസൂൺ (ആർട്ട് ലവേഴ്‌സ് ) കെ.എസ്.ജയമോഹൻ (ഹോപ്പ് ചാരിറ്റബിൾ ട്രസ്റ്റ് ) ഐ.വി.ദിനേശ് , സൂര്യനാരയൺ (ഫോക്ക് രക്ഷാധികാരി ) ഇബ്രാഹിം വെങ്ങര, കെ. പി. കെ വെങ്ങര (ദുബായ് റേഡിയോ)എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.
http://friendsofkannurkuwait.blogspot.com/2016/09/blog-post.html

2016 ജൂൺ 14, ചൊവ്വാഴ്ച

ഫോക് കുട്ടികൾക്കായി നാടക കളരി സംഘടിപ്പിച്ചു.


ഫോക് കുട്ടികൾക്കായി നാടക കളരി സംഘടിപ്പിച്ചു.


 

കണ്ണൂർ നിവാസികളുടെ കൂട്ടായിമയായ ഫ്രെണ്ട്സ് ഓഫ് കണ്ണൂർ നടത്തി വരുന്ന മാതൃഭാഷ പഠന ക്ലാസ്സായ അക്ഷരകൂട്ടതോടനുബന്ധിച്ച് നാടക കളരി  സംഘടിപ്പിച്ചു. കുട്ടികൾക്കായി സംഘടിപ്പിച്ച കളിപന്തൽ കേരള സംഗീത നാടക  അക്കാദമിയുടെ നാടക സംവിധായകനുളള അവാര്ഡ് ജേതാവായ ശ്രീ.സുരേഷ് തോലംമ്പ്റ നേതൃത്വം നല്കി. കുട്ടികളിൽ നാടകത്തെ കുറിച്ച് വളരെയേറെ അറിവ് പകരുന്നത്തായിരുന്നു ഫാഹഹീൽ യൂണിറ്റുകൾ സംഘടിപ്പിച്ച ക്യാമ്പ്.

ആർട്ട്സ് കൺവീനർ രാജീവ്.എം.വി അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ഫാഹഹീൽ നോർത്ത് യൂണിറ്റ് കൺവീനർ മനോജ് സ്വാഗതവും, ഫാഹഹീൽ യൂണിറ്റ് കൺവീനർ  രെംജിത്ത് നന്ദിയും പറഞ്ഞു.ആശംസകൾ അർപ്പിച്ചു കൊണ്ട് ശൈമേഷ്.കെ.കെ, സലീം.എം.എൻ,ബിന്ദു രാധാകൃഷ്ണൻ, ദയാനന്ദൻ,ശ്രീഷ ദയാനന്ദ്,അർച്ചന കൃഷ്ണരാജ് എന്നിവർ സംസാരിച്ചു.























2016 ഏപ്രിൽ 29, വെള്ളിയാഴ്‌ച

ഫോക് കുടുംബസംഗമം 2016 സംഘടിപ്പിച്ചു.




കുവൈറ്റ് സിറ്റി:  കുവൈറ്റിലെ കണ്ണൂർ നിവാസികളുടെ കൂട്ടായ്മയായ ഫ്രണ്ട്സ് ഓഫ് കണ്ണൂര് എക്സ്പാറ്റ്സ് അസോസിയേഷന് (ഫോക്)   കുടുംബസംഗമം 2016 സംഘ ടിപ്പിച്ചു. വഫ്രയിൽ സംഘടിപ്പിച്ച കുടുംബ സംഗമത്തിൽ നിരവധി  അംഗങ്ങൾ പങ്കെടുത്തു.  ഫോക്  രക്ഷാധികാരി ജി.വി. മോഹനൻ ഉദ്ഘാടനം നിർവഹിച്ചു. ഫോക് പ്രസിഡണ്ട് കെ.കെ ഷൈമേഷ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിനു   ജനറൽ സെക്രട്ടറി സലിം.എം.എൻ സ്വാഗതം ആശംസിച്ചു. ഫോക് നടത്തിവരുന്ന മാതൃഭാഷ പഠനക്ലാസ്സായ അക്ഷരകൂട്ടത്തിൻറെ  2016  വര്ഷ പ്രവര്ത്തന ഉദ്ഘാടനം ആർട്ട്സ് ജോയന്റ് കൺവീനർ എം.വി.രാജീവ് നിർവഹിച്ചു. തുടർന്ന് കുട്ടികളുടെയും,വനിതകളുടെയും,പുരുഷൻമാരുടെയും വ്യത്യസ്തമായ കലാ കായിക മത്സരങ്ങൾ അരങ്ങേറി,.വി.സുനേഷ്,ജിതേഷ് എം .പി ,മുരളി.സി  എന്നിവർ മത്സരങ്ങൾ നിയന്ത്രിച്ചു. വിജയികൾക്ക്  സമ്മാനങ്ങൾ വിതരണം ചെയ്തു  കുടുംബസംഗമ  ജോയന്റ് കൺവീനർ ദയാനന്ദൻ നന്ദിയും,വനിതവേദി ചെയർപേഴ്സൺ ബിന്ദു രാധാകൃഷ്ണൻ ആശംസയും അർപ്പിച്ചു.






























































































































WELCOME TO FRIENDS OF KANNUR BLOGSPOT