FRIENDS OF KANNUR.FRIENDS OF KANNUR.FRIENDS OF KANNUR

2013, മാർച്ച് 10, ഞായറാഴ്‌ച

ഡയാലിസിസ് സെന്റര്‍, ഫോക്ക് - എന്‍ എം സി സി യുമായി കരാര്‍ ഒപ്പുവെച്ചു.

ഡയാലിസിസ് സെന്റര്‍,  ഫോക്ക് - എന്‍ എം സി സി യുമായി കരാര്‍ ഒപ്പുവെച്ചു.

കുവൈറ്റിലെ കണ്ണൂര്‍ നിവാസികളുടെ കൂട്ടായ്മയായ ഫ്രെണ്ട്സ് ഓഫ്   കണ്ണൂര്‍ എക്സ്പാട്സ് അസോസിയേഷന്‍ ( ഫോക്ക് ) നോര്‍ത്ത്  മലബാര്‍   ചേംബര്‍ ഓഫ് കോമെര്സും (എന്‍ എം സി സി ) കണ്ണൂര്‍ ടൌണില്‍  ഡയാലിസിസ് സെന്റര്‍ തുടങ്ങുനതിനായുള്ള ധാരണാ പത്രത്തില്‍ ഒപ്പുവെച്ചു .  ഈ കാലഘട്ടത്തില്‍ കേരളത്തില്‍ വൃക്ക രോഗികളുടെ എണ്ണം അനുദിനം വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ കണ്ണൂരിലെ പാവപെട്ട വൃക്ക രോഗികള്‍ക്ക് മിതമായ ചിലവില്‍  ഡയാലിസിസ് സൗകര്യം ഒരുക്കുക എന്ന ലക്‌ഷ്യം ആണ്  ഇത്തരം ഒരു സംരംഭം തുടങ്ങുനതിലൂടെ ഫോക്ക് ഉദ്ദേശിക്കുന്നത്     എന്ന്  ഫോക്ക് പ്രസിഡന്റ്‌ കെ. ഓമനകുട്ടന്‍  അഭിപ്രായപെട്ടു .  കുവൈറ്റിലും കണ്ണുരിലും  നല്ല രീതിയില്‍ ചാരിറ്റി പ്രവര്‍ത്തനം നടത്തുന്ന ഫോക്കുമായി  ഇത്തരം ഒരു  പ്രവര്‍ത്തനത്തില്‍ സഹകരിക്കാന്‍ സാധിക്കുന്നതില്‍  വ്യാവസായിക മേഘലയ്ക്ക്  പുറമേ സാമൂഹിക സേവനത്തിനും പ്രാധാന്യം കൊടുക്കുന്ന നോര്‍ത്ത് മലബാര്‍ ചേംബര്‍ ഓഫ് കോമ്മെര്‍സ് നു  അതിയായ സന്തോഷം ഉണ്ട് എന്ന് ചേംബര്‍ പ്രസിഡന്റ്‌ വിനോദ് നാരായണന്‍ പറഞ്ഞു . കണ്ണൂര്‍ തെക്കി ബസാറില്‍ മലബാര്‍ കാന്‍സര്‍ കെയര്‍ സൊസൈറ്റി കെട്ടിടത്തില്‍ ആണ് 30 ലക്ഷത്തോളം രൂപ ചിലവിട്ടു ഡയാലിസിസ് സെന്റര്‍ സ്ഥാപിക്കുനത്. ഇരു സംഘടന കളും ചെലവ് പങ്കുവെയ്കും . ചേംബറും ഫോക്കും ശുപാര്‍ശ ചെയ്യുന്ന പാവപ്പെട്ട രോഗികള്‍ക്ക് കുറഞ്ഞ ചിലവില്‍ ഡയാലിസിസ് സാധ്യമാക്കും



കണ്ണൂര്‍ ജില്ലയുടെ സമഗ്ര വികസനത്തിന് ചേംബര്‍ കുവൈറ്റില്‍  നടത്തുന്ന  പ്രവര്‍ത്തനങ്ങള്‍ക്കും  ജില്ലയില്‍ ഫോക്കു നടത്തുന്ന ജീവ കാരുണ്യ  പ്രവര്‍ത്തനങ്ങള്‍ക്കും പരസ്പര സഹായം വാഗ്ദാനം ചെയ്തു കൊണ്ടുള്ള  മറ്റൊരു ധാരണ പത്രവും ഒപ്പ് വെച്ചു.  കണ്ണൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന നോര്‍ത്ത് മലബാര്‍ ചേംബര്‍ ഓഫ് കോമ്മെര്‍സ് നു  കണ്ണൂരിലെ കൈത്തറി , പ്ലൈവുഡ്  തുടങ്ങി വിവിധ ഉല്പന്നങ്ങളുടെ പ്രദര്‍ശനം കുവൈറ്റില്‍ നടത്താനും  എന്‍ എം സി സി യുടെ കുവൈറ്റ്‌ ഘടകം അരംഭിക്കുനതിനും പദ്ധതി ഉണ്ട് എന്ന് സെക്രട്ടറി ദീപക് സി.വി അറിയിച്ചു


സീസേര്സ് ധക്ഷിണ്‍ രേസ്റൊരെന്റ്റ് ഹാളില്‍ നടന്ന ചടങ്ങില്‍ ഫോക്ക് പ്രസിഡന്റ്‌ കെ .ഓമനകുട്ടന്‍ അധ്യക്ഷം വഹിച്ചു . ജന. സെക്രട്ടറി ശൈമേഷ്  കെ ,  കെ വി .വിജയെഷ് ,  എം.പി ജിതേഷ് , എന്‍ എം സി സി  പ്രസിഡന്റ്‌ വിനോദ് നാരായണ്‍ , സെക്രട്ടറി സി .വി ദീപക് ,  ട്രഷറര്‍ പി. പി . ഷമീം , ഇന്റര്‍നാഷണല്‍ അഫയേര്‍സ് ഡയറക്ടര്‍ മഹേഷ്‌ ചന്ദ്ര ബാലിഗ ,  ഫോക്കു വനിതാ വേദി ജന. കണ്‍ വീനര്‍ അഡ്വ.വിദ്യ സുമോദ് എന്നിവര്‍ സംസാരിച്ചു     

അഭിപ്രായങ്ങളൊന്നുമില്ല:

WELCOME TO FRIENDS OF KANNUR BLOGSPOT