ഫ്രണ്ട്സ്
ഓഫ് കണ്ണൂർ കുവൈറ്റ്
എക്സപാറ്റസ് അസോസിയേഷൻ (ഫോക്ക്) വാർഷിക
ജനറൽ ബോഡിയും പുതിയ
ഭാരവാഹികളുടെ തിരഞ്ഞെടുപ്പും 2016 ഡിസംബർ
30ന് രാവിലെ 10 മണി
മുതൽ അബ്ബാസിയ
കമ്യൂണിറ്റി ഹാളിൽ നടക്കുന്നതാണ്. മീറ്റിംഗിൽ
പങ്കെടുക്കാൻ എല്ലാ ഫോക്ക് കുടുംബാഗങ്ങളെയും ക്ഷണിക്കുന്നുന്നതായും,
വാഹന സൗകര്യത്തിനായി
യൂണിറ്റ് - കേന്ദ്ര കമ്മിറ്റി ഭാരവാഹികളുമായി
ബന്ധപെടുവാനും ഭാരവാഹികൾ അറിയിച്ചു. വിവരങ്ങൾക്ക്
വിളിക്കേണ്ട നമ്പർ-66527628,97910261
സാംസ്ക്കാരിക വൈവിധ്യങ്ങളുടെ ഒരു ഭൂമികയാണ് ഈ ജില്ല.തെക്ക് പടിഞ്ഞാറ് ഭാഗങ്ങള്‍ പരമ്പരാഗത ഉത്തരകേരള സംസ്കാരം നിലനിര്‍ത്തുമ്പോള്‍, കിഴക്കന്‍ പ്രദേശങ്ങള്‍ മധ്യകേരളത്തില്‍ നിന്നും കുടിയേറിയ തിരുവിതാംകൂര്‍ സംസ്കാരം പുലര്‍ത്തുന്നു. ആചാരങ്ങളിലും ഭാഷയിലുമെല്ലാം ഈ വ്യത്യാസം മനസ്സിലാക്കാം.
Kannur Maholsavam 2016
BLOG POST DETAILS
- ജൂൺ 2011 (4)
- ജൂലൈ 2011 (3)
- ഓഗസ്റ്റ് 2011 (4)
- സെപ്റ്റംബർ 2011 (2)
- ഒക്ടോബർ 2011 (2)
- നവംബർ 2011 (5)
- ഡിസംബർ 2011 (3)
- ജനുവരി 2012 (5)
- ഫെബ്രുവരി 2012 (5)
- മാർച്ച് 2012 (3)
- ഏപ്രിൽ 2012 (6)
- മേയ് 2012 (1)
- ജൂലൈ 2012 (2)
- ഓഗസ്റ്റ് 2012 (3)
- സെപ്റ്റംബർ 2012 (1)
- ഒക്ടോബർ 2012 (2)
- നവംബർ 2012 (1)
- ജനുവരി 2013 (1)
- ഫെബ്രുവരി 2013 (2)
- മാർച്ച് 2013 (4)
- ഏപ്രിൽ 2013 (2)
- ഓഗസ്റ്റ് 2013 (2)
- സെപ്റ്റംബർ 2013 (1)
- നവംബർ 2013 (3)
- ഡിസംബർ 2013 (2)
- ജനുവരി 2014 (5)
- ഏപ്രിൽ 2014 (1)
- ജൂലൈ 2014 (2)
- ഒക്ടോബർ 2014 (2)
- ഡിസംബർ 2014 (1)
- മാർച്ച് 2015 (3)
- ഏപ്രിൽ 2015 (4)
- ജൂലൈ 2015 (1)
- ഓഗസ്റ്റ് 2015 (1)
- ഡിസംബർ 2015 (3)
- ഏപ്രിൽ 2016 (5)
- ജൂൺ 2016 (2)
- സെപ്റ്റംബർ 2016 (2)
- നവംബർ 2016 (1)
- ഡിസംബർ 2016 (3)
FRIENDS OF KANNUR.FRIENDS OF KANNUR.FRIENDS OF KANNUR
NEWS KANNUR എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
NEWS KANNUR എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
2016 ഡിസംബർ 28, ബുധനാഴ്‌ച
ഫോക്ക് വാർഷിക ജനറൽ ബോഡിയും പുതിയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പും
ലേബലുകള്‍:
FOKE NEWS,
Friends,
Kannur story,
NEWS KANNUR
ഫോക്ക് 2017 പ്രവർത്തന വർഷ യൂണിറ്റ് ഭാരവാഹികൾ
ഫ്രണ്ട്സ് ഓഫ് കണ്ണൂർ
കുവൈറ്റ് എക്സപാറ്റസ് അസോസിയേഷൻ (ഫോക്ക്) എല്ലാ യൂണിറ്റ്കകളുടെയും വാർഷിക ജനറൽ ബോഡി
മീറ്റിംഗുകൾ സമാപിച്ചു.
വിവിധ യൂണിറ്റ് പരിധികളിൽ നടന്ന ചടങ്ങിൽ സാൽമിയ യൂണിറ്റിലെ പ്രദീപൻ പൊന്നോൻ കൺവീനർ, ജിനേഷ് പൊന്നിയത് സെക്രട്ടറി, മുരളീധരൻ നാരായണൻ ട്രഷറർ ആയും ഫഹാഹീൽ യൂണിറ്റിലെ ആശോകൻ കാൻഡി കൺവീനർ, വിമിൻ പ്രകാശ് സെക്രട്ടറി, സപ്തേഷ് രാമകൃഷ്ണൻ ട്രഷറർ എന്നിവരും ജലീബ് യൂണിറ്റിലെ ബാലകൃഷ്ണൻ ഇ.വി യെ കൺവീനർ ആയും സോമൻ പി സെക്രട്ടറി ആയും ജോസഫ് ഇ മാത്യു ട്രഷറർ,
ഫഹാഹീൽ നോർത്ത് ഉദയരാജ് കൺവീനർ, ഹരിപ്രസാദ്.യു.കെ സെക്രട്ടറി, സോതിന് മനോഹർ ട്രഷറർ
ആയും ഫർവാനിയ യൂണിറ്റിലെ സുബിൻ ജഗദീഷ് കൺവീനർ,
സുനിൽകുമാർ സെക്രട്ടറി, സജിത്ത്.കെ.കെ ട്രഷറർ
എന്നിവരും അബ്ബാസിയ യൂണിറ്റിലെ ഷിജു
കോട്ടായിയെ കൺവീനർ ആയും രാജേഷ്.എ.കെ സെക്രട്ടറി ആയും വിനോദ് ട്രഷറർ ആയും തിരഞ്ഞെടുക്കപ്പെട്ടു.
ലേബലുകള്‍:
ആശംസകള്‍,
FOKE Kuwait Charity,
FOKE NEWS,
Kannur story,
NEWS KANNUR,
Occasion FOKE
പൊന്ന്യം ചന്ദ്രൻ ന് ഫ്രണ്ട്സ് ഓഫ് കണ്ണൂർ കുവൈറ്റ് (ഫോക്ക്) സ്വീകരണം നൽകി.
ലേബലുകള്‍:
ആശംസകള്‍,
FOKE NEWS,
Kannur story,
NEWS KANNUR,
Occasion FOKE
2016 സെപ്റ്റംബർ 27, ചൊവ്വാഴ്ച
ഫ്രണ്ട്സ് ഓഫ് കണ്ണൂർ കുവൈറ്റ് എക്സ്പാറ്റ്സ് അസോസിയേഷന് ഗോൾഡൻ ഫോക്ക് പുരസ്കാര സമർപ്പണം
കുവൈറ്റിലെ കണ്ണൂർ നിവാസികളുടെ കൂട്ടായ്മയായ ഫ്രണ്ട്സ് ഓഫ് കണ്ണൂർ കുവൈറ്റ് എക്സ്പാറ്റ്സ് അസോസിയേഷന് (ഫോക്ക്) ഗോൾഡൻ ഫോക്ക് പുരസ്കാര സമർപ്പണം സെപ്റ്റംബർ 3ന് പയ്യന്നൂർ സൗത്ത് കാനയിയിൽ ഉള്ള യമുനാതീരം റിസോട് ഓഡിറ്റോറിയത്തിൽ ജില്ലയിലെ രാഷ്ട്രീയ സാംസ്ക്കാരിക മേഖലയിലെ പ്രമുഖ വ്യക്തികൾ പങ്കെടുത്ത ചടങ്ങിൽ വച്ച് നടന്നു.
തെയ്യം മേഖലയിലെ സമഗ്ര സംഭാവനക്ക് സമർപ്പിക്കപ്പെട്ട അവാർഡ് ശ്രീ. പി.പി.കുഞ്ഞിരാമപെരുവണ്ണാൻ ജില്ലാ പഞ്ചായത്ത് വൈസ് പ്രസി രണ്ട് പി.പി.ദിവ്യയിൽ നിന്ന് ഏറ്റുവാങ്ങി. അവാർഡ...് തുക ഫോക്ക ലോർ വൈസ് ചെയർമാൻ ശ്രീ. എരഞ്ഞോളി മൂസയും പ്രശസ്തി പത്രം ശ്രീ.കെ.കെ.ആർ വെങ്ങരയും സമർപ്പിച്ചു. ശ്രീ.കെ.കെ.മാരാർ ഉദ്ഘാടനം നിർവ്വഹിച്ച ചടങ്ങിന് ഫോക്ക് വൈസ് പ്രസിരണ്ട് ബിജു ആന്റണി സ്വാഗതവും ട്രഷറർ ദിനേശൻ . വി നന്ദിയും രേഖപ്പെടുത്തി. ഫോക്ക് പ്രസി രണ്ട് ഷൈമേഷ്. കെ അദ്ധ്യക്ഷനായിരുന്ന ചടങ്ങിൽ വിജു. എ.എ (നോർക്ക സെൽ ) ഡോ.സുഷീൽ ആൻറോൺ (എൻ.എം.സി.സി) പ്രസൂൺ (ആർട്ട് ലവേഴ്‌സ് ) കെ.എസ്.ജയമോഹൻ (ഹോപ്പ് ചാരിറ്റബിൾ ട്രസ്റ്റ് ) ഐ.വി.ദിനേശ് , സൂര്യനാരയൺ (ഫോക്ക് രക്ഷാധികാരി ) ഇബ്രാഹിം വെങ്ങര, കെ. പി. കെ വെങ്ങര (ദുബായ് റേഡിയോ)എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.
http://friendsofkannurkuwait.blogspot.com/2016/09/blog-post.html
തെയ്യം മേഖലയിലെ സമഗ്ര സംഭാവനക്ക് സമർപ്പിക്കപ്പെട്ട അവാർഡ് ശ്രീ. പി.പി.കുഞ്ഞിരാമപെരുവണ്ണാൻ ജില്ലാ പഞ്ചായത്ത് വൈസ് പ്രസി രണ്ട് പി.പി.ദിവ്യയിൽ നിന്ന് ഏറ്റുവാങ്ങി. അവാർഡ...് തുക ഫോക്ക ലോർ വൈസ് ചെയർമാൻ ശ്രീ. എരഞ്ഞോളി മൂസയും പ്രശസ്തി പത്രം ശ്രീ.കെ.കെ.ആർ വെങ്ങരയും സമർപ്പിച്ചു. ശ്രീ.കെ.കെ.മാരാർ ഉദ്ഘാടനം നിർവ്വഹിച്ച ചടങ്ങിന് ഫോക്ക് വൈസ് പ്രസിരണ്ട് ബിജു ആന്റണി സ്വാഗതവും ട്രഷറർ ദിനേശൻ . വി നന്ദിയും രേഖപ്പെടുത്തി. ഫോക്ക് പ്രസി രണ്ട് ഷൈമേഷ്. കെ അദ്ധ്യക്ഷനായിരുന്ന ചടങ്ങിൽ വിജു. എ.എ (നോർക്ക സെൽ ) ഡോ.സുഷീൽ ആൻറോൺ (എൻ.എം.സി.സി) പ്രസൂൺ (ആർട്ട് ലവേഴ്‌സ് ) കെ.എസ്.ജയമോഹൻ (ഹോപ്പ് ചാരിറ്റബിൾ ട്രസ്റ്റ് ) ഐ.വി.ദിനേശ് , സൂര്യനാരയൺ (ഫോക്ക് രക്ഷാധികാരി ) ഇബ്രാഹിം വെങ്ങര, കെ. പി. കെ വെങ്ങര (ദുബായ് റേഡിയോ)എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.
http://friendsofkannurkuwait.blogspot.com/2016/09/blog-post.html
ലേബലുകള്‍:
തെയ്യം,
FOKE NEWS,
Kannur story,
Media Library,
NEWS KANNUR,
Occasion FOKE
2016 ഏപ്രിൽ 29, വെള്ളിയാഴ്‌ച
ഫ്രണ്ട്സ് ഓഫ് കണ്ണൂര് കുവൈറ്റ് (ഫോക്ക്) 2016 പ്രവർത്തന വർഷ ഭാരവാഹികളെ തിരഞ്ഞെടുത്തു.
ഫ്രണ്ട്സ് ഓഫ് കണ്ണൂര് കുവൈറ്റ് (ഫോക്ക്) 2016 പ്രവർത്തന വർഷ ഭാരവാഹികളെ
തിരഞ്ഞെടുത്തു.
കുവൈറ്റ് : കുവൈറ്റിലെ കണ്ണൂര് നിവാസികളുടെ കൂട്ടായ്മയായ ഫ്രണ്ട്സ് ഓഫ് കണ്ണൂര് കുവൈറ്റ് എക്സ്പാറ്റ്സ് അസോസിയേഷന് (ഫോക്ക്) വാര്ഷിക ജനറൽ ബോഡി യോഗം മാർച്ച് 18
ന് വെള്ളിയാഴ്ച ഖൈത്താൻ
ഇന്ത്യൻ കമ്മ്യൂണിറ്റി സ്കൂളിൽ
നടന്നു. അഡ്മിൻ
സെക്രട്ടറി ശ്രീ.സേവ്യർ ആന്റണി സ്വാഗതം ആശംസിച്ച ചടങ്ങിൽ പ്രസിഡണ്ട് ശ്രീ.ജിതേഷ് എം പി
അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ശ്രീ.ബിജു ആന്റണി
സംഘടനയുടെ
വാര്ഷിക
പ്രവര്ത്തന റിപ്പോർട്ടും ട്രഷറര് ശ്രീ.പ്രശാന്ത്
കെ.പി
സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു. ഫോക്ക് രക്ഷാധികാരി ശ്രീ.എന്. ജയശങ്കര് യോഗ നടപടികളുടെ ഉദ്ഘാടനം നിർവഹിച്ചു.
പ്രവാസികൾ നേരിടുന്ന
വിവിധ പ്രശ്നങ്ങൾ പരിഹരിക്കണമെന്നും, പ്രവാസികാര്യ വകുപ്പ് പുനസ്ഥാപിച്ച്
പ്രവര്ത്തനം കാര്യക്ഷമമാക്കണമെന്നും പ്രമേയത്തിലൂടെ സർക്കാരിനോട് ആവശ്യപെട്ടു.
2016 വർഷ ഭാരവാഹികളായി
കെ.കെ ഷൈമേഷ് (പ്രസിഡണ്ട്) സലിം.എം.എൻ(ജനറൽ സെക്രട്ടറി) സാബു.ടി വി(ട്രഷറര്) ദിനേശ്.വി (ജോയിന്റ് ട്രഷറര്) ബിജു ആന്റണി(വൈസ് പ്രസിഡണ്ട്)
രെമേശ് .പി.കെ(ചാരിറ്റി)
ശശികുമാർ.പി (മെംബെർഷിപ്പ്) രാജേഷ്.പി (ആർട്സ്) വിജയകുമാർ(സ്പോർട്സ്) സേവ്യർ ആന്റണി(ഓഫീസ് അഡ്മിൻ) എന്നിവരെ വിവിധ സെക്രട്ടറിമാരായും ശ്രീ .എൻ.ജയശങ്കർ മുഖ്യ രക്ഷാധികാരിയായും , ശ്രീ.ബി.പി. സുരേന്ദ്രൻ, ശ്രീ. പ്രവീണ് അടുത്തില, ശ്രീ.ചന്ദ്രമോഹൻ കണ്ണൂർ , ശ്രീ.പ്രശാന്ത്.കെ.പി, ശ്രീ.അനിൽ കേളോത്ത് എന്നിവരെ ഉപദേശക സമിതി അംഗങ്ങളായും തിരഞ്ഞെടുത്തു . വനിതാവേദി ചെയര്പേഴ്സണ് ശ്രീമതി. ബിന്ദു രാധാകൃഷ്ണൻ ജനറൽ കണ്വീനർ ശ്രീമതി. ലീന സാബു
വിവിധ യൂണിറ്റ്
പ്രധിനിധികൾ എന്നിവര് ആശംസകൾ നേർന്നു സംസാരിച്ചു. പുതുതായി തിരഞ്ഞെടുക്കപെട്ട പ്രസിഡണ്ട് ശ്രീ. കെ.കെ ഷൈമേഷ് മറുപടി പ്രസംഗവും ജനറൽ സെക്രട്ടറി ശ്രീ. സലിം.എം.എൻ നന്ദിയും രേഖപ്പെടുത്തി . ശ്രീ. പ്രവീൺ അടുത്തില, ശ്രീ.ബി.പി. സുരേന്ദ്രൻ, ജയൻ ടി.വി എന്നിവരടങ്ങിയ മൂന്നഗ പ്രസീഡിയം വാര്ഷിക സമ്മേളനം നിയന്ത്രിച്ചു.
ലേബലുകള്‍:
FOKE NEWS,
Friends,
NEWS KANNUR
കണ്ണൂരിന്റെ കലാപാരമ്പര്യം വിളിച്ചോതി ഫോക്ക് കുവൈറ്റ് പത്താം വാര്ഷികമാഘോഷിച്ചു
കുവൈറ്റ് സിറ്റി: അബ്ബാസിയ ഇന്ത്യന്‍ സെന്‍ട്രല്‍ സ്‌കൂളിനെ ചരിത്രമുറങ്ങുന്ന കണ്ണൂര്‍ കോട്ടയുടെ ചെറുപതിപ്പാക്കി മാറ്റി കുവൈറ്റിലെ കണ്ണൂര്‍ ജില്ലക്കാരുടെ കൂട്ടായ്മയായ ഫ്രണ്ട്സ് ഓഫ് കണ്ണൂര്‍ എക്‌സ്പാറ്റ്‌സ് അസോസിയേഷന്‍ പത്താം വാര്‍ഷികമാഘോഷിച്ചു. കണ്ണൂരിന്റെ സാംസ്‌കാരിക ചരിത്രം പുനരാവിഷ്‌കരിച്ചപ്പോള്‍ തെയ്യവും മാര്‍ഗ്ഗം കളിയും കോല്‍ക്കളിയുമൊക്കെയായി കേരളത്തിന്റെ തനതുകലാരൂപങ്ങള്‍ കോര്‍ത്തിണക്കി ഘോഷയാത്രയായി സെന്‍ട്രല്‍ സ്‌കൂളിലെ കോട്ടമൈതാനിയിലെത്തി. കാനാമ്പുഴയുടെ തീരങ്ങളില്‍ നിന്ന് കുവൈറ്റിന്റെ പ്രവാസ ഭൂമിയിലെക്കെത്തിയ ആയിരങ്ങളാണ് കെട്ടിയാടിയ തെയ്യങ്ങളെ കാണാനും പ്രവാസലോകത്തെ സൗഹൃദം പുതുക്കുവാനും അബ്ബാസിയ സെന്‍ട്രല്‍ സ്‌കൂളില്‍ എത്തിയത്.
ഫോക്ക് പ്രസിഡന്റ് എം.പി.ജിതേഷിന്റെ അധ്യക്ഷതയില്‍ നടന്ന വാര്‍ഷിക സമ്മേളനം ഇന്ത്യന്‍ എംബസി സെക്കന്റ് സെക്രട്ടറി എ.കെ.ശ്രീവാസ്തവ ഉദ്ഘാടനം ചെയ്തു. കലാസാംസ്‌കാരിക, കായിക, പൊതുജനാരോഗ്യ മേഖലയിലെ സമഗ്ര സംഭാവനയ്ക്ക് ഫോക്ക് നല്‍കി വരുന്ന എട്ടാമത് ‘ഗോള്‍ഡന്‍ ഫോക്ക് പുരസ്‌കാരം’ ആരോഗ്യ ആതുരസേവനരംഗത്തെ മികച്ച പ്രവര്‍ത്തനത്തിന് കണ്ണൂര്‍ പിലാത്തറ ഹോപ് ചാരിറ്റബിള്‍ ട്രസ്റ്റ് മാനേജിംഗ് ട്രസ്റ്റി കെ.എസ്. ജയമോഹന്‍ സമ്മാനിച്ചു. പ്രശസ്ത ശില്പി കെ.കെ.ആര്‍ വേങ്ങര രൂപകല്‍പ്പന ചെയ്ത ശില്‍പ്പവും പ്രശസ്തിപത്രവും 25000 രൂപയും അടങ്ങുന്ന പുരസ്‌കാരം ജലീബ് അല്‍ ഷുയൂഖ് പൊലിസ് ഉദ്യോഗസ്ഥന്‍ റാഇദ് അല്‍ മുതൈരിയാണ് കെ.എസ്. ജയമോഹന് സമ്മാനിച്ചത്. പ്രമുഖ മാധ്യമസാംസ്‌കാരിക പ്രവര്‍ത്തകരായ സജീവ് പീറ്റര്‍, ഹംസ പയ്യന്നൂര്‍ ,എന്‍.ജയശങ്കര്‍, ജി.വി.മോഹന്‍, ടി.വി.സാബു തുടങ്ങിയവര്‍ വാര്‍ഷികാഘോഷങ്ങള്‍ക്ക് ആശംസയര്‍പ്പിച്ച് സംസാരിച്ചു.
പ്രമുഖ ചലച്ചിത്ര പിന്നണിഗായകന്‍ ഉണ്ണിമേനോനും സംഘവും അവതരിപ്പിച്ച സംഗീത സന്ധ്യയും ഫോക്ക് അംഗങ്ങള്‍ അവതരിപ്പിച്ച വിവിധ കലാപരിപാടികളും വാര്‍ഷികാഘോഷ പരിപാടികള്‍ക്ക് മിഴിവേകി.
ലേബലുകള്‍:
തെയ്യം,
FOKE NEWS,
Kannur story,
NEWS KANNUR,
Occasion FOKE
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)
WELCOME TO FRIENDS OF KANNUR BLOGSPOT











































































































