FRIENDS OF KANNUR.FRIENDS OF KANNUR.FRIENDS OF KANNUR

2014, ജനുവരി 14, ചൊവ്വാഴ്ച

അഴീക്കോട് സ്മാരക ഗ്രന്ഥശാലാ വാർഷികവും അനുസ്മരണ സമ്മേളനവും, പ്രസംഗമത്സരവും

ഡോ. സുകുമാർ അഴീക്കോട് രണ്ടാം ചരമ വാർഷികവും ഗ്രന്ഥശാലാ വാർഷികവും. കുവൈറ്റ്: കണ്ണൂർ നിവാസികളുടെ കൂട്ടായ്മയായ ഫ്രെൻഡ്സ് ഓഫ് കണ്ണൂർ കുവൈറ്റ് എക്സ് പാട്രീയേഴ്സ് അസ്സോസിയേഷന്റെ( ഫോക്ക്) ആഭിമുഖ്യത്തിൽ ഡോ. സുകുമാർ അഴീക്കോട് രണ്ടാം ചരമ വാർഷികത്തോടനുബന്ധിച്ച്, അഴീക്കോട് സ്മാരക ഗ്രന്ഥശാലാ വാർഷികവും അനുസ്മരണ സമ്മേളനവും, പ്രസംഗമത്സരവും ജനുവരി 24 വെള്ളിയാഴ്ച വൈകുന്നേരം 3:30 മുതൽ മംഗഫ് ഫോക്ക് ഓഡിറ്റോറിയത്തിൽ വെച്ച് നടത്തുന്നു. പ്രസംഗ മത്സരം: സബ് ജൂനിയർ ( 5 വയസ്സു മുതൽ 8 വയസ്സുവരെ.) വിഷയം- “ എന്റെ ഗ്രാമം” ജൂനിയർ ( 9 വയസ്സുമുതൽ 12 വയസ്സുവരെ) വിഷയം -“ എന്റെ രാഷ്ട്രം”. സീനിയർ ( 13 വയസ്സുമുതൽ 17 വയസ്സുവരെ )- “മാതൃഭാഷ” വനിതകൾക്കുള്ള പ്രസംഗ വിഷയം: “പ്രവാസി സംഘടനകളിൽ വനിതാ പ്രാതിനിധ്യം” പുരുഷന്മാർക്കുള്ള പ്രസംഗ വിഷയം- തദ്ദവസരം നല്കുന്നതാണ്. വിശദ വിവരങ്ങൾക്ക് : 67701560, 65667744 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക..

അഭിപ്രായങ്ങളൊന്നുമില്ല:

WELCOME TO FRIENDS OF KANNUR BLOGSPOT