കുവൈത്ത് സിറ്റി: ഫ്രണ്ട്സ് ഓഫ് കണ്ണൂര്‍ എക്സ്പാറ്റ്സ് അസോസിയേഷന്‍െറ (ഫോക്ക്) ആഭിമുഖ്യത്തില്‍ എട്ടാം വാര്‍ഷിക ആഘോഷം ‘കണ്ണൂര്‍ മഹോത്സവം’ അരങ്ങേറി. അഹമ്മദി ദല്‍ഹി പബ്ളിക് സ്കൂളില്‍ നടന്ന പരിപാടി ഇന്ത്യന്‍ എംബസി ഡെപ്യൂട്ടി ചീഫ് ഓഫ് മിഷന് സുഭാശിഷ്് ഗോള്‍ഡര്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് കെ. ഓമനക്കുട്ടന് അധ്യക്ഷത വഹിച്ചു. സി.ബി.എസ്.ഇ പരീക്ഷയില്‍ ഉന്നത വിജയം നേടിയ കുട്ടികള്‍ക്ക് മുഖ്യ രക്ഷാധികാരി ഐ.വി. ദിനേശ് ഉപഹാരം നല്കി. തനിമ കുവൈത്ത് നടത്തിയ വടംവലി മത്സരത്തില്‍ മികച്ച പ്രകടനം കാഴ്ചവെച്ച ഫോക്ക് താരങ്ങള്‍ക്കുള്ള ഉപഹാരം ബഹ്റൈന്‍ എക്സ്ചേഞ്ച് മാര്‍ക്കറ്റിങ്് മാനേജര്‍ ദിനില്‍ കുര്യന് നല്കി. പ്രശസ്ത നൃത്ത അധ്യാപകന് എന്‍.വി. കൃഷ്ണന് മാസ്റ്ററെ രക്ഷാധികാരി സൂര്യനാരായണന് പൊന്നാട അണിയിച്ചു. മഹോത്സവ സുവനീര്‍ അല്‍ സലാല്‍ ഗ്രൂപ്പ് മാനേജര്‍ ക്രിസ് സൂര്യകാന്ത്, കണ്‍വീനര്‍ ചന്ദ്രമോഹനന് നല്കി പ്രകാശനം ചെയ്തു. കലാ, കായിക, സാംസ്കാരിക രംഗത്ത് സമഗ്ര സംഭാവനയര്‍പ്പിച്ച കണ്ണൂര്‍ നിവാസിക്കുള്ള ഈ വര്‍ഷത്തെ ഗോള്‍ഡന്‍ ഫോക്ക് അവാര്‍ഡ് സംഗീത രംഗത്തെ കുലപതി പത്മശ്രീ കെ. രാഘവന് മാസ്റ്റര്‍ക്ക് മരണാനന്തര ബഹുമതിയായി നാട്ടില്‍ നടക്കുന്ന ചടങ്ങില്‍ സമര്‍പ്പിക്കുമെന്ന് അവാര്‍ഡ് പ്രഖ്യാപിച്ചുകൊണ്ട് അവാര്‍ഡ് കണ്‍വീനര്‍ ബി.പി. സുരേന്ദ്രന് അറിയിച്ചു. ശിഫ അല്‍ ജസീറ മെഡിക്കല്‍ സെന്റര്‍ റീജ്യണല്‍ മാനേജര്‍ ഹംസ പയ്യന്നൂര്‍, ഫോക്ക് ജനറല്‍ സെക്രട്ടറി കെ. ശൈമേഷ് , മുഖ്യ രക്ഷാധികാരി ഐ.വി. ദിനേശ്, വനിതാവേദി ചെയര്‍പേഴ്സണ്‍ അനിത സോമരാജ്, കണ്‍വീനര്‍ അഡ്വ. വിദ്യ സുമോദ്, ഫോക്ക് ബാലവേദി കണ്‍വീനര്‍ ശ്യാംജിത് മനോജ് എന്നിവര്‍ സംസാരിച്ചു. പ്രോഗ്രാം ജനറല്‍ കണ്‍വീനര്‍ എം.പി. ജിതേഷ് സ്വാഗതവും കണ്‍വീനര്‍ അനൂപ് രാജന് നന്ദിയും പറഞ്ഞു. തുടര്‍ന്ന് ഫോക്ക് കലാകാരന്മാര് വൈവിധ്യമാര്‍ന്ന കലാപരിപാടികള്‍ അവതരിപ്പിച്ചു. പ്രശസ്ത പിന്നണി ഗായിക ഗായത്രി അശോക്, റോഷന്, നാടന്‍ പാട്ടുകാരന് കാവേഷ് എന്നിവരുടെ സംഗീത വിരുന്നും മഹോത്സവത്തിന് മാറ്റുകൂട്ടി.
Visit FACEBOOK FOR PIC
https://www.facebook.com/#!/photo.php?fbid=652837048072512&set=oa.605082969557721&type=1&theater
സാംസ്ക്കാരിക വൈവിധ്യങ്ങളുടെ ഒരു ഭൂമികയാണ് ഈ ജില്ല.തെക്ക് പടിഞ്ഞാറ് ഭാഗങ്ങള്‍ പരമ്പരാഗത ഉത്തരകേരള സംസ്കാരം നിലനിര്‍ത്തുമ്പോള്‍, കിഴക്കന്‍ പ്രദേശങ്ങള്‍ മധ്യകേരളത്തില്‍ നിന്നും കുടിയേറിയ തിരുവിതാംകൂര്‍ സംസ്കാരം പുലര്‍ത്തുന്നു. ആചാരങ്ങളിലും ഭാഷയിലുമെല്ലാം ഈ വ്യത്യാസം മനസ്സിലാക്കാം.
Kannur Maholsavam 2016

BLOG POST DETAILS
- ജൂൺ 2011 (4)
- ജൂലൈ 2011 (3)
- ഓഗസ്റ്റ് 2011 (4)
- സെപ്റ്റംബർ 2011 (2)
- ഒക്ടോബർ 2011 (2)
- നവംബർ 2011 (5)
- ഡിസംബർ 2011 (3)
- ജനുവരി 2012 (5)
- ഫെബ്രുവരി 2012 (5)
- മാർച്ച് 2012 (3)
- ഏപ്രിൽ 2012 (6)
- മേയ് 2012 (1)
- ജൂലൈ 2012 (2)
- ഓഗസ്റ്റ് 2012 (3)
- സെപ്റ്റംബർ 2012 (1)
- ഒക്ടോബർ 2012 (2)
- നവംബർ 2012 (1)
- ജനുവരി 2013 (1)
- ഫെബ്രുവരി 2013 (2)
- മാർച്ച് 2013 (4)
- ഏപ്രിൽ 2013 (2)
- ഓഗസ്റ്റ് 2013 (2)
- സെപ്റ്റംബർ 2013 (1)
- നവംബർ 2013 (3)
- ഡിസംബർ 2013 (2)
- ജനുവരി 2014 (5)
- ഏപ്രിൽ 2014 (1)
- ജൂലൈ 2014 (2)
- ഒക്ടോബർ 2014 (2)
- ഡിസംബർ 2014 (1)
- മാർച്ച് 2015 (3)
- ഏപ്രിൽ 2015 (4)
- ജൂലൈ 2015 (1)
- ഓഗസ്റ്റ് 2015 (1)
- ഡിസംബർ 2015 (3)
- ഏപ്രിൽ 2016 (5)
- ജൂൺ 2016 (2)
- സെപ്റ്റംബർ 2016 (2)
- നവംബർ 2016 (1)
- ഡിസംബർ 2016 (3)
FRIENDS OF KANNUR.FRIENDS OF KANNUR.FRIENDS OF KANNUR
2013, ഡിസംബർ 10, ചൊവ്വാഴ്ച
കണ്ണൂർ മഹോത്സവം വാർത്ത-കുവൈറ്റ്
ലേബലുകള്‍:
FOKE NEWS,
Media Library,
NEWS KANNUR,
Occasion FOKE
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
WELCOME TO FRIENDS OF KANNUR BLOGSPOT
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ