FRIENDS OF KANNUR.FRIENDS OF KANNUR.FRIENDS OF KANNUR

2012, ഒക്‌ടോബർ 2, ചൊവ്വാഴ്ച

കണ്ണൂര്‍ എയര്പോരര്ട്ട്

കണ്ണൂര്‍ എയര്പോരര്ട്ട് : മന്ത്രി കണ്ണൂര്‍ നിവാസികളുമായി കൂടികാഴ്ച നടത്തി -------------------------------- ഫ്രെണ്ട്സ് ഓഫ് കണ്ണൂര്‍ കുവൈറ്റ്‌ എക്സ്പാട്സ് അസോസിയേഷന്‍ ( ഫോക്ക്) ന്റെ( ആഭിമുഖ്യത്തില്‍ കണ്ണൂര്‍ ഇന്റര്നാഎഷണല്‍ എയര്പോയര്ട്ടി ല്‍ നിക്ഷേപിക്കാന്‍ തല്പര്യമുള്ളവരുടെയും കണ്ണൂര്‍ ജില്ലയിലെ വിവിധ സംഘടന പ്രതിനിധികളുടെയും യോഗം അബ്ബാസിയ സീസേര്സ് ദക്ഷിണ്‍ രസ്റൊരന്റ്റ് ഓഡിട്ടോരിയത്തില്‍ 28 സെപ്റ്റംബര്‍ വെള്ളിയാഴ്ച കാലത്ത് 10 മണിക്ക് നടന്നു . കുവൈറ്റില്‍ സ്വകാര്യ സന്ദര്ശംനത്തിനു എത്തിയ കണ്ണൂര്‍ എയര്പോതര്ട്ട് ന്റെ് ചുമതലയുള്ള ബഹു. കേരള എക്സൈസ് തുറമുഖ വകുപ്പ് മന്ത്രി ശ്രീ കെ. ബാബുവിന്റെ നിര്ദേനശപ്രകാരമാണ് ഇത്തരത്തില്‍ ഒരു യോഗം വിളിച്ചു കൂട്ടിയത് . എയര്പോതര്ട്ട് പ്രോജക്ടിന്റെ ഇപ്പോഴത്തെ പുരോഗതിയെ കുറിച്ചും നിക്ഷേപ സാധ്യതകളെ കുറിച്ചും മന്ത്രി യോഗത്തില്‍ വിശദീകരിച്ചു .
26 ശതമാനം ഗവണ്മെചന്റ് ഓഹരിയും 23 ശതമാനം പൊതുമേഖല സ്ഥാപനങ്ങള്ക്കുാള്ള ഓഹരിയും 2 ശതമാനം ഗവണ്‍ മെന്റിന് പങ്കാളിത്തമുള്ള സിയാല്‍ പോലുള്ള സ്ഥാപനങ്ങള്‍ ക്കുള്ള ഓഹരിയും കഴിച്ചുള്ള 49 ശതമാനം ഓഹരി പൊതു ജനങ്ങള്ക്കാ യി മാറ്റിവെച്ചത് ആണെന്ന്നു മന്ത്രി വിശദീകരിച്ചു . ഏറ്റവും ചുരുങ്ങിയ ഓഹരി രണ്ടു ലക്ഷം രൂപയുടേത്‌ ആയിരിക്കണം എന്ന മുന്‍ തീരുമാനത്തിനു എതിരെ നല്കടപെട്ട പൊതു താല്പര്യ ഹരജിയും കമ്പനി നിയമത്തില്‍ വന്ന ചില മാറ്റങ്ങളും ആണ് ഓഹരി വിതരണം താമസിപ്പിച്ചത് എന്നും ,ചുരിങ്ങിയ ഓഹരി 50,000 രൂപ ആയി കുറച്ചും , കണ്ണൂര്‍ ഇന്റര്‍ നാഷണല്‍ എയര്പോരര്ട്ട് പ്രൊമോഷന്‍ സൊസൈറ്റി എന്ന ഒരു സൊസൈറ്റി രൂപികരിച്ചും ഈ പ്രശ്നങ്ങള്ക്ക്് പരിഹാരം കണ്ടതായതും മന്ത്രി അറിയിച്ചു . മുന്പ്ങ ഓഹരിക്ക് അപേക്ഷിച്ചവരില്‍ വീണ്ടു അപേക്ഷിച്ച 2000 പേര്ക്ക് ഓഹരി അനുവദിച്ചിട്ടുണ്ട് എന്നും , ഓഹരിക്ക് അപേക്ഷിക്കാന്‍ താല്പര്യ മുള്ളവര്ക്ക് ഇപ്പോള്‍ അപേക്ഷിക്കാം എന്നും മന്ത്രി അറിയിച്ചു . കുവൈറ്റില്‍ നിന്നും ഓഹരിക്ക് അപേക്ഷിക്കുന്നവര്ക്ക്ി കിയാല് മായി ബന്ധപെടുന്നതിനും ആശയവിനിമയം സുഖമാമാക്കുന്നതിനും കുവൈറ്റിലെ കണ്ണൂര്‍ നിവാസികളുടെ കൂടായ്മ അയ ഫ്രെണ്ട്സ് ഓഫ് കണ്ണൂര്‍ കുവൈറ്റ്‌ എക്സ്പാട്സ് അസോസിയേഷന്‍ ( ഫോക്ക് ) മായി ബന്ധപെടാവുന്നതാനെന്നും മന്തി അറിയിച്ചു . ഫോക്ക് പ്രസിഡന്റ്‌ വിജയെഷ് .കെ. വി അധ്യക്ഷത വഹിച്ച യോഗത്തില്‍ ജന. സെക്രട്ടറി എം.പി ജിതേഷ് സ്വാഗതവും , സെക്രട്ടറി ശൈമേഷ് നന്ദിയും അറിയിച്ചു .

അഭിപ്രായങ്ങളൊന്നുമില്ല:

WELCOME TO FRIENDS OF KANNUR BLOGSPOT