ഫ്രണ്ട്സ് ഓഫ് കണ്ണൂര് കുവൈറ്റ് (ഫോക്ക്) 2016 പ്രവർത്തന വർഷ ഭാരവാഹികളെ
തിരഞ്ഞെടുത്തു.
കുവൈറ്റ് : കുവൈറ്റിലെ കണ്ണൂര് നിവാസികളുടെ കൂട്ടായ്മയായ ഫ്രണ്ട്സ് ഓഫ് കണ്ണൂര് കുവൈറ്റ് എക്സ്പാറ്റ്സ് അസോസിയേഷന് (ഫോക്ക്) വാര്ഷിക ജനറൽ ബോഡി യോഗം മാർച്ച് 18
ന് വെള്ളിയാഴ്ച ഖൈത്താൻ
ഇന്ത്യൻ കമ്മ്യൂണിറ്റി സ്കൂളിൽ
നടന്നു. അഡ്മിൻ
സെക്രട്ടറി ശ്രീ.സേവ്യർ ആന്റണി സ്വാഗതം ആശംസിച്ച ചടങ്ങിൽ പ്രസിഡണ്ട് ശ്രീ.ജിതേഷ് എം പി
അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ശ്രീ.ബിജു ആന്റണി
സംഘടനയുടെ
വാര്ഷിക
പ്രവര്ത്തന റിപ്പോർട്ടും ട്രഷറര് ശ്രീ.പ്രശാന്ത്
കെ.പി
സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു. ഫോക്ക് രക്ഷാധികാരി ശ്രീ.എന്. ജയശങ്കര് യോഗ നടപടികളുടെ ഉദ്ഘാടനം നിർവഹിച്ചു.
പ്രവാസികൾ നേരിടുന്ന
വിവിധ പ്രശ്നങ്ങൾ പരിഹരിക്കണമെന്നും, പ്രവാസികാര്യ വകുപ്പ് പുനസ്ഥാപിച്ച്
പ്രവര്ത്തനം കാര്യക്ഷമമാക്കണമെന്നും പ്രമേയത്തിലൂടെ സർക്കാരിനോട് ആവശ്യപെട്ടു.
2016 വർഷ ഭാരവാഹികളായി
കെ.കെ ഷൈമേഷ് (പ്രസിഡണ്ട്) സലിം.എം.എൻ(ജനറൽ സെക്രട്ടറി) സാബു.ടി വി(ട്രഷറര്) ദിനേശ്.വി (ജോയിന്റ് ട്രഷറര്) ബിജു ആന്റണി(വൈസ് പ്രസിഡണ്ട്)
രെമേശ് .പി.കെ(ചാരിറ്റി)
ശശികുമാർ.പി (മെംബെർഷിപ്പ്) രാജേഷ്.പി (ആർട്സ്) വിജയകുമാർ(സ്പോർട്സ്) സേവ്യർ ആന്റണി(ഓഫീസ് അഡ്മിൻ) എന്നിവരെ വിവിധ സെക്രട്ടറിമാരായും ശ്രീ .എൻ.ജയശങ്കർ മുഖ്യ രക്ഷാധികാരിയായും , ശ്രീ.ബി.പി. സുരേന്ദ്രൻ, ശ്രീ. പ്രവീണ് അടുത്തില, ശ്രീ.ചന്ദ്രമോഹൻ കണ്ണൂർ , ശ്രീ.പ്രശാന്ത്.കെ.പി, ശ്രീ.അനിൽ കേളോത്ത് എന്നിവരെ ഉപദേശക സമിതി അംഗങ്ങളായും തിരഞ്ഞെടുത്തു . വനിതാവേദി ചെയര്പേഴ്സണ് ശ്രീമതി. ബിന്ദു രാധാകൃഷ്ണൻ ജനറൽ കണ്വീനർ ശ്രീമതി. ലീന സാബു
വിവിധ യൂണിറ്റ്
പ്രധിനിധികൾ എന്നിവര് ആശംസകൾ നേർന്നു സംസാരിച്ചു. പുതുതായി തിരഞ്ഞെടുക്കപെട്ട പ്രസിഡണ്ട് ശ്രീ. കെ.കെ ഷൈമേഷ് മറുപടി പ്രസംഗവും ജനറൽ സെക്രട്ടറി ശ്രീ. സലിം.എം.എൻ നന്ദിയും രേഖപ്പെടുത്തി . ശ്രീ. പ്രവീൺ അടുത്തില, ശ്രീ.ബി.പി. സുരേന്ദ്രൻ, ജയൻ ടി.വി എന്നിവരടങ്ങിയ മൂന്നഗ പ്രസീഡിയം വാര്ഷിക സമ്മേളനം നിയന്ത്രിച്ചു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ