FRIENDS OF KANNUR.FRIENDS OF KANNUR.FRIENDS OF KANNUR

FOKE Kuwait Charity എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
FOKE Kuwait Charity എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2016 ഡിസംബർ 28, ബുധനാഴ്‌ച

ഫോക്ക് 2017 പ്രവർത്തന വർഷ യൂണിറ്റ് ഭാരവാഹികൾ


ഫ്രണ്ട്സ് ഓഫ് കണ്ണൂർ കുവൈറ്റ് എക്സപാറ്റസ് അസോസിയേഷൻ (ഫോക്ക്) എല്ലാ യൂണിറ്റ്കകളുടെയും വാർഷിക ജനറൽ ബോഡി മീറ്റിംഗുകൾ സമാപിച്ചു.

വിവിധ യൂണിറ്റ് പരിധികളിൽ  നടന്ന ചടങ്ങിൽ സാൽമിയ യൂണിറ്റിലെ  പ്രദീപൻ പൊന്നോൻ  കൺവീനർ,  ജിനേഷ് പൊന്നിയത്  സെക്രട്ടറി, മുരളീധരൻ നാരായണൻ  ട്രഷറർ ആയും ഫഹാഹീൽ യൂണിറ്റിലെ  ആശോകൻ കാൻഡി  കൺവീനർ, വിമിൻ പ്രകാശ് സെക്രട്ടറി, സപ്തേഷ് രാമകൃഷ്ണൻ  ട്രഷറർ  എന്നിവരും  ജലീബ് യൂണിറ്റിലെ ബാലകൃഷ്ണൻ ഇ.വി യെ കൺവീനർ ആയും സോമൻ പി സെക്രട്ടറി ആയും ജോസഫ് ഇ മാത്യു ട്രഷറർ,



 ഫഹാഹീൽ നോർത്ത് ഉദയരാജ് കൺവീനർ,  ഹരിപ്രസാദ്.യു.കെ സെക്രട്ടറി, സോതിന് മനോഹർ ട്രഷറർ ആയും ഫർവാനിയ യൂണിറ്റിലെ  സുബിൻ ജഗദീഷ് കൺവീനർ, സുനിൽകുമാർ സെക്രട്ടറി, സജിത്ത്.കെ.കെ ട്രഷറർ  എന്നിവരും  അബ്ബാസിയ യൂണിറ്റിലെ ഷിജു കോട്ടായിയെ കൺവീനർ ആയും രാജേഷ്.എ.കെ സെക്രട്ടറി ആയും വിനോദ് ട്രഷറർ ആയും തിരഞ്ഞെടുക്കപ്പെട്ടു.

2016 നവംബർ 27, ഞായറാഴ്‌ച

ഫോക് ബാലവേദിയുടെ ആഭിമുഖ്യത്തിൽ ശിശുദിനാഘോഷം 2016 സംഘടിപ്പിച്ചു.


ഫോക്  ബാലവേദിയുടെ ആഭിമുഖ്യത്തിൽ  ശിശുദിനാഘോഷം 2016 സംഘടിപ്പിച്ചു.

വിനോദകരവും വിജ്ഞാനപ്രദവുമായ പരിപാടികളോടെ ഫ്രണ്ട്സ് ഓഫ് കണ്ണൂര് എക്സ്പാറ്റ്സ് അസോസിയേഷന് (ഫോക്)  ബാലവേദിയുടെ ആഭിമുഖ്യത്തിൽ  ശിശുദിനാഘോഷം സംഘടിപ്പിച്ചു.

 ഫോക് മങ്കഫ് ഹാളിൽ വച്ചു നടന്ന  പരിപാടികൾക്ക് ബാലവേദി കോഡിനേറ്റർ ദയാനന്ദ്, ആർട്സ് സെക്രട്ടറി രാജേഷ് എന്നിവർ നേതൃത്വം നൽകി. സ്കൂൾ കുട്ടികൾക്കായി നടത്തിയ ചിത്രരചനാ മത്സരം ചിത്രകാരൻ പ്രകാശൻ പുത്തൂർ നിയന്ദ്രിച്ചു.  തുടർന്ന് നടത്തിയ  വിനോദ വിജ്ഞാന പരിപാടി  പ്രശസ്ത സാമൂഹിക പ്രവർത്തകൻ സനൽ കുമാർ നയിച്ചു .

അദ്വയിത് സുനേഷ്, അർച്ചന കൃഷ്ണരാജ് , ചെതൻ ജിതേഷ് , ആദിത്യ മഹേഷ്(ബാലവേദി ) ഫോക് പ്രസിഡന്റ് ശൈമേഷ്,ജെ.സെക്രട്ടറി സലിം. എം.എൻ,ബിന്ദു രാധാകൃഷ്ണൻ, ലീന സാബു (വനിതാ വേദി ) എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു  
 

2015 ഡിസംബർ 14, തിങ്കളാഴ്‌ച

ഫോക് മെമ്പർമാർക്ക് സൗജന്യ രോഗ നിര്‍ണയ ക്യാമ്പും മെഡിക്കല്‍ പരിശോധനയും ഫര് വാനിയ മെട്രോ മെഡിക്കൽ ക്ലിനിക്കിൽ സംഘടിപ്പിപ്പിക്കുന്നു

ഫ്രണ്ട്സ് ഓഫ് കണ്ണൂർ ( ഫോക് )  മെട്രോ മെഡിക്കൽ കെയർ ഫര് വാനിയയും സംയുക്തമായി ഫോക് മെമ്പർമാർക്ക്  സൗജന്യ രോഗ നിര്‍ണയ ക്യാമ്പും മെഡിക്കല്‍ പരിശോധനയും ഫര് വാനിയ മെട്രോ മെഡിക്കൽ   ക്ലിനിക്കിൽ സംഘടിപ്പിപ്പിക്കുന്നു   2015 ഡിസംബർ 23 നോ 24 നോ , പൊതു അവുധി അറിയിപ്പ് വരും പ്രകാരം നടത്തുന്നതായിരിക്കും , ആദ്യം രെജിസ്റ്റെർ  ചെയ്യുന്ന 250 മെമ്പർമാർര്ക്കായിരിക്കും മുന്ഗണന , രെജിസ്ട്രേഷൻ ഫോം വിശദ വിവരങ്ങൾ  യൂനിറ്റ് ഭാരവാഹികളിൽ നിന്ന് ലഭിക്കുന്നതായിരിക്കും . www.friendsofkannur.com  എന്നാ വെബ്‌സൈറ്റിൽ നിന്നും ഫോറം ഡൌണ്‍ലോഡ് ചെയ്യാം .


2015 മാർച്ച് 25, ബുധനാഴ്‌ച

FOKE DENTAL MEDICAL CAMP 2015 AT MANGAF OFFICE

ദന്ത പരിശോധനയും ബോധവല്ക്കരണസെമിനാറും ഇന്ത്യൻ ദന്തിസ്റ്റ് അലെയെൻസ് കുവൈറ്റ് (IDAK ) ഫ്രണ്ട്സ് ഓഫ് കണ്ണൂര് കുവൈറ്റ് എക്സ്പാട്രിയേട്സ് അസോസിയേഷന്(FOKE ) സംയുക്തമായി ഫോക് മെമ്പർമാർക്കായി 13-03-2015 ന് മംഗഫ് ഫോക് ഹാളിൽ വച്ച് 3 മണി മുതൽ 6 മണി വരെ സൗജന്യ ദന്തൽ മെഡിക്കല് ക്യാമ്പ് സംഘടിപ്പിച്ചു. നിരവധി അംഗങ്ങൾ പങ്കെടുത്തു

















2014 ജൂലൈ 21, തിങ്കളാഴ്‌ച

പ്രവാസി തിരിച്ചറിയൽ കാർഡ്/ ക്ഷേമ നിധി കാമ്പയിൻ ഫഹാഹീൽ

പ്രവാസി തിരിച്ചറിയൽ കാർഡ്/ ക്ഷേമ നിധി കാമ്പയിൻ പ്രവാസികളുടെ പുനരധിവാസവും സാമൂഹിക സാമ്പത്തിക സുരക്ഷിതത്വവും ഉറപ്പു വരുത്തുവാൻ കേരള സർക്കാർ ആരംഭിച്ച ക്ഷേമനിധിയെപ്പറ്റി ബോധവത്കരിക്കുവാനും അതിൽ അംഗങ്ങളാക്കുവാനും വേണ്ടി കുവൈറ്റിലെ കണ്ണൂര് നിവാസ...ികളുടെ കൂട്ടായ്മയായ ഫ്രണ്ട്സ് ഓഫ് കണ്ണൂർ (ഫോക്ക്) ഫഹാഹീൽ യൂണിറ്റ് ജുലൈ 29 നു വൈകുന്നേരം 5മണി മുതൽ മംഗാഫിലുള്ള ഫോക്ക് ഹാളിൽ വെച്ച് കാമ്പയിൻ സംഘടിപ്പിക്കുന്നു . കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടേണ്ട നമ്പർ - 99641201, 65872075


http://www.pravasiwelfarefund.org/index.php/application-forms-and-chalans

2013 ഓഗസ്റ്റ് 26, തിങ്കളാഴ്‌ച

FOKE രക്തദാനം നടത്തി

ഭാരത്തിന്റെ അറുപത്തിഏഴാം സ്വാതന്ത്രദിനാഘോഷത്തോടനുബന്ധിച്ച് സാമൂഹിക സേവനത്തിന്റെ മഹനീയ സന്ദേശവുമായി കണ്ണൂര് നിവാസികളുടെ കുവൈറ്റിലെ കൂട്ടായ്മ , ഫ്രണ്ട്സ് ഓഫ് കണ്ണൂർ കുവൈറ്റ് എക്സ്പാറ്റ്സ് അസോസിയേഷൻ (ഫോക്ക്) കുവൈറ്റ്‌ രക്തബാങ്കിൽ രക്തദാനം നടത്തി . ആഗസ്ത് 16നു കുവൈറ്റ്‌ ബ്ലഡ്ബാങ്കി‍ല്‍ നടത്തിയ ക്യാമ്പില്‍ നൂറില്‍പരം അംഗങ്ങള് രക്തദാനം നടത്തി. ഈ സാമൂഹ്യ പ്രവര്ത്തനത്തില്‍ ഇന്തോ കുവൈത്ത് കമ്യുനിട്ടി (മിനിസ്ട്രി ഓഫ് സോഷ്യല്എഫെര്സ്) ചെയര്മാന് അബ്ദുല്അസിസ് അല്ദുയെയിജ് സര്ട്ടിഫിക്കറ്റുകള് വിതരന്നം ചെയ്യ്തു. ഫോക്ക് രക്ഷാധികാരി ജീ.വി.മൊഹനന് പ്രസിഡണ്ട് കെ.ഓമനകുട്ടന്, ജനറല് സെക്രട്ടറി ശൈമേഷ്.കെ.കെ, ട്രഷറര് കെ.വി. വിജേഷ്, എന്നിവര് നേതൃത്തം നല്കി .
കൂടുതൽ ചിത്രങ്ങൾ http://abbasiyatoday.com/news/friends-of-kannur-blood-donatio.html http://abbasiyatoday.com/news/friends-of-kannur-blood-donatio.html

WELCOME TO FRIENDS OF KANNUR BLOGSPOT