FRIENDS OF KANNUR.FRIENDS OF KANNUR.FRIENDS OF KANNUR

2013, മാർച്ച് 7, വ്യാഴാഴ്‌ച

നോര്‍ത്ത് മലബാര്‍ ചേംബര്‍ ഓഫ് കൊമേഴ്സ് പ്രതിനിധികള്‍ കുവൈറ്റില്‍

നോര്‍ത്ത് മലബാര്‍ ചേംബര്‍ ഓഫ് കൊമേഴ്സ് പ്രതിനിധികള്‍ കുവൈറ്റില്‍

കുവൈറ്റ് സിറ്റി: കണ്ണൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന നോര്‍ത്ത് മലബാര്‍ ചേംബര്‍ ഓഫ് കൊമേഴ്സ് പ്രതിനിധികള്‍ മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി കുവൈത്തിലെത്തി. നോര്‍ത്ത് മലബാറിലെ ബിസിനസ് രംഗത്ത് കുവൈറ്റില്‍ നിന്നും ഉള്ള ഉഭയ കക്ഷി നിക്ഷേപ സാധ്യതകളെ കുറിച്ച് ചര്‍ച്ച ചെയുക , ഈ മേഖലയില്‍ പ്രവാസി മലയാളികളുടെ നിക്ഷേപം പ്രോത്സാഹിപ്പിക്കുക, കുവൈറ്റിലെ കണ്ണൂര്‍ നിവാസികളുടെ കൂടയ്മായ ഫ്രണ്ട്സ് ഓഫ് കണ്ണൂര്‍(ഫോക്ക്)മായി സാമൂഹ്യ സാസ്കാരിക ജീവകാരുണ്യ പ്രവര്‍ത്തങ്ങളില്‍ കൈകോര്‍ത്ത്   കണ്ണൂര്‍ ടൗണില്‍ ആരംഭിക്കാന്‍ പോകുന്ന ചിലവു കുറഞ്ഞ ഡയാലിസിസ് സെന്റെറിന്റെ പ്രവര്‍ത്തനത്തെ കുറിച്ച് അന്തിമ ധാരണയില്‍ എത്തുക എന്നിവയാണ് ചേംബര്‍ പ്രതിനിധികളുടെ സന്ദര്‍ശന ഉദ്ദേശം. ചേംബര്‍ പ്രസിഡന്റ് വിനോദ് നാരായണന്‍, സെക്രട്ടറി സി വി ദീപക്, ട്രഷറര്‍ പി പി ഷമീം, ഇന്റര്‍നാഷണല്‍ അഫയേര്‍സ് ഡയറക്ടര്‍ ബി മഹേഷ് ചന്ദ്ര ബാലിഗ എന്നിവരാണ് സംഘത്തിലുള്ളത്. ചേംബര്‍ പ്രതിനിധികളെ 94026255 എന്ന നമ്പറില്‍ ബന്ധ പ്പെടാവുന്നതാണ്.

ഫോക് മെമ്പര്‍ മാര്‍ക്ക് കൂടുതല്‍ വിവരങ്ങള്‍ക്ക്  ഭാരവാഹികളുമായി ബന്ധപെടാവുന്നതാണ് www.friendsofkannur.com

അഭിപ്രായങ്ങളൊന്നുമില്ല:

WELCOME TO FRIENDS OF KANNUR BLOGSPOT