FRIENDS OF KANNUR.FRIENDS OF KANNUR.FRIENDS OF KANNUR

2012, ഏപ്രിൽ 16, തിങ്കളാഴ്‌ച

ഫ്രെണ്ട്സ് ഓഫ് കണ്ണൂര്‍ (FOKE) പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു


കുവൈറ്റ്: ഫ്രെണ്ട്സ് ഓഫ് കണ്ണൂര്‍ കുവൈറ്റ്‌ എക്സ്പാറ്റ്‌സ് അസോസിയേഷന്‍ (ഫോക്ക്) വാര്‍ഷിക ജനറല്‍ ബോഡി യോഗം 2012 വര്‍ഷത്തെ ഭാരവാഹികളെ തെരഞ്ഞെടുത്തു. ഏപ്രില്‍ ആറ് വെള്ളിയാഴ്ച കാലത്ത് 10 മണിക്ക് ഖൈത്താന്‍ ഇന്ത്യന്‍ കമ്മ്യൂണിറ്റി സ്കൂളില്‍ നടന്ന ജനറല്‍ ബോഡിയില്‍ സെക്രട്ടറി കെ ഷൈമേഷ് സ്വാഗതം ആശംസിച്ചു.

പ്രസിഡന്റ്‌ കെ വി വിജയെഷ് അധ്യക്ഷനായിരുന്നു. ജനറല്‍ സെക്രട്ടറി എം പി ജിതേഷ് അവതരിപ്പിച്ച വാര്‍ഷിക പ്രവര്‍ത്തന റിപ്പോര്‍ട്ടും ട്രഷറര്‍ കെ സി സുനില്‍കുമാര്‍ അവതരിപ്പിച്ച സാമ്പത്തികറിപ്പോര്‍ട്ടും യോഗം അംഗീകരിച്ചു. പ്രവാസി തിരിച്ചറിയല്‍ കാര്‍ഡിന്റെ ആവശ്യകതയെക്കുറിച്ച് ടി വി ജയന്‍ വിശദീകരണം നല്‍കുകയും പ്രവാസി കാര്‍ഡ്‌ വിതരണം മുഖ്യ രക്ഷാധികാരി ഐ വി ദിനേശ് നിര്‍വഹിക്കുകയും ചെയ്തു. ടി വി ജയന്‍, ബി പി സുരേന്ദ്രന്‍, ജി വി മോഹനന്‍ എന്നിവര്‍ അടങ്ങുന്ന പ്രിസീഡിയം യോഗനടപടികള്‍ നിയന്ത്രിച്ചു.

പെട്രോള്‍ വില നിയന്ത്രണാധികാരം എണ്ണ കമ്പനികളെ ഏല്‍പ്പിച്ച കേന്ദ്ര ഗവ. തീരുമാനം പിന്‍വലിച്ചു പൂര്‍വസ്ഥിതി പുനസ്ഥാപിക്കുക. കണ്ണൂര്‍ വിമാനത്താവളത്തിന്റെ പണി ദ്രുതഗതിയില്‍ ആരംഭിക്കുക, വിമാനത്താവള ഓഹരി വിതരണം ഉദാരവല്കരിക്കുക, കുവൈറ്റിലെ ഗാര്‍ഹിക മേഖലയില്‍ തൊഴിലിനെത്തുന്ന തൊഴിലാളികളുടെ സുരക്ഷിതത്വം ഉറപ്പുവരുത്തുവാന്‍ ഇന്ത്യന്‍ എംബസിയും പ്രവാസികാര്യ വകുപ്പും നിയമങ്ങള്‍ കര്‍ശനമായി നടപ്പില്‍ വരുത്തുക, സ്വാശ്രയ മേഘലയില്‍ എം പി ഫണ്ട്‌ വിനിയോഗിക്കുന്നതില്‍ നിന്നും അധികാരികള്‍ പിന്തിരിയുക എന്നീ ആവശ്യങ്ങള്‍ യോഗം പ്രമേയത്തിലൂടെ ആവശ്യപെട്ടു.

2012 വര്‍ഷത്തെ പുതിയ ഭരണസമിതിയെ യോഗം തെരഞ്ഞെടുത്തു. കെ വി വിജയെഷ് (പ്രസിഡന്റ്‌), പി കെ രമേശ്‌ (വൈസ് പ്രസിഡന്റ്‌) , എം പി ജിതേഷ് (ജന. സെക്രട്ടറി), കെ ഷൈമേഷ്, ഷൈജു പള്ളിപ്പുറം, രവി കാപ്പാടന്‍, മുരളി സി, പ്രകാശന്‍ പി പി (സെക്രട്ടറിമാര്‍), കെ സി സുനില്‍ കുമാര്‍ (ട്രഷറര്‍), സോമന്‍ സി (ജോയിന്റ് ട്രെഷറര്‍), സലിം എം എന്‍, സുനോജ് കെ പി, ബിജു ആന്റണി, ജയന്‍ ടി വി, സുരേന്ദ്രന്‍ ബി പി, രാഘവന്‍ ടി കെ, ബിജു കെ വി, വിജയകുമാര്‍ എന്‍ കെ, ചന്ദ്രമോഹനന്‍ കണ്ണൂര്‍, അനില്‍ കേളോത്ത്, ഒമാനക്കുട്ടന്‍ കെ, സതീഷ്‌, അനൂപ് രാജന്‍, സുമല്‍, സുരേഷ് ബാബു എം (എക്സിക്യൂട്ടീവ് അംഗങ്ങള്‍) എന്നിവര്‍ അടങ്ങുന്ന കമ്മിറ്റി നിലവില്‍ വന്നു.

അഭിപ്രായങ്ങളൊന്നുമില്ല:

WELCOME TO FRIENDS OF KANNUR BLOGSPOT