FRIENDS OF KANNUR.FRIENDS OF KANNUR.FRIENDS OF KANNUR

2015, ഡിസംബർ 14, തിങ്കളാഴ്‌ച

കണ്ണൂർ മഹോത്സവം 2016 ഫെബ്രുവരി 5ന് രാവിലെ പത്ത് മണി മുതൽ അബ്ബാസ്സിയ സെൻട്രൽ സ്ക്കൂളിൽ

കണ്ണൂർ നിവാസികളുടെ കുവൈറ്റിലെ കൂട്ടായ്മയായ ഫ്രണ്ട്സ് ഓഫ് കണ്ണൂർ ( ഫോക് ) പത്താം വര്ഷത്തിലേക്ക് കടക്കുകയാണ് . പത്താം വാർഷികാഘോഷമായ കണ്ണൂർ മഹോത്സവം 2016 ഫെബ്രുവരി അഞ്ചിന് രാവിലെ പത്ത് മണി മുതൽ അബ്ബാസ്സിയ സെൻട്രൽ സ്ക്കൂളിൽ വെച്ച് വിപുലമായ ആഘോഷ പരിപാടികളോടെ നടക്കുന്നതാണ്. പ്രശസ്ത പിന്നണി ഗായകരുടെ ഗാനസന്ധ്യയും, കണ്ണൂര് ജില്ലയുടെ സാംസ്‌കാരിക പൈതൃകവും പാരമ്പര്യവും വിളിച്ചോതുന്ന സാംസ്കാരിക ഘോഷയാത്രയും, വിവിധ കലാ മത്സരങളും, വ്യത്യസ്തമായ സ്റ്റാളുകളും,    മഹോത്സവത്തിൻറെ മാറ്റ് കൂട്ടും.
കലാ,കായിക,  സാമൂഹ്യ,സാംസ്കാരിക രംഗത്ത് സമഗ്ര സംഭാവന നല്കിയ മഹത് വ്യക്തിതങൾക്ക് നൽകി വരുന്ന ഗോള്ഡൻ ഫോക് അവാർഡ് ദാനവും, ഫോക് അംഗങ്ങളുടെ കുട്ടികളിൽ  2015 അദ്ധ്യന വർഷത്തെ പത്തും, പന്ത്രണ്ടും ക്ലാസ്സിൽ ഏറ്റവും കൂടുതൽ മാർക്ക് ലഭിച്ച നാട്ടിലെയും , കുവൈറ്റിലെയും കുട്ടികൾക്കുളള അവാര്ഡ് ദാനവും പ്രസ്തുത ചടങ്ങിൽ നൽകുന്നതാണ്. എല്ലാവരെയും സ്നേഹ പൂർവ്വം സ്വാഗതം ചെയ്യുന്നു.

അഭിപ്രായങ്ങളൊന്നുമില്ല:

WELCOME TO FRIENDS OF KANNUR BLOGSPOT