FRIENDS OF KANNUR.FRIENDS OF KANNUR.FRIENDS OF KANNUR

തെയ്യം എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
തെയ്യം എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2016 സെപ്റ്റംബർ 27, ചൊവ്വാഴ്ച

ഫ്രണ്ട്സ് ഓഫ് കണ്ണൂർ കുവൈറ്റ് എക്സ്പാറ്റ്സ് അസോസിയേഷന് ഗോൾഡൻ ഫോക്ക് പുരസ്കാര സമർപ്പണം

കുവൈറ്റിലെ കണ്ണൂർ നിവാസികളുടെ കൂട്ടായ്മയായ ഫ്രണ്ട്സ് ഓഫ് കണ്ണൂർ കുവൈറ്റ് എക്സ്പാറ്റ്സ് അസോസിയേഷന് (ഫോക്ക്) ഗോൾഡൻ ഫോക്ക് പുരസ്കാര സമർപ്പണം സെപ്റ്റംബർ 3ന് പയ്യന്നൂർ സൗത്ത് കാനയിയിൽ ഉള്ള യമുനാതീരം റിസോട് ഓഡിറ്റോറിയത്തിൽ ജില്ലയിലെ രാഷ്ട്രീയ സാംസ്ക്കാരിക മേഖലയിലെ പ്രമുഖ വ്യക്തികൾ പങ്കെടുത്ത ചടങ്ങിൽ വച്ച് നടന്നു.












തെയ്യം മേഖലയിലെ സമഗ്ര സംഭാവനക്ക് സമർപ്പിക്കപ്പെട്ട അവാർഡ് ശ്രീ. പി.പി.കുഞ്ഞിരാമപെരുവണ്ണാൻ ജില്ലാ പഞ്ചായത്ത് വൈസ് പ്രസി രണ്ട് പി.പി.ദിവ്യയിൽ നിന്ന് ഏറ്റുവാങ്ങി. അവാർഡ...് തുക ഫോക്ക ലോർ വൈസ് ചെയർമാൻ ശ്രീ. എരഞ്ഞോളി മൂസയും പ്രശസ്തി പത്രം ശ്രീ.കെ.കെ.ആർ വെങ്ങരയും സമർപ്പിച്ചു. ശ്രീ.കെ.കെ.മാരാർ ഉദ്ഘാടനം നിർവ്വഹിച്ച ചടങ്ങിന് ഫോക്ക് വൈസ് പ്രസിരണ്ട് ബിജു ആന്റണി സ്വാഗതവും ട്രഷറർ ദിനേശൻ . വി നന്ദിയും രേഖപ്പെടുത്തി. ഫോക്ക് പ്രസി രണ്ട് ഷൈമേഷ്. കെ അദ്ധ്യക്ഷനായിരുന്ന ചടങ്ങിൽ വിജു. എ.എ (നോർക്ക സെൽ ) ഡോ.സുഷീൽ ആൻറോൺ (എൻ.എം.സി.സി) പ്രസൂൺ (ആർട്ട് ലവേഴ്‌സ് ) കെ.എസ്.ജയമോഹൻ (ഹോപ്പ് ചാരിറ്റബിൾ ട്രസ്റ്റ് ) ഐ.വി.ദിനേശ് , സൂര്യനാരയൺ (ഫോക്ക് രക്ഷാധികാരി ) ഇബ്രാഹിം വെങ്ങര, കെ. പി. കെ വെങ്ങര (ദുബായ് റേഡിയോ)എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.
http://friendsofkannurkuwait.blogspot.com/2016/09/blog-post.html

2016 ഏപ്രിൽ 29, വെള്ളിയാഴ്‌ച

കണ്ണൂരിന്റെ കലാപാരമ്പര്യം വിളിച്ചോതി ഫോക്ക് കുവൈറ്റ് പത്താം വാര്ഷികമാഘോഷിച്ചു


കുവൈറ്റ് സിറ്റി: അബ്ബാസിയ ഇന്ത്യന്‍ സെന്‍ട്രല്‍ സ്‌കൂളിനെ ചരിത്രമുറങ്ങുന്ന കണ്ണൂര്‍ കോട്ടയുടെ ചെറുപതിപ്പാക്കി മാറ്റി കുവൈറ്റിലെ കണ്ണൂര്‍ ജില്ലക്കാരുടെ കൂട്ടായ്മയായ ഫ്രണ്ട്‌സ് ഓഫ് കണ്ണൂര്‍ എക്‌സ്പാറ്റ്‌സ് അസോസിയേഷന്‍ പത്താം വാര്‍ഷികമാഘോഷിച്ചു. കണ്ണൂരിന്റെ സാംസ്‌കാരിക ചരിത്രം പുനരാവിഷ്‌കരിച്ചപ്പോള്‍ തെയ്യവും മാര്‍ഗ്ഗം കളിയും കോല്‍ക്കളിയുമൊക്കെയായി കേരളത്തിന്റെ തനതുകലാരൂപങ്ങള്‍ കോര്‍ത്തിണക്കി ഘോഷയാത്രയായി സെന്‍ട്രല്‍ സ്‌കൂളിലെ കോട്ടമൈതാനിയിലെത്തി. കാനാമ്പുഴയുടെ തീരങ്ങളില്‍ നിന്ന് കുവൈറ്റിന്റെ പ്രവാസ ഭൂമിയിലെക്കെത്തിയ ആയിരങ്ങളാണ് കെട്ടിയാടിയ തെയ്യങ്ങളെ കാണാനും പ്രവാസലോകത്തെ സൗഹൃദം പുതുക്കുവാനും അബ്ബാസിയ സെന്‍ട്രല്‍ സ്‌കൂളില്‍ എത്തിയത്.


ഫോക്ക് പ്രസിഡന്റ് എം.പി.ജിതേഷിന്റെ അധ്യക്ഷതയില്‍ നടന്ന വാര്‍ഷിക സമ്മേളനം ഇന്ത്യന്‍ എംബസി സെക്കന്റ് സെക്രട്ടറി എ.കെ.ശ്രീവാസ്തവ ഉദ്ഘാടനം ചെയ്തു. കലാസാംസ്‌കാരിക, കായിക, പൊതുജനാരോഗ്യ മേഖലയിലെ സമഗ്ര സംഭാവനയ്ക്ക് ഫോക്ക് നല്‍കി വരുന്ന എട്ടാമത് ‘ഗോള്‍ഡന്‍ ഫോക്ക് പുരസ്‌കാരം’ ആരോഗ്യ ആതുരസേവനരംഗത്തെ മികച്ച പ്രവര്‍ത്തനത്തിന് കണ്ണൂര്‍ പിലാത്തറ ഹോപ് ചാരിറ്റബിള്‍ ട്രസ്റ്റ് മാനേജിംഗ് ട്രസ്റ്റി കെ.എസ്. ജയമോഹന്‍ സമ്മാനിച്ചു. പ്രശസ്ത ശില്പി കെ.കെ.ആര്‍ വേങ്ങര രൂപകല്‍പ്പന ചെയ്ത ശില്‍പ്പവും പ്രശസ്തിപത്രവും 25000 രൂപയും അടങ്ങുന്ന പുരസ്‌കാരം ജലീബ് അല്‍ ഷുയൂഖ് പൊലിസ് ഉദ്യോഗസ്ഥന്‍ റാഇദ് അല്‍ മുതൈരിയാണ് കെ.എസ്. ജയമോഹന് സമ്മാനിച്ചത്. പ്രമുഖ മാധ്യമസാംസ്‌കാരിക പ്രവര്‍ത്തകരായ സജീവ് പീറ്റര്‍, ഹംസ പയ്യന്നൂര്‍ ,എന്‍.ജയശങ്കര്‍, ജി.വി.മോഹന്‍, ടി.വി.സാബു തുടങ്ങിയവര്‍ വാര്‍ഷികാഘോഷങ്ങള്‍ക്ക് ആശംസയര്‍പ്പിച്ച് സംസാരിച്ചു.



പ്രമുഖ ചലച്ചിത്ര പിന്നണിഗായകന്‍ ഉണ്ണിമേനോനും സംഘവും അവതരിപ്പിച്ച സംഗീത സന്ധ്യയും ഫോക്ക് അംഗങ്ങള്‍ അവതരിപ്പിച്ച വിവിധ കലാപരിപാടികളും വാര്‍ഷികാഘോഷ പരിപാടികള്‍ക്ക് മിഴിവേകി.



























































































WELCOME TO FRIENDS OF KANNUR BLOGSPOT