ചെറിയ ഒരരുവിയും നിലാവില് തെളിഞ്ഞ നെല്‍വയലും ഇരുട്ടുമൂടിയ റബര്‍ത്തോട്ടവും തെങ്ങിന്‍പച്ചത്തലപ്പുകളും അതിരിടുന്ന, കാടിനു നടുവിലെ വെളിമ്പുറത്തിന്റെ പാതിരാനിഴലുകളില്, തീക്കൂനയുടെയും കര്‍പ്പൂരനാളങ്ങള്‍ തീര്‍ത്ത പരവതാനിയുടെയും ചെറുവെട്ടത്തില്‍ ഒരു വലിയ കൂട്ടം മനുഷ്യര്‍ നിഴല്ച്ചിത്രങ്ങള്പോലെ ഒത്തുചേര്‍ന്നിരുന്നു. പലരും മൈലുകളോളം ഇരുട്ടുതാണ്ടിയാണ് അവിടെ നടന്നെത്തിയത്. ദൈവങ്ങള്‍ ആണ്ടിലൊരിക്കല്‍ മണ്ണിലിറങ്ങിവന്ന് നൃത്തം ചെയ്യുന്നതുകാണാന്‍ അവര്‍ കാത്തിരിക്കുകയാണ്.നൂറ്റാണ്ടുകളായി അത്യുത്തര കേരളം നെഞ്ചേറ്റി കാത്തുപോരുന്ന അനുഷ്ഠാന കലയായ തെയ്യം ആധുനികര്‍ക്ക് പ്രാകൃതാചാരമാകാം. പക്ഷേ, മനുഷ്യനന്മയുടെ മഹനീയ മാതൃകകളാണിവയെന്ന് തിരിച്ചറിയാനെങ്കിലും നമുക്ക് സാധിക്കട്ടെ.
കണ്ണൂരിലെ നര്ത്തകന് - 1
വില്യം ഡാല്‍റിംപിള്‍
'മാതൃഭൂമി ബുക്ക്സ് പ്രസിദ്ധീകരിച്ച 'ഒന്‍പത് ജീവിതങ്ങള്‍' എന്ന പുസ്തകത്തില്‍ നിന്ന്'ചെറിയ ഒരരുവിയും നിലാവില് തെളിഞ്ഞ നെല്‍വയലും ഇരുട്ടുമൂടിയ റബര്‍ത്തോട്ടവും തെങ്ങിന്‍പച്ചത്തലപ്പുകളും അതിരിടുന്ന, കാടിനു നടുവിലെ വെളിമ്പുറത്തിന്റെ പാതിരാനിഴലുകളില്, തീക്കൂനയുടെയും കര്‍പ്പൂരനാളങ്ങള്‍ തീര്‍ത്ത പരവതാനിയുടെയും ചെറുവെട്ടത്തില്‍ ഒരു വലിയ കൂട്ടം മനുഷ്യര്‍ നിഴല്ച്ചിത്രങ്ങള്പോലെ ഒത്തുചേര്‍ന്നിരുന്നു. പലരും മൈലുകളോളം ഇരുട്ടുതാണ്ടിയാണ് അവിടെ നടന്നെത്തിയത്. ദൈവങ്ങള്‍ ആണ്ടിലൊരിക്കല്‍ മണ്ണിലിറങ്ങിവന്ന് നൃത്തം ചെയ്യുന്നതുകാണാന്‍ അവര്‍ കാത്തിരിക്കുകയാണ്.
വിയര്‍ത്തു തിളങ്ങുന്ന, ഇരുണ്ട, അര്‍ധനഗ്നരായ ആറു ദളിത് ചെണ്ടമേളക്കാര്‍ ഇരുപതു നിമിഷങ്ങളായി താളം മുറുക്കുകയാണ്: തോല്ച്ചെണ്ടപ്പുറങ്ങളില് ഉറപ്പുള്ള പുളിവിറകിന്റെ ചെണ്ടക്കോല് പതിയുന്നതിന്റെ താളം മെല്ലെ, എന്നാല്‍ സ്പഷ്ടമായി, ഉച്ചത്തില്‍, വേഗത്തില്‍, ഭ്രാന്തമായി ഉയരുന്നു. പുനര്ജനിക്കാനൊരുങ്ങുന്ന ദൈവത്തിന്റെ കഥ പാടിക്കഴിഞ്ഞു. കാവിനുമുന്നില്‍, വെളിമ്പുറത്തിന്റെ നടുവില്‍, ആദ്യത്തെ ആട്ടക്കാരന് ആവിഷ്ടനായിക്കഴിഞ്ഞു - അവരുടെ വാക്കുകളില്‍ പറഞ്ഞാല്‍ അയാളില്‍ ദൈവം കയറി. അയാളിപ്പോള്‍ രോഷംപൂണ്ട് അലറി, ഒരു കൈയില്‍ വാളും മറുകൈയില്‍ അമ്പുകളും വില്ലുമായി ആ പറമ്പിനുചുറ്റും വന്യമായി ഉറഞ്ഞ് വലംവെക്കുകയാണ്. പിന്നിലെ ആള്‍ക്കൂട്ടവും അതിനൊപ്പിച്ച് നിഴലിലേക്ക് നീങ്ങിമാറുന്നു.
കാവിനു പിറകില്‍, പറമ്പിന്റെ അറ്റത്ത്, പനയോല കെട്ടിയ ഒരു കുടിലാണ് തെയ്യം കെട്ടുന്നവരുടെ വേഷംമാറുന്ന ഇടം. അകത്ത്, ദംഷ്ട്ര ചാര്‍ത്തിയ ഭഗവതിയുടെ സ്ത്രീരൂപം മുഖത്ത് ചുവപ്പുചായവും വലിയ ഓലക്കിരീടവും കണ്ണാടി തുന്നിപ്പിടിപ്പിച്ച ശിരോവേഷവും കെട്ടുകയാണ്. ഭഗവതി ആവേശിക്കുന്നതിന് ഒരുങ്ങുന്ന യുവനര്‍ത്തകന്‍ തന്റെ മാര്‍ത്തട്ടില്‍ അവസാന മിനുക്കുപണികള്‍ നടത്തുകയും ശിരോവസ്ത്രം ക്രമീകരിക്കുകയുമാണ്, മുഖപ്പ് തീജ്ജ്വാലകളില്‍ മിന്നുന്നുണ്ട്.
ഞാന്‍ കാണാന്‍വന്ന ആളുടെ ഇരുണ്ടു കരുത്താര്‍ന്ന രൂപം ആ കുടിലിന്റെ പിന്നറ്റത്ത് നിശ്ചലമായിക്കിടക്കുന്നു. ആ പ്രദേശത്തെ ഏറ്റവും കൊണ്ടാടപ്പെടുന്ന തെയ്യമാട്ടക്കാരന്‍ ഹരിദാസ് ഒരു വെള്ളമുണ്ട് മാത്രമുടുത്ത് മലര്‍ന്നുകിടക്കുകയാണ്. ഒരു ചെറിയ പയ്യന് അയാളുടെ മുഖത്തും ശരീരത്തിലും ചായമെഴുതുന്നു. അയാളുടെ ഉടലും കൈകളും മഞ്ഞനിറത്തിലാണ്. കവിളിലെ മഞ്ഞളിന്റെ ഇളംചുവപ്പുരാശി രൂക്ഷഗന്ധമുയര്ത്തുന്നു. കണ്ണുകള്‍ക്കു ചുറ്റും കറുത്തചായം. കവിളില്‍ മാങ്ങയുടെ ആകൃതിയില്‍ വെളുത്ത അരിമാവിന്റെ തെളിച്ചം. ഒരു കീറ് തെങ്ങോലകൊണ്ട് ഇവയ്ക്കുമേല്‍ സൂക്ഷ്മമായി ചുറ്റുകളും വട്ടങ്ങളും തേള്വാല്ചിഹ്നങ്ങളും എഴുതുകയാണ് പയ്യന്. കവിളെല്ലിനുചേര്ന്ന ഒരു നേര്‍ത്ത ചുവപ്പുരേഖ വരഞ്ഞപ്പോള്‍ മുഖത്തെഴുത്ത് പൂര്‍ണം.
ഒരുക്കുന്ന പയ്യന് ഹരിദാസിനെ വിഷ്ണുഭഗവാനാക്കിമാറ്റുന്ന സമയത്ത് ഞാന്‍ അടുത്ത് മണ്‍തറയിലിരുന്ന് ഞങ്ങളുടെ സംസാരം തുടങ്ങി. അയാളോട് ഞാന്‍ പരിഭ്രമം ഉണ്ടോ എന്നു ചോദിച്ചു, ദൈവം ആവേശിക്കുന്നതെങ്ങനെയാണെന്നും: നിങ്ങളിലേക്ക് ഒരു ദൈവം കയറുമ്പോള്‍ എന്താണ് തോന്നുക?
'അത് വിവരിക്കാന്‍ ബുദ്ധിമുട്ടാണ്,' ഹരിദാസ് പറഞ്ഞു. 'ഇരുപത്തിയാറു വര്‍ഷമായി തെയ്യംകെട്ടുന്നു. എങ്കിലും അതിന് തൊട്ടുമുന്‍പ് ഒരു ആധിയായിരിക്കും. ദൈവം കയറാന്‍ പോകുന്നതിന്റെ വേവലാതിയല്ല അത്. ദൈവം വരാന്‍ മടിക്കുമോ എന്ന പേടിയാണ്. ഭക്തിയുടെ തീവ്രതയാണ് ആവേശിക്കുന്നതിന്റെ തീവ്രത നിശ്ചയിക്കുന്നത്. ഭക്തി നഷ്ടപ്പെട്ടാല്‍, ഇതൊരു ശീലമാണെന്ന് ഒരിക്കലെങ്കിലും തോന്നിപ്പോയാല്‍, പിന്നെ ചിലപ്പോള്‍ ദൈവം വരില്ല.'
വാഴച്ചീന്തില്നിന്നും പയ്യന് ചായക്കൂട്ടെടുത്ത് മുഖം മിനുക്കുന്നതിനിടെ ഹരിദാസ് ഒന്നു നിര്‍ത്തി. അയാള്‍ മെല്ലെ വാ പൊളിച്ചപ്പോള്‍ അവന് ചുണ്ടില്‍ ശ്രദ്ധാപൂര്‍വം ചുവപ്പുചായം തേച്ചു.
'അതൊരു കണ്ണഞ്ചിപ്പിക്കുന്ന വെളിച്ചമാണ്,' ഒടുവിലയാള്‍ പറഞ്ഞു. 'എഴുത്തുകഴിഞ്ഞ് മുറുകിയ ചെണ്ടത്താളത്തിനു നടുവില്‍ കൈയിലൊരു കണ്ണാടി കിട്ടുമ്പോഴറിയും നിന്റെ മുഖം ദൈവത്തിന്റേതായി എന്ന്. പിന്നെ അതുവരും. വെളിച്ചത്തിന്റെ ഉജ്ജ്വലമായ ഒരു വഴി മുന്നില്‍ തെളിയും. ഒരു സ്ഫോടനം പോലെ - അപ്പോള്‍ ഇന്ദ്രിയങ്ങള്‍ മറയും.'
'എന്താണ് സംഭവിക്കുന്നതെന്ന് നിങ്ങളറിയാറുണ്ടോ?'
'ഇല്ല,' അയാള്‍ പറഞ്ഞു. 'ആ വെളിച്ചം ആട്ടം കഴിയുംവരെ കൂടെയുണ്ടാകും. നിങ്ങള്‍ ദൈവമാകും. എല്ലാ പേടികളും നഷ്ടപ്പെടും. ശബ്ദംപോലും മാറും. ദൈവം ഉയിരോടെ വന്ന് എല്ലാം ഏറ്റെടുക്കും. നിങ്ങള്‍ ഒരു വാഹനം, ഒരു മാധ്യമം മാത്രം. ആ മയക്കത്തില്‍ ദൈവമാണ് സംസാരിക്കുന്നത്, എല്ലാ ചെയ്തികളും ദൈവത്തിന്റേതാണ് - തോന്നലുകള്‍, ചിന്ത, സംസാരം എല്ലാം. ആടുന്നയാള്‍ ഒരു സാധാരണക്കാരനാണ്, എന്നാല്‍ ഈ രൂപം ദൈവികമാണ്. തലയില്‍നിന്ന് കിരീടമഴിക്കുമ്പോഴാണ് അതവസാനിക്കുക.'
'മയക്കത്തില്‍നിന്നും നിങ്ങള്‍ എന്തിലേക്കാണ് ഉണരുക?'
'അതൊരു സര്ജന് മുറിച്ചിടുന്നത് പോലെയാണ്,' അയാള്‍ കൈകൊണ്ട് മുറിക്കുന്ന ആംഗ്യം കാണിച്ചു. 'പൊടുന്നനെ എല്ലാം കഴിയും, അത് പോയി. ആട്ടത്തിനിടയില്‍ എന്തൊക്കെ നടന്നുവെന്നറിയാന്‍ നിങ്ങള്‍ക്ക് ഒരു വഴിയുമില്ല. നടന്നതൊന്നും നിങ്ങള്‍ക്ക് ഓര്മ കാണില്ല. മയക്കത്തില്‍ എന്തോ ഇറങ്ങിപ്പോയതുപോലെ ഒരു ആശ്വാസം മാത്രമാണ് ആകെയുണ്ടാവുക.'
കണ്ണൂരിലെ നര്ത്തകന് - 2
രണ്ടാമത്തെ ആട്ടക്കാരന് ഇപ്പോള്‍ തന്നിലെ ദേവിയെ ഉള്‍ക്കൊണ്ടുകൊണ്ട് തീക്ഷ്ണതയോടെ കണ്ണാടിയിലേക്ക് നോക്കുകയാണ്. ഞാന്‍ നോക്കിനില്‍ക്കെ, അയാള്‍ കാലമര്‍ത്തിച്ചവിട്ടി, ചിലമ്പിലെ മണികളും കവിടികളും ഇളക്കി ശബ്ദമുണ്ടാക്കി. ദ്രുതഗതിയില്‍, ഉച്ചത്തില്‍, വീണ്ടുമയാള്‍ കാല് ചവിട്ടി. കുനിഞ്ഞുനിവര്‍ന്ന് വിചിത്രമായ രീതിയില്‍ കൈകള്‍ വിടര്‍ത്തി മിന്നലേറ്റതുപോലെ പെട്ടെന്നയാള്‍ ഒരു വശത്തേക്കു നീങ്ങി. അയാളുടെ ശരീരം ഉലയുന്നുണ്ട്, കൈകള്‍ വിറയ്ക്കുകയും കണ്ണുകള്‍ വശങ്ങളിലേക്ക് മറിഞ്ഞുപോവുകയും ചെയ്യുന്നുണ്ട്. നിശ്ചലനായി നിശ്ശബ്ദം ഇരുന്നിരുന്ന ആ രൂപം ഇപ്പോള്‍ രൂപാന്തരപ്പെട്ടുകഴിഞ്ഞു, തലവെട്ടിച്ച് ഭയാനകമായ ചില ചലനങ്ങള്‍ തുടരെയുണ്ടായി; ചിലപ്പോള്‍ നാട്ടുമത്സ്യമായി, ചിലപ്പോള്‍ വിഷകീടമായി, ചിലപ്പോള്‍ ഉരഗമായി, ചിലപ്പോള്‍ സ്വര്‍ഗത്തിലെ കിളിയായി. വെളിമ്പുറത്തെ നക്ഷത്രങ്ങളുടെ താഴേക്ക് പിന്നെയയാള്‍ പോയി, പിന്നാലെ കത്തുന്ന പന്തങ്ങളുമായി രണ്ടുപേരും.ഹരിദാസ് ഇപ്പോള്‍ നിവര്‍ന്നുനിന്ന് വേഷമണിയാന്‍ ഒരുങ്ങുകയാണ്. ഞാന്‍ ചോദിച്ചു: 'ദൈവമാകുന്നത് ഒരു മുഴുവന്‍സമയ ജോലിയാണോ?'
'അല്ല,' അല്പം വിഷമത്തോടെ അയാള്‍ മറുപടിപറഞ്ഞു. 'കൊല്ലത്തില്‍ ഒന്‍പതുമാസം കൂലിപ്പണിയെടുക്കും. ആഴ്ചയില്‍ അഞ്ചുദിവസം കിണര്‍ കുഴിക്കും, ആഴ്ചയവസാനം തലശ്ശേരി സെന്‍ട്രല്‍ ജയിലില്‍ വാര്‍ഡനായി ജോലി.'
'നിങ്ങള്‍ ഒരു ജയില്‍ വാര്‍ഡനാണോ?'
'എനിക്ക് ജീവിക്കണം, ദിവസക്കൂലികിട്ടുന്ന എന്തു ജോലിയും ചെയ്യാന്‍ തയ്യാറാകുന്നത്ര ദാരിദ്ര്യമുണ്ട്. സന്തോഷത്തിനുവേണ്ടിയല്ല ഇത് - ശരിക്കും അപകടംപിടിച്ച പണിയാണ്.'
'ഏതര്ഥത്തില്?'
'ജയില്‍പ്പുള്ളികളുടെ വാഴ്ചയാണവിടെ. മിക്കവര്‍ക്കും രാഷ്ട്രീയപിന്ബലമുണ്ട്. അവരുമായി പ്രശ്നത്തിന് ആരും മുതിരില്ല. ജയിലധികാരികള്‍ പൂര്‍ണമായും അവരുടെ നിയന്ത്രണത്തിലാണ്.' അയാള്‍ പ്രതിഷേധാര്ഥത്തില് ചുമലനക്കി. 'എല്ലാ ദിവസവും സ്ഥലത്തെ പത്രത്തില്‍ എന്തെങ്കിലുമൊരു ഭീകരവാര്‍ത്ത വരും. പലപ്പോഴും പരേഡ് ഗ്രൗണ്ടില്‍ വെച്ചോ രാത്രി സെല്ലിനുള്ളില്‍ വെച്ചോ രാഷ്ട്രീയപ്രതിയോഗികളുടെ മൂക്കും കൈയുമൊക്കെ അരിയുക പതിവാണ്.
'സത്യത്തില്‍ ഇവിടെ രണ്ടു ജയിലുകളാണുള്ളത്: തലശ്ശേരിയിലേത് ആര്‍എസ്എസ്സിനും കണ്ണൂരിലേത് കമ്യൂണിസ്റ്റുപാര്‍ട്ടിക്കും. രണ്ടുപാര്‍ട്ടികളും തമ്മില്‍ പോരാണ്: ഇന്നലെയും മാഹിയിലെ ഒരു സിപിഎം ഗ്രാമത്തില്‍ ആര്‍എസ്എസ് മൂന്നുപേരെ നാടന്ബോംബിട്ട് കൊന്നു. കണ്ണൂരില്‍ വായ അല്ല, വാളാണ് സംസാരിക്കുക. അച്ഛനെപ്പറഞ്ഞാല് ഒരുപക്ഷേ അവര്‍ ക്ഷമിച്ചേക്കും. എന്നാല്‍ പാര്‍ട്ടിയെ ചീത്ത പറഞ്ഞാല്‍, നിങ്ങളെ തുണ്ടം തുണ്ടമാക്കി അരിഞ്ഞുകളയും. ഇത്തരം കുറ്റങ്ങള്‍ക്ക് പിടിക്കപ്പെടുന്നവരാണ് ഈ ജയിലുകള്‍ നിറയെ. ഏറ്റവും നീചരായ രാഷ്ട്രീയഗുണ്ടകള്ക്ക് കുപ്രസിദ്ധമാണ് അവ രണ്ടും. ഒരു കമ്യൂണിസ്റ്റുകാരന് തലശ്ശേരിയിലോ ഒരു ആര്എസ്എസ്സുകാരന് കണ്ണൂരോ വന്നുപോയാല്‍ ഉറപ്പിക്കാം, ഇരുപത്തിനാല് മണിക്കൂറിനുമേല്‍ അവനുണ്ടാകില്ല - കുറഞ്ഞപക്ഷം രാവിലെ പ്രാതലിനു മുന്‍പ് കുറെ ശരീരഭാഗങ്ങളെങ്കിലും പോയിട്ടുണ്ടാവും.'
'ഇത് നിറുത്താന്‍ കഴിയില്ലേ?' ഞാന്‍ ചോദിച്ചു.
'വല്ലപ്പോഴും ചിലര്‍ ശ്രമിക്കും,' ഹരിദാസ് പറഞ്ഞു. 'ഒരു ദിവസം ബിഹാറില്‍നിന്ന് പുതിയൊരു സൂപ്രണ്ട് വന്നു. വലിയൊരു ഗുണ്ടാത്തലവനെ അയാള്‍ മാരകമായി ശിക്ഷിച്ചു. അന്നു വൈകുന്നേരം സൂപ്രണ്ട് വീട്ടിലെത്തുന്നതിനു മുന്‍പ് അയാളുടെ വീട് കത്തിച്ചാമ്പലാക്കിയിരുന്നു.'
ഹരിദാസ് ചിരിച്ചു. 'തടവുകാര്‍ക്കെല്ലാം മൊബൈല്‍ ഫോണുകളുണ്ട്. ജയിലിനകത്തു നിന്നും പുറത്തേക്ക് എന്തു നടപടി വേണമെങ്കിലും കല്പിക്കാം. ഇത് തടയാന്‍ ഒരിക്കല്‍ ഹെഡ് വാര്ഡന് മൊബൈല്‍ ജാമര്‍ കൊണ്ടുവന്ന് വെച്ചു. ആരോ ഒരാഴ്ചയ്ക്കുള്ളില്‍ ഇതു കണ്ടുപിടിച്ച് അതിനുള്ളില്‍ കടല്വെള്ളമൊഴിച്ച് അതിനെത്തന്നെ ജാമാക്കി. അതിന്റെ കഥ അങ്ങനെ തീര്‍ന്നു.'
അയാള്‍ പുഞ്ചിരിച്ചു. 'ഞാന്‍ തലതാഴ്ത്തിപ്പിടിക്കും. ഒരു തടവുകാരനെയും അടിക്കില്ല, എനിക്ക് അടികിട്ടാതിരിക്കാന്‍ നോക്കും. ജോലി നന്നായി ചെയ്യാന്‍ ശ്രമിച്ചാല്‍ തല പോകുമെന്നുറപ്പാണ് - ശരീരവും. സൂപ്രണ്ടിനും ഇതേ പേടിയുണ്ട്. ഓരോ ദിവസവും ജീവനോടെ, ഭദ്രമായി കടന്നുകിട്ടാനാണ് ഞങ്ങളെല്ലാവരും നോക്കുന്നത്.'
കണ്ണൂരിലെ നര്ത്തകന് - 3
'എല്ലാ തെയ്യമാട്ടക്കാര്ക്കും ഇതേപോലെ ഇരട്ടജീവിതങ്ങളാണോ ഉള്ളത്?'
'തീര്‍ച്ചയായും,' ഹരിദാസ് പറഞ്ഞു. 'അവിടെ നില്ക്കുന്ന ചാമുണ്ഡി കല്യാണ അലങ്കാരങ്ങള്‍ തീര്‍ക്കുന്നയാളാണ്, നരസിംഹം ഒരു ഹോട്ടലിലെ വെയ്റ്ററാണ്. ഭഗവതി കെട്ടുന്ന പയ്യന് ഒരു ബസ്സിലെ കണ്ടക്ടറാണ്. സര്വസംഹാകരകനായ ഗുളികന്' - പിറകില്‍ അപ്പോഴും വേഷംകെട്ടുന്ന ആട്ടക്കാരനെ നോക്കി - 'ഒരു കള്ളുചെത്തുകാരനാണ്. തേങ്ങയിടുന്നതും തെങ്ങിന്തലപ്പില്നിന്നും നുരച്ച കള്ള് ചെത്തിയെടുക്കുന്നതുമാണ് അയാളുടെ പണി.'
'അപ്പോള്‍ നിങ്ങള്‍ അര്‍ധസമയ ദൈവങ്ങളാണ്?'
'ഇത് തെയ്യം സീസണില്‍ മാത്രമാണ്, ഡിസംബര്‍ മുതല്‍ ഫിബ്രവരി വരെ. ഈ മാസങ്ങളില്‍ ഞങ്ങള്‍ ജോലി വിട്ട് തെയ്യമാട്ടക്കാരാകും. അപ്പോള്‍ ഇറച്ചിയും മീനും തിന്നില്ല, ഭാര്യമാരുടെകൂടെ ഉറങ്ങാനും പാടില്ല. ഞങ്ങള്‍ നാടിനും നാട്ടുകാര്‍ക്കും അനുഗ്രഹങ്ങള്‍ കൊണ്ടുവരും, ദുഷ്ടശക്തികളെ ഒഴിപ്പിക്കും. ആളുകള്‍ക്ക് കിട്ടിയ അനുഗ്രഹങ്ങള്‍ക്കും സാധിച്ച പ്രാര്‍ഥനകള്‍ക്കും ദൈവങ്ങളോട് നന്ദിപറയാന്‍ കഴിയുന്നത് ഞങ്ങളിലൂടെയാണ്. ഞങ്ങള്‍ ദളിതുകളാണെങ്കിലും ഏറ്റവുമധികം ജാതിചിന്ത വെക്കുന്ന നമ്പൂതിരിബ്രാഹ്മണര്‍പോലും ഞങ്ങളെ ആരാധിക്കുകയും ഞങ്ങളുടെ കാല്ക്കല് വീഴാന്‍ വരിനില്ക്കുകയും ചെയ്യുന്നു.'
അയാളുടെ വേഷങ്ങളെല്ലാം ആയി, അയാള്‍ കണ്ണാടിയെടുത്ത് ദൈവത്തെ ആവാഹിക്കാന്‍ തയ്യാറായി. 'കൊല്ലത്തില്‍ മൂന്നുമാസം ഞങ്ങള്‍ ദൈവങ്ങളാണ്,' അയാള്‍ പറഞ്ഞു. 'മാര്‍ച്ചില്‍ സീസണ് അവസാനിക്കുമ്പോള്‍ ഞങ്ങള്‍ വേഷങ്ങള്‍ മടക്കും. എന്റെ കാര്യത്തില്‍, പിന്നെ വീണ്ടും ജയിലിലേക്ക്.'
പശ്ചിമഘട്ടത്തിന്റെ ഉയര്‍ന്ന ചെമ്മണ് പര്വതനിരകളാല് ഭാരതത്തിന്റെ ബാക്കിഭാഗങ്ങളില്നിന്നും വേര്‍പെട്ടിരിക്കുന്ന ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിന്റെ തെക്കുപടിഞ്ഞാറന്‍ വശത്തുള്ള നീര്‍വാര്‍ച്ചയുള്ള, പച്ചപ്പാര്‍ന്ന ഉഷ്ണമേഖലാതീരമായിരിക്കും ഒരുപക്ഷേ ഇന്ത്യയിലെ ഏറ്റവും ഫലഭൂയിഷ്ഠവും പഴമനിറഞ്ഞതുമായ ഭൂപ്രദേശം - മലയാളികള്‍ അവരുടെ നാടിനെ വിളിക്കുന്നതുപോലെ, 'ദൈവത്തിന്റെ സ്വന്തം നാട്.'
നൂറ്റാണ്ടുകളായി കേരളം സുഗന്ധവ്യഞ്ജനപാതയിലെ ഇന്ത്യന്‍ ടെര്മിനസായിരുന്നു - പാത അവസാനിക്കുന്നിടം. വെനീസില്‍നിന്ന് ഈജിപ്തിലൂടെ ചെങ്കടല്‍ കടന്ന് ഇന്ത്യന്‍ തീരത്തെത്തുന്ന മധ്യകാല കച്ചവടശൃംഖലയിലെ ഏറ്റവും പ്രധാനപ്പെട്ട വാണിജ്യകേന്ദ്രമായിരുന്നു ഇവിടം. സുഗന്ധദ്രവ്യങ്ങളിലും കുരുമുളകിലുമുള്ള പുരാതന വാണിജ്യം നൂറ്റാണ്ടുകളോളം വളര്‍ന്ന് - ഇന്നും വളരുന്നു - തലമുറകളോളം ഭാരതത്തിന്റെ ഈ ഭാഗത്തേക്ക് ആളുകളെ എത്തിച്ചു; എല്ലാവരുംതന്നെ പതുക്കെ ഇതിന്റെ സമൃദ്ധവും വിവിധവുമായ സംസ്കാരത്തില്‍ ഇഴുകിച്ചേര്‍ന്നു.
സോളമന് രാജാവിന് ആള്‍ക്കുരങ്ങുകളെയും ആനക്കൊമ്പും മയിലുകളെയും ഒക്കെ കിട്ടിയ, ബൈബിളില്‍ പറയുന്ന ഒഫിര്‍ കേരളമായിരിക്കണം. അക്കാലത്താണ് മുന്‍നിരക്കാരായ ജൂതക്കച്ചവടക്കാര്‍ ആദ്യമായി ചെങ്കടലും അറബിക്കടലും കടത്തി ഇന്ത്യയുടെ സുഗന്ധങ്ങള്‍ മധ്യപൂര്‍വേഷ്യയിലും മെഡിറ്ററേനിയന്‍ ലോകത്തിലും എത്തിച്ചത്. റോമന്‍ ചെങ്കടല്ക്കച്ചവടക്കാര് എല്ലാകൊല്ലവും മെഡിറ്ററേനിയന്‍ വിപണിക്കുവേണ്ടി കുരുമുളകും മുത്തുകളും സുഗന്ധവ്യഞ്ജനങ്ങളും ഇന്ത്യന്‍ അടിമപ്പെണ്ണുങ്ങളെയും വാങ്ങാന്‍ എത്തിയിരുന്ന, മൂത്ത പ്ലൈനി ുൃശാൗാ ലാുീൃശൗാ കിറശമല എന്നു വിശേഷിപ്പിച്ച, ഇപ്പോള്‍ വിസ്മൃതിയിലായ മുസിരിസ് കേരളതുറമുഖമാണ്.
കണ്ണൂരിലെ നര്ത്തകന് - 4
അറബികള്‍ ജൂതന്മാരെയും റോമാക്കാരെയും പിന്തുടര്ന്നു. പിന്നെ മെയ് പതിനെട്ട് 1498-ല്‍ പോര്‍ച്ചുഗീസ് നാവികന് വാസ്കോ ഡ ഗാമ അറബികളുമായി സുഗന്ധദ്രവ്യക്കച്ചവടത്തില് ഒന്ന് കിടപിടിക്കണമെന്നുദ്ദേശിച്ച് യൂറോപ്പില്‍നിന്നും മലബാര്‍ തീരത്തെത്തി. കോഴിക്കോടിന് കുറച്ചു വടക്ക് ഗാമ വന്നിറങ്ങിയ കടല്‍ത്തീരം ഒരു സ്മാരകശിലകൊണ്ട് അടയാളപ്പെടുത്തിയിരിക്കുന്നു. അവിടെനിന്നു വടക്കോട്ട് രണ്ടു മണിക്കൂര്‍ വണ്ടിയോടിച്ചാല്‍ എത്തുക തലശ്ശേരിയിലാണ്; ഹരിദാസിന്റെ കുപ്രസിദ്ധമായ ജയില്‍ മാത്രമല്ല അവിടെയുള്ളത്, ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ ഏറ്റവും ആദ്യത്തെ വ്യാപാരകേന്ദ്രങ്ങളിലൊന്നും അവിടെയാണ്.
കാവല്‍മാടങ്ങളുള്ള ഭയാനകമായ കടല്‍ഭിത്തികള്‍ക്കു പിന്നില്‍, അവിചാരിതമായ രണ്ടു ജക്കോബിയന്‍ പ്രതിമകളാല്‍ അലങ്കരിച്ച, ഇലിസബീത്തന്‍ മണിഗോപുരമുള്ള ഗെയിറ്റ് ഹൗസിനുമപ്പുറമാണ് പാണ്ടികശാലകളുടെ നിര. ഇവിടെയാണ് ആദ്യത്തെ ബ്രിട്ടീഷുകാര്‍ അവരുടെ ചരക്കു സൂക്ഷിച്ചിരുന്നതും സൂക്ഷിപ്പുകേന്ദ്രത്തിനു വെളിയിലേക്ക് അധികാരം വ്യാപിപ്പിക്കുന്നതിനുള്ള പദ്ധതികളിട്ടതും. അവരില്‍ പലരും ഇപ്പോഴും ഇവിടെയുണ്ട്, ഷേക്സ്പിയറുടെ ലണ്ടനിലെ കറികള്‍ക്ക് രുചിപിടിപ്പിക്കാന് പോയ ചരക്കുകള്‍ ഒരിക്കല്‍ കൂട്ടിയിട്ടിരുന്നതിനു മീതെയുള്ള അവരുടെ പ്രാചീനകുഴിമാടങ്ങളില്.
നൂറ്റാണ്ടുകളായി കച്ചവടക്കാരെ ആകര്‍ഷിച്ച, ഭൂമിയിലെങ്ങുമില്ലാത്ത ഫലഭൂയിഷ്ഠതതന്നെയാണ് ഇപ്പോഴും ഈ നാടിനെ നിര്‍വചിക്കുന്നത്. ഇവിടെ എല്ലാറ്റിലും ജീവിതം പതഞ്ഞുപൊങ്ങുന്നതായി അനുഭവപ്പെടുന്നു; പിന്നാമ്പുറങ്ങളില്‍നിന്നും കായലുകളില്‍നിന്നും ജലപാതകളില്നിന്നും വിശാലമായ ചതുപ്പുകളില്‍നിന്നും ആര്‍ത്തുവളര്‍ന്ന കനാലുകളില്‍നിന്നും ജീവന് തുളുമ്പിയൊഴുകുന്നു. കനാലിന്റെ നടക്കെട്ടില്‍, ആമ്പലുകളുടെ നടുവില്‍, കണങ്കാലോളം വെള്ളത്തിലിറങ്ങിനിന്ന് തുണിയലക്കുകയോ പച്ചക്കറികള്‍ വൃത്തിയാക്കുകയോ അരി കഴുകുകയോ ചെയ്യുന്ന സ്ത്രീകള്‍. അടുത്തായി, അവരുടെ പുരുഷന്മാര് വള്ളം നന്നാക്കുകയോ ചീനവലകള്‍ക്കു കീഴെ ഇരുന്ന് കയര്‍ നെയ്യുകയോ ചെയ്യുന്നുണ്ടാവും. നഗ്നരായ ചെറിയ ആണ്‍കുട്ടികള്‍ കണങ്കാലോളം പുഴച്ചെളിയില്നിന്ന് സോപ്പു തേക്കുന്നുണ്ടാകും. വീടുകള്‍ മൂടുന്ന മുല്ലവള്ളിപ്പടര്‍പ്പുകള്‍, കഴുകിക്കഴിഞ്ഞ തുണികള്‍ ഉണക്കാനിട്ടിരിക്കുന്ന കമുകുകള്‍. ചിറകുനിവര്‍ത്തി നീന്തിപ്പോകുന്ന കരയുന്ന താറാക്കൂട്ടങ്ങള്‍. ജലത്തിനോടു ചേര്‍ന്ന് താണുപറന്ന്, പിന്നെ ഉയര്‍ന്നുപോകുന്ന കിളി പച്ചപ്പിനെതിരേ വെളുപ്പിന്റെ ഒരു മിന്നായമാകുന്നു.
ഇതെല്ലാം കേരളത്തെ സങ്കല്പിക്കാവുന്നതില്വെച്ച് ഏറ്റവും സൗമ്യവും ദയാപരവും ഉദാരമനസ്കവുമായ നാടാണെന്ന് തോന്നിക്കുമെങ്കിലും യഥാര്‍ഥത്തില്‍ കേരളം ഇന്ത്യയില്‍ ഏറ്റവുമധികം യാഥാസ്ഥിതികത്വവും സാമൂഹിക അടിച്ചമര്‍ത്തലുകളും ഉറച്ച അധികാരേ്രശണികളും നിലനില്‍ക്കുന്ന നാടാണ്. പത്തൊന്‍പതാം നൂറ്റാണ്ടില്‍ ഫ്രാന്‍സിസ് ബുക്കാനന് എന്ന ബ്രിട്ടിഷ് സഞ്ചാരി കേരളം സഞ്ചരിച്ചപ്പോള്‍ കഠിനമായ ജാതിഭേദങ്ങളും വിലക്കുകളുമാണ് കണ്ടത്. ഒരു കീഴ്ജാതിക്കാരന് എതിരെ വന്നാല്‍ അയാളുടെ തലവെട്ടാന്വരെ ഒരു നായര്യോദ്ധാവിന് അധികാരമുണ്ടായിരുന്നു. വിവിധജാതികള്‍ തമ്മില്‍ സൂക്ഷിക്കേണ്ട അകലവും മുണ്ടുടുക്കേണ്ട രീതിയും തലമുടി കെട്ടേണ്ട വിധവുമൊക്കെ നിയമങ്ങളില്‍ എഴുതിച്ചേര്‍ത്തിരുന്നു.
ഇരുപതാംനൂറ്റാണ്ടിന്റെ ആദ്യവര്‍ഷങ്ങളില്‍പ്പോലും കാഴ്ചകള്‍ സമര്‍പ്പിക്കാത്തതിന് നായര്‍ ജന്മികള് കീഴ്ജാതിക്കാരെ കൊന്നിരുന്നു. മിശ്രജാതി പ്രേമബന്ധങ്ങളിലൊഴികെ ഇന്ന് വളരെ അപൂര്‍വമായേ ജാതിപ്പേരില്‍ കൊലപാതകങ്ങള്‍ നടക്കാറുള്ളൂ. എന്നാല്‍ കീഴ്ജാതിക്കാര്‍ മേല്‍ജാതിക്കാരുടെ മുന്നില്‍ തലകുനിച്ച് ദൂരെ മാറി നില്‍ക്കണമെന്നാണ് ഇപ്പോഴും കരുതപ്പെടുന്നത്.
ഈ ജാതിവ്യത്യാസങ്ങളുടെ ഉര്‍വരമായ മണ്ണില്‍നിന്നാണ് തെയ്യം വളര്‍ന്നത്, കേരളജീവിതത്തിന്റെ എല്ലാ ഘടനകളെയും ഈ നൃത്തരൂപം കീഴ്മേല്‍മറിക്കുന്നുണ്ട്: അതിശുദ്ധരായ ബ്രാഹ്മണരുടെ മേലല്ല ദൈവം കുടിയിരിക്കാന്‍ തീരുമാനിക്കുന്നത്; അടിച്ചമര്‍ത്തപ്പെട്ട, അവഹേളിതരായ ദളിതുകളുടെ മേലാണ്. ഈ സമ്പ്രദായം മുഴുവന്‍ ബ്രാഹ്മണികനിയന്ത്രണത്തിന്റെ വെളിയിലാണ് നടക്കുന്നത്. തെയ്യം നടക്കുന്നത് ബ്രാഹ്മണക്ഷേത്രങ്ങളിലല്ല, മറിച്ച് നാട്ടിന്‍പുറത്തുള്ള വിശുദ്ധസ്ഥലങ്ങളിലെ ചെറിയ അമ്പലങ്ങളിലോ കാവുകളിലോ ആണ്, പൂജാരികള്‍ ബ്രാഹ്മണരല്ല, മറിച്ച് ദളിതുകളാണ്. ഭൂവുടമകള്‍ എന്ന നിലയില്‍ മേല്‍ജാതിക്കാര്‍ക്കുള്ള ഏക അവകാശം ചിലപ്പോള്‍ അവര്‍ക്ക് ഒരു അമ്പലത്തിന് ഒരു കുടുംബത്തെ പാരമ്പര്യമായി തെയ്യംകെട്ടാന്‍ ഏല്പിക്കാം എന്നതാണ്; ഇംഗ്ലണ്ടിലെ ഒരു ഗ്രാമപ്രമാണിക്ക് വികാരിയച്ചനെ തിരഞ്ഞെടുക്കാനുള്ള അവകാശമുള്ളതുപോലെ.
കണ്ണൂരിലെ നര്ത്തകന് - 5
തെയ്യം എന്ന വാക്ക് ദൈവം എന്ന സംസ്കൃതവാക്കില്നിന്നുണ്ടായതാണ്. ചില പണ്ഡിതന്മാര് പറയുന്നത് വടക്കേ മലബാറിലെ തെയ്യങ്ങള്‍ അപൂര്‍വമായ ചില ആര്യപൂര്‍വ, ബ്രാഹ്മണേതര ദ്രാവിഡമതഘടനയില്നിന്നും ഹിന്ദുമതത്തിന്റെ വിശാലാലിംഗനത്തിലേക്ക് ചെന്നുചേര്‍ന്ന ആചാരമാണെന്നാണ്. ചിലര്‍ വാദിക്കുന്നത് മേല്‍ജാതിക്കാരുടെ പീഡനങ്ങള്‍ക്കെതിരെയുള്ള പരാതികള്‍ അഹിംസാപരമായ ചടങ്ങിലൂടെ പുറത്തുകളയാനാണ് തെയ്യം ഉണ്ടായതെന്നാണ്. എന്തായാലും ദൈനംദിനജീവിതത്തിന്റെ സാമൂഹികനിയമങ്ങളെല്ലാം കീഴ്മേല്‍മറിക്കുന്ന, വര്‍ഷത്തിലെ ഒരു ചെറിയ കാലയളവിലേക്കെങ്കിലും അധികാരവും പദവിയുമൊക്കെ അദ്ഭുതകരമായി അധികാരരഹിതരിലും അപ്രധാനികളിലും എത്തിച്ചേരുന്ന അവസ്ഥയില്‍ ഇന്നെത്തിച്ചേര്ന്നിട്ടുണ്ട്.തെയ്യങ്ങള്‍ക്ക് വിഷയമാകുന്ന കഥകള്‍, രക്തം കുടിക്കുന്ന യക്ഷികളുടെയും ദേവിമാരുടെയും മന്ത്രവാദിനികളുടെയും നാഗമൃഗ ദൈവങ്ങളുടെയും കഥകളും കെട്ടുകഥകളും മുതല്‍ നാട്ടുവീരന്മാരുടെയും കാരണവന്മാരുടെയും വീരകഥകള്‍ വരെയുണ്ട്. പലതും, എന്തൊക്കെയായാലും, ജാതിപ്രശ്നങ്ങളിലും ജാതിസംഘര്‍ഷങ്ങള്‍ ഉയര്‍ത്തുന്ന സാമൂഹിക-സദാചാരനീതികേടുകളിലുമാണ് ഊന്നല്‍ കൊടുക്കുന്നത്. സ്വീകാര്യമായ ശീലങ്ങളുടെ പരിധികളാണ് പലപ്പോഴും ചോദ്യം ചെയ്യപ്പെടുന്നത്; പ്രത്യേകിച്ച് ഉന്നതജാതിക്കാര്‍ കീഴ്ജാതിക്കാരെ അടിച്ചമര്‍ത്തി ജാതിേ്രശണിയില് അവരുടെ സ്ഥാനം മുകളിലുറപ്പിക്കാന് വേണ്ടി ചെയ്യുന്ന അധികാരത്തിന്റെ ദുരുപയോഗവും മറ്റും. കീഴ്ജാതിയില്‍പ്പെട്ട ഒരാള്‍ നിലനില്‍ക്കുന്ന ജാതിവഴക്കങ്ങളെ ചോദ്യം ചെയ്യുന്നതോ ഭേദിക്കുന്നതോ വഴി സ്ത്രീയെങ്കില്‍ ബലാത്കാരത്തിനും പുരുഷനെങ്കില്‍ മരണത്തിനും (ചിലപ്പോള്‍ സ്ത്രീയും) വിധിക്കപ്പെടുന്നതും, പിന്നീട് ബ്രാഹ്മണരും ഭരണവര്‍ഗവും ചെയ്യുന്ന അനീതികള്‍ കണ്ട് അമ്പരക്കുന്ന ദൈവങ്ങള്‍ അവര്‍ക്ക് ദേവത്വം കല്പിക്കുന്നതുമാണ് മിക്ക തെയ്യക്കഥകളിലും പറയുക.
ഉദാഹരണത്തിന്, ഒരു തെയ്യക്കഥയില്‍ തിയ്യ ജാതിയില്‍പ്പെട്ട ഒരു ദളിത് ചെറുക്കന് ഒരുന്നതജാതിക്കാരന്റെ പശുവിനെ മേയ്ക്കുന്നതിനിടയില്‍ വിശന്നിട്ട് ഒരു മാങ്ങ മോഷ്ടിക്കുന്നു. മരത്തിനു മുകളിലിരുന്ന് ആ കര്‍ഷകന്റെ മാങ്ങ തിന്നുകൊണ്ടിരിക്കുന്നതിനിടെ, അയാളുടെ അനന്തിരവള്‍ ആ വഴി കടന്നുപോകാനിടയാവുകയും ആ മരച്ചുവട്ടില്‍ ഇരിക്കുകയും ചെയ്യുന്നു. അന്നേരം ആ കുട്ടിയുടെ കൈയില്‍നിന്നും വഴുതിപ്പോയ ഒരു മാങ്ങ അവളുടെ മേല്‍ വീണ് അവളെ അശുദ്ധയാക്കുകയും അവന്റെ കളവു വെളിപ്പെടുകയും ചെയ്തു. പയ്യന് നാടുവിട്ട് ഓടിപ്പോയെങ്കിലും വര്‍ഷങ്ങള്‍ കഴിഞ്ഞ് അവന് തിരിച്ചു വന്നു. ഗ്രാമക്കുളത്തില്‍ കുളിക്കുന്നതിനിടെ കര്ഷകന് പിടിച്ച് അവന്റെ തല അറുക്കുകയും ചെയ്തു. പാപനിവൃത്തിയില്, ദളിത് ചെറുക്കന് ഒരു ഹിന്ദുദൈവത്തിന്റെ നാട്ടുരൂപമായി മാറി; ഈ രൂപത്തിലാണ് അയാള്‍ ഇന്നത്തെ തെയ്യമാട്ടക്കാരുടെ മേല്‍ ആവേശിക്കുന്നത്. ഒരു ആരാധനയും കാവും തെയ്യവും രൂപപ്പെട്ടതോടെ ക്രുദ്ധനായ ആത്മാവ് സന്തോഷിക്കുകയും ശാന്തനാവുകയും ചെയ്തു, മരിച്ചവര്‍ക്ക് മോക്ഷം കിട്ടി; ദുരാചാരത്തിനുമേല് സദാചാരം ജയിച്ചു, അനീതിക്കുമേല്‍ നീതിയും.
ജാതിപ്രശ്നങ്ങളോടും മേല്‍ജാതികളുടെയും അധികാരവര്‍ഗത്തിന്റെയും പീഡനങ്ങളോടും ദൈവത്വത്തോടും പ്രതിഷേധത്തിനോടും അധികാരേ്രശണികളെ പുനഃക്രമീകരിക്കുന്നതിനോടും മറ്റുമുള്ള ബന്ധമാണ് ഈ അനുഷ്ഠാനകലയുടെ കാതല്‍ എന്നാണ് ഹരിദാസിന്റെ വിശ്വാസം. അനീതിനിറഞ്ഞ ഒരു സാമൂഹികവ്യവസ്ഥയെ മതവെളിപാടെന്ന രൂപത്തില്‍ എതിര്‍ക്കാനും തിരികെ പൊരുതുവാനുമുള്ള ഒരു ഉപകരണവും ആയുധവുമായാണ് അയാള്‍ തെയ്യത്തെ കാണുന്നത്. അയാളെ ആട്ടത്തിനിടയില്‍ കണ്ടതിനുശേഷം ഇതിനെപ്പറ്റിയെല്ലാം ചോദിക്കാന്‍ പിന്നീട് രണ്ടു മാസം കഴിഞ്ഞ് കാണുമ്പോള്‍ അയാള്‍ തെയ്യവേഷത്തിലായിരുന്നില്ല; ചെളിപിടിച്ച ഒരു മുണ്ടല്ലാതെ മറ്റൊന്നും അയാള്‍ ധരിച്ചിരുന്നില്ല, ശരീരം മുഴുവന്‍ നനഞ്ഞ മണ്ണ് പറ്റിയിരുന്നു.
'എന്നെ നിങ്ങള്‍ തിരിച്ചറിയുമെന്നു കരുതിയില്ല,' നെറ്റിയില്‍നിന്നും വിയര്‍പ്പും ചെളിയും തുടച്ചുകൊണ്ട് അയാള്‍ പറഞ്ഞു. കൈയില്‍ പിക്കാസുമായി അയാള്‍ കയറി വന്ന കിണറിനെ ചൂണ്ടി തുടര്‍ന്നു. 'കഴിഞ്ഞ മാസം തെയ്യക്കാലത്ത് ഭക്തിപൂര്‍വം, നിറകണ്ണുകളോടെ മുട്ടു കുത്തി എന്റെ കാലില്‍ തൊട്ട് അനുഗ്രഹം വാങ്ങിയ ഒരു ബ്രാഹ്മണനുണ്ടായിരുന്നു. അതിനടുത്ത ആഴ്ച ഞാന്‍ അയാളുടെ വീട്ടില്‍ ഒരു സാധാരണജോലിക്കാരനായി കിണറുകുഴിക്കാന്‍ പോയി. തീര്‍ച്ചയായും, അയാള്‍ എന്നെ തിരിച്ചറിഞ്ഞില്ല.'
6-----------------
'അത് നിങ്ങള്‍ക്കെങ്ങനെ അറിയാം?'
'ഞങ്ങള്‍ അഞ്ചുപേരുണ്ടായിരുന്നു, അയാള്‍ ഞങ്ങള്‍ക്ക് ഊണ് തന്നു. പക്ഷേ ഞങ്ങള്‍ക്കത് വീട്ടു വരാന്തയില്‍ ഇരുന്നു വേണമായിരുന്നു കഴിക്കേണ്ടിയിരുന്നത്. ഞങ്ങളെ വീട്ടിനുള്ളില്‍ കയറ്റുന്നതിന്റെ ചോദ്യമേയുണ്ടായിരുന്നില്ല. ഒരു സുരക്ഷിതദൂരത്തുനിന്ന് ഞങ്ങള്‍ക്ക് വിളമ്പിത്തരാന്‍ അയാള്‍ ഏറെ നീളമുള്ള ഒരു തവി ഉപയോഗിച്ചിരുന്നു. ഞങ്ങള്‍ കഴിച്ചുകഴിഞ്ഞ് എറിഞ്ഞുകളയാന്‍ വേണ്ടി അയാള്‍ വാഴയിലയിലാണ് ചോറ് തന്നത്: ഞങ്ങള്‍ തൊട്ടതൊന്നില്നിന്നും അയാള്‍ക്കു കഴിക്കേണ്ടായിരുന്നു. ഞങ്ങള്‍ വീടിനകത്ത് വരുന്നതിലോ കഴിച്ച പാത്രങ്ങള്‍ സ്വയം കഴുകി വെക്കുന്നതിലോ അയാള്‍ക്ക് താത്പര്യമില്ലെന്ന് പറഞ്ഞു. ഞങ്ങള്‍ക്കു വേണ്ട വെള്ളം പോലും ഒരു പ്രത്യേക ബക്കറ്റില്‍ വെച്ചിരുന്നു. ഞങ്ങള്‍ അയാള്‍ക്കു വേണ്ടി കുഴിച്ച കിണറില്‍ നിന്ന് വെള്ളമെടുക്കാന്‍ അയാള്‍ ഞങ്ങളെ അനുവദിച്ചില്ല. ഈ കാലത്തുപോലും ഇതൊക്കെ നടക്കുന്നുണ്ട്! എനിക്ക് ഒരു നമ്പൂതിരിയുടെ വീട്ടില്‍ കിണര്‍ കുഴിക്കാം, എന്നാല്‍ അതില്‍ നിന്നും വെള്ളം കോരാന്‍ പറ്റില്ല.'
ഹരിദാസ് പ്രതിഷേധാര്ഥത്തില് ചുമല് കുലുക്കി. 'മിക്ക മേല്‍ജാതിക്കാരും ഞങ്ങള്‍ ദളിതരോട് പെരുമാറുന്ന രീതി മാറ്റി, പക്ഷേ ചിലര്‍ ഇപ്പോഴും അവരുടെ ജാതിവേര്‍തിരിവുകളില്‍ ഉറച്ചുനില്‍ക്കുന്നു; ഞങ്ങളോട് ഇടപെടാനും ഒപ്പം ഭക്ഷണം കഴിക്കാനും മടിക്കുന്നു. തെയ്യത്തിനിടെ ഒരു തെയ്യം കലാകാരനായ എന്നോട് അവര്‍ ബഹുമാനം കാണിച്ചേക്കാം, പക്ഷേ അതിനു വെളിയില്‍ അവര്‍ എന്നത്തേയുംപോലെ ജാതിചിന്തയുള്ളവരായിരിക്കും.'
ഞങ്ങള്‍ കിണറ്റിന്‍കരയിലിരുന്നു, കൂടെയുള്ള ഒരാള്‍ കൊണ്ടുവന്ന ബക്കറ്റ്വെള്ളത്തില് ഹരിദാസ് കൈ കഴുകി. 'തെയ്യം ലോകത്തെ കീഴ്മേല്‍മറിക്കുന്നു,' അയാള്‍ വിശദീകരിച്ചു. 'ബ്രാഹ്മണര്‍ നിങ്ങളോട് ശുദ്ധിയും വൃത്തിയും നോക്കാനും സസ്യഭോജിയാകാനും പറയുമ്പോള്‍ മുത്തപ്പനെപ്പോലെയുള്ള ഒരു തെയ്യദൈവം നിങ്ങളോട് ഇറച്ചിതിന്നാനും കള്ളു കുടിക്കാനും ആഘോഷിക്കാനുമാണ് പറയുക.'
'കീഴ്ജാതിക്കാര്‍ക്ക് തെയ്യത്തിലൂടെ ബ്രാഹ്മണരോട് എതിരിടാന്‍ കഴിയുമെന്ന് നിങ്ങള്‍ കരുതുന്നുണ്ടോ?'
'അതില്‍ ചോദ്യമില്ല - അതങ്ങനെതന്നെയാണ്,' ഹരിദാസ് പറഞ്ഞു. 'കഴിഞ്ഞ ഇരുപതോ മുപ്പതോ കൊല്ലങ്ങളായി ഈ പ്രദേശത്തെ അധികാരഘടനയെതന്നെ അത് മാറ്റിമറിച്ചിട്ടുണ്ട്. തെയ്യമാട്ടത്തിലെ മിടുക്കന്മാര് ഞങ്ങളുടെ സമുദായത്തിലെ മറ്റുള്ളവര്‍ക്ക് ആത്മവിശ്വാസം നല്കിക്കൊടുക്കാന് തെയ്യത്തെ ഉപയോഗിച്ചിട്ടുണ്ട്. ഞങ്ങളില്‍ ആവേശിച്ച ദൈവങ്ങളെ നമ്പൂതിരികളും മേല്‍ജാതിക്കാരും കുമ്പിടുന്നതാണ് ഞങ്ങളുടെ ആളുകള്‍ കാണുന്നത്. ഈ ആത്മവിശ്വാസം അടുത്ത തലമുറയെയും പ്രചോദിപ്പിച്ചിട്ടുണ്ട്, തെയ്യമാട്ടക്കാരല്ലാത്തവര് കൂടി സ്കൂളിലും കോളേജിലും പോവുകയും വിദ്യാഭ്യാസം നേടുകയും ചെയ്തിട്ടുണ്ട്. അവര്‍ ദരിദ്രരായിരിക്കാം, എന്നാല്‍ അവരുടെ വിദ്യാഭ്യാസവും സ്വയംമതിപ്പും മെച്ചപ്പെട്ടിട്ടുണ്ട് - തെയ്യമാണ് അവരെ അതിനു സഹായിച്ചത്.'
ഞാന്‍ ചോദിച്ചു: 'തെയ്യക്കഥകള്‍ പ്രചോദനം കൊടുക്കുന്നതുകൊണ്ടാണോ?'
'തീര്‍ച്ചയായും,' ഹരിദാസിന്റെ മറുപടി. 'പല തെയ്യക്കഥകളും ബ്രാഹ്മണരെയും നായന്മാരെയും കളിയാക്കുന്നു. അവര്‍ ഞങ്ങള്‍ ദളിതുകളെപ്പോലെയുള്ള സഹജീവികളെ പരിഗണിക്കുന്ന രീതിയെ തെയ്യം വിമര്‍ശിക്കുന്നു. ഞാന്‍ പൊട്ടന്‍ദൈവം എന്ന തെയ്യത്തിന്റെ കഥ പറയാം. ഞങ്ങളുടെ പൂര്‍വികര്‍ അതിനെ പൊട്ടന്‍തെയ്യം എന്ന ഏറ്റവും പ്രശസ്തമായ തെയ്യമാക്കി വളര്‍ത്തി; ചെളിയെന്നപോലെ ഞങ്ങളോട് പെരുമാറാന്‍ കഴിയില്ലെന്ന് അതിലൂടെ ബ്രാഹ്മണര്‍ക്ക് കാണിച്ചുകൊടുത്തു.'
ഈ സമയമായപ്പോഴേക്കും കിണറുപണിക്കാര് മുഴുവന്‍ കുട്ടകളില്‍ മണ്ണും കല്ലുമൊക്കെയായി കയറിവന്ന്, മണ്‍വെട്ടികളും തൊട്ടികളും ഒരു വശത്തു വെച്ച് ഹരിദാസ് പറയുന്നത് കേട്ടുകൊണ്ട് നിലത്തിരുന്നു.
7----------------------------
കണ്ണൂരിലെ നര്ത്തകന് - 7
വില്യം ഡാല്‍റിംപിള്‍
അറബികള്‍ ജൂതന്മാരെയും റോമാക്കാരെയും പിന്തുടര്ന്നു. പിന്നെ മെയ് പതിനെട്ട് 1498-ല്‍ പോര്‍ച്ചുഗീസ് നാവികന് വാസ്കോ ഡ ഗാമ അറബികളുമായി സുഗന്ധദ്രവ്യക്കച്ചവടത്തില് ഒന്ന് കിടപിടിക്കണമെന്നുദ്ദേശിച്ച് യൂറോപ്പില്‍നിന്നും മലബാര്‍ തീരത്തെത്തി. കോഴിക്കോടിന് കുറച്ചു വടക്ക് ഗാമ വന്നിറങ്ങിയ കടല്‍ത്തീരം ഒരു സ്മാരകശിലകൊണ്ട് അടയാളപ്പെടുത്തിയിരിക്കുന്നു. അവിടെനിന്നു വടക്കോട്ട് രണ്ടു മണിക്കൂര്‍ വണ്ടിയോടിച്ചാല്‍ എത്തുക തലശ്ശേരിയിലാണ്; ഹരിദാസിന്റെ കുപ്രസിദ്ധമായ ജയില്‍ മാത്രമല്ല അവിടെയുള്ളത്, ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ ഏറ്റവും ആദ്യത്തെ വ്യാപാരകേന്ദ്രങ്ങളിലൊന്നും അവിടെയാണ്.
കാവല്‍മാടങ്ങളുള്ള ഭയാനകമായ കടല്‍ഭിത്തികള്‍ക്കു പിന്നില്‍, അവിചാരിതമായ രണ്ടു ജക്കോബിയന്‍ പ്രതിമകളാല്‍ അലങ്കരിച്ച, ഇലിസബീത്തന്‍ മണിഗോപുരമുള്ള ഗെയിറ്റ് ഹൗസിനുമപ്പുറമാണ് പാണ്ടികശാലകളുടെ നിര. ഇവിടെയാണ് ആദ്യത്തെ ബ്രിട്ടീഷുകാര്‍ അവരുടെ ചരക്കു സൂക്ഷിച്ചിരുന്നതും സൂക്ഷിപ്പുകേന്ദ്രത്തിനു വെളിയിലേക്ക് അധികാരം വ്യാപിപ്പിക്കുന്നതിനുള്ള പദ്ധതികളിട്ടതും. അവരില്‍ പലരും ഇപ്പോഴും ഇവിടെയുണ്ട്, ഷേക്സ്പിയറുടെ ലണ്ടനിലെ കറികള്‍ക്ക് രുചിപിടിപ്പിക്കാന് പോയ ചരക്കുകള്‍ ഒരിക്കല്‍ കൂട്ടിയിട്ടിരുന്നതിനു മീതെയുള്ള അവരുടെ പ്രാചീനകുഴിമാടങ്ങളില്.
നൂറ്റാണ്ടുകളായി കച്ചവടക്കാരെ ആകര്‍ഷിച്ച, ഭൂമിയിലെങ്ങുമില്ലാത്ത ഫലഭൂയിഷ്ഠതതന്നെയാണ് ഇപ്പോഴും ഈ നാടിനെ നിര്‍വചിക്കുന്നത്. ഇവിടെ എല്ലാറ്റിലും ജീവിതം പതഞ്ഞുപൊങ്ങുന്നതായി അനുഭവപ്പെടുന്നു; പിന്നാമ്പുറങ്ങളില്‍നിന്നും കായലുകളില്‍നിന്നും ജലപാതകളില്നിന്നും വിശാലമായ ചതുപ്പുകളില്‍നിന്നും ആര്‍ത്തുവളര്‍ന്ന കനാലുകളില്‍നിന്നും ജീവന് തുളുമ്പിയൊഴുകുന്നു. കനാലിന്റെ നടക്കെട്ടില്‍, ആമ്പലുകളുടെ നടുവില്‍, കണങ്കാലോളം വെള്ളത്തിലിറങ്ങിനിന്ന് തുണിയലക്കുകയോ പച്ചക്കറികള്‍ വൃത്തിയാക്കുകയോ അരി കഴുകുകയോ ചെയ്യുന്ന സ്ത്രീകള്‍. അടുത്തായി, അവരുടെ പുരുഷന്മാര് വള്ളം നന്നാക്കുകയോ ചീനവലകള്‍ക്കു കീഴെ ഇരുന്ന് കയര്‍ നെയ്യുകയോ ചെയ്യുന്നുണ്ടാവും. നഗ്നരായ ചെറിയ ആണ്‍കുട്ടികള്‍ കണങ്കാലോളം പുഴച്ചെളിയില്നിന്ന് സോപ്പു തേക്കുന്നുണ്ടാകും. വീടുകള്‍ മൂടുന്ന മുല്ലവള്ളിപ്പടര്‍പ്പുകള്‍, കഴുകിക്കഴിഞ്ഞ തുണികള്‍ ഉണക്കാനിട്ടിരിക്കുന്ന കമുകുകള്‍. ചിറകുനിവര്‍ത്തി നീന്തിപ്പോകുന്ന കരയുന്ന താറാക്കൂട്ടങ്ങള്‍. ജലത്തിനോടു ചേര്‍ന്ന് താണുപറന്ന്, പിന്നെ ഉയര്‍ന്നുപോകുന്ന കിളി പച്ചപ്പിനെതിരേ വെളുപ്പിന്റെ ഒരു മിന്നായമാകുന്നു.
ഇതെല്ലാം കേരളത്തെ സങ്കല്പിക്കാവുന്നതില്വെച്ച് ഏറ്റവും സൗമ്യവും ദയാപരവും ഉദാരമനസ്കവുമായ നാടാണെന്ന് തോന്നിക്കുമെങ്കിലും യഥാര്‍ഥത്തില്‍ കേരളം ഇന്ത്യയില്‍ ഏറ്റവുമധികം യാഥാസ്ഥിതികത്വവും സാമൂഹിക അടിച്ചമര്‍ത്തലുകളും ഉറച്ച അധികാരേ്രശണികളും നിലനില്‍ക്കുന്ന നാടാണ്. പത്തൊന്‍പതാം നൂറ്റാണ്ടില്‍ ഫ്രാന്‍സിസ് ബുക്കാനന് എന്ന ബ്രിട്ടിഷ് സഞ്ചാരി കേരളം സഞ്ചരിച്ചപ്പോള്‍ കഠിനമായ ജാതിഭേദങ്ങളും വിലക്കുകളുമാണ് കണ്ടത്. ഒരു കീഴ്ജാതിക്കാരന് എതിരെ വന്നാല്‍ അയാളുടെ തലവെട്ടാന്വരെ ഒരു നായര്യോദ്ധാവിന് അധികാരമുണ്ടായിരുന്നു. വിവിധജാതികള്‍ തമ്മില്‍ സൂക്ഷിക്കേണ്ട അകലവും മുണ്ടുടുക്കേണ്ട രീതിയും തലമുടി കെട്ടേണ്ട വിധവുമൊക്കെ നിയമങ്ങളില്‍ എഴുതിച്ചേര്‍ത്തിരുന്നു.
8---------------------
കണ്ണൂരിലെ നര്ത്തകന് - 8
വില്യം ഡാല്‍റിംപിള്‍
ഇരുപതാംനൂറ്റാണ്ടിന്റെ ആദ്യവര്‍ഷങ്ങളില്‍പ്പോലും കാഴ്ചകള്‍ സമര്‍പ്പിക്കാത്തതിന് നായര്‍ ജന്മികള് കീഴ്ജാതിക്കാരെ കൊന്നിരുന്നു. മിശ്രജാതി പ്രേമബന്ധങ്ങളിലൊഴികെ ഇന്ന് വളരെ അപൂര്‍വമായേ ജാതിപ്പേരില്‍ കൊലപാതകങ്ങള്‍ നടക്കാറുള്ളൂ. എന്നാല്‍ കീഴ്ജാതിക്കാര്‍ മേല്‍ജാതിക്കാരുടെ മുന്നില്‍ തലകുനിച്ച് ദൂരെ മാറി നില്‍ക്കണമെന്നാണ് ഇപ്പോഴും കരുതപ്പെടുന്നത്.
ഈ ജാതിവ്യത്യാസങ്ങളുടെ ഉര്‍വരമായ മണ്ണില്‍നിന്നാണ് തെയ്യം വളര്‍ന്നത്, കേരളജീവിതത്തിന്റെ എല്ലാ ഘടനകളെയും ഈ നൃത്തരൂപം കീഴ്മേല്‍മറിക്കുന്നുണ്ട്: അതിശുദ്ധരായ ബ്രാഹ്മണരുടെ മേലല്ല ദൈവം കുടിയിരിക്കാന്‍ തീരുമാനിക്കുന്നത്; അടിച്ചമര്‍ത്തപ്പെട്ട, അവഹേളിതരായ ദളിതുകളുടെ മേലാണ്. ഈ സമ്പ്രദായം മുഴുവന്‍ ബ്രാഹ്മണികനിയന്ത്രണത്തിന്റെ വെളിയിലാണ് നടക്കുന്നത്. തെയ്യം നടക്കുന്നത് ബ്രാഹ്മണക്ഷേത്രങ്ങളിലല്ല, മറിച്ച് നാട്ടിന്‍പുറത്തുള്ള വിശുദ്ധസ്ഥലങ്ങളിലെ ചെറിയ അമ്പലങ്ങളിലോ കാവുകളിലോ ആണ്, പൂജാരികള്‍ ബ്രാഹ്മണരല്ല, മറിച്ച് ദളിതുകളാണ്. ഭൂവുടമകള്‍ എന്ന നിലയില്‍ മേല്‍ജാതിക്കാര്‍ക്കുള്ള ഏക അവകാശം ചിലപ്പോള്‍ അവര്‍ക്ക് ഒരു അമ്പലത്തിന് ഒരു കുടുംബത്തെ പാരമ്പര്യമായി തെയ്യംകെട്ടാന്‍ ഏല്പിക്കാം എന്നതാണ്; ഇംഗ്ലണ്ടിലെ ഒരു ഗ്രാമപ്രമാണിക്ക് വികാരിയച്ചനെ തിരഞ്ഞെടുക്കാനുള്ള അവകാശമുള്ളതുപോലെ.
തെയ്യം എന്ന വാക്ക് ദൈവം എന്ന സംസ്കൃതവാക്കില്നിന്നുണ്ടായതാണ്. ചില പണ്ഡിതന്മാര് പറയുന്നത് വടക്കേ മലബാറിലെ തെയ്യങ്ങള്‍ അപൂര്‍വമായ ചില ആര്യപൂര്‍വ, ബ്രാഹ്മണേതര ദ്രാവിഡമതഘടനയില്നിന്നും ഹിന്ദുമതത്തിന്റെ വിശാലാലിംഗനത്തിലേക്ക് ചെന്നുചേര്‍ന്ന ആചാരമാണെന്നാണ്. ചിലര്‍ വാദിക്കുന്നത് മേല്‍ജാതിക്കാരുടെ പീഡനങ്ങള്‍ക്കെതിരെയുള്ള പരാതികള്‍ അഹിംസാപരമായ ചടങ്ങിലൂടെ പുറത്തുകളയാനാണ് തെയ്യം ഉണ്ടായതെന്നാണ്. എന്തായാലും ദൈനംദിനജീവിതത്തിന്റെ സാമൂഹികനിയമങ്ങളെല്ലാം കീഴ്മേല്‍മറിക്കുന്ന, വര്‍ഷത്തിലെ ഒരു ചെറിയ കാലയളവിലേക്കെങ്കിലും അധികാരവും പദവിയുമൊക്കെ അദ്ഭുതകരമായി അധികാരരഹിതരിലും അപ്രധാനികളിലും എത്തിച്ചേരുന്ന അവസ്ഥയില്‍ ഇന്നെത്തിച്ചേര്ന്നിട്ടുണ്ട്.
തെയ്യങ്ങള്‍ക്ക് വിഷയമാകുന്ന കഥകള്‍, രക്തം കുടിക്കുന്ന യക്ഷികളുടെയും ദേവിമാരുടെയും മന്ത്രവാദിനികളുടെയും നാഗമൃഗ ദൈവങ്ങളുടെയും കഥകളും കെട്ടുകഥകളും മുതല്‍ നാട്ടുവീരന്മാരുടെയും കാരണവന്മാരുടെയും വീരകഥകള്‍ വരെയുണ്ട്. പലതും, എന്തൊക്കെയായാലും, ജാതിപ്രശ്നങ്ങളിലും ജാതിസംഘര്‍ഷങ്ങള്‍ ഉയര്‍ത്തുന്ന സാമൂഹിക-സദാചാരനീതികേടുകളിലുമാണ് ഊന്നല്‍ കൊടുക്കുന്നത്. സ്വീകാര്യമായ ശീലങ്ങളുടെ പരിധികളാണ് പലപ്പോഴും ചോദ്യം ചെയ്യപ്പെടുന്നത്; പ്രത്യേകിച്ച് ഉന്നതജാതിക്കാര്‍ കീഴ്ജാതിക്കാരെ അടിച്ചമര്‍ത്തി ജാതിേ്രശണിയില് അവരുടെ സ്ഥാനം മുകളിലുറപ്പിക്കാന് വേണ്ടി ചെയ്യുന്ന അധികാരത്തിന്റെ ദുരുപയോഗവും മറ്റും. കീഴ്ജാതിയില്‍പ്പെട്ട ഒരാള്‍ നിലനില്‍ക്കുന്ന ജാതിവഴക്കങ്ങളെ ചോദ്യം ചെയ്യുന്നതോ ഭേദിക്കുന്നതോ വഴി സ്ത്രീയെങ്കില്‍ ബലാത്കാരത്തിനും പുരുഷനെങ്കില്‍ മരണത്തിനും (ചിലപ്പോള്‍ സ്ത്രീയും) വിധിക്കപ്പെടുന്നതും, പിന്നീട് ബ്രാഹ്മണരും ഭരണവര്‍ഗവും ചെയ്യുന്ന അനീതികള്‍ കണ്ട് അമ്പരക്കുന്ന ദൈവങ്ങള്‍ അവര്‍ക്ക് ദേവത്വം കല്പിക്കുന്നതുമാണ് മിക്ക തെയ്യക്കഥകളിലും പറയുക.
ഉദാഹരണത്തിന്, ഒരു തെയ്യക്കഥയില്‍ തിയ്യ ജാതിയില്‍പ്പെട്ട ഒരു ദളിത് ചെറുക്കന് ഒരുന്നതജാതിക്കാരന്റെ പശുവിനെ മേയ്ക്കുന്നതിനിടയില്‍ വിശന്നിട്ട് ഒരു മാങ്ങ മോഷ്ടിക്കുന്നു. മരത്തിനു മുകളിലിരുന്ന് ആ കര്‍ഷകന്റെ മാങ്ങ തിന്നുകൊണ്ടിരിക്കുന്നതിനിടെ, അയാളുടെ അനന്തിരവള്‍ ആ വഴി കടന്നുപോകാനിടയാവുകയും ആ മരച്ചുവട്ടില്‍ ഇരിക്കുകയും ചെയ്യുന്നു. അന്നേരം ആ കുട്ടിയുടെ കൈയില്‍നിന്നും വഴുതിപ്പോയ ഒരു മാങ്ങ അവളുടെ മേല്‍ വീണ് അവളെ അശുദ്ധയാക്കുകയും അവന്റെ കളവു വെളിപ്പെടുകയും ചെയ്തു. പയ്യന് നാടുവിട്ട് ഓടിപ്പോയെങ്കിലും വര്‍ഷങ്ങള്‍ കഴിഞ്ഞ് അവന് തിരിച്ചു വന്നു. ഗ്രാമക്കുളത്തില്‍ കുളിക്കുന്നതിനിടെ കര്ഷകന് പിടിച്ച് അവന്റെ തല അറുക്കുകയും ചെയ്തു. പാപനിവൃത്തിയില്, ദളിത് ചെറുക്കന് ഒരു ഹിന്ദുദൈവത്തിന്റെ നാട്ടുരൂപമായി മാറി; ഈ രൂപത്തിലാണ് അയാള്‍ ഇന്നത്തെ തെയ്യമാട്ടക്കാരുടെ മേല്‍ ആവേശിക്കുന്നത്. ഒരു ആരാധനയും കാവും തെയ്യവും രൂപപ്പെട്ടതോടെ ക്രുദ്ധനായ ആത്മാവ് സന്തോഷിക്കുകയും ശാന്തനാവുകയും ചെയ്തു, മരിച്ചവര്‍ക്ക് മോക്ഷം കിട്ടി; ദുരാചാരത്തിനുമേല് സദാചാരം ജയിച്ചു, അനീതിക്കുമേല്‍ നീതിയും.
9--------------------------
കണ്ണൂരിലെ നര്ത്തകന് - 10
വില്യം ഡാല്‍റിംപിള്‍
ഞാന്‍ ചോദിച്ചു: 'തെയ്യക്കഥകള്‍ പ്രചോദനം കൊടുക്കുന്നതുകൊണ്ടാണോ?''തീര്‍ച്ചയായും,' ഹരിദാസിന്റെ മറുപടി. 'പല തെയ്യക്കഥകളും ബ്രാഹ്മണരെയും നായന്മാരെയും കളിയാക്കുന്നു. അവര്‍ ഞങ്ങള്‍ ദളിതുകളെപ്പോലെയുള്ള സഹജീവികളെ പരിഗണിക്കുന്ന രീതിയെ തെയ്യം വിമര്‍ശിക്കുന്നു. ഞാന്‍ പൊട്ടന്‍ദൈവം എന്ന തെയ്യത്തിന്റെ കഥ പറയാം. ഞങ്ങളുടെ പൂര്‍വികര്‍ അതിനെ പൊട്ടന്‍തെയ്യം എന്ന ഏറ്റവും പ്രശസ്തമായ തെയ്യമാക്കി വളര്‍ത്തി; ചെളിയെന്നപോലെ ഞങ്ങളോട് പെരുമാറാന്‍ കഴിയില്ലെന്ന് അതിലൂടെ ബ്രാഹ്മണര്‍ക്ക് കാണിച്ചുകൊടുത്തു.'
ഈ സമയമായപ്പോഴേക്കും കിണറുപണിക്കാര് മുഴുവന്‍ കുട്ടകളില്‍ മണ്ണും കല്ലുമൊക്കെയായി കയറിവന്ന്, മണ്‍വെട്ടികളും തൊട്ടികളും ഒരു വശത്തു വെച്ച് ഹരിദാസ് പറയുന്നത് കേട്ടുകൊണ്ട് നിലത്തിരുന്നു.
'പൊട്ടന്‍തെയ്യത്തിന്റെ കഥയനുസരിച്ച്,' അയാള്‍ തുടര്‍ന്നു, 'ഒരു ദിവസം ഭഗവാന് പരമശിവന് ബ്രാഹ്മണരെ ഒരു പാഠം പഠിപ്പിക്കണമെന്ന് തോന്നി. അവരുടെ അഹന്ത നിര്‍ത്താന്‍വേണ്ടി ബുദ്ധിപരമായൊരു വഴി അദ്ദേഹം തിരഞ്ഞെടുത്തു. കേരളത്തിലെ ബ്രാഹ്മണന്മാരില് ഏറ്റവും ഉന്നതനും ബുദ്ധിശാലിയുമായ ആദിശങ്കരാചാര്യരെത്തന്നെ ഒന്ന് കളിയാക്കാന്‍ ശിവന് തീരുമാനിച്ചു. ബോധോദയത്തിനടുത്തെത്തിയെങ്കിലും അയാളുടെ ധാര്‍ഷ്ട്യം നിറഞ്ഞ അഹങ്കാരം മൂലവും ഉന്നതശ്രേണിയിലും താഴ്ന്നേ്രശണിയിലുമുള്ള മനുഷ്യരുമായി അയാള്‍ പങ്കിട്ട ഏകമാനവികതയെ അംഗീകരിക്കാത്തത് മൂലവും നിര്‍വാണം നേടാന്‍ കഴിയാതിരുന്ന ഒരു മഹാജ്ഞാനിയായിരുന്നു ശങ്കരാചാര്യര്‍.
'അങ്ങനെ ഒരു ദിവസം അയാളെ ഒരു പാഠം പഠിപ്പിക്കാനും, ഇത്തരം കാര്യങ്ങളില്‍ അയാളുടെ ചിന്ത നേരെയാക്കാനും അഹങ്കാരത്തിന്റെ ഉയര്‍ന്ന സിംഹാസനത്തില്‍ നിന്ന് അയാളെ താഴെയിറക്കാനുമായി പരമശിവനും പാര്‍വതിയും മകന് നന്ദികേശനും സാധുപ്പുലയരുടെ വേഷമെടുത്തു. അവര്‍ കൂലിവേലക്കാരെപ്പോലെ വേഷം ധരിച്ചു - ഇപ്പോള്‍ ഞാന്‍ എങ്ങനെയാണോ അങ്ങനെ - പാടത്തെ മണ്ണിലും ചെളിയിലും പുതഞ്ഞ്. കുറച്ചുകൂടി മോശമാക്കാനായി പരമശിവന് സ്വയം ഇറച്ചിയുടെയും കള്ളിന്റെയും മണത്തില്‍ മൂടിയിരുന്നു, രാത്രിമുഴുവന്‍ കള്ളുകുടിച്ച ഭാവത്തില്‍ ശിവന് ഒന്നാടിയുലഞ്ഞു നടന്നു. ആ ദൃശ്യമൊന്നു പൂര്ണമാക്കാന് കക്ഷത്തിലൊരു വലിയ കള്ളുകുടവും വലതുകൈയില്‍ കള്ളുകുടിക്കാനുപയോഗിക്കുന്ന ചിരട്ടയും പിടിച്ചിരുന്നു.
'വിശുദ്ധനായ ശങ്കരാചാര്യര്‍ പാടവരമ്പ് മുറിച്ചുകടക്കുന്നതിനിടെ അവര്‍' ഈ വേഷത്തില്‍ എതിരെ വന്നു. കേരള സമൂഹത്തിലെ നിയമമനുസരിച്ച് ഒരു ബ്രാഹ്മണന് എതിരെ വന്നാല്‍ പുലയരോ മറ്റു കീഴ്ജാതിക്കാരോ പാടവരമ്പില്‍നിന്നും ഉടന്‍ താഴെ ചെളിയിലേക്ക് ചാടിക്കൊള്ളണം. എന്നാല്‍ ഇവിടെ ശിവനും കുടുംബവും ശങ്കരാചാര്യരുടെ നേരെത്തന്നെ നടന്നുചെന്നു; ഉന്മത്തനായി ആടിയുലഞ്ഞുകൊണ്ട്, എതിരെ വരുന്ന വയസ്സനോട് ശങ്കരാചാര്യര്‍ വഴിമാറാന്‍ പറഞ്ഞു.
'തീര്‍ച്ചയായും ശങ്കരാചാര്യര്‍ക്കു ദേഷ്യം വന്നു, മൂന്നാളെയും ശകാരിച്ചു. മദ്യപിച്ച് നാറുന്ന, ഇറച്ചിതിന്നുന്ന ഒരു തൊട്ടുകൂടാത്ത കുടുംബം എങ്ങനെ ശുദ്ധനും കളങ്കമേല്ക്കാത്തവനുമായ ഒരു ബ്രാഹ്മണന്റെ എതിരെ വരും? ''ജീവിതത്തില്‍ കുളിച്ചിട്ടില്ലാത്തതുപോലെയാണ് നിന്റെ നാറ്റം,'' അയാള്‍ അലറി. ഇങ്ങനെയൊന്ന് മുന്‍പൊരിക്കലും സംഭവിച്ചിട്ടേയില്ല. അവര്‍ ഉടന്‍ വഴിമാറിയില്ലെങ്കില്‍ മൂന്നിന്റെയും തലവെട്ടാന്‍ ഏര്പ്പാടുചെയ്യുമെന്ന് ശങ്കരാചാര്യര്‍ പറഞ്ഞു - ഈ അപരാധം, അയാള്‍ പറഞ്ഞു, ദൈവങ്ങള്‍ പോലും പൊറുക്കില്ല.'
'പരമശിവന് ഒന്നാടിയുലഞ്ഞുകൊണ്ട് ചോദിച്ചു, ''നേരാണ്, ഞാന്‍ കുറച്ച് കുടിച്ചിട്ടുണ്ട്. കുളിച്ചിട്ടും കുറച്ചുനാളായി. എന്നാലും അങ്ങുന്നെ, ഞാന്‍ ഇവിടെ നിന്ന് വഴിമാറിനില്ക്കണമെങ്കില് അങ്ങാദ്യം ഉയര്‍ന്ന ബ്രാഹ്മണനായ താങ്കളും അങ്ങ് പറയുംപോലെ വൃത്തികെട്ടവരായ ഞങ്ങളും തമ്മിലുള്ള യഥാര്‍ഥ വ്യത്യാസം എന്താണെന്നൊന്ന് പറഞ്ഞുതരണം. നിങ്ങള്‍ എന്നോടൊരു ചോദ്യം ചോദിച്ചു, ഇനി എന്റെ കുറച്ച് ചോദ്യങ്ങള്‍ക്ക് മറുപടി പറയണം. തൃപ്തികരമായ മറുപടി തന്നാല്‍ ഞാന്‍ ചെളിയിലിറങ്ങാം, എന്റെ ഭാര്യയോടും മകനോടും പറയുകയും ചെയ്യാം.'
കണ്ണൂരിലെ നര്ത്തകന് - 11
വില്യം ഡാല്‍റിംപിള്‍
'''ഇതാണെന്റെ ആദ്യത്തെ ചോദ്യം: എന്റെ കൈ മുറിച്ചാലും നിങ്ങളുടെ കൈ മുറിച്ചാലും ചോര ചുവപ്പാണ്. അതിലെന്തെങ്കിലും വ്യത്യാസമുണ്ടെങ്കില്‍ അതൊന്നു പറഞ്ഞുതന്നാട്ടെ? രണ്ടാമത്, നമ്മള് രണ്ടും ഒരേ പാടത്ത് വിളയുന്ന ഒരേ അരിയല്ലേ തിന്നുന്നത്? മൂന്നാമത്, എന്റെ ജാതിക്കാര്‍ നിങ്ങളുടെ ദൈവത്തിന് നേദിക്കാനായി ഉണ്ടാക്കുന്ന വാഴപ്പഴം നിങ്ങള്‍ ഉപയോഗിക്കില്ലേ? നാലാമത്, ഞങ്ങളുടെ പെണ്ണുങ്ങള് കൊരുക്കുന്ന പൂക്കള്‍ നിങ്ങള്‍ നിങ്ങളുടെ ദൈവങ്ങളെ ചാര്‍ത്തില്ലേ? പിന്നെ അഞ്ചാമത്, ഞങ്ങള്‍ പുലയന്മാര് കുത്തിയ കിണറ്റില്‍നിന്ന് നിങ്ങള്‍ പൂജയ്ക്കും കുടിക്കാനും വെള്ളമെടുക്കില്ലേ?'''ശങ്കരാചാര്യര്‍ക്ക് ഉത്തരം മുട്ടി, അയാളുടെ നിശ്ശബ്ദത കണ്ടു ശിവന് കൂടുതല്‍ ചോദ്യങ്ങള്‍ ചോദിക്കാനും അയാളെ ശകാരിക്കാനും തുടങ്ങി. ''നിങ്ങള്‍ ഭക്ഷണം കഴിക്കാന്‍ നല്ല ലോഹപാത്രങ്ങളും, ഞങ്ങള്‍ വാഴയിലയും പനങ്കോപ്പകളും ഉപയോഗിക്കുന്നതുകൊണ്ട് നമ്മള് ഒരു വര്ഗമല്ലാതാകുമോ? നിങ്ങള്‍ നമ്പൂതിരികള്‍ ആനപ്പുറത്ത് കയറും, ഞങ്ങള്‍ എരുമപ്പുറത്തും, അത് ഞങ്ങളെയും എരുമകളാക്കുമോ?''
'നിര്‍ത്താതെയുള്ള ഈ ചോദ്യംചെയ്യല്‍ ശങ്കരാചാര്യരെ കുഴക്കുക മാത്രമല്ല, വിദ്യാഭ്യാസമില്ലാത്ത ഒരു ദളിതന് എങ്ങനെ ഇത്ര ആര്‍ജവമുള്ളതും തുളഞ്ഞുകയറുന്നതുമായ താത്ത്വികചോദ്യങ്ങള് ചോദിക്കാന്‍ കഴിയുന്നുവെന്നത് അയാളെ അമ്പരപ്പിക്കുകയും ചെയ്തു. പാടത്തിന്റെ നടുവില്‍ നിന്നുകൊണ്ട് ശങ്കരാചാര്യര്‍ ധ്യാനിക്കാനാരംഭിച്ചു. ആറാമിന്ദ്രിയത്തിലൂടെ അത് പരമശിവനും പാര്‍വതിയും നന്ദികേശനുമാണെന്ന് അയാള്‍ മനസ്സിലാക്കി. താന്‍ ചെയ്തതിനെയോര്‍ത്ത് ശങ്കരാചാര്യര്‍ പേടിച്ചു, അവിടെനിന്ന് അയാള്‍ ചെളിയിലേക്കിറങ്ങി ശ്ലോകങ്ങള്‍ ചൊല്ലി സ്തുതിച്ചുകൊണ്ട് ഭഗവാനെ സാഷ്ടാംഗം വണങ്ങി.
'ശിവഭഗവാന് ക്ഷമിച്ചുകഴിഞ്ഞപ്പോള് ശങ്കരാചാര്യര്‍ തിരിച്ചൊരു ചോദ്യം ചോദിച്ചു: ''പറയൂ ദേവന്, നിന്റെ ഏറ്റവും തീവ്രഭക്തനായ എന്റെ മുന്നില്‍ വരാന്‍ അങ്ങ് ഈ രൂപം തിരഞ്ഞെടുത്തതെന്തിന്?'' ശിവഭഗവാന് മറുപടി പറഞ്ഞു: ''നിശ്ചയമായും നിങ്ങള്‍ ബുദ്ധിമാനാണ്, മോക്ഷപാതയിലുമാണ്! എന്നാല്‍ എല്ലാ മനുഷ്യരും സ്നേഹവും ബഹുമാനവും അര്‍ഹിക്കുന്നവരാണെന്ന് നീ തിരിച്ചറിയുംവരെ നീയവിടെ എത്തില്ല. നിന്നെ ആ പാഠം പഠിപ്പിക്കാന്‍ വേണ്ടിയാണ് ഞാന്‍ ഈ രൂപമെടുത്തത്. അപ്പോള്‍ മാത്രമേ നിനക്ക് മനസ്സിലാകൂ എന്ന് ഞാന്‍ തിരിച്ചറിഞ്ഞു. നീ മുന്‍വിധികള്‍ക്കും അറിവില്ലായ്മയ്ക്കുമെതിരെ പൊരുതണം, നിന്റെ ജ്ഞാനം എല്ലാ ജാതിയിലുംപെട്ട ആളുകളെ സഹായിക്കാനുപയോഗിക്കണം, നിന്റെ ബ്രാഹ്മണരെ മാത്രം പോരാ. അപ്പോള്‍ മാത്രമേ നീ ശരിയായ ബോധജ്ഞാനം കണ്ടെത്തൂ.''
'ശങ്കരാചാര്യര്‍ തലകുനിച്ചു പറഞ്ഞു: ''നന്ദി പ്രഭോ, ഇപ്പോഴെനിക്ക് മനസ്സിലായി. എന്നാല്‍ ഇനി വരുന്ന തലമുറയ്ക്കുകൂടി മനസ്സിലാകാന്‍ നിന്നെ ഇപ്പോഴത്തെ രൂപത്തില്‍ ഉള്‍ക്കൊള്ളുന്ന ഒരു തെയ്യം ഞാന്‍ സൃഷ്ടിക്കാന്‍ പോവുകയാണ്. എന്നാല്‍ അതിനു മുന്പ,് ഞങ്ങള്‍ മനുഷ്യര്‍ക്ക് ആരാധിക്കാനായി ചില ക്ഷേത്രങ്ങളില്‍, ഈ രൂപത്തില്‍, പൊട്ടന്ദൈവമായി ഞാന്‍ നിന്നെ പ്രതിഷ്ഠിക്കാന്‍ പോവുകയാണ്.'' അങ്ങനെ ശങ്കരാചാര്യര്‍ ഒരു കാവുണ്ടാക്കി, മലബാറിലെ ഈ ഭാഗത്തെ ഏറ്റവും പ്രധാനദൈവങ്ങളിലൊന്ന് പുലയരൂപത്തിലുള്ള ഈ ശിവനാണ്. ഈ തെയ്യമാണ് എല്ലാ തെയ്യങ്ങളിലും വെച്ച് ഏറ്റവും പ്രസിദ്ധം. അതാണ് എറ്റവും നീണ്ട തെയ്യങ്ങളിലൊന്ന്,' ഹരിദാസ് കൂട്ടിച്ചേര്‍ത്തു. 'ഇരുപത്തിനാലു മണിക്കൂര്‍ വരെ നീണ്ടുപോയ പൊട്ടന്തെയ്യച്ചടങ്ങുകള് ഞാന്‍ കണ്ടിട്ടുണ്ട്.'
'ഇത് നടന്നത് ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്കു മുന്‍പാണ്,' ഹരിദാസ് കൂട്ടിച്ചേര്‍ത്തു. 'യഥാര്‍ഥ ബോധോദയത്തിന്റെ ഒരു രൂപമാണത്. വലിയ ആധുനികപരിഷ്കര്ത്താക്കളായ കാറള്‍ മാര്‍ക്സും ദളിത് രാഷ്ട്രീയനേതാവ് അംബേദ്കറും മറ്റും പരമശിവന് പഠിപ്പിച്ച ഈ പാഠം കൂടുതല്‍ ഉറപ്പിക്കുന്നുവെന്നേയുള്ളൂ.'
ഏതാനും മണിക്കൂറുകള്‍ക്ക് ശേഷം, അയാള്‍ കുളിച്ചു വസ്ത്രം മാറി, കണ്ണൂരിന് വെളിയില്‍ ഞാന്‍ താമസിക്കുന്ന കടലിന് അഭിമുഖമായുള്ള വീട്ടിലെത്തി. അസ്തമയനേരത്ത് വരാന്തയില്‍ ചായകുടിച്ചുകൊണ്ടിരുന്ന അയാള്‍ സ്വന്തം കഥ പറയാന്‍ തുടങ്ങി.
കണ്ണൂരിലെ നര്ത്തകന് - 12
വില്യം ഡാല്‍റിംപിള്‍
'കഠിനമായ ദാരിദ്ര്യത്തിലാണ് ഞാന്‍ വളര്‍ന്നത്,' ഹരിദാസ് പറഞ്ഞു. 'എന്നെപ്പോലെത്തന്നെ അച്ഛനും തെയ്യക്കാലത്ത് തെയ്യം കെട്ടുകയും അല്ലാത്തപ്പോള്‍ കൂലിപ്പണിയെടുക്കുകയും ചെയ്തിരുന്നു. ഇന്ന് തെയ്യം കൂലിവേലയെക്കാള് കൂടുതല്‍ പണം തരും, ചിലപ്പോള്‍ ഒരു സീസണില്‍ എല്ലാ ചെലവും കഴിഞ്ഞു പതിനായിരം രൂപ വരെ കിട്ടും, എന്നാല്‍ അന്നൊക്കെ വളരെ തുച്ഛമായിരുന്നു അതിനു കിട്ടുന്ന കൂലി, പലപ്പോഴും പത്തു രൂപയും കുറച്ച് അരിയുമാവും കിട്ടുക.'എനിക്ക് മൂന്നു വയസ്സുള്ളപ്പോഴാണ് അമ്മ മരിക്കുന്നത്. എന്തോ ചെറിയ മുറിവ് - കാലില്‍ എന്തോ കമ്പി കൊണ്ടതായിരുന്നു - പക്ഷേ അത് സെപ്റ്റിക്കായി. നല്ല ഒരു ഡോക്ടറെ കാണാന്‍ പണമില്ലാത്തതുകൊണ്ട് അവര്‍ ഏതോ നാട്ടുവൈദ്യനെ കണ്ടു. അയാള്‍ അത് കൂടുതല്‍ കുഴപ്പിച്ചിട്ടുണ്ടാവണം. എന്തായാലും അയാള്‍ക്ക് അമ്മയെ സുഖപ്പെടുത്താന്‍ കഴിഞ്ഞില്ല. ഒരു കാര്യവുമില്ലാതെയാണ് അവര്‍ മരിച്ചത്; അങ്ങനെയാണ് എനിക്ക് തോന്നുന്നത്.
'സത്യം പറഞ്ഞാല്‍, എനിക്കവരെ ഓര്‍മപോലുമില്ല. ആകെ ഓര്‍ക്കുന്നത് അമ്മയുടെ കാരുണ്യവും എന്നെ ഉമ്മവെച്ചിരുന്നതും നന്നായി വരാന്‍ എന്നെ പ്രോത്സാഹിപ്പിക്കുന്നതുമാണ്. എന്നാല്‍ അമ്മയെപ്പറ്റി ആലോചിക്കുമ്പോള്‍ ഞാന്‍ കാണുന്ന മുഖംതന്നെയാണോ ശരിയായ മുഖം എന്നെനിക്കുറപ്പില്ല. ഒരു ഫോട്ടോ പോലുമില്ല കൈയില്‍. അന്ന് ഞങ്ങളുടെ സമുദായത്തിലെ ആര്‍ക്കുംതന്നെ ക്യാമറയൊന്നും ഉണ്ടായിരുന്നില്ല.
'ഒരു വര്‍ഷം കഴിഞ്ഞ്, എനിക്ക് നാലു വയസ്സായപ്പോള്‍, അച്ഛന് വേറെ വിവാഹം കഴിച്ചു. ഞാന്‍ രണ്ടാനമ്മയുടെ കൂടെ താമസിച്ചിട്ടേയില്ല. എന്താണ് സംഭവിച്ചതെന്നെനിക്കറിയില്ല - അച്ഛന് അതിനു കഴിഞ്ഞിരുന്നില്ല എന്ന് വേണം കരുതാന്‍ - എന്നെ നോക്കാന്‍ പെരിയമ്മയെ, അമ്മയുടെ ചേട്ടത്തിയെ, ഏല്പിച്ചു. അവര്‍ ആറു മൈലുകള്‍ ദൂരെ വേറെ ഒരു ഗ്രാമത്തിലായിരുന്നു താമസിച്ചിരുന്നത്. ആ വീട്ടില്‍ രണ്ടു മുറികളാണുണ്ടായിരുന്നത്. തേയ്ക്കാത്ത വീടായിരുന്നെങ്കിലും അത് മുഴുവനും ഓടു മേഞ്ഞതായിരുന്നു. അച്ഛന്റെ കൈയില്‍ പണമൊന്നും ഇല്ലായിരുന്നതുകൊണ്ട് പെരിയമ്മയാണ് എന്റെ ചെലവുകള്‍ മുഴുവനും നോക്കിയത്. ഞാന്‍ ഭാഗ്യവാനായിരുന്നു: അവര്‍ ദരിദ്രയായിരുന്നെങ്കിലും എന്നോട് വലിയ സ്നേഹമായിരുന്നു. അവരുടെ മക്കളായ മൂന്നു ചേച്ചിമാരും ചേട്ടനും എന്നോട് അങ്ങനെത്തന്നെയായിരുന്നു. എന്നെക്കാള്‍ പത്തുവയസ്സ് മുതിര്‍ന്നവരായിരുന്ന അവരെന്നെ സ്നേഹംകൊണ്ട് പൊതിഞ്ഞു.
'അന്നൊക്കെ അച്ഛന്മാര് അച്ഛന്മാരും മക്കള്‍ മക്കളുമായിരുന്നുവെങ്കിലും, അച്ഛന് ഇടയ്ക്കിടെ എന്നെ കാണാന്‍ വന്നിരുന്നു. എനിക്കും വലിയ കാര്യമായിരുന്നു. ഞങ്ങള്‍ ഒരിക്കലും ഒരുമിച്ചു കളിച്ചിട്ടില്ല - അച്ഛന് എന്നോട് വളരെ ഗൗരവത്തിലാണ് പെരുമാറിയിരുന്നത്, ഒരു ഗുരുവിനെപ്പോലെ - ചിലപ്പോഴൊക്കെ എന്റെ സ്കൂള്കാര്യങ്ങളെപ്പറ്റിയുള്ള കര്‍ശനമായ ചോദ്യങ്ങള്‍ കാരണം അച്ഛന് വരുമ്പോള്‍ ഞാന്‍ ഓടിപ്പോകാറുമുണ്ടായിരുന്നു. അച്ഛന് നിരക്ഷരനായിരുന്നു, അതുകൊണ്ടുതന്നെ വിദ്യാഭ്യാസത്തെ അദ്ദേഹം വളരെ ഗൗരവത്തോടെ, ഒരു മതാനുഷ്ഠാനം പോലെയാണ് കണ്ടിരുന്നത്. എന്റെ ശരിയായ സ്നേഹം മെല്ലെ പെരിയമ്മയോടായിത്തീര്ന്നു, അവര്‍ എപ്പോഴും എനിക്കുവേണ്ടി ഉണ്ടായിരുന്നു. എന്റെ രണ്ടാനമ്മയെപ്പറ്റി എനിക്കുറപ്പില്ല, അവര്‍ കുഴപ്പമില്ലായിരുന്നുവെന്ന് തോന്നുന്നു.
'ഒരുപക്ഷേ, തെയ്യം എന്റെ രക്തത്തിലുള്ളതുകൊണ്ടാവാം, അച്ഛന്റെ കൂടെ ഞാന്‍ ജീവിച്ചിട്ടില്ലെങ്കിലും അദ്ദേഹത്തെപ്പോലെ ഒരു തെയ്യം കലാകാരനാകണമെന്നതായിരുന്നു എന്റെ ആഗ്രഹം. കുട്ടിയായിരുന്നപ്പോള്‍ മുതല്‍, തെയ്യച്ചെണ്ട പോലെ, തകരച്ചെണ്ടയില്‍ കൊട്ടിക്കൊണ്ട് ഞാന്‍ തെയ്യം കളിച്ചിരുന്നു. വളര്‍ന്നപ്പോള്‍ അച്ഛനെയോര്‍ത്ത് എനിക്കഭിമാനമായിരുന്നു; ഒരുപാടാളുകള്‍ അച്ഛനെ ആരാധിക്കുന്നതു കാണുമ്പോള്‍ ഞാന്‍ സന്തോഷംകൊണ്ട് നിറയും - സ്വന്തം അച്ഛനെ ഒരു ഗ്രാമം മുഴുവന്‍ പൂജിക്കുന്നത് കാണുമ്പോള്‍ ആര്‍ക്കാണ് അഭിമാനം തോന്നാത്തത്? അഞ്ചാമത്തെ വയസ്സു മുതല്‍ സ്ഥിരമായി ഞാന്‍ അച്ഛന് തെയ്യംകെട്ടുന്നത് കാണാന്‍ പോയി, ഒന്‍പതാമത്തെ വയസ്സായപ്പോള്‍ ഇതുതന്നെയാണ് ഞാനും ചെയ്യാന്‍ ആഗ്രഹിക്കുന്നതെന്നെനിക്കുറപ്പായിരുന്നു.
'അങ്ങനെ എന്റെ പത്താമത്തെ വയസ്സു കഴിഞ്ഞപ്പോള്‍ ഞാന്‍ അച്ഛന്റെ അടുത്തുചെന്ന് എന്നെയുംകൂടി പഠിപ്പിക്കാന്‍ ആവശ്യപ്പെട്ടു. എന്റെ നേര്‍ക്ക് നോക്കിയിട്ട് അച്ഛന് പറഞ്ഞു, ''ഹരിദാസേ, തെയ്യം നിന്റെ ജന്മാവകാശമാണ്, എന്നാല്‍ നിന്റെ ശരീരം അതിനു വേണ്ടി ഉറച്ചിട്ടില്ല. ഒരു തെയ്യംകെട്ടുകാരനാകണമെങ്കില് നീ ഒരു ഗുസ്തിക്കാരനെപ്പോലെ കരുത്തനാകണം. നീ ചുമന്നുനില്ക്കേണ്ട ചില വേഷങ്ങളുടെ കനമൊന്നോര്ത്തു നോക്കൂ.'' അച്ഛന് പറയുന്നതില്‍ കാര്യമുണ്ടെന്നെനിക്ക് അറിയാമായിരുന്നു: ചില ശിരോവസ്ത്രങ്ങള്‍ക്ക് മാത്രം നാല്പതടിയോളം ഉയരമുണ്ട്. അതുകൊണ്ട് അച്ഛന് എന്നോട് ശരീരം പുഷ്ടിപ്പെടുത്താനും കരുത്ത് കൂട്ടാനും പറഞ്ഞു. എന്നും വൈകുന്നേരം സ്കൂള്‍ കഴിഞ്ഞാല്‍ വലിയ കല്ലുകള്‍ എടുത്തുയര്‍ത്തിയും ഗുസ്തി പിടിച്ചും ഓടിയുമൊക്കെ ഞാന്‍ പരിശീലിച്ചു.
കണ്ണൂരിലെ നര്ത്തകന് - 13
വില്യം ഡാല്‍റിംപിള്‍
'നാലുവര്‍ഷം കൂടി കഴിഞ്ഞ്, പതിനാലാം വയസ്സിലാണ് ഞാന്‍ അച്ഛന്റെ കൂടെ അഭ്യസിച്ചുതുടങ്ങിയത്, എന്നാല്‍ പതിനേഴു വയസ്സു വരെ കാത്തിരിക്കേണ്ടിവന്നു ആദ്യത്തെ തെയ്യം കെട്ടാന്‍. കഠിനപരിശീലനത്തിന്റെ മൂന്നു വര്‍ഷങ്ങളായിരുന്നു ഇടയില്‍. ഞങ്ങള്‍ രണ്ടുപേരുംകൂടി ഓലമറച്ച ഒരു താത്കാലികകുടില് കെട്ടിയുണ്ടാക്കി, അതായിരുന്നു എന്റെ പരിശീലനക്കളരി. ആദ്യം അച്ഛന് എന്നെ ചെണ്ട കൊട്ടാന്‍ പഠിപ്പിച്ചു, ശരിക്കുള്ള ചെണ്ടയിലല്ല, കൊട്ടിപ്പഠിക്കുന്ന ഒരു കല്ലിലാണ് പഠനം. തെയ്യച്ചെണ്ടയുടെ താളവും മുറുക്കവും ഒക്കെ പഠിക്കുന്നതിനാണിത്. ഓരോ തെയ്യത്തിനും ഓരോ താളമാണ്. ചെണ്ടക്കാരുടെ രീതികളെല്ലാം നന്നായി മനസ്സിലാക്കിയിരിക്കണം, കാരണം താളത്തിലെ ഒരു ചെറിയ വ്യത്യാസംകൊണ്ട് തെയ്യത്തിന്റെ ഭാവം മാറും.
'അതിനുശേഷം അദ്ദേഹം എന്നെ ഓരോ തെയ്യത്തിലെയും ദൈവത്തെ ഉണര്‍ത്തുന്ന തോറ്റംപാട്ടുകള്‍ പഠിപ്പിച്ചു. ഇതെല്ലാം ഞാന്‍ മനഃപാഠം പഠിക്കണമായിരുന്നു, വാക്കുകള്‍ എല്ലാം കൃത്യമായി അറിഞ്ഞിരിക്കേണ്ടതാണ്. ചിലതൊക്കെ ചെറുതാണ്, എന്നാല്‍ ചില തോറ്റങ്ങള്‍ വളരെ വലുതും: ഒരു വിഷ്ണുത്തോറ്റം മുഴുവന്‍ പാടിത്തീര്‍ക്കാന്‍ രണ്ടുമണിക്കൂര്‍ വേണം. അതിനുശേഷം ഞാന്‍ വിവിധ ദൈവങ്ങളുടെ മുദ്രകളും നടനവും മുഖഭാവങ്ങളും പഠിച്ചു, ഒപ്പം മുഖത്തെഴുത്തും: ഇതെല്ലാം ഓരോ തെയ്യത്തിനും കൃത്യമായിരിക്കണമെന്നുണ്ട്; കാരണം തെയ്യം കെട്ടുന്നയാള്‍ക്ക് എല്ലാ അറിവുകളും ഇല്ലെങ്കില്‍, എല്ലാ ചുവടുകളും കൃത്യമല്ലെങ്കില്‍, ദൈവങ്ങള്‍ക്ക് പൂര്‍ണമായി തെയ്യത്തില്‍ പുനര്ജനിക്കാനാകില്ല - ഒരു യന്ത്രം പ്രവര്‍ത്തിപ്പിക്കാന്‍ കൃത്യമായ ഉപകരണമില്ലാത്തതുപോലെയാണത്. എന്റെ അച്ഛന് ഒരു നല്ല ഗുരുവായിരുന്നു, ഗൗരവക്കാരനും കണിശക്കാരനുമെങ്കിലും നല്ല ക്ഷമയുള്ളയാള്‍. ചിലപ്പോഴൊക്കെ അത് ആവശ്യവുമായിരുന്നു, കാരണം, ഞാന്‍ ഒരു അമാന്തക്കാരന്‍ ചെക്കനായിരുന്നു.
'ഒടുവില്‍ നാട്ടിലെ പലിശക്കാരനില്നിന്നും പണം കടമെടുത്ത് അച്ഛന് എനിക്ക് ആദ്യത്തെ വേഷം വാങ്ങിത്തന്നു. ഇതില്‍ ചിലതൊക്കെ വലിയ വിലയുള്ളതാണ്: ചിലതരം തെയ്യങ്ങളുടെ തലപ്പാളി എന്ന അലങ്കാരം അയ്യായിരം രൂപ വരെ ആകാം, ഒരു വെള്ളിച്ചിലമ്പിനു രണ്ടായിരത്തിയഞ്ഞൂറും.
'എന്റെ ആദ്യ തെയ്യത്തിനു മുമ്പ് എനിക്കു വലിയ ആധിയായിരുന്നു. ഒരു നല്ല തെയ്യക്കാരനാകാനും നന്നായി പുതിയ രീതികളില്‍ ആടാനും സാമ്പ്രദായികരീതികളില്‍ പുതിയ നിറം ചേര്‍ക്കാനുമൊക്കെ എനിക്കാഗ്രഹമുണ്ടായിരുന്നു. ഒരു കളിക്കാരനെന്ന നിലയില്‍ ഒട്ടും കാണികളെ മടുപ്പിക്കാന്‍ പാടില്ല, ഞാന്‍ ആവട്ടെ എന്റെ രീതികള്‍ പരിഷ്കരിക്കാന്‍ മാര്‍ഗങ്ങള്‍ തേടിക്കൊണ്ടിരുന്നു; തോറ്റുപോകുമോ എന്ന പേടിയും ഉണ്ടായിരുന്നു. കഥകളി പോലുള്ള മറ്റു കേരളീയ കലാരൂപങ്ങള്‍ പോലെ തെയ്യത്തിന് സ്ഥിരമായ ഒരു ചിട്ടയില്ല - കലാകാരന്റെ ശാരീരികക്ഷമതയും കഴിവും പോലെയായിരിക്കും തെയ്യവും. അതു മാത്രമല്ല, തെയ്യത്തിനും കാണികള്‍ക്കും ഇടയില്‍ തിരശ്ശീലയൊന്നുമില്ല, അതുകൊണ്ട് ആദ്യകളിക്ക് ഇറങ്ങുംമുന്‍പ് നിങ്ങള്‍ കഴിയുന്നത്ര പൂര്‍ണത നേടിയിരിക്കണം. ചമയത്തിനും ചുവടുകള്‍ക്കും കഥയ്ക്കും വേഷത്തിനും ഒക്കെ പരിശീലിക്കാം, എന്നാല്‍ ബാധകയറുന്നതില് പരിശീലനം ഒന്നുമില്ല - അതൊരു ശരിയായ തെയ്യംകളിയിലൂടെ മാത്രമേ സാധിക്കൂ.
കണ്ണൂരിലെ നര്ത്തകന് - 14
വില്യം ഡാല്‍റിംപിള്‍
'എന്റെ ആദ്യ തെയ്യത്തില്‍ ഞാന്‍ വിനാശകാരനായ ഗുളികനായിരുന്നു, പതിനെട്ടടിയുള്ള അലങ്കാരം തലയില്‍ ചുമന്നിരുന്നു. എന്റെ ജീവിതത്തില്‍ അത്രയധികം ഞാന്‍ പേടിച്ചിട്ടുണ്ടെന്ന് തോന്നുന്നില്ല. നിസ്സാരമായ കാര്യങ്ങളെപ്പറ്റി ഞാന്‍ ഭയക്കാന്‍ തുടങ്ങി: കളിയുടെ പകുതിയില്‍ മൂത്രമൊഴിക്കണമെന്നുതോന്നിയാലോ? ഞാന്‍ തെറ്റു വരുത്തിയാലോ? എന്നാല്‍ കളി നടന്നപ്പോള്‍, എന്റെ ആദ്യ പ്രകടനം നല്ല രീതിയില്‍ പോയി.'എനിക്ക് ആകെ ഓര്‍മിക്കാന്‍ കഴിയുന്നത് ചമയപ്പുരയില്‍ കയറിയതും മുഖത്തെഴുത്ത് കഴിഞ്ഞതും വേഷമിട്ടതുമാണ്. അതിനു ശേഷം ഞാന്‍ ഗുളികന്റെ അമ്പലത്തില്‍ പോയി കൈകൂപ്പി തൊഴുതു. സാധാരണയായി നിങ്ങളുടെ മുഖം ദൈവത്തിന്റേതായി കണ്ണാടിയില്‍ കാണുമ്പോഴാണ് ഒരാളില്‍ ദൈവം കയറുക. എന്നാല്‍ ആദ്യത്തെ തവണ ഞാന്‍ നോക്കുന്നതിനു മുന്‍പേ അത് സംഭവിച്ചു; തലയ്ക്കു മീതെ കൈയുയര്‍ത്തുന്ന ആംഗ്യം കാണിച്ചപ്പോള്‍ തന്നെ അതുണ്ടായി. ദൈവം ആവേശിക്കാനുള്ള പ്രാര്‍ഥനയാണ് അത്. ഈ ആരാധന, സ്വര്‍ഗത്തിലേക്ക് നോക്കിയുള്ള ഈ വിളി, ദൈവത്തെ ഭൂമിയില്‍ എത്തിക്കും. ആത്മാര്‍ഥമായ ഹൃദയത്തോടെ ദൈവത്തോട് പ്രാര്‍ഥിക്കുകയും പൂര്‍ണമനസ്സോടെ ഒരേ മൂര്‍ത്തിയെ വിചാരിക്കുകയും ചെയ്താല്‍ - മഹാഭാരതത്തില്‍ അര്ജുനന് അസ്ത്രത്തെ മത്സ്യത്തിന്റെ കണ്ണില്‍ ഉന്നംവെച്ചതുപോലെ; അപ്പോള്‍ ലക്ഷ്യമല്ലാതെ മറ്റൊന്നും കാണില്ല, ബാക്കിയുള്ള ലോകം ഇല്ലാതായതുപോലെയാകും - ആ നിമിഷം നിങ്ങള്‍ ആട്ടക്കാരനല്ലാതാകും, ദൈവമായി മാറും. ആ നിമിഷം മുതല്‍ ആട്ടക്കാരനല്ല ആടുന്നത്, ദൈവമാണ്.
'അതിനു ശേഷം ഒന്നും വ്യക്തമല്ല. ഒരു മനുഷ്യനെപ്പോലെ തോന്നുന്നത് അവസാനിച്ചത് ഞാന്‍ ഓര്‍ക്കുന്നുണ്ട്. എല്ലാം, ശരീരവും മനസ്സും, ദൈവികതയില്‍ ചെന്നുചേരും. അജ്ഞാതമായ ഒരു ശക്തി എല്ലാ സാധാരണജീവിതത്തിനും മേലെ വന്നുകയറും. അപ്പോള്‍ കുടുംബത്തെപ്പറ്റിയോ അച്ഛനമ്മമാരെപ്പറ്റിയോ സഹോദരങ്ങളെപ്പറ്റിയോ ഒന്നും ഓര്‍മകാണില്ല - ഒന്നിനെപ്പറ്റിയും.
'തിരിച്ചുവന്നപ്പോഴുണ്ടായ ആദ്യ തോന്നല്‍ ആധിയായിരുന്നു: ദൈവത്തിനും കാണികള്‍ക്കും പ്രത്യേകിച്ച് എന്റെ അച്ഛനും എന്റെ കളി ഇഷ്ടപ്പെട്ടുകാണുമോ എന്നോര്‍ത്ത്. മണിക്കൂറുകളോളം ഈ ഭാരം ചുമന്നും ആടിയും തളര്‍ന്ന എന്റെ ശരീരത്തിനും, എന്റെ എല്ലാ ആശങ്കകള്‍ക്കും കരുതലുകള്‍ക്കും ഉപരിയായി വളരെ കനംകുറഞ്ഞുതോന്നിയിരുന്ന എന്റെ മനസ്സിനും തമ്മിലൊരു വൈരുധ്യം തോന്നി. ആശ്വാസം അനുഭവപ്പെട്ടു, ഒരു തലവേദനയുടെ അവസാനം പോലെ. പിന്നെ അച്ഛന് ചമയപ്പുരയില്‍ കയറിവന്ന് എന്നെ അഭിനന്ദിച്ചു, എന്നോട് ആട്ടം നന്നായി എന്നുപറഞ്ഞു; എന്റെ ഏതോ വലിയ ദാഹം ശമിച്ചതുപോലെ തോന്നിയത് ഓര്‍ക്കുന്നു.
'അതിനുശേഷം ആടാനുള്ള പേടിയൊക്കെ പോയി, എനിക്കുറപ്പായിരുന്നു ഇതാണ് ഞാന്‍ പിന്തുടരേണ്ട വിശുദ്ധപാത എന്ന്.'
പിറ്റേന്ന് ജോലികഴിഞ്ഞ് ഹരിദാസ് വീണ്ടും എന്റെ അടുത്തെത്തി. ഞങ്ങള്‍ കണ്ണൂരിലെ ഒരു ചായക്കടയില്‍പ്പോയി അപ്പവും സ്റ്റിയൂവും പറഞ്ഞു. അയാള്‍ തളര്‍ന്നിരുന്നതായി തോന്നിച്ചു, ഏതാണ് ഏറ്റവും ശ്രമകരമെന്നു ഞാന്‍ ചോദിച്ചു: കിണര്‍ കുഴിക്കുന്നതോ, തലശ്ശേരി ജയില്‍ കാക്കുന്നതോ, അതോ രാത്രി മുഴുവന്‍ തെയ്യം കെട്ടുന്നതോ?
കണ്ണൂരിലെ നര്ത്തകന് - 15
'തെയ്യത്തിനാണ് ഏറ്റവും അധ്വാനംവേണ്ടത്,' അയാള്‍ പറഞ്ഞു. 'അതില്‍ ചോദ്യമില്ല. സീസണില്‍ ഒരു ആട്ടക്കാരന് നന്നായി ഭക്ഷണം കഴിക്കാനോ ഉറങ്ങാനോ കഴിയില്ല - മിക്കവാറും എല്ലാ രാത്രികളിലും ആട്ടമുണ്ടാകും. ദൈവമനുഗ്രഹിച്ച് നിങ്ങള്‍ അതിനുള്ള ശക്തി എങ്ങനെയെങ്കിലും കണ്ടെത്തും. ആകെ ചെയ്യാന്‍ കഴിയുന്നത് ആട്ടങ്ങള്ക്കിടയിലുള്ള വിശ്രമവും ശക്തി വീണ്ടെടുക്കാന്‍ വേണ്ടി പകല്‍ മുഴുവന്‍ ഉറങ്ങുകയുമാണ്. ഇത് ചെയ്തില്ലെങ്കില്‍ ശരീരം പ്രശ്നമുണ്ടാക്കും. തെയ്യമാട്ടക്കാര്ക്ക് ചെറിയ ആയുസ്സേയുള്ളൂ; പലരും അമ്പതെത്തുന്നതിനു മുന്‍പേ മരിക്കും. ഇത് നമ്മില്‍നിന്ന് ഒരുപാട് ആവശ്യപ്പെടുന്നു: വേഷങ്ങള്‍ എല്ലാം നല്ല കനമുള്ളതാണ്, ഇവ ചരടുകൊണ്ട് ശരീരത്തില്‍ കെട്ടിവെക്കുകയാണ് പതിവ്. ഉരഞ്ഞുരഞ്ഞ് രക്തയോട്ടം തടസ്സപ്പെടുത്തും. എന്റെ പല സഹപ്രവര്‍ത്തകരും മദ്യത്തിലേക്ക് തിരിഞ്ഞു, കാരണം, കള്ള് ശക്തി തരും, മുഖത്ത് ഭാവങ്ങള്‍ വരുത്താന്‍ സഹായിക്കുകയും ചെയ്യും.'എന്തു പറഞ്ഞാലും, ഈ ജോലികളെല്ലാം ബുദ്ധിമുട്ടുള്ളവതന്നെ. ജയില്‍ ജോലിയാണ് ഏറ്റവും പേടിപ്പെടുത്തുന്നത്, എന്നാല്‍ ശാരീരികാധ്വാനം ഏറ്റവും കുറച്ച് വേണ്ടത്. ആകെ ചെയ്യേണ്ടത് കത്തിക്കുത്ത് ഏല്ക്കാതെ ദിവസം മുഴുവനും ഒരു ലാത്തിയുമായി ഉലാത്തുകമാത്രം. ആ ജോലിയില്‍ ഒരു തൃപ്തിയുമില്ല - അത് ചെയ്യാനുള്ള ഏക കാരണം എല്ലാ ഒന്നാം തീയതിയും എത്തുന്ന ആറായിരം രൂപയുടെ ചെക്കാണ്. വേറെ ഒന്നുമല്ല.
'എന്റെ രണ്ടാമത്തെ ജോലി, കിണറുകുഴിക്കല്‍, അതും ബുദ്ധിമുട്ടു തന്നെ. ഒരു പണിക്കാരന് എന്ന നിലയില്‍ നിങ്ങള്‍ നെറ്റിയിലെ വിയര്‍പ്പുകൊണ്ട് ജീവിക്കും.' ഹരിദാസ് കൈ തുറന്നു തഴമ്പുപൊട്ടിയത് കാണിച്ചു. 'ഇതില്‍ ഒരല്പമെങ്കിലും തൃപ്തിയുണ്ട്, എല്ലാം നന്നായി കെട്ടി ഭംഗിയായി ഒരു കിണര്‍ കുഴിക്കുന്നതില്‍. നിങ്ങള്‍ എന്റെ കൂട്ടുകാരെ കണ്ടല്ലോ. എല്ലാ ദിവസവും ഞങ്ങള്‍ നമ്പൂതിരിമാരുടെയോ നായന്മാരുടെയോ വീടുകളില്‍ കിണറുകള്‍ കെട്ടും. കിണറിന് ആഴം കൂടുമ്പോള്‍ - അമ്പത്, അറുപത്, എഴുപത്, എണ്‍പത് അടിയാകുമ്പോള്‍ - ഞങ്ങള്‍ കയറിലും കപ്പിയിലും ഒക്കെ തൂങ്ങി, ഇടയ്ക്ക് തടിപ്പലകയിലും പഴയ ടയറിലും മറ്റും വിശ്രമിച്ചാണ് ജോലി ചെയ്യുക. അത് വളരെ ബുദ്ധിമുട്ടേറിയതാണ്, പലപ്പോഴും കിഴുക്കാംതൂക്കായി വേണം ജോലിയെടുക്കാന്‍. ഞങ്ങള്‍ കപ്പിയില്‍ തൂങ്ങി താഴേക്കിറങ്ങി, വെള്ളം കാണാറാകുമ്പോള്‍ കൊട്ടകളില്‍ ചെളി കോരിയെടുക്കണം. ചിലപ്പോഴൊക്കെ തെന്നും, എന്റെ പല സുഹൃത്തുക്കള്‍ക്കും മാരകമായ അപകടങ്ങള്‍ അങ്ങനെ സംഭവിച്ചിട്ടുണ്ട്. അപൂര്‍വമായി കിണര്‍ ഇടിഞ്ഞുവീഴാറുമുണ്ട്, അപ്പോള്‍ ശരിക്കും അപകടം പറ്റും. ഇതെപ്പോഴും ഒരു പേടിയാണ്, എന്നാല്‍ മുന്നോട്ടുപോയി ജോലി തീര്‍ക്കുകയല്ലാതെ വേറെ വഴിയൊന്നുമില്ല. എല്ലാ അര്‍ഥത്തിലും വൃത്തികെട്ട ജോലിയാണിത്. ശരിക്കും കുളിക്കാതെ ഭാര്യ എന്നെ വീടിന്റെ ഏഴയലത്ത് അടുപ്പിക്കില്ല.
'ഒരു പണിക്കാരന് എന്ന നിലയില്‍ നിങ്ങള്‍ വഴിയിലും കിണറിനുള്ളിലുമൊക്കെ ചോര വിയര്‍ക്കുന്നുണ്ടാവും. എന്നാല്‍ തെയ്യത്തില്‍ നിങ്ങള്‍ക്ക് ശരീരവും മനസ്സും ഹൃദയവും ആത്മാവും അര്‍പ്പിക്കണം. കഥയുടെ വികാരം അനുഭവിക്കാന്‍ കഴിയുന്നില്ലെങ്കില്‍ നിങ്ങളുടെ കണ്ണുകള്‍ ആത്മാവില്ലാതെ, ഭാവമില്ലാതെയിരിക്കും. ഹൃദയത്തില്‍നിന്ന് മുഖത്തേക്ക് രക്തമിരച്ചുവരണം. സാങ്കേതികമായി ഏറ്റവും ബുദ്ധിമുട്ടുള്ളത് വിഷ്ണുമൂര്‍ത്തി തെയ്യമാണ്, പ്രത്യേകിച്ച് അതിന്റെ ആദ്യഭാഗത്ത് രാക്ഷസരാജാവ് ഹിരണ്യകശിപു, നരസിംഹദൈവത്തിന്റെ അസ്തിത്വം ചോദ്യം ചെയ്യുമ്പോള്‍, അയാളെ ശിക്ഷിക്കാനായി പാതി മനുഷ്യനും പാതി സിംഹവുമായ നരസിംഹം അയാളുടെ കൊട്ടാരത്തിലെ തൂണ് പിളര്ന്നിറങ്ങിവന്ന്, മതില് തകര്‍ത്ത്, അയാളെ തിന്നുകയും മാറു പിളര്‍ന്ന് ചോരകുടിക്കുകയും ചെയ്യുന്ന രംഗം.
'മാനസികമായും അത് നമ്മളില്‍നിന്ന് വളരെയധികം ആവശ്യപ്പെടുന്നു. തെയ്യമാട്ടക്കാരന്‍ ഒരു കളിക്കൊരുങ്ങുമ്പോള് അയാള്‍ ഉള്ളില്‍ എത്ര ദുഃഖിതനായാലും ശരി, അത് മുഖത്ത് കാണിക്കാന്‍ പാടില്ല. അയാള്‍ സന്തോഷത്തോടെയിരിക്കണം, ഒരു ഗ്രാമത്തിലെത്തുമ്പോള്‍ അവിടെ മുഴുവനും അയാള്‍ സന്തോഷവും നന്മയും പരത്തണം. എന്നാല്‍ ഒരു തെയ്യക്കാരനായിരിക്കുന്നതാണ് ഏറ്റവും തൃപ്തി തരുന്നത്, ഈ മൂന്നു ജോലികളിലും വെച്ച് ഒരേ സമയം തൃപ്തിയും പണവും കൊണ്ടുത്തരുന്നതും.
'എന്റെ ഭാര്യയ്ക്കും ഇതാണ് ഇഷ്ടം, കാരണം തെയ്യം എന്നെ പല നാട്ടിലും പ്രശസ്തനാക്കും. കല്യാണത്തിന് മുന്‍പ് ഇക്കാരണംകൊണ്ടുതന്നെ പല പെണ്‍കുട്ടികള്‍ക്കും എന്നോട് താത്പര്യവുമുണ്ടായിരുന്നു. ആത്മാര്‍ഥമായി പറഞ്ഞാല്‍, ഒരു ആട്ടക്കാരന്റെ ജീവിതത്തില്‍ തിരിച്ചുകൊടുക്കാന്‍ കഴിയാത്ത ധാരാളം പ്രണയങ്ങള്‍ ഉണ്ടാകും. അവര്‍ നമ്മെ ദൈവങ്ങളുടെ വാഹനങ്ങളായി കണ്ട് ബഹുമാനിക്കുകയാണ് വേണ്ടത്, എന്നാല്‍ ആട്ടം കാണുന്ന പെണ്‍കുട്ടികളും മറ്റു കാര്യങ്ങളാണ് ചിന്തിക്കുക. അത് സ്വാഭാവികമെന്നാണ് തോന്നുന്നത്. എന്റെ പല സുഹൃത്തുക്കളും പറയുന്നത് ഞാന്‍ അതില്‍ പരാതിപ്പെടരുതെന്നാണ്, എന്നാല്‍ എനിക്കത് ഇഷ്ടമല്ല. അത് കാര്യങ്ങള്‍ വഷളാക്കും. സന്തുഷ്ടമായ ഒരു കുടുംബജീവിതവും ആരാധകരെയും ഒരുമിച്ചുകൊണ്ടുപോകാന്‍ ബുദ്ധിമുട്ടാണ്. ഈ ജോലിയില്‍ സല്പ്പേരുണ്ടാകുന്നത് വളരെ പ്രധാനമാണ് - ഒരു അപവാദം മതി നിങ്ങളെ തകര്‍ത്തുകളയാന്‍. അതുകൊണ്ട് സ്ത്രീകളെ ഞാന്‍ ഒരു കൈയകലത്തിലാണ് നിറുത്തുന്നത്.
'ബ്രാഹ്മണരാണ് മറ്റൊരു പ്രശ്നം. ഇരുപതോ മുപ്പതോ വര്‍ഷം മുന്‍പ്, തങ്ങള്‍ വളരെ ഉയരത്തിലാണെന്ന ഭാവമായിരുന്നു അവര്‍ക്ക്. ഇപ്പോള്‍ അവര്‍ ഭേദപ്പെട്ടിട്ടുണ്ട്. എന്നാല്‍ അധികാരം മുഴുവനും ഇന്നും അവര്‍ക്കുതന്നെയാണ്. തെയ്യം കാണുമ്പോള്‍ അവര്‍ക്ക് ഒരു അലോസരമുണ്ടാകും, കാരണം ഈ കഥകള്‍ പലപ്പോഴും അവരുടെ ജാതിയെ വിമര്‍ശിക്കുകയും അവരുടെ സ്വഭാവത്തെ ശുദ്ധീകരിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നവയാണ്. ഉദാഹരണത്തിന്, പല തോറ്റംപാട്ടുകളും നിങ്ങളുടെ സഹജീവികള്‍ക്ക് നന്മ ചെയ്യുന്നതിനെപ്പറ്റി പറയുന്നു, ബ്രാഹ്മണര്‍ അവരെക്കാള്‍ താണജന്മത്തിലുള്ളവരോട് ചെയ്യുന്ന ദുഷ്ടതകള്‍ എല്ലാം കാണുന്ന സൂര്യചന്ദ്രന്മാരുടെ സൂക്ഷ്മദൃഷ്ടിയില്നിന്നും ഒളിക്കാനാവില്ലെന്ന് അവരെ ഓര്‍മപ്പെടുത്തുന്നു. അവരുടെ ദുഷ്ടതകള്‍ കാണാതെ പോകില്ല, ഈ പാട്ടുകള്‍ അവരോട് ദയാപരമായ നല്ലശീലങ്ങള്‍ സ്വീകരിക്കാന്‍ ഉപദേശിക്കുന്നു. ചിലപ്പോഴൊക്കെ വളരെ ദേഷ്യത്തിലാവും പറയുക. മറ്റു ചിലപ്പോള്‍ ഈ പാഠങ്ങള്‍ വളരെ സൗമ്യമായും കാവ്യാത്മകമായുമാകും പറയുക.
'എന്റെ പ്രിയപ്പെട്ട പാട്ടുകളിലൊന്ന്, ഒരു ഗുരുവിന്റെ ചൈത്രനെന്നും മൈത്രനെന്നും പേരുള്ള രണ്ടു ശിഷ്യന്മാരുടെ കഥയാണ് പറയുന്നത്. ഒരു ദിവസം ഗുരു അവര്‍ക്ക് ഓരോ രൂപ വീതം കൊടുത്തിട്ട് അവരെ രണ്ട് ഒഴിഞ്ഞ മുറികളിലാക്കി. ആ മുറി നിറയ്ക്കാന്‍ ആ രൂപ ഉപയോഗിക്കാന്‍ ഗുരു അവരോടു പറഞ്ഞു. മൈത്രന് വേഗം തന്നെ ചന്തയില്‍ ചെന്ന് ഒരു രൂപയ്ക്ക് മുറിനിറയ്ക്കാന് കഴിയുന്ന എന്താണ് കിട്ടുക എന്നന്വേഷിച്ചു. ആ പൈസയ്ക്ക് കിട്ടുന്ന ഒന്നുംതന്നെ ഇല്ലായിരുന്നു. അവന് ആലോചിച്ചു: ''ഞാന്‍ ചവറുവില്പനക്കാരന്റെയടുത്ത് പോകും,'' അയാളുടെ പക്കല്‍നിന്നും അവന് ഒരു കൂന നാറുന്ന ചവറു വാങ്ങി അഹങ്കാരത്തോടെ മുറിയില്‍ നിറച്ചുവെച്ചു. എന്നാല്‍ ചൈത്രന് മുറിയിലിരുന്ന് ധ്യാനിച്ച് ശാന്തനായി പുറത്തുപോയി ഒരു തീപ്പെട്ടിയും ചന്ദനത്തിരിയും എണ്ണവിളക്കും വാങ്ങി. അവന് തിരികൊളുത്തി, മുറി പ്രകാശംകൊണ്ടുമാത്രമല്ല, സുഗന്ധംകൊണ്ടും നിറഞ്ഞു.
'മുറി പരിശോധിക്കാന്‍ ഗുരു വന്നപ്പോള്‍ ചവറുകള്‍ നിറഞ്ഞ മുറിയില്‍ നിന്ന് അവജ്ഞയോടെ പിന്‍വാങ്ങി, എന്നാല്‍ മുല്ലപ്പൂവിന്റെയും ചന്ദനത്തിന്റെയും മണമുള്ള, വെളിച്ചമുള്ള മുറിയിലേക്ക് അദ്ദേഹം സന്തോഷത്തോടെ പ്രവേശിച്ചു. കഥയുടെ സൗന്ദര്യമാസ്വാദിക്കാനും അതിലെ ഗുണപാഠം മനസ്സിലാക്കാനുമാണ് ഈ പാട്ട് ശ്രോതാക്കളോട് ആവശ്യപ്പെടുന്നത്. സത്കര്‍മങ്ങള്‍ ആളുകളെ നിങ്ങളിലേക്ക് അടുപ്പിക്കുകയും നിങ്ങള്‍ സ്നേഹിക്കപ്പെടുകയും ചെയ്യും, എന്നാല്‍ ദുഷ്കര്‍മങ്ങള്‍ അവരെ വെറുപ്പിക്കുകയും ആട്ടിയോടിക്കുകയും ചെയ്യും.
'വിമര്‍ശനങ്ങള്‍ ഉണ്ടെങ്കിലും, ചില ബ്രാഹ്മണര്‍ക്ക് തെയ്യത്തില്‍ വിശ്വാസവും അതിനോട് ബഹുമാനവുമുണ്ട്. അവരുടെ പ്രശ്നങ്ങള്‍ തീര്‍ക്കാന്‍ പൂജാരിമാര്‍ക്കും കണിയാന്മാര്‍ക്കും കഴിയാതെ വരുമ്പോള്‍ അവര്‍ ഞങ്ങളുടെ അടുത്തെത്തി ദൈവങ്ങളോട് ഉപദേശം ചോദിക്കും. യഥാര്‍ഥത്തില്‍ കേരളത്തിന്റെ ഈ ഭാഗത്ത് ആളുകള്‍ക്ക് ഇപ്പോഴും തെയ്യത്തില്‍ വലിയ വിശ്വാസമാണ്; എല്ലാ ഹിന്ദുജാതികളും, രഹസ്യമായിട്ടാണെങ്കിലും ചില മുസ്ലിങ്ങളും ക്രിസ്ത്യാനികളും വരെ. ഒരു അമ്പലത്തിലോ പള്ളിയിലോ നിങ്ങള്‍ ജീവനില്ലാത്ത ഒരു രൂപമാണ് കാണുക. എന്നാല്‍ ഇവിടെ ദൈവത്തെ നിങ്ങള്‍ ജീവനോടെ കാണുന്നു, നിങ്ങള്‍ക്ക് നേരിട്ട് നിങ്ങളുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം ചോദിക്കാം, അതുകൊണ്ടാണ് ആളുകള്‍ക്ക് ഇതിഷ്ടം എന്നാണ് ഞാന്‍ കരുതുന്നത്. തെയ്യത്തില്‍ ദൈവം അവരോട് നേരിട്ട് സംസാരിക്കുന്നുവെന്നാണ് ആളുകളുടെ വിശ്വാസം. അതുകൊണ്ടാണ് ഒരു കളി കാണാന്‍ ആളുകള്‍ ഏറെ ദൂരം സഞ്ചരിച്ച് എത്തുന്നതും ദൈവത്തോട് ഒരു വാക്ക് മിണ്ടാന്‍ ക്ഷമയോടെ വരിനില്‍ക്കുന്നതും.
'ഭാവിയെപ്പറ്റി ആലോചിച്ചാല്‍, പല ചെറിയ കാവുകളും പോയിക്കഴിഞ്ഞുവെന്നത് നേരാണ്. പല നാട്ടുദൈവങ്ങളും അവരുടെ കഥകളുമൊക്കെ മറവിയിലായിക്കഴിഞ്ഞു. എന്നാല്‍ ഈയിടെയായി ഒരു മാറ്റമുണ്ടെന്നാണ് എനിക്ക് തോന്നുന്നത്. സ്വന്തം തെയ്യങ്ങളെ അവഗണിച്ച ചില ഗ്രാമങ്ങളില്‍ വിളനാശവും മറ്റു ദോഷങ്ങളുമുണ്ടായി. കണിയാന്മാരെ കണ്ടപ്പോള്‍ നിന്നുപോയ തെയ്യങ്ങള്‍ വീണ്ടും തുടങ്ങാനാണ് പറഞ്ഞത്.
'മറ്റു ചില സ്ഥലങ്ങളില്‍, ചെറിയ കാവുകള്‍ വലിയ അമ്പലങ്ങളായി മാറുകയാണ്, കളി കാണാന്‍ കൊച്ചിയില്‍നിന്നും, എന്തിനു തിരുവനന്തപുരത്തു നിന്നുമൊക്കെ ആളുകള്‍ വരുന്നു. മികച്ച തെയ്യങ്ങളുടെ പോസ്റ്ററുകളും സിഡികളുമൊക്കെ വില്പനയ്ക്കുണ്ടിപ്പോള്. രാഷ്ട്രീയപ്പാര്‍ട്ടികള്‍ പലതും വ്യത്യസ്ത മൂര്‍ത്തികളെ പിന്തുണയ്ക്കാന്‍ തുടങ്ങിയിട്ടുണ്ട് - മേല്‍ജാതിക്കാരുടെ പാര്‍ട്ടിയാണെങ്കിലും ആര്‍എസ്എസ്സിന് ഒരു തെയ്യമൂര്‍ത്തി, അവിശ്വാസികളാണെങ്കിലും സിപിഎമ്മിന് വേറൊരു തെയ്യമൂര്‍ത്തി. അങ്ങനെ പുതിയ സംരക്ഷകര്‍ വന്നുകഴിഞ്ഞു, എന്റെ അച്ഛനൊക്കെ സങ്കല്പിച്ചതിനെക്കാള് നല്ല ജീവിതം നയിക്കാന്‍ കഴിയും ഇപ്പോള്‍.
'തീര്‍ച്ചയായും ഇപ്പോഴത്തെ തലമുറയ്ക്ക് എന്റെ അച്ഛന്റെ കാലത്തെക്കാള്‍ താത്പര്യമുണ്ട്. അന്നൊക്കെ പട്ടണത്തിലുള്ള ആള്ക്കാര് ഞങ്ങള്‍ ചെയ്യുന്നതിനെ അന്ധവിശ്വാസമായി തള്ളിക്കളഞ്ഞിരുന്നു; വേദങ്ങളില്‍ തെയ്യത്തെപ്പറ്റിയൊന്നും ഇല്ലെന്നും, ഇത് വെറും ദളിത് മണ്ടത്തരമാണെന്നും പറഞ്ഞിരുന്നു. ഇന്ന് എന്തൊക്കെ വികസനങ്ങളും സാങ്കേതികവിദ്യകളുമുണ്ടെങ്കിലും ആളുകള്‍ തെയ്യത്തിന്റെ ശക്തി മറന്നിട്ടില്ല. അവര്‍ക്ക് അറിയാം, പൊട്ടന്‍തെയ്യം എല്ലാത്തരം മാറാവ്യാധികള്‍ തടയുമെന്നും, മറ്റു തെയ്യങ്ങള്‍ക്ക് ജോലി തരാനും സ്ത്രീകള്‍ക്ക് നല്ല കുഞ്ഞുങ്ങളെ കൊടുക്കാനുമുള്ള ശക്തിയുണ്ടെന്നും. കഴിഞ്ഞയാഴ്ച എന്റെ വീട്ടില്‍ വന്ന ഒരു ബ്രാഹ്മണന് പറഞ്ഞു, അയാള്‍ എന്നും അമ്പലത്തില്‍ പോയി പ്രാര്‍ഥിച്ചിട്ടും ആറുമാസമായി ജോലിയില്ലാതെ ഇരിക്കുകയാണെന്ന്; എന്നാല്‍ എന്റെ ഒരു തെയ്യം കൂടിയതിന്റെ പിറ്റേന്ന് അയാള്‍ക്ക് കലക്ടറുടെ ഓഫീസില്‍ ജോലികിട്ടിയത്രേ. തന്റെ കുടുംബക്ഷേത്രത്തിനു ചെയ്യാന്‍ കഴിയാഞ്ഞതാണ് തെയ്യം ചെയ്തതെന്നയാള്‍ പറഞ്ഞു.
'എന്റെ രണ്ടു മക്കളും പ്രായമാകുമ്പോള്‍ എന്റെയീ ചമയമേറ്റെടുക്കുമെന്നാണ് എന്റെ പ്രതീക്ഷ. ഇപ്പോഴേ അവര്‍ ചില കഴിവുകള്‍ കാണിക്കുന്നുണ്ട്. ഒരാള്‍ക്ക് മൂന്നും മറ്റവന് അഞ്ചുമാണ് പ്രായം. അവര്‍ തെയ്യം കളിക്കുന്നതോ എന്നോട് ഒന്ന് കൊട്ടാന്‍ ആവശ്യപ്പെടുന്നതോ ഒക്കെ എനിക്ക് സന്തോഷമാണ്. ആകെയുള്ള ആധി പണമാണ്. എന്റെ രണ്ടു മക്കളും ഇപ്പോള്‍ സ്കൂളിലാണ്, ഭാവിയില്‍ വേറെ എന്തെങ്കിലും പഠിച്ച് അവര്‍ക്ക് കൂടുതല്‍ പണം സമ്പാദിക്കാന്‍ കഴിയുമെന്നുവന്നാല്‍ ആര്‍ക്കറിയാം അവര്‍ കുടുംബപാരമ്പര്യം നിലനിര്‍ത്തുമോ എന്ന്? തെയ്യമാട്ടക്കാരായ എന്റെ ചില സുഹൃത്തുകള്‍ മക്കളെ പഠിപ്പിച്ചിട്ടുണ്ട്, ഇപ്പോള്‍ അവര്‍ പോലീസ് ഉദ്യോഗസ്ഥരും പട്ടാളക്കാരുമൊക്കെയാണ്. ചിലപ്പോള്‍ ഈ കുട്ടികള്‍ അവധിയെടുത്ത് നാട്ടില്‍ വന്ന് തെയ്യം കളിക്കാറുണ്ട്, എന്നാല്‍ പല ജോലികളിലും ഇത് സാധ്യമല്ല. ഞങ്ങളുടെ ആളുകള്‍ മുന്നേറി വിദ്യാഭ്യാസം നേടുന്നതോടെ ഞാന്‍ ഭാവിയെ പേടിക്കുന്നു. ജോലിയില്‍നിന്ന് മൂന്നുമാസം മാറിനിന്ന് ഈ പണി ചെയ്യാന്‍ ഗ്രാമങ്ങളില്‍ ആര് തയ്യാറാകും? നമുക്കു നോക്കാം.'
ഒന്‍പതു മാസം കഴിഞ്ഞ് ക്രിസ്തുമസിന് ഞാന്‍ കേരളത്തിലെത്തിയപ്പോള്‍, ഹരിദാസിനെ കാണാന്‍ കണ്ണൂരില്‍ ചെന്നു. വീണ്ടും തെയ്യക്കാലമായിരുന്നു. കഴിഞ്ഞ വര്‍ഷം ഹരിദാസിനെ കണ്ട അതേ കാവില്‍, അയാള്‍ തെയ്യം കെട്ടുന്ന ദിവസം തന്നെ അവിടെ എത്താന്‍ പാകത്തില്‍ ഞാന്‍ എന്റെ യാത്ര ചിട്ടപ്പെടുത്തിയിരുന്നു.
ഒരു ദിവസം പുലര്‍ച്ചെയാണ് ഞാന്‍ അവിടെയെത്തിയത്, ഒരു തെയ്യരാത്രിക്കും അടുത്ത പകലിലെ കളിക്കുമിടയില്. തേക്കിന്‍കാട്ടിലെ വെളിമ്പുറത്ത് ആളുകള്‍ നന്നായി കാണാന്‍ പറ്റുന്നയിടത്ത് ഇരിക്കാന്‍ വട്ടം കൂട്ടുകയായിരുന്നു; ചില സ്ത്രീകള്‍, ഒരു വശത്ത് ടാര്‍പോളിന്‍ കെട്ടിയതിന്റെ കീഴെ വെളുത്ത പ്ലാസ്റ്റിക് കസേര നിരത്തിയിടുന്നുണ്ട്. ആട്ടക്കാര്‍ ചമയപ്പുരയുടെ വെളിയില്‍ ഒരു ബെഞ്ചില്‍ കോട്ടുവായിട്ടുകൊണ്ട് ഇരിക്കുകയായിരുന്നു; അതിലൊരാള്‍ അടുത്തുള്ള തണലില്‍, ഒരു പനമ്പായില്‍ ചുരുണ്ടുകൂടി മയങ്ങുന്നുണ്ടായിരുന്നു. ഹരിദാസാണ് ഇത്തവണയും വിഷ്ണുമൂര്‍ത്തി തെയ്യം കെട്ടുന്നത്, അയാള്‍ വരാന്‍ വേണ്ടി ഞാന്‍ കാത്തുനിന്നപ്പോള്‍ കളി കാണാന്‍ വന്ന കുറച്ച് ഭക്തരോട് ഞാന്‍ സംസാരിച്ചു.
ഗള്‍ഫില്‍ നിന്ന് ആയിടെ തിരിച്ചെത്തിയ പ്രശാന്ത് എന്ന ഇരുണ്ട മുപ്പതുകാരനാണ് ഇത്തവണത്തെ തെയ്യത്തിനു പണം മുടക്കുന്നത്. അയാള്‍ വെളിമ്പുറത്തിന്റെ ഒരരികിലിരുന്ന് ആളുകള്‍ക്ക് നിര്‍ദേശങ്ങള്‍ കൊടുക്കുന്നുണ്ടായിരുന്നു. രണ്ടുവര്‍ഷം സൗദി അറേബ്യയില്‍ കെട്ടിടനിര്മാണജോലിയിലായിരുന്ന അയാള്‍ക്കത് ഇഷ്ടപ്പെട്ടിരുന്നു: 'ഒരുപാട് പണമുണ്ടാക്കി,' അയാള്‍ പറഞ്ഞു. 'സൗദിക്കാര്‍ നന്നായി പണിയെടുപ്പിക്കും, എന്നാല്‍ ജോലിക്കാര്‍ക്ക് എങ്ങനെ ശമ്പളം കൊടുക്കണമെന്ന് അവര്‍ക്കറിയാം.' തന്റെ സമ്പാദ്യങ്ങളെല്ലാം ഭദ്രമായി, സുരക്ഷിതനായി നാട്ടില്‍ തിരിച്ചെത്താന്‍ സഹായിച്ചതിന്, നാട്ടിലെ തെയ്യങ്ങള്‍ക്ക് നന്ദിസൂചകമായാണ് അയാള്‍ ഈ ആട്ടം സംഘടിപ്പിക്കുന്നത്. അതിലൊരു നല്ല വിരോധാഭാസമുണ്ടായിരുന്നതായി എനിക്കു തോന്നി; ഏറ്റവും യാഥാസ്ഥിതികരും അസഹിഷ്ണുക്കളുമായ വഹാബികളുടെ പണം തെയ്യംപോലെ അത്ഭുതകരവും അനുതാപമില്ലാത്തതുമായ ഒരു പ്രാചീനാഘോഷത്തിന് ഉപയോഗിക്കുന്നതില്‍.
പ്രശാന്തിന്റെ അടുത്ത് അയാളുടെ ബാല്യകാലസുഹൃത്ത് ഷിജുവുണ്ടായിരുന്നു, അയാള്‍ ചെന്നൈയിലെ റെയില്‍വേ ജോലിയില്‍ നിന്നും ഈ തെയ്യത്തിനുവേണ്ടി വന്നതാണ്. '1995-ല്‍, പതിമൂന്ന് വയസ്സുള്ളപ്പോള്‍ എനിക്ക് കാന്‍സര്‍ ആണെന്ന് സ്ഥിരീകരിച്ചു,' അയാള്‍ പറഞ്ഞു. 'അത് നോണ്‍-ഹോഡ്ജ്കിന്‍സ് ലിംഫോമ ആയിരുന്നു, ചെന്നൈയില്‍ വെച്ച് എനിക്ക് കീമോതെറാപ്പി നടത്തി. കുറച്ചു നാള് കഴിഞ്ഞപ്പോള്‍ ഡോക്ടര്‍മാര്‍ പറഞ്ഞു, ഇനി ഞങ്ങള്‍ക്കൊന്നും ചെയ്യാനില്ലെന്ന് - ഇനി നിങ്ങള്‍ ദൈവത്തിലേക്ക് തിരിയൂ. ഇവിടെനിന്ന് അധികം അകലെയല്ലാതെ ജീവിക്കുന്ന എന്റെ അപ്പൂപ്പനും അമ്മൂമ്മയും വന്ന് ഭഗവതിയോടു കാര്യം പറഞ്ഞു. ഒരു മാസത്തിനകം ഞാന്‍ പൂര്‍ണമായി സുഖപ്പെടുമെന്ന് അവള് പറഞ്ഞു. എന്നെ നോക്കിയ ഡോക്ടറുടെ കൈ ഭഗവതി ശക്തിപ്പെടുത്തി, അങ്ങനെ പെട്ടെന്ന് എനിക്ക് അത്ഭുതകരമായി സുഖം പ്രാപിച്ചു. ആര്‍ക്കും - ഡോക്ടര്‍മാര്‍ക്കും - അത് വിശദീകരിക്കാനായില്ല, ദേവിയാണ് എന്നെ സുഖപ്പെടുത്തിയതെന്നു ഞങ്ങള്‍ എല്ലാവരും വിശ്വസിക്കുന്നു. അന്ന് മുതല്‍ എന്റെ കുടുംബം കാവിലെ ഒരു തെയ്യം പോലും വിട്ടുകളഞ്ഞിട്ടില്ല. എല്ലാ വര്‍ഷവും ഞങ്ങള്‍ ചെന്നൈയില്‍ നിന്നും ഇവിടെ വന്ന് നന്ദി അറിയിച്ച് പ്രാര്‍ഥിക്കും.'
ചെണ്ടവാദ്യം മുഴങ്ങിയപ്പോള്‍ ഞങ്ങള്‍ സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്നു. അല്പനിമിഷങ്ങള്ക്കുള്ളില്ത്തന്നെ അത് കാതുതുളയ്ക്കുന്ന പോലെ, ശരീരത്തില്‍ ഒരു ഇളക്കമുണ്ടാക്കുന്ന രീതിയില്‍ ഇരച്ചുകയറി. തോറ്റംപാട്ട് തുടങ്ങിയപ്പോഴേക്കും ഞാന്‍, കാവിനും ചമയപ്പുരയ്ക്കും അല്പമകലെ, മുന്‍നിരയിലെ കസേരയില്‍ സ്ഥാനം പിടിച്ചു.
ഇത്തവണ ചാമുണ്ടിയാണ് ആദ്യം പുറത്തുവന്നത്, കഴിഞ്ഞ വര്‍ഷം ഞാന്‍ കണ്ടതിനെക്കാളൊക്കെ ഭീതിദമായിരുന്നു അത്. ചുവന്ന ചുണ്ടും വലിയ ചുവന്ന ലോഹമുലകളും ഒരു വലിയ ഈര്ച്ചവാള് പോലെ തോന്നിപ്പിക്കുന്ന പനയോലത്തലപ്പാവും ചുവപ്പുമുഖവും കരിങ്കണ്ണും വെളുത്തകൈയുമൊക്കെയായി ചിലമ്പുകളിളക്കി പാമ്പിനെപ്പോലെ സീല്‍ക്കാരം പുറപ്പെടുവിച്ചുകൊണ്ട് അവള് വെളിമ്പുറത്തേക്കിറങ്ങിവന്നു. അവള് കാവിനു വലംവെച്ചു, ഒരു വലിയ പല്ലിയെപ്പോലെ അവളുടെ മുഖം കോണുകളിലേക്ക് വലിഞ്ഞ് വികൃതമാകുന്നുണ്ട്. അവളുടെ വായ നിശ്ശബ്ദമായി അടയുകയും തുറക്കുകയും പനയോലത്തലപ്പാളി ഇളകുകയും ചെയ്യുന്നുണ്ട്, ഇടയ്ക്കിടെ ഉച്ചത്തിലുള്ള അലറിക്കൂവലുകള് അവള് പുറത്തുവിടുന്നുണ്ട്. ജനക്കൂട്ടത്തിന്റെ അരികിലൂടെ തലയെടുപ്പോടെ നീങ്ങുമ്പോള്‍, കണ്ണിടയുന്ന ആരെയെങ്കിലുമൊക്കെ തുറിച്ചുനോക്കിനടക്കുന്ന ഈ ഭീകരരൂപത്തിന് പ്രവചനാതീതവും അലോസരപ്പെടുത്തുന്നതുമായ എന്തോ ഒന്നുണ്ടായിരുന്നു; എന്നാല്‍ അവളില്‍ ശ്രദ്ധയും ആദരവും ആവശ്യപ്പെടുന്ന പ്രൗഢമായ എന്തോ ഒന്നുകൂടി ഉണ്ടായിരുന്നു. അര വരെ നഗ്നരായ രണ്ടു പൂജാരികള്‍ അവളുടെ അരികിലെത്തി, തലകുനിച്ച്, അവള്‍ക്കൊരു കോപ്പ കള്ള് കൊടുത്തു, അവളത് ഒറ്റയിറക്കിന് കുടിച്ചു.
അവള് കുടിക്കുന്നതിനിടെ ചെണ്ടയുടെ താളം മാറി. പെട്ടെന്ന് ഏഴു മൂര്ഖന്മാരുടെ തലപ്പാളിയും അതില്‍ ചേര്‍ത്തുവെച്ച രണ്ട് വലിയ കമ്മലുകളും അണിഞ്ഞ് മറ്റൊരു തെയ്യം വന്നു. അതിന്റെ നെറുകയില്‍ ഒരു വെള്ളിച്ചക്രം തുന്നിച്ചേര്‍ത്തിരുന്നു, അരയില്‍ പുല്ലുകൊണ്ടുള്ള പാവാട. കന്യാരാജ്ഞി ഇലിസബത്തിന്റെ രാജസഭയില്‍ നിന്നുള്ള ഒരു വസ്ത്രാലങ്കാരകന്‍ മറവിയിലാണ്ട ഒരു വിചിത്ര ദ്വീപില്‍ പെട്ടുപോയാല്‍, അവിടത്തെ വേഷം നാടന്‍ വസ്തുക്കള്‍ കൊണ്ട് പുനഃസൃഷ്ടിച്ചതുപോലെയുണ്ട് കാഴ്ചയില്‍. പനന്തണ്ടുകളും പൂക്കളും കൊണ്ട് കൈത്തണ്ട അലങ്കരിച്ചിരുന്നു. അത് ഹരിദാസാണെന്ന് ഒരു നിമിഷം കഴിഞ്ഞാണ് ഞാന്‍ തിരിച്ചറിഞ്ഞത്. അയാളെ കണ്ടാല്‍ മനസ്സിലാക്കാന്‍ ബുദ്ധിമുട്ടായിരുന്നു. കണ്ണുകള്‍ വിടര്‍ന്ന്, തുറിച്ചിരുന്നു. അയാളുടെ വ്യക്തിത്വംതന്നെ രൂപാന്തരപ്പെട്ടിരുന്നു. എനിക്ക് പരിചയമുള്ള ശാന്തനും ചിന്താകുലനുമായ മനുഷ്യന് ഭ്രാന്തുപിടിച്ച ഒരു ദൈവികാഭ്യാസിയായി മാറിയിരിക്കുന്നു. കാവിനെ വലംവെക്കുന്നതിനിടെ അയാള്‍ ആടിയും കറങ്ങിയും ജനക്കൂട്ടത്തിനു നേരെ അരിയെറിഞ്ഞും നാടകീയമായ കുറെ ചാട്ടങ്ങള്‍ നടത്തി.
ഇത്തരത്തില്‍ കുറെ കറക്കങ്ങള്‍ കഴിഞ്ഞ ശേഷം, ചെണ്ടയുടെ താളം മെല്ലെ താഴ്ന്നു. കാവിലേക്കുള്ള വാതില്ക്കല് ഒരു സിംഹാസനത്തില്‍, അപ്പോഴും കണ്ണ് വെട്ടിച്ചുകൊണ്ട് ചാമുണ്ടി ഇരുന്നുകഴിഞ്ഞപ്പോള്‍, വിഷ്ണുമൂര്‍ത്തി പാതിനടത്തവും പാതിനടനവുമായി ഭക്തരുടെ അടുത്തെത്തി. ഭക്തരെല്ലാം അപ്പോള്‍ ബഹുമാനപൂര്‍വം കസേരയിലും നിലത്തും നിന്നൊക്കെ എഴുന്നേറ്റ് തെയ്യത്തിനു മുന്നില്‍ തലകുനിച്ചുനിന്നു.
ഒരു കൈയില്‍ വിഷ്ണുമൂര്‍ത്തി അമ്പും വില്ലും പിടിച്ചിരുന്നു; മറുകൈയില്‍ ഒരു വാളും. അതുവെച്ച് അടുത്തു വരുന്ന ഭക്തരെ അയാള്‍ അനുഗ്രഹിച്ചിരുന്നു. വാള്‍മുനകൊണ്ട് അയാള്‍ ആള്‍ക്കൂട്ടത്തിലെ നീട്ടിപ്പിടിച്ച ചില കൈകളില്‍ തൊട്ടു. 'എല്ലാം ശരിയാകും!' അയാള്‍ കനമുള്ള ശബ്ദത്തില്‍ പറഞ്ഞു. 'എല്ലാ ഇരുട്ടും മാഞ്ഞുപോകും! ദൈവം കാത്തോളും. അവര്‍ നിങ്ങളെ രക്ഷിച്ച് നിങ്ങള്‍ക്ക് കൂട്ടായിരിക്കും! വിഷമിക്കേണ്ട! ദൈവം എല്ലായിടത്തുമുണ്ട്!' നാട്ടുഭാഷയില്‍ ധൈര്യം പകരുന്ന ഇത്തരം പറച്ചിലുകള്‍ക്കിടയില്‍ അയാള്‍ ചില സംസ്കൃതശ്ലോകങ്ങളും പറഞ്ഞു. ഈ ദൈവത്തിന്റെ വ്യക്തിത്വം ചാമുണ്ടിയുടേതില്നിന്നു വ്യത്യസ്തമായിരുന്നു - ഇത് വളരെ ആശ്വാസകരവും കരുണാമയവുമായിരുന്നു, എന്നാല്‍ മുന്പത്തേത് സംഭ്രമജനകവും അപകടകരവും ഭ്രാന്തവുമായിരുന്നു.
തെയ്യം ഇപ്പോള്‍ കാവിലേക്ക് പോയി ഒരു സിംഹാസനത്തില്‍ ഉപവിഷ്ടനായി; വിവിധ പൂജാരികളും സഹായികളും തന്നെ സാഷ്ടാംഗം നമസ്കരിക്കുന്നതും ഓരോ കോപ്പ കള്ള് നേദിക്കുന്നതും നോക്കിയിരുന്നു. ചാമുണ്ടിയെപ്പോലെ വിഷ്ണുമൂര്ത്തിയും കള്ള് ഒറ്റയിറക്കിന് കുടിച്ചു തീര്‍ത്തു. ആത്മീയശസ്ത്രക്രിയ തുടങ്ങാന്‍ പോകുന്നതിന്റെ ലക്ഷണമായിരുന്നു ഇത്. ഇപ്പോഴാണ് വിശ്വാസികള്‍ ഓരോ തെയ്യത്തിന്റെയടുത്ത് അനുഗ്രഹം തേടിയും അപേക്ഷകളുമായി പോയിരുന്നത്. വിഷ്ണുമൂര്ത്തിയുടെ നിര ദേവിയുടേതിലും വളരെ വലുതായിരുന്നു; നല്ല ധൈര്യമുള്ളവരാണ് - മിക്കവാറും പ്രായമായ സ്ത്രീകള്‍ - ചാമുണ്ടിയുടെ അടുത്തു പോയിരുന്നത്.
ഓരോരുത്തരായി അപേക്ഷകള്‍ അറിയിച്ചുതുടങ്ങി. വയസ്സായ സ്ത്രീകള്‍ കൊച്ചുമക്കള്‍ക്ക് വേണ്ടിയും തൊഴിലില്ലാത്ത ചെറുപ്പക്കാര്‍ ജോലിക്ക് വേണ്ടിയും ചെറുപ്പക്കാരികള്‍ നല്ല ഭര്ത്താക്കന്മാര്ക്കു വേണ്ടിയും കൃഷിക്കാര്‍ നല്ല വിളകള്‍ക്കു വേണ്ടിയും. എല്ലാവര്ക്കും വിഷ്ണുമൂര്‍ത്തി ആശ്വാസകരമായ മറുപടികള്‍ കൊടുത്തു: 'നിന്റെ കുടുംബത്ത് അനുഗ്രഹവര്‍ഷമുണ്ടാകും,' അയാള്‍ ഒരു സ്ത്രീയോട് പറഞ്ഞു. 'ദോഷങ്ങള്‍ എല്ലാം ഒഴിഞ്ഞു. സമാധാനവും സന്തോഷവും വീട്ടില്‍ തിരിച്ചുവരും. നീ ഇരുട്ടിനെ പ്രകാശിപ്പിക്കുന്ന സരസ്വതിയെപ്പോലെയാകും.' 'ഞാന്‍ നോക്കിക്കോളാം,' ഒരു വൃദ്ധനോട് പറഞ്ഞു, 'നിന്റെ മക്കളെയും ഞാന്‍ നോക്കിക്കോളാം. നിന്റെ രണ്ട് കുട്ടികളും നന്നായി വരും. ദുഷ്ടപാതകള് എടുക്കരുത്, നീ എന്നും സമൂഹത്തില്‍ തലയുയര്‍ത്തി നില്ക്കും! പേടിക്കേണ്ട.' ഒരു കൊച്ചുപയ്യനോട്: 'അച്ഛനമ്മമാര്‍ പറയുന്നത് കേട്ടാല്‍ നീ പരീക്ഷകള്‍ നല്ല രീതിയില്‍ കടക്കും, നിനക്ക് നല്ല ഭാവിയുണ്ടാകും.'
ഇങ്ങനെ ഒരു മണിക്കൂറോ മറ്റോ കഴിഞ്ഞപ്പോള്‍, നിര കുറയാന്‍ തുടങ്ങി, ചെണ്ടമേളം വീണ്ടും തുടങ്ങി. ദൈവങ്ങളുടെ ശസ്ത്രക്രിയ അത്ര സമാധാനം നല്കുന്നതായതുകൊണ്ട് പിന്നീട് വന്നതിനോട് പൊരുത്തപ്പെടാന്‍ ഞാന്‍ തയ്യാറെടുത്തിരുന്നില്ല. താളം മുറുകിയപ്പോള്‍ സഹായികള്‍ രണ്ടു തെയ്യങ്ങള്‍ക്കും തേങ്ങകള്‍ കൊടുത്തു, അവര്‍ അതെടുത്ത് ഒരു ബലിക്കല്ലില്‍ ശക്തിയായി എറിഞ്ഞപ്പോള്‍ അവ പൊട്ടിത്തെറിച്ചു.
പിന്നെ രണ്ടു ദൈവങ്ങള്‍ക്കും വലിയ കത്തികള്‍ കൊടുത്തു. ഒരുവശത്തുനിന്ന്, പേടിച്ച് ചിറകിട്ടടിക്കുന്ന ഒരു ജോഡി കോഴികളെ കാലില്‍ തൂക്കിപ്പിടിച്ച് കൊണ്ടുവന്നു. വേറെ ഒരു സഹായി വന്ന് ഒരു പനയോലപ്പാത്രത്തില് ചോറ് കൊണ്ടുവന്നു. നിമിഷങ്ങള്‍ക്കുള്ളില്‍ കത്തി കോഴികളുടെ തലയരിഞ്ഞു. ഓരോന്നിന്റെയും തല എറിഞ്ഞുകളഞ്ഞു, ചോര ചോറില്‍ ചീറ്റിത്തെറിച്ചു. ചെണ്ടകൊട്ട് അതിന്റെ പാരമ്യത്തില്‍ എത്തിയപ്പോള്‍, രണ്ടു തെയ്യങ്ങളും ചിറകിട്ടടിക്കുന്ന കോഴിയുടലുകളെ മുഖത്തേക്കുയര്‍ത്തി; രക്തം അവരുടെ വേഷത്തിലും തലപ്പാളിയിലുമൊക്കെ ഒഴുകിപ്പരന്നു. ചാമുണ്ഡിയും വിഷ്ണുമൂര്ത്തിയും തലയറുത്ത കോഴിയുടലിനെ വായില്‍ വെച്ച് ഒരു മിനിറ്റോളം ചോരവലിച്ചുകുടിച്ചു. എന്നിട്ടാണ് അവര്‍ ആ കബന്ധം താഴെയിട്ടത്; അപ്പോഴും ജീവനുള്ളതുപോലെ കോഴികള്‍ തലയില്ലാതെ ചിറകിട്ടടിച്ച് ഓടിനടന്നു. ഒരു മിനിറ്റുകൂടി കഴിഞ്ഞാണ് കോഴികള്‍ ആള്‍ക്കൂട്ടത്തിന്റെ ഓരത്ത് ചെന്ന് ചത്തുവീണത്.
ഒരു വട്ടംകൂടി വിജയഭാവത്തില്‍ കാവിന് വലംവെച്ചതിനു ശേഷം തെയ്യങ്ങള്‍ ചമയപ്പുരയിലേക്ക് പോയി. അവിടെ അവര്‍ കൈകൂപ്പി നമസ്കരിച്ച് നില്ക്കുമ്പോള്, സഹായികള്‍ വന്ന് തലയിലെ അലങ്കാരങ്ങള്‍ അഴിച്ചു. ആ നേരം കൊണ്ട് തിക്കിത്തിരക്കുന്ന ആളുകള്‍ക്കിടയിലൂടെ ഞാന്‍ അകത്തുകടന്നിരുന്നു; വിഷ്ണുമൂര്‍ത്തി പോയി ഹരിദാസ് തിരിച്ചെത്തിയിരുന്നു. ചമയക്കാരന്‍ പയ്യന് വേഷങ്ങളഴിച്ചപ്പോള് അയാള്‍ ഒരു പനമ്പായില്‍ മലര്‍ന്നു കിടന്നു. കണ്ണുകളടച്ച് ഗാഢമായി ശ്വസിച്ചു. ഒടുവില്‍ അയാള്‍ കണ്ണുതുറന്നു, എന്നെ കണ്ട് ചിരിച്ചു. ഉള്ളില്‍ ദൈവത്തിന്റെ എന്തെങ്കിലും അംശം ബാക്കിനില്ക്കുന്നുണ്ടോ എന്ന് ഞാന്‍ ചോദിച്ചു.
'ഒന്നുമില്ല,' അയാള്‍ പറഞ്ഞു, 'എല്ലാം പോയിക്കഴിഞ്ഞിരിക്കുന്നു. ഇപ്പോള്‍ ആ അവസ്ഥയുമായി യാതൊരു ബന്ധവുമില്ല. ആകെ തോന്നുക തളര്‍ച്ചയും കനമില്ലായ്മയും ചിലപ്പോള്‍ വിശപ്പുമാണ്. അധികവും, നല്ല തളര്‍ച്ച മാത്രം.'
'എന്നാണ് അടുത്ത തെയ്യം?' ഞാന്‍ ചോദിച്ചു.
'ഇന്ന് രാത്രി. ആ കാവ് ഇവിടെ നിന്ന് ബസ്സില്‍ മൂന്നുമണിക്കൂര്‍ ദൂരെയാണ്.'
'വീണ്ടും ഒരു രാത്രിമുഴുവന്‍?'
'അതേ.' ഹരിദാസ് അനിഷ്ടത്തോടെ തോള് വെട്ടിച്ചു. 'ഞാന്‍ പരാതിപറയുകയല്ല,' അയാള്‍ പറഞ്ഞു. 'ഈ സീസണ് അധ്വാനത്തിന്റേതാവാം, എന്നാല്‍ ഇതിനുവേണ്ടിയാണ് ഞാന്‍ ജീവിക്കുന്നത്, ഇനിയൊരു വര്‍ഷം മുഴുവന്‍ ഞാന്‍ നോക്കിയിരിക്കുന്നതും.'
ചാമുണ്ടി കെട്ടിയ പയ്യന് വേഷമഴിച്ച്, താഴെയുള്ള അരുവിയിലേക്ക് കുളിക്കാന്‍ പോകാനൊരുങ്ങി. ഹരിദാസ് വരുന്നുണ്ടോ എന്ന ഭാവത്തില്‍ അവന് നോക്കി, പക്ഷേ ഹരി പോയ്ക്കൊള്ളാന്‍ ആംഗ്യം കാണിച്ചു.
'ഈ രണ്ടു മാസം വളരെ സന്തോഷകരമാണ്,' അയാള്‍ പറഞ്ഞു. 'ഞാന്‍ വളരെ തൃപ്തനാണ്. ഇത്തരം ഉള്‍പ്രദേശങ്ങളിലേക്ക് കളിക്കാന്‍ വരാന്‍ എനിക്കിഷ്ടമാണ്. തെയ്യമാണ് എന്നെ ഞാനാക്കിത്തീര്‍ത്തത്. എന്റെ എല്ലാ അഭിമാനവും ഇതില്‍നിന്നാണ് വരുന്നത്. ഞാനിവിടെ എന്റെ ഗ്രാമത്തില്‍ നിന്നും ഏറെ ദൂരെയൊരിടത്ത് വന്നിരിക്കുന്നത് ഒരു തെയ്യമാട്ടക്കാരന്‍ എന്ന നിലയിലെ എന്റെ പ്രശസ്തി കാരണമാണ്. അടുത്ത ഒരു കൊല്ലം മുഴുവന്‍ ഇവിടെയുള്ള ആരും എന്നെ വന്ദിക്കുകയോ അവരോടൊപ്പം ഒരു കപ്പ് കാപ്പി കുടിക്കാന്‍ ക്ഷണിക്കുകയോ ചെയ്യില്ല. സീസണ് സമയത്ത് ഹരിദാസ് എന്ന നിലയില്‍ ആരുമെന്നെ അറിയില്ല. ഞാന്‍ അവര്‍ക്കൊരു അമ്പലം പോലെയാണ്, അല്ലെങ്കിലൊരു ദൈവം. പെട്ടെന്ന് എനിക്ക് ബഹുമാനവും അന്തസ്സും കിട്ടുന്നു.'
ചമയക്കാരന്‍ പയ്യന് ഇപ്പോള്‍ മുഖത്തുനിന്നും ചായവും വിയര്‍പ്പും കോഴിച്ചോരയും തുടച്ചെടുക്കുകയാണ്.
'സാധാരണജീവിതത്തിലേക്ക് തിരിച്ചുപോവുക ബുദ്ധിമുട്ടാണോ?' ഞാന്‍ ചോദിച്ചു.
'അതേ,' അയാള്‍ പറഞ്ഞു. 'തീര്‍ച്ചയായും. ഞങ്ങള്‍ക്കെല്ലാവര്‍ക്കും അതങ്ങനെയാണ്.' അയാള്‍ ചിരിച്ചു. 'സീസണിന്റെ അവസാനം ഞങ്ങള്‍ സാധനങ്ങളെല്ലാം കെട്ടി പഴയ ജോലികളിലേക്ക് പോകാന്‍ തയ്യാറെടുക്കും - ബസ് കണ്ടക്റ്ററാകാനോ കിണര്‍ കുഴിക്കാനോ ജയില്ജീവിതത്തിലേക്കോ. ഈ ജീവിതവുമായി പൂര്‍ണമായ ഒരു വിട്ടുനില്‍ക്കലാണ് പിന്നെ. ഞങ്ങള്‍ക്കെല്ലാവര്‍ക്കും വിഷമമുണ്ട്. പക്ഷേ ചുരുങ്ങിയപക്ഷം, ഞങ്ങള്‍ എല്ലാവര്‍ക്കുമറിയാം അടുത്ത സീസണില്‍ അത് തിരിച്ചുവരുമെന്ന്.'
ഹരിദാസ് എഴുന്നേറ്റു. ചാമുണ്ഡി കഴുത്തൊപ്പം വെള്ളത്തില്‍ മുങ്ങിനിന്ന് കുളിക്കുന്ന, പെട്ടെന്ന് കെട്ടിയുണ്ടാക്കിയ കുളക്കടവിലേക്ക് ഞങ്ങള്‍ ഒന്നിച്ച് പടിയിറങ്ങി.
'ബാക്കിയുള്ള പത്തുമാസങ്ങള്‍ വളരെ ബുദ്ധിമുട്ടാണ്,' ഹരിദാസ് പറഞ്ഞു. 'പക്ഷേ വേറെ വഴിയില്ല. അതാണ് യാഥാര്‍ഥ്യം, അല്ലേ? അതാണ് ജീവിതം. ജീവിതം എളുപ്പമല്ല.'
End
http://www.mathrubhumi.com/yathra/specials/theyyam/article1.1.html
മേഘപ്പടവുകളിറങ്ങി, പൈതങ്ങളെത്തേടി
ടി വി രവി
അങ്ങകലെ, ആകാശമേലാപ്പിനുമപ്പുറത്തുനിന്ന് വെള്ളോട്ടുചിലമ്പിന്റെ ശബ്ദം! ''എന്റെ പൈതങ്ങളേ'' എന്ന വിളിയുമായി മേഘപ്പടവുകളിറങ്ങി വരികയായി കോലത്തുനാടിന്റെ തെയ്യസ്വരൂപങ്ങള്‍. ചിങ്ങത്തിലെ പുന്നെല്ലിന്റെ മണമല്ല ഇപ്പോള്‍ കാറ്റിന്. മഞ്ഞക്കുറിയുടെയും മുനിഞ്ഞുകത്തുന്ന കോത്തിരിയുടെയും മായിക ഗന്ധം! തുലാംപത്തിന്റെ (പത്താമുദയം) സൂര്യോദയത്തോടെ ഉത്തരമലബാറില്‍ തെയ്യങ്ങളുടെ കേളികൊട്ടുയരുകയായി. ഇരുള്‍മൂടിയ കാവുകളില്‍ വിളക്കുതെളിയിച്ച് ഗ്രാമീണര്‍ അവരുടെ ദൈവങ്ങളെ കാത്തിരിക്കുകയാണ്. ചാത്തമ്പള്ളി വിഷകണ്ഠന്‍ കാവില്‍ തിരുമുടിനിവര്ന്ന്, പൂഴിവാരിയിട്ടാല്പോലും താഴാത്ത ജനസഞ്ചയം സാക്ഷിയാക്കി കളരിവാതുക്കലില്‍ മുടിയഴിച്ചശേഷമുള്ള ചെറിയൊരു ഇടവേളകഴിഞ്ഞാണ് തെയ്യങ്ങളുടെ തിരിച്ചെഴുന്നള്ളത്ത്.തെയ്യക്കാലത്തേത് ഒരു വല്ലാത്ത കാഴ്ചയാണ്. യുക്തിക്കുമപ്പുറത്തേക്ക് നമ്മുടെ ചിന്തയെ കൊണ്ടുചെന്നെത്തിക്കുമത്. മകരക്കുളിരെത്തിയാല് പ്രഭാതങ്ങള്‍ ചടുലമാക്കാന്‍ കതിവന്നൂര്‍വീരന്റെ പടപ്പുറപ്പാടുണ്ടാകും. ആമേരിവീരന്റെ വാള്‍പ്പയറ്റും തട്ടിലുറയലുമൊക്കെ കാണാന്‍ ഓരോ കാവിലും ഒഴുകിയെത്തുന്നവര്‍ക്ക് കണക്കില്ല.
ചൂട്ടുകറ്റയോ പപ്പായമരത്തിന്റെ തണ്ടില്‍ മണ്ണെണ്ണയൊഴിച്ച്, അതില്‍ തിരികെട്ടിയുണ്ടാക്കുന്ന പന്തമോ എടുത്താണ് ഉള്‍ഗ്രാമങ്ങളില്‍ ആളുകള്‍ മുന്‍പ് പുതിയ ഭഗവതിയുടെ പുറപ്പാട് കാണാന്‍ പോകുക. പുലര്‍ച്ചെ നാലുമണിയായാല്‍ ഓരോ വീട്ടില്‍നിന്നും ചൂട്ടുകറ്റയുമായി പുറപ്പെടുന്ന സംഘങ്ങള്‍ ഗൃഹാതുരത്വമുള്ള കാഴ്ചയായിരുന്നു. കുളിച്ചെഴുന്നെള്ളത്തും മേലേരി കൈയേല്‍ക്കലും കഴിഞ്ഞ് പീഠത്തിലുറഞ്ഞെഴുന്നേല്ക്കുന്ന പുതിയഭഗവതി ഒരസുലഭദൃശ്യം തന്നെയാണ്. തിങ്ങിനിറയുന്ന ആള്‍ക്കൂട്ടം തന്നെയാണ് തെയ്യക്കാലത്തെ ഏറ്റവും മനോഹരമായ കാഴ്ച. അണ്ടലൂരെയും കാപ്പാട്ടുകാവിലെയും ദൈവത്താറെ ഒരു പുരുഷാരത്തിന്റെ അകമ്പടിയില്ലാതെ കാണാന്‍ കഴിയുമോ?.
മാക്കവും മക്കളും കെട്ടിയാടുന്ന ചാലയില്പുതിയവീട്ടിലും കുഞ്ഞിമംഗലത്തും മനമലിയിക്കുന്ന കാഴ്ചകളായിരിക്കും. ഉരിയാട്ട് കേള്‍പ്പിക്കുന്നതിനിടെ മാക്കത്തിന്റെ മടിയിലേക്കു വീണു പൊട്ടിക്കരയുന്നവരുണ്ട്. മാക്കത്തെ പ്രാര്‍ത്ഥിച്ച് കുഞ്ഞുങ്ങളുണ്ടായവര് കൈക്കുഞ്ഞുങ്ങളുമായി അമ്മയെ കാണാനെത്തും. പിറ്റേന്ന് പുലര്‍ച്ചെ കെട്ടിയാടുന്ന മാക്കവും മക്കളും കാണാന്‍ തലേദിവസം ഉച്ചയ്ക്കുതന്നെ സ്ത്രീകള്‍ തമ്പടിക്കും. രാത്രി മാക്കത്തിന്റെ തോറ്റം കേട്ട് പരിസരം മറന്ന് വാവിട്ട് കരയുന്നവരുണ്ട്. ഒരുനാടിന്റെ സ്നേഹം ഇത്രയധികം ഏറ്റുവാങ്ങിയ ഒരമ്മയും മക്കളും ലോകത്ത് വേറെയുണ്ടോ എന്നറിയില്ല. തെയ്യക്കാലത്ത് ഒറ്റരാത്രിയില്‍ 70 നേര്ച്ചമാക്കം വരെ ചാലയില്‍ കെട്ടിയാടുന്നുണ്ട്. എന്നിട്ടും ബുക്ക്ചെയ്ത് കാത്തിരിക്കുന്നവര്‍ക്ക് കുറവില്ല. കളിയാട്ടവും പെരുങ്കളിയാട്ടവും നടക്കുന്ന മുച്ചിലോട്ടുകാവുകളിലെ കൂട്ടായ്മ എടുത്തുപറയേണ്ടതാണ്.
മുച്ചിലോട്ടമ്മയുടെ തിരുമുടിനിവരുന്ന ദിവസം പ്രസാദമൂട്ടിന് പൊരിവെയിലില്‍ കാത്തുനില്ക്കുന്നവര് 'അഷ്ടിക്കുവക'യില്ലാത്തവരല്ല. അമ്മയുടെ പ്രസാദം കഴിക്കാതെ മടങ്ങില്ലെന്ന വാശിയില്‍ നില്ക്കുന്നവരാണവര്. കാസര്‍കോടന്‍ ഉള്ഗ്രാമങ്ങളിലാണെങ്കില് വയനാട്ടുകുലവന്കെട്ട് ഒരുദേശീയോത്സവം തന്നെയാണ്. മതസൗഹാര്‍ദത്തിന്റെ മറ്റൊരു മുഖം കൂടിയുണ്ട് ഈ തെയ്യക്കാലത്തിന്.കാസര്‍കോട്ട് കെട്ടിയാടുന്ന ആലിച്ചാമുണ്ടിയും മുക്രിപ്പോക്കറും ഉമ്മച്ചിത്തെയ്യവും മാനവമൈത്രിയുടെ കഥപാടുന്ന തെയ്യങ്ങളാണ്.
ശാക്തേയപൂജ വേണ്ട തെയ്യങ്ങള്‍ മൃഗബലിയുടെ അകമ്പടിയോടെയാണ് ഉറഞ്ഞാടുക. ഭീതിനിറയ്ക്കുന്ന ഇത്തരം തെയ്യങ്ങള്‍ പുലര്‍ച്ചയോടെയാണ് കെട്ടിപ്പുറപ്പെടുക. പണ്ട് സ്ത്രീകള്‍ കാണരുതെന്ന് വിലക്കുണ്ടായിരുന്ന കരിഞ്ചാമുണ്ടി തെയ്യം ഇതില്‍ പ്രധാനമാണ്. ഇങ്ങനെ മറക്കാനാകാത്ത ഒരുപാട് ദൃശ്യങ്ങള്‍ അവശേഷിപ്പിച്ചാണ് ഒരു തെയ്യക്കാലം പടിയിറങ്ങുക. തെയ്യങ്ങള്‍ പിന്‍വാങ്ങിയ കാവുകളുടെ കാത്തിരിപ്പും ഒരു വല്ലാത്ത കാഴ്ചയാണ്. ആടിത്തിമിര്‍ത്ത ഓര്‍മകളുമായി മൗനവ്രതത്തിലുള്ള ഒരു കാത്തിരിപ്പ്;മറ്റൊരു കേളികൊട്ടിനായി...
കണക്കിലൊതുങ്ങാതെ തെയ്യങ്ങള്‍
അത്യുത്തരകേരളത്തിലെ കാവുകളില്‍ ഉറഞ്ഞാടുന്ന തെയ്യങ്ങളുടെ കണക്കെടുക്കാന്‍ കഴിയുമോ? പ്രയാസമാണെന്നാണ് ഉത്തരം. 400ലധികം എന്നൊരു കണക്കുണ്ട്. ശരിയാണോ എന്നറിയില്ല. ഓരോ സമുദായവും കെട്ടിയാടുന്ന തെയ്യങ്ങള്‍ക്ക് ഓരോ പ്രത്യേകതയാണ്. ഏതു തെയ്യത്തിനാണ് കൂടുതല്‍ പ്രാധാന്യം എന്നൊന്നുമില്ല.വൃക്ഷാരാധന, ശക്ത്യാരാധന, ശൈവാരാധന, വൈഷ്ണവാരാധന, ഭൂതാരാധന, നാഗാരാധന, മൃഗാരാധന, യക്ഷ- ഗന്ധര്‍വാദിപൂജ, പ്രേതാരാധന, പരേതാരാധന, വീരാരാധന തുടങ്ങിയ ആചാര രീതികളും തെയ്യവുമായി ബന്ധപ്പെട്ടിരിക്കുന്നു. കാളിയും കാളിയുടെ സങ്കല്പ്പഭേദങ്ങളുമായി അനേകം ദേവതമാര്‍ തെയ്യാട്ടത്തിലുണ്ട്. ശക്ത്യാരാധനപോലെ പ്രധാനമാണ് ശൈവാരാധന. ഭൈരവന്, പൊട്ടന്, വേട്ടയ്ക്കൊരുമകന്‍, തലച്ചില്‍, പുലികണ്ഠന്‍, വൈരജാതന്, ഘണ്ടാകര്ണന്, ക്ഷേത്രപാലന്, ഗുളികന്, ദണ്ഡദേവന് തുടങ്ങിയവ ശൈവാരാധനാപരമായ തെയ്യങ്ങളാണ്. കരിമ്പൂതം, വെളുത്തഭൂതം, ചുവന്നഭൂതം, പൂതത്താര്, മണികുണ്ടന്‍ തുടങ്ങിയ തെയ്യങ്ങള്‍ ശിവാംശഭൂതങ്ങളാണ്.
നാഗതെയ്യങ്ങളില് നാഗകന്നിയും നാഗകണ്ഠനും പ്രധാനമാണ്. മൃഗദേവതകളായ തെയ്യങ്ങളില്‍ പുലിദൈവങ്ങളാണ് പ്രധാനം. പുലിക്കണ്ടന്, പുള്ളിക്കരിങ്കാളി, കണ്ടപ്പുലി, മാരപ്പുലി, പുലിമാരുതന്‍, കാളപ്പുലി, പുലിയുരു കണ്ണന്, പുലിയുരുകാളി എന്നിങ്ങനെ പോകുന്നു ഈ വിഭാഗത്തില്‍പ്പെട്ട തെയ്യങ്ങള്‍. മാവിലര്‍ കെട്ടുന്ന മനിപ്പനതെയ്യം പന്നിയുടെ സങ്കല്പത്തിലുള്ളതാണ്. കരിഞ്ചാമുണ്ടി ഒരു യക്ഷിത്തെയ്യമാണെന്നാണ് സങ്കല്പം. പുള്ളിബ്ഭഗവതി, പരവച്ചാമുണ്ടി, പുള്ളിച്ചാമുണ്ടി, ഗന്ധര്വന്, ബാലഗന്ധര്‍വന്‍, കാമന്, കന്നി തുടങ്ങിയ തെയ്യങ്ങളുമുണ്ട്.
നരസിംഹാവതാരത്തെ പ്രതിനിധാനം ചെയ്യുന്ന തെയ്യമാണ് വിഷ്ണുമൂര്‍ത്തി. പാലോട്ട് ദൈവം(മത്സ്യാവതാരം), അണ്ടലൂര്‍ ദൈവം(രാമാവതാരം), പഞ്ചുരുളി(വരാഹാവതാരം), ബപ്പിരിയന്‍ തെയ്യം(ഹനൂമാന്), നിടുബാലിയന്‍ തെയ്യം(ബാലി), ബമ്മുരിക്കന്‍-കരിമുരിക്കന്‍ തെയ്യം (ലവകുശന്മാര്) തുടങ്ങിയവയും പ്രധാന തെയ്യങ്ങളാണ്.
ആയോധനവിദഗ്ധരും നായാട്ടുവിദഗ്ധരുമായ വീരപുരുഷന്മാരാണ് അങ്കക്കാരന്‍, കരിവഞ്ചാല് ദൈവത്താര്‍, കരിന്തിരിനായര്‍, കതിവന്നൂര്‍ വീരന്, കുടിവീരന്‍, തുളുവീരന്‍, പടവീരന്‍ തുടങ്ങിയ തെയ്യങ്ങള്‍. വടക്കന്‍പാട്ടുകളിലെ തച്ചോളിഒതേനന്, പയ്യമ്പള്ളിച്ചന്തു, മുരിക്കഞ്ചേരിക്കേളു എന്നിവരേയും തെയ്യങ്ങളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
മാന്ത്രിക വിദ്യയിലും വൈദ്യത്തിലും ഏര്‍പ്പെട്ട ചിലരെ പ്രതിനിധീകരിക്കുന്ന തെയ്യങ്ങളാണ് കുരിക്കള്‍ തെയ്യം, തൊണ്ടച്ചന്, വെള്ളൂക്കുരിക്കള്‍, പുലിമറഞ്ഞതൊണ്ടച്ചന്‍, വിഷകണ്ഠന്‍, പനയാര്‍ കുരിക്കള്‍, മരുതിയോടന്‍ കുരിക്കള്‍ എന്നിവ. കണ്ടനാര്കേളന്, പെരുമ്പുഴയച്ഛന്‍, പൊന്മലക്കാരന്, മലവീരന്‍ തുടങ്ങിയ തെയ്യങ്ങള്‍ ദുര്‍മൃതി പ്രാപിച്ചവരുടെ സങ്കല്പത്തിലുള്ളതാണ്.
പരേതരായ വീരവനിതകളുടെ സങ്കല്പത്തില് കെട്ടിയാടുന്ന തെയ്യങ്ങളാണ് കടവാങ്കോട്ട് മാക്കം ഭഗവതി, മനയില്‍ ഭഗവതി, മുച്ചിലോട്ട് ഭഗവതി, കണ്ടംഭദ്ര എന്നിവ. നാടുവാഴിയുടെ ശിക്ഷയ്ക്കു വിധേയയായി മരണമടഞ്ഞ ഒരു സ്ത്രീയാണ് തോട്ടുംകര ഭഗവതിയായി മാറിയത്. വണ്ണാത്തി ഭഗവതി, മാണിക്ക ഭഗവതി തുടങ്ങിയ തെയ്യങ്ങളും വീരവനിതകളുടെ സങ്കല്പത്തിലുള്ള തെയ്യങ്ങളാണ്.
ഉര്‍വരാരാധനയുമായി ബന്ധപ്പെട്ട തെയ്യങ്ങളാണ് ആടിവേടന്‍, കര്ക്കടകോത്തി, കന്നിത്തെയ്യം, ഗളിഞ്ചന്‍, കാലിച്ചേകോന്‍ തുടങ്ങിയവ. അമ്മദൈവങ്ങളില്‍ തിരുവര്ക്കാട്ടമ്മയാണ് പ്രധാനം. തായിപ്പരദേവതയുടെ മുഖ്യ ആസ്ഥാനം മാടായിക്കാവാണ്. ആ അമ്മയെ മാടായിക്കാവിലച്ചി എന്നും വിളിക്കാറുണ്ട്. അറത്തിങ്കല് ഭഗവതി, അഷ്ടമിച്ചാല്‍ ഭഗവതി, എരിഞ്ഞിക്കീല്‍ ഭഗവതി, ചെമ്പിലോട്ടു ഭഗവതി, കണ്ണങ്കാട്ടു ഭഗവതി, നരമ്പില്‍ ഭഗവതി എന്നിവരും പ്രധാന അമ്മദൈവങ്ങളാണ്.
വനമൂര്‍ത്തികളും നായാട്ടുദേവതകളുമുണ്ട് തെയ്യങ്ങളില്‍. വയനാടന്‍ മലനിരകളില്‍ കെട്ടിയാടുന്ന തെയ്യങ്ങളാണ് പൂതാടി ദൈവം, കരുവോടന് ദൈവം എന്നിവ. ആയിരവില്ലി, കരിവില്ലി, പൂവില്ലി തുടങ്ങിയവ വനദേവതകളില്പ്പെടുന്നു. മാവിലരുടെ വീരമ്പിനാര്‍, വീരഭദ്രന് എന്നീ തെയ്യങ്ങള്‍ നായാട്ടു ദേവതകളാണ്.
വേലന്മാരുടെ അയ്യപ്പന് തെയ്യവും നായാട്ടുതെയ്യമാണ്. കാട്ടുമടന്ത, ചോന്നമ്മ എന്നിവയും വനദേവതമാരാണ്. രോഗദേവതകളില്‍ പ്രധാനമാണ് വസൂരിമാല, പുതിയ ഭഗവതി, പുലയരുടെ മാരിത്തെയ്യം എന്നിവ. പുലയ സമുദായത്തിന്റെ കുറത്തിത്തെയ്യവും പ്രധാന തെയ്യമാണ്.
കടപ്പാട്-
തെയ്യം - ഡോ. എം. വി. വിഷ്ണുനമ്പൂതിരി
മണ്ണും മനസ്സുമുണരുന്ന സൂര്യോദയം
ഡോ. ആര്.സി. കരിപ്പത്ത്
വടക്കന്‍ കേരളത്തിന്റെ മണ്ണും മനസ്സുമുണരുന്ന സൂര്യോദയമാണ് പത്താമുദയം. രാശീനാഥനായ സൂര്യന് ഐശ്വര്യദായകനായി പൊന്നിന്‍തേരിലെഴുന്നള്ളുന്ന പുണ്യമുഹൂര്‍ത്തമാണിത്. തുലാമാസത്തിലെ പത്താം ദിവസത്തെ സൂര്യോദയത്തെ നിലവിളക്കും നിറനാഴിയും വെച്ച് അരിയെറിഞ്ഞ് തൊഴുതുനിന്നാല്‍ തനിക്കും തറവാടിനും പത്ത് ഐശ്വര്യങ്ങള്‍ വന്നുചേരുമെന്നാണ് വിശ്വാസം.ധേനു, ധാന്യം, ധനം, ധാത്രി
ദാര, സന്താന സൗഖ്യദം
ദൈവപ്രീതി ഗുരുപ്രീതി
രാജപ്രീതിചരായുഃ
പ്രപഞ്ചപ്പൊരുളറിഞ്ഞ പ്രാചീനാചാര്യന്മാര് പത്താമുദയാചരണത്തിന്റെ സത്ഫലങ്ങള്‍ ഇങ്ങനെയാണ് വിവരിച്ചത്. കന്നുകാലിസമ്പത്ത്, ധാന്യസമൃദ്ധി, ധനലാഭം, ഭൂമിലാഭം, ഭാര്യ, സന്താനസൗഖ്യം ദൈവാനുഗ്രഹം, ഗുരുജനപ്രീതി, രാജപ്രീതി, ആയുര്‍ദേവഹിതം എന്നീ പത്ത് ഐശ്വര്യങ്ങള്‍ പത്താമുദയദര്‍ശനം കൊണ്ട് സിദ്ധിക്കുമത്രെ. അതുകൊണ്ടാണ് പൂര്വികന്മാര് 'പത്താമുദയം പത്ത് ഐശ്വര്യം' എന്ന് നമ്മെ ഓര്‍മിപ്പിച്ചുവന്നത്.
നൂറ്റാണ്ടുകളായി വടക്കെ മലബാറിലെ ഗ്രാമത്തറവാടുകളിലും തെയ്യക്കാവുകളിലും ഭക്ത്യാദരങ്ങളോടെ നിര്‍വഹിച്ചുവരുന്ന ഒരു അനുഷ്ഠാനമാണ് പത്താവദ (പത്താമുദയം). പ്രകൃതിയില്‍നിന്നു വേറിട്ടുനില്‍ക്കുന്നൊരു ജീവിതം മനുഷ്യനില്ല എന്നു കണ്ടറിഞ്ഞ പൂര്വികന്മാര് രൂപം കൊടുത്ത അനേകം പ്രകൃത്യുപാസനകളില്‍ ഒന്നാണ് ഉര്‍വരാരാധനയായ പത്താമുദയം. വിളയിറക്കാനുള്ള ശുഭദിനമായും നായാട്ടിനിറങ്ങാനുള്ള നല്ല നാളായും കന്നുകാലിസമ്പത്തിന്റെ അധിദേവനായ കാലിച്ചേകോനെ പ്രത്യേക പൂജകളാല്‍ പ്രീതിപ്പെടുത്താനുള്ള ദിവസമായും പ്രാചീനര്‍ തിരഞ്ഞെടുത്തത് പത്താമുദയമാണ്.
ഗ്രാമങ്ങളിലെ തറവാടുകളില്‍ പത്താമുദയത്തിന് കാലിച്ചാനൂട്ട് എന്നൊരു നിവേദ്യാര്‍പ്പണം പതിവുണ്ട്. ആലയും കന്നുകാലികളും വയലും വിതപ്പാട്ടും കളമൊഴിഞ്ഞുകൊണ്ടിരിക്കുന്ന പുതിയ കാലത്തും ഈ നാട്ടുനന്മ അപൂര്‍വമായെങ്കിലും അരങ്ങേറുന്നുണ്ട്. പത്തോ പന്ത്രണ്ടോ വയസ്സുള്ള ആണ്‍കുട്ടികള്‍ പത്താമുദയത്തില്‍ പുലര്‍കാലേ കുളിച്ച് കുറിയണിഞ്ഞ് തൊഴുത്തില്‍ കയറും. അവിടെ കന്നിമൂലയില്‍ തയ്യാറാക്കിയ അടുപ്പില്‍ തറവാട്ടിലെ പൂജാമുറിയില്‍ നിന്ന് കൊളുത്തിയെടുത്ത തീ കൂട്ടും. വെള്ളോട്ടുരുളിയില്‍ ഉണക്കലരിപ്പായസം വേവുമ്പോള്‍ ചിരകിയ തേങ്ങ ചേര്‍ത്ത് ഇറക്കിവെക്കും. തുടര്‍ന്ന് കാഞ്ഞിരത്തിലകളില്‍ കാലിച്ചാന്‍ (കാലിച്ചേകവന്‍) ദൈവത്തെ സങ്കല്പിച്ച് പായസം വിളമ്പും. ഇതിനിടയില്‍ തറവാട്ടമ്മ നിറദീപവുമായി വന്ന് കാലികളെ ദീപം കാണിക്കുന്ന ചടങ്ങ് നടത്തിയിരിക്കും. അവയ്ക്ക് വയറുനിറയെ ഭക്ഷണം കൊടുക്കും. ഈ ദീപം ഉദയസൂര്യനെ വരവേല്‍ക്കാന്‍ നിറംനാഴിയോടൊപ്പം വീട്ടുമുറ്റത്തു വെച്ച പുണ്യദീപമെന്നാണ് സങ്കല്പം. ചരാചരപ്രപഞ്ചിനു നാഥനായ ലഗേ്നശ്വരന്റെ ഉദയകിരണങ്ങള്‍ ദീപത്തിലേക്ക് അപ്പോഴേക്കും ആനയിക്കപ്പെട്ടിരിക്കും. തറവാട്ടുമുറ്റങ്ങളില്‍ കിണ്ടിയിലെ ജലം കോരിയെറിഞ്ഞ് സൂര്യദേവനെ അരിയെറിഞ്ഞ് താണുതൊഴുന്നത് ഗൃഹനാഥനും തറവാട്ടമ്മയുമായിരിക്കും.
ഇടവപ്പാതിയോടെ നടയടച്ച തെയ്യക്കാവുകളില്‍ പത്താമുദയപൂജ അനിവാര്യമായ ഒരനുഷ്ഠാനമാണ്. അന്നുതൊട്ടാണ് കാവുകളില്‍ കളിയാട്ടം തുടങ്ങുന്നത്. നീലേശ്വരം അഞ്ഞൂറ്റമ്പലം വീരര്‍കാവിലും കമ്പല്ലൂര്‍ കോട്ടയില്‍ തറവാട്ടിലും അന്നാണ് കളിയാട്ടച്ചെണ്ടയുണരുന്നത്. 'മന്നംപുറത്തമ്മ അടയ്ക്കാനും അഞ്ഞൂറ്റമ്പലം കാവിലമ്മ തുറക്കാനും' എന്നൊരു നാട്ടുചൊല്ലുതന്നെയുണ്ട്. മന്നംപുറത്തുകാവിലെ ഇടവമാസപ്പെരുകലശത്തോടെ അത്യുത്തരകേരളത്തിലെ കളിയാട്ടക്കാലം സമാപിക്കും. ആട്ടക്കാലം തുടങ്ങുന്നതാകട്ടെ അഞ്ഞൂറ്റമ്പലം കാവിലെ പത്താമുദയത്തിലെ പുത്തരികളിയാട്ടത്തോടുകൂടിയും.
തുലാമാസം പിറക്കുന്നതോടെ പയ്യന്നൂരിലും മൗവ്വേനിയിലുമുള്ള ചില തറവാട്ടുമുറ്റങ്ങളില്‍ വേലരുടെ തെയ്യങ്ങളായ കുറത്തി, കുണ്ടോറച്ചാമുണ്ഡി തുടങ്ങിയ തെയ്യങ്ങള്‍ കെട്ടിയാടുക പതിവാണ്. തെയ്യാട്ടത്തില്‍ മുമ്പുസ്ഥാനം വേലന്മാര്‍ക്കാണെന്ന് 'വേലന്‍പറ്റെക്കോലം' എന്ന നാട്ടുചൊല്ല് വ്യക്തമാക്കുന്നുണ്ട്. പുലയസമുദായക്കാര്‍ കെട്ടിയാടുന്ന തിമിരി വലിയവളപ്പില്‍ ചാമുണ്ഡി തിമിരിവയലില്‍ വിത്തിട്ടു നൃത്തമാടുന്നതും തുലാമാസം ഒന്നാം തീയതിയാണ്.
പുലം (വയല്‍) നോക്കി നടത്തുന്നതില്‍ അഗ്രഗണ്യരായ പുലയര്‍ പത്താമുദയത്തെ കാലിച്ചേകോന്‍ തെയ്യാട്ട സുദിനമായി പരിപാലിച്ചുപോരുന്നവരാണ്. പയ്യന്നൂര്‍ പാടിയില്‍ കോട്ടത്തും ചെറുവത്തൂര്‍ കോട്ടത്തും കണ്ണപുരത്തു കോട്ടത്തും അന്നാണ് കളിയാട്ടം തുടങ്ങുന്നത്. കന്നുകാലികള്‍ക്ക് സൗഖ്യത്തെ കൊടുക്കുന്ന കാലിച്ചേകോന്‍ തെയ്യം ഭക്തന്മാര്ക്ക് ആരാധ്യദൈവതമാണ്.
പുലയരും വണ്ണാന്‍ വിഭാഗക്കാരും ഈ കോലം കെട്ടിയാടാറുണ്ട്. ശ്രീഭഗവാന്‍ മലയായ മലയെല്ലാം നായാടിത്തളര്‍ന്ന് അസ്തമാനക്കോട്ടയിലെത്തി പാടിക്കുറ്റിയെ വിളിച്ചു. വാതില്‍ ബലമായി തുറപ്പിച്ച ഭഗവാന് പാടിക്കുറ്റിയില്‍ ഒു മകന് പിറക്കുന്ന ലക്ഷണം കണ്ടു. പടിയിറങ്ങുമ്പോള്‍ ഭഗവാന് ഒന്നേ പറഞ്ഞുള്ളൂ- ''പിറക്കുന്നത് ആണ്‍കുഞ്ഞെങ്കില്‍ കൈലാസത്തിലയക്കണം.'' അതുപ്രകാരം പെറ്റമ്മ പൊന്മകനെ കൈലാസത്തിലേക്കു യാത്രയാക്കി.
'തമ്മപ്പന്ന്' അവന് പ്രിയപ്പെട്ടവനായി. ചൊല്ലുകുറിയില്ലാത്ത മകനോട് മധുവനം കയറരുതെന്നും മധുനിറച്ച കുടം എടുക്കരുതെന്നും പ്രത്യേകം വിലക്കിയതാണ്. എന്നാല്‍ അവന് ആ കല്പനയാണ് ആദ്യം ലംഘിച്ചത്. 'കണ്ടുകണ്ടു വന്ന പിതാവ്' അമൃതിന്‍കുടം വായില്‍ കമിഴ്ത്തുന്നതില്‍ കോപാകുലനായി മകനെ ശപിച്ചു. തൃക്കണ്ണുപൊട്ടി തൃക്കാല്ക്കല് വീണ മകനോട് അലിവുതോന്നിയ പരമേശ്വരന് അവനെ ഭൂമിയിലേക്കയച്ചു.
''കന്നുകാലിക്കിടാങ്ങള്‍ക്കും ഇടവിലലോകത്തെ ചെറുമനുഷ്യര്‍ക്കും' രക്ഷാനാഥനായി അവന് ഭൂമിയിലെത്തി. നീളന്‍കാലുള്ള ഓലക്കുടചൂടി കുരുത്തോല ഉടയാടയും ചിലമ്പുമായി നൃത്തമാടുന്ന ദേവന് കാലിച്ചേകോന്‍ എന്നറിയപ്പെട്ടു. ഒരു പത്താമുദയനാളില്‍ സൂര്യനോടൊപ്പമാണത്രെ ദേവന് ഭൂമിയിലെത്തിയത്. പുലയരുടെ കോട്ടങ്ങളില്‍ ആട്ടക്കലാശം കഴിഞ്ഞാല്‍ തുടിവാദ്യാരവങ്ങളോടെ തെയ്യം തറവാടുകാണാനിറങ്ങും. ഓരോ തറവാടിന്റെയും പടിക്കുതാഴെ തെയ്യം കുരുത്തോലത്തഴ വീശി ഈണത്തില്‍ തോറ്റം (സ്തുതി) പാടും. തറവാട്ടുകാര് ഈ ഐശ്വര്യദേവനെ ഭക്തിപൂര്‍വം അകലെനിന്ന് കൈതൊഴുത് മഹല്ല്, പണം തുടങ്ങിയ കാണിക്കകള്‍ നല്‍കും.
വര്‍ഷംതോറും കളിയാട്ടം നടക്കുന്ന മുച്ചിലോട്ടുകാവുകളില്‍ ആദ്യസ്ഥാനം നമ്പ്രം കാവിനാണ്. മഹാസിദ്ധനും ഭക്തോത്തമനുമായ നമ്പ്രത്തച്ഛന്റെ പുണ്യസങ്കേതം കൂടിയായ ഈ കാവില്‍ പത്താമുദയത്തിന് മുച്ചിലോട്ടുഭഗവതിയുടെ കോലക്കാരനെ കണ്ടെത്തുന്ന പതിവുണ്ട്. ഇങ്ങനെ, പത്താമുദയത്തിന്റെ തിരപുറപ്പാട് വടക്കന്‍ കേരളീയമനസ്സുകളില്‍ അവര്‍ണനീയമായ ഭക്ത്യാനന്ദലഹരി ഉണര്‍ത്തുന്നതാകുന്നു.
അണിയലങ്ങളുടെ അണിയറ
ഇ.വി.ജയകൃഷ്ണന്
തെയ്യങ്ങളെക്കുറിച്ച് പറയുമ്പോള്‍ മനസ്സില്‍ തെളിയുന്നത് ആടയാഭരണങ്ങള്‍ അണിഞ്ഞ് ഉറഞ്ഞാടുകയും അനുഗ്രഹം ചൊരിയുകയും ചെയ്യുന്ന കോലധാരികളെയാണ്. യഥാര്‍ഥത്തില്‍ ഭയഭക്തിയോടെ നമ്മള് നോക്കിക്കാണുന്ന കോലധാരികളെ ദൈവിക ഭാവത്തിലെത്തിക്കുന്നത് അവരുടെ ആടയാഭരണങ്ങളാണ്. ആ ആടയാഭരണങ്ങളെ 'അണിയലങ്ങള്‍' എന്ന പേരിലറിയപ്പെടുന്നു. ഒരു തെയ്യംകലാകാരനെ സംബന്ധിച്ചിടത്തോളം ചിട്ടയോടെയും ഭക്തിയോടെയും കൈകാര്യം ചെയ്യുന്ന ഒന്നാണ് അണിയലങ്ങള്‍.ചെറുതും വലുതുമായി 90ലേറെ അണിയലങ്ങള്‍ ഉണ്ട്. കോലക്കാരന് അടിതൊട്ട് മുടിവരെ കമനീയമായ അലങ്കാരങ്ങള്‍ അണിയേണ്ടതുണ്ട്. മുഖത്തെഴുത്തും ഇതിന്റെ ഭാഗമാണ്. അരയുടുപ്പും കൈകാലുകളിലെ ആഭരണങ്ങളും ചെവിക്ക് ഇരുപുറവുമുള്ള ഓലക്കാതും തിരുമുടിയും ഒക്കെ ചേരുന്നതാണ് അണിയലങ്ങള്‍. ചമയ വിശേഷം എന്ന അര്‍ഥത്തില്‍ ഓലച്ചമയങ്ങള്‍, തുണി ച്ചമയങ്ങള്, മുറിക്ക് ചമയങ്ങള്‍ എന്നിങ്ങനെ ഇവയെ വിഭജിക്കുന്നു. നെറ്റിക്ക് തൊട്ടുമുകളില്‍ അണിയുന്ന ചമയത്തെ തലപ്പാളിയെന്ന് വിളിക്കുന്നു. വെള്ളികൊണ്ട് ഉണ്ടാക്കിയ ഈ ആഭരണത്തില്‍ 21 കൊലുസുകള്‍ ഉണ്ട്. അത് 21 ഗുരുക്കന്മാരെ സങ്കല്പിച്ചുകൊണ്ട് അണിയുന്നു. തലപ്പാളിക്ക് മുകളില്‍, തിരുമുടിക്ക് താഴെയായി ചെത്തിപ്പൂകൊണ്ടുള്ള അണിയലവും ഉണ്ടാകും. തെയ്യങ്ങളുടെ മുടി പലവിധമാണ്. നീളമുടി, വട്ടമുടി, പീലിമുടി, പൊതച്ച മുടി, ചട്ടമുടി, ഓലമുടി, പാളമുടി എന്നിങ്ങനെ തെയ്യങ്ങളുടെ സ്വഭാവത്തിനനുസരിച്ച് 30ലധികം തിരുമുടികളുണ്ട്.
ചെവികള്‍ക്ക് ഇരുപുറവും അണിയുന്ന ഓലക്കാതും വിശേഷ അണിയലമാണ്. വെള്ളികൊണ്ടും പൂക്കള്‍ തുന്നിച്ചേര്‍ത്തും തയ്യാറാക്കുന്ന ഓലക്കാതുകള്‍ അണിയുമ്പോള്‍ തെയ്യങ്ങളുടെ മുഖകാന്തി വര്‍ധിക്കുന്നു. മുരിക്കിന്റെ പലക അരിഞ്ഞെടുത്ത് അതില്‍ കാക്കപ്പൊന്ന് ഒട്ടിച്ച് ഉണ്ടാക്കുന്ന അണിയലമാണ് 'കഴുത്തില്‍ കെട്ട്'. ചില തെയ്യങ്ങളുടെ കഴുത്തില്‍ കൊരലാരം എന്ന അണിയലമാണ് ഉണ്ടാവുക. സ്ത്രീ ദേവതമാര്‍ക്ക് 'മാറുംമുല' എന്ന അണിയലവും ഉണ്ടാകും.
ഒളിമ്പന്‍, ചെറ്, ചെണ്ട് വളയന്‍, കണ്ണി വളയന്‍, ചെറ, കോലങ്ങി, ഒട്ടിയാണി എന്നിങ്ങനെ വിളിക്കുന്ന അര ചമയങ്ങള്‍ അണിയലവിശേഷത്തില് മുന്നിരയിലിണ്. ഭദ്രകാളി സങ്കല്പത്തിലുള്ള തെയ്യങ്ങള്‍ കവിളില്‍ ഇരുപുറത്തേക്കും നീളുന്ന 'വെള്ളിത്തേറ്റ' അണിയും. ആണ് തെയ്യങ്ങള്‍ക്ക് താടിയും മീശയും പ്രധാനപ്പെട്ട അണിയലമാണ്.
അര ചമയങ്ങളില്‍ ഓല ചമയങ്ങള്ക്കാണ് ഏറെ പ്രാധാന്യം. ഇതിനെ പൊലി, അരയൊട എന്നിങ്ങനെ വിളിക്കുന്നു. വാഴത്തടകൊണ്ട് അരയോടത്തട്ട് കെട്ടി കുരുത്തോലയും ഈര്‍ക്കലിയും ചേര്‍ത്താണ് അര
മതസൗഹാര്‍ദത്തിന്റെ മാപ്പിളത്തെയ്യങ്ങള്‍
ഡോ. ആര്.സി. കരിപ്പത്ത്
അത്യുത്തര കേരളത്തില്‍ ഒരു തെയ്യക്കാലംകൂടി പിറന്നിട്ട് മാസങ്ങളായി. ഉടുത്തുകെട്ടിനും മുഖത്തെഴുത്തിനും, കാവുകളില്‍ തിങ്ങിക്കൂടുന്ന ആള്‍ക്കൂട്ടത്തിനും ഉപരിയായി മതസൗഹാര്‍ദത്തിന്റെ പ്രതിരൂപങ്ങള്കൂടിയാകുകയാണ് ഈ തെയ്യങ്ങള്‍. കാസര്‍കോടന്‍ ഉള്‍ഗ്രാമങ്ങള്‍ ഇതിന്റെ പ്രത്യക്ഷ ഉദാഹരണങ്ങളാണ്. ഹിന്ദുക്കളും മുസ്ലിങ്ങളും തോള്‍ചേര്‍ന്ന് തെയ്യവും ഉറൂസും നാടിന്റെ ആഘോഷമാക്കി മാറ്റുന്നു. കലവറ നിറയ്ക്കല്‍ ഘോഷയാത്രയില്‍ പങ്കെടുത്ത് ദാഹിച്ചെത്തുന്ന കുരുന്നുകള്‍ക്ക് തൊണ്ട നനയ്ക്കാന്‍ സര്‍ബത്ത് നല്കുന്ന മുസ്ലിം സഹോദരങ്ങളെ മറ്റെവിടെ കാണാനാവും? വിഷ്ണുമൂര്‍ത്തി തെയ്യത്തിന്റെ ജുമാഅത്ത് പള്ളി സന്ദര്‍ശനം വേറെയെവിടെയുണ്ട്? ചുവപ്പുടുത്തും ആടയാഭരണങ്ങള്‍ അണിഞ്ഞും എത്തുന്ന തെയ്യങ്ങള്‍ക്കു മുന്നില്‍ മതങ്ങളുടെ അതിര്‍വരമ്പുകള്‍ അലിഞ്ഞുപോകുകയാണ് ഈ കാസര്‍കോടന്‍ മണ്ണില്‍.മഞ്ചേശ്വരത്തിനടുത്തുള്ള സത്തിനാപുരം ബബ്ബിരിയന്കാവിലെ കഥ കേള്‍ക്കുക. പള്ളിയറ പോലെ പ്രത്യേകം നിര്‍മിച്ച സാനോ (സ്ഥാനം) ആണ് ആ ദെയ്യോംകാവ് (തെയ്യക്കാവ്). പീഠത്തില്‍ വെച്ച വീക്കുചെണ്ടയില്‍ താളമിട്ട് തെയ്യക്കാരായ നലികെയവര് പാഡ്ദെണം (തോറ്റംപാട്ട്) പാടും. തുളുനാട്ടില്‍ പേരെടുത്ത കപ്പലോട്ടക്കാരനായിരുന്ന ഒരു മുസ്ലിം വ്യാപാരിയാണ് ബബ്ബിരിയന്‍. കടല്‍ യുദ്ധത്തില്‍ ശത്രുക്കളോട് ഏറ്റുമുട്ടി വീരമരണം വരിച്ച് തെയ്യക്കോലമായി മാറിയതാണ് ബബ്ബിരിയന്‍.
ഹിന്ദുക്കളെപ്പോലെ മാപ്പിളമാരും തെയ്യത്തിന് കാണിക്കവെച്ച് പ്രാര്‍ഥിക്കുന്നു. ഉറഞ്ഞാടുന്ന ബബ്ബിരിയന്തെയ്യത്തിനുമുന്നില് ആളുകള്‍ അവരുടെ വേവും നോവും കെട്ടഴിക്കുന്നു. ''മാത്തസത്യൊഗു തെരിനവേ അത്തോ?'' (കാര്യമെല്ലാം സത്യത്തിന് അറിയുന്നതു തന്നെയാണല്ലോ?) തുളുനാട്ടുകാരന്റെ കണ്ണു നിറയുന്നു. ''സത്യത്തെ വിശ്വസിച്ചോളൂ'' -തെയ്യം സാന്ത്വനിപ്പിക്കുന്നു. (സത്യങ്ങള്‍ ഉറഞ്ഞാടുന്ന കുമ്പള നാടിന്റെ പഴയ പേര് സത്യസീമ എന്നായിരുന്നുവെന്നാണ് വിശ്വാസം).
മഞ്ചേശ്വരത്തിനടുത്ത ഉദ്യാവര്‍ ജുമാഅത്ത് പള്ളിയും മാടക്ഷേത്രവും ആയിരത്താണ്ടുകളുടെ സൗഹൃദം ഇപ്പോഴും തുടരുന്നു. മാടക്ഷേത്രത്തില് ബ്രാഹ്മണര്‍ കഴിഞ്ഞാല്‍ മുഖ്യ സ്ഥാനം മുസ്ലിങ്ങള്‍ക്കാണ്. 500 വര്‍ഷത്തിലേറെ പഴക്കമുള്ള അതിഞ്ഞാല്‍ പള്ളിയിലെ ഖബറില്‍ അന്ത്യവിശ്രമം കൊള്ളുന്ന സയ്യിദ് ഉമര്ഖന്തിയും മടിയന്‍ ക്ഷേത്രപാലകനീശ്വരനും പുലര്‍ത്തിയ ആത്മസൗഹൃദ കഥകള്‍ പഴയ തലമുറ ഇന്നും അനുസ്മരിക്കുന്നുണ്ട്. മടിയന്‍ കൂലോത്തെ പാട്ടുത്സവത്തിന് ക്ഷേത്രപാലകന് നിവേദിക്കാന്‍ പഞ്ചസാര കാണിക്ക വെക്കുന്നത് മുസ്ലിം തറവാട്ടുകാരാണ്.
ഇതേ സൗഹൃദം പുലര്‍ത്തുന്ന രണ്ട് ആരാധനാലയങ്ങളാണ് കമ്മാടം പള്ളിയും നേരോത്ത് ക്ഷേത്രവും. കമ്മാടം പള്ളിയിലെ മഖാമിന്റെ മുന്നില്‍ കത്തുന്ന നെയ്വിളക്ക് ഈ ഗ്രാമം ഭക്തിപുരസ്സരം കണ്ടുനില്ക്കുന്നു. ഏണിയാടിപ്പള്ളിക്കും പാറപ്പള്ളിക്കും ഇതുതന്നെയാണ് പറയാനുള്ളത്. മരക്കാപ്പ് കടപ്പുറത്തെ സിയാര്ത്തിങ്കരപ്പള്ളിയില് മുക്കുവര്‍ പ്രാര്ഥനയ്ക്കെത്തുന്നു.
തെയ്യങ്ങള്‍ 'മാടായി നഗരമേ' എന്ന് സംബോധന ചെയ്യുന്ന മാപ്പിളമാര്‍ക്ക് അള്ളട സ്വരൂപം (നീലേശ്വരം) കോട്ടപ്പുറം എന്ന ഗ്രാമം അധിവസിക്കാന്‍ നല്കിയ ചരിത്രം 'സ്വരൂപാചാര'ത്തില്‍ കാണാം.
ഹിന്ദു മുസ്ലിം സാഹോദര്യത്തിന് പേരുകേട്ടതാണ് പുളിങ്ങോം പള്ളി. ഈ പള്ളിയിലെ ഖബറിലുള്ള സിദ്ധനായ ഷേയ്ക്കിന് മഴയ്ക്കുവേണ്ടി അവലും ചക്കരയും കുഴയ്ക്കുന്ന നേര്ച്ചയില് ഹിന്ദുക്കളും പങ്കാളികളായിരുന്നു, അടുത്ത കാലംവരെ. പുളിങ്ങോം പള്ളിയിലെ നേര്‍ച്ചയ്ക്ക് മൂന്നുനാള്‍ മുമ്പ് ഹിന്ദുക്കള്‍ നടത്തുന്ന 'നഞ്ചും നായാട്ടും' ഇന്നില്ല. പള്ളിക്കപ്പുറത്തെ കാട്ടില്‍ കുടിയിരിക്കുന്ന വനശാസ്താവിന് കാണിക്കവെക്കാന്‍ തപ്പുംപാട്ടുമായി കാടുകയറുന്ന മാപ്പിളമാരുടെ 'മുട്ടും മന്‍സിയും' പഴങ്കഥയായി.
ഒരുപക്ഷേ, ഭാരതത്തിനുതന്നെ സ്നേഹമാതൃകയായി നില്ക്കുന്ന ഒരു കുഗ്രാമമാണ് പെരുമ്പട്ട. നൂറ്റാണ്ടിനുശേഷം പുതുക്കിപ്പണിത പാടാര്‍കുളങ്ങര ഭഗവതി ക്ഷേത്രത്തില്‍നിന്നും വിഷ്ണുമൂര്‍ത്തിതെയ്യം തൊട്ടടുത്ത ജുമാഅത്ത് പള്ളിയിലേക്ക് പോകുന്നതും അവിടെ ഖത്തീബും സംഘവും 'അരിചൊരിഞ്ഞ്' സ്വീകരിക്കുന്നതും ധന്യമായ കാഴ്ചയാണ്. ''അനേകം പേരിട്ട് വിളിക്കുമെന്ന് വരികിലും പ്രപഞ്ചം പരിപാലിച്ചുപോരുന്ന ദൈവം ഒന്നുതന്നെ. അല്ലേ, മാടായി നഗരേ?'' തെയ്യത്തിന്റെ ഈ സത്യവചനം 'അല്ലാഹു അക്ബര്‍' എന്നു മന്ത്രിച്ചാണ് പള്ളിയിലുള്ളവര്‍ സ്വീകരിക്കുന്നത്.
മതമൈത്രിയുടെ സന്ദേശവുമായി കാസര്‍കോടന്‍ ഗ്രാമക്കാവുകളില്‍ ഉറഞ്ഞാടുന്ന അനേകം തെയ്യങ്ങളുണ്ട്. ആലിച്ചാമുണ്ഡി, പോക്കറ് തെയ്യം, മുക്രിപ്പോക്കറ്, കോയിക്കല്‍ മമ്മദ്, കലന്തറ് മുക്രി, ഉമ്മച്ചി തെയ്യം എന്നിവ ഇവയില്‍ പ്രധാനപ്പെട്ടതാണ്.
കുമ്പള അരിക്കാടിയിലും പുലിക്കുന്ന് ഐവര്‍ പരദേവതാ കാവിലും ആക്കോകാവിലും ഉറഞ്ഞാടുന്ന ആലിച്ചാമുണ്ഡി, ചാമുണ്ഡിയുടെ കൈകളില്‍ ദൈവക്കരുവായി മാറിയ ആലിയുടെ കഥയാണ് പറയുന്നത്. പെണ്കൊതിക്ക് ദേവി നല്കിയ ശിക്ഷയായിരുന്നുവത്രെ ആലിയുടെ മരണം. മൗവ്വേനി കോവിലകത്ത് കെട്ടിയാടുന്ന മുക്രിപ്പോക്കര്ക്ക്, വിലക്ക് വകവെക്കാതെ കോട്ടമലയില്‍ കേറി മരംമുറിച്ചതിന് മലച്ചാമുണ്ഡി നല്കിയ ശിക്ഷയായിരുന്നുവത്രെ ദുര്‍മരണം.
ബാലിക്കടുക്കത്തെ കാര്യസ്ഥനായ കരുത്തുള്ള പോക്കറെ പുനംപണിക്കാരനായ മാവിലര്‍ അപകടപ്പെടുത്തിയ കഥപറയുന്ന തെയ്യമാണ് പോക്കറ് തെയ്യം. പുളിങ്ങോത്തുനിന്നും കമ്പല്ലൂരെത്തിയ കലന്തറ് മുക്രി, ചാമുണ്ഡിയുമായി മന്ത്രസിദ്ധികൊണ്ടേറ്റു മുട്ടിയ ധീരനായിരുന്നു. തന്റെ ഗര്‍ഭിണിയായ ഭാര്യയെ ചവച്ചുതുപ്പിയ ചാമുണ്ഡിയെ പലനാള്‍ ഏറ്റെതിര്ത്ത മുക്രിയെ പുഴയില്‍ മുക്കിക്കൊല്ലുകയായിരുന്നു ആ ദേവി. മരണശേഷം മുക്രിയും തെയ്യക്കോല മായി.
മാപ്പിളയുടെ പഴയ വേഷവിധാനത്തോടെയാണ് മാപ്പിളക്കോലങ്ങള് കാവിന്റെ തിരുനടയിലെത്തുന്നത്. 'അല്ലാഹുഅക്ബര്‍' എന്നു വിളിച്ച് നിസ്കരിക്കുന്നതും തന്‍കൂട്ടരെ നോക്കി 'ഒടപ്പെറപ്പേ' എന്ന് നീട്ടിവിളിക്കുന്നതും ''മാമാങ്ക വേലയ്ക്കും മക്കത്തെ കപ്പലിനും ഗുണം വരണം, ഗുണം വരണം'' എന്ന് ആശീര്‍വദിക്കുന്നതും കാസര്‍കോടന്‍ ഗ്രാമങ്ങളിലേ കാണാന്‍ കഴിയൂ. നീലേശ്വരത്തിനടുത്ത മേക്കാട്ട് ഇല്ലത്ത് യോഗ്യാരകമ്പടി തെയ്യം ഒരുഘട്ടത്തില്‍ മുടിയും മുഖവും മറച്ച് ഉമ്മച്ചി തെയ്യമായി മാറുന്നു.
നൂറ്റാണ്ടുകളായി അത്യുത്തര കേരളം നെഞ്ചേറ്റി കാത്തുപോരുന്ന അനുഷ്ഠാന കലയായ തെയ്യം ആധുനികര്‍ക്ക് പ്രാകൃതാചാരമാകാം. പക്ഷേ, മനുഷ്യനന്മയുടെ മഹനീയ മാതൃകകളാണിവയെന്ന് തിരിച്ചറിയാനെങ്കിലും നമുക്ക് സാധിക്കട്ടെ.
കടാങ്കോട് മാക്കം
ടി വി രവി
മണ്മറഞ്ഞുപോയ വീരവനിതകളുടെ സ്മരണയ്ക്കായി കെട്ടിയാടുന്ന തെയ്യങ്ങളാണ് മാക്കം, മുച്ചിലോട്ട് ഭഗവതി, മാണിക്ക ഭഗവതി, തോട്ടുംകര ഭഗവതി തുടങ്ങിയവ. പാതിവ്രത്യം മരണംവരെ കാത്തുസൂക്ഷിച്ചിട്ടും അപമാനമേല്‍ക്കേണ്ടി വരികയും ഒടുവില്‍ ചതിയില്‍പ്പെട്ട് കൊല്ലപ്പെടുകയും ചെയ്ത ചരിത്രമാണ് മാക്കത്തിന്റെത്. 'ദൈവക്കരു'വായി മാറിയ മാക്കം ഇന്നും ഉത്തര കേരളത്തില്‍ സ്ത്രീകള്‍ക്കിടയില്‍ ഒരു വികാരം തന്നെയാണ്.ഒന്ന് കണ്ണീരണിയാന്‍ ഇവര്‍ക്ക് കുഞ്ഞിമാക്കത്തിന്റെ പേര് മാത്രം മതി. ചിലര്‍ വിതുമ്പും, മറ്റുചിലര്‍ വികാരത്തള്ളിച്ചയില്‍ പൊട്ടിക്കരയും. അത്യുത്തര കേരളത്തില്‍ മാക്കവും മക്കളും കെട്ടിയാടുന്ന ഗ്രാമങ്ങളില്‍ ചെന്നാലറിയാം ഈ വാക്ക് വെറും വാക്കല്ലെന്ന്. കുഞ്ഞിമാക്കവും മക്കളായ ചാത്തുവും ചീരുവും പുരാവൃത്തത്തിലെ വെറും സാങ്കല്‍പ്പിക കഥാപാത്രങ്ങളല്ല ഇവര്‍ക്ക്; മറിച്ച് ഒരു നാടിന്റെ ജീവിക്കുന്ന സ്പന്ദനങ്ങളാണ്. കത്തുന്ന പന്തങ്ങളുടെ പൊലിമയില്‍ ഇരുട്ടിനെ കീറിമുറിച്ച് മാക്കവും മക്കളും ഉറഞ്ഞാടുമ്പോള്‍ കൂപ്പുകൈകളുമായി ഗ്രാമീണര്‍ മുഴുവന്‍ ചുറ്റിലുമുണ്ടാകും. തെയ്യപ്പറമ്പില് പ്രായമായ സ്ത്രീകള്‍ തമ്പടിക്കും. മാക്കത്തിന്റെ തോറ്റം കേള്‍ക്കാനാണത്. നാത്തൂന്പോരില് ആങ്ങളമാര് ചതിച്ചു കൊലപ്പെടുത്തിയ മാക്കത്തിന്റെയും മക്കളുടെയും കഥ കോലധാരി ഈണത്തില്‍ ചൊല്ലുമ്പോള്‍ ഒരു പുരുഷാരം കണ്ണീരോടെ അത് കേട്ടിരിക്കും. മാക്കത്തെ തന്റെ മക്കളെപ്പോലെ കാണുന്ന പ്രായമായ സ്ത്രീകള്‍ക്ക് കരച്ചിലടക്കാനാവില്ല. അവര്‍ പരിസരം മറന്ന് പൊട്ടിക്കരയും.
കണ്ണൂര്‍ ജില്ലയില്‍ ഏഴിമലയ്ക്കടുത്ത കൊച്ചുഗ്രാമമായ കുഞ്ഞിമംഗലത്താണ് മാക്കത്തിന്റെ ആരൂഢസ്ഥാനം. ഇവിടെയായിരുന്നു പുരാതനമായ കടാങ്കോട്ട് തറവാട്. ഈ തറവാടുമായി ഒരു ബന്ധവുമില്ലാത്ത കണ്ണൂരിനടുത്ത ചാലയില്‍ പുതിയവീടിനുമുണ്ട് മാക്കവുമായി അഭേദ്യമായ ബന്ധം. എല്ലാവര്‍ഷവും ഈ രണ്ട്തറവാട്ടിലും തെയ്യം കാണാനെത്തുന്നവരില്‍ കേരളത്തിന് അകത്തും പുറത്തും നിന്നുള്ളവരുണ്ട്. പുലര്‍ച്ചെ നാലരമണിക്ക് കെട്ടിയിറങ്ങുന്ന മാക്കം ഭഗവതി മുടിയഴിക്കുന്നത് അന്ന് സന്ധ്യയോടെയാണ്. മാക്കത്തിന് നേര്‍ച്ച നേര്‍ന്ന് കിട്ടിയ കൈക്കുഞ്ഞുങ്ങളുമായാണ് ദമ്പതിമാര്‍ എത്തുക. കുഞ്ഞുങ്ങള്‍ ഇല്ലാത്തവരും പ്രാര്‍ഥനയുമായി അമ്മയുടെ മുന്നിലെത്തും. ചിലര്‍ക്ക് ചോറൂണിനും മാക്കം വേണം. രോഗപീഡയാല്‍ വലയുന്നവരുമുണ്ടാകും. എല്ലാവരെയും ഉരിയിട്ട് കേള്‍പ്പിച്ച് മാക്കം മുടിയഴിക്കുമ്പോള്‍ സൂര്യാസ്തമയമാകും.
കുഞ്ഞിമംഗലം കടാങ്കോട് തറവാട്
മാക്കം കളിച്ചുവളര്‍ന്ന കുഞ്ഞിമംഗലത്തെ കടാങ്കോട് തറവാട് വീട് ഇന്നില്ല. കടാങ്കോട് കൃഷ്ണന്‍നമ്പ്യാര്‍ 1972-ല്‍ എടുത്ത വീടാണ് ഇന്നിവിടെയുള്ളത്. കൃഷ്ണന് നമ്പ്യാരുടെ പെങ്ങളായ ലക്ഷ്മിക്കുട്ടിയാണ് ഇവിടെ താമസം. തലശ്ശേരി, കണ്ണൂര്‍, എളയാവൂര്, കാഞ്ഞങ്ങാട് തുടങ്ങിയ സ്ഥലങ്ങളില്‍ കടാങ്കോട് തറവാട്ടുകാരുണ്ട്. '1972-ല്‍ ഈ വീട് എടുത്ത ശേഷം തറവാട്ടിലെ മൂന്നുപേര്‍ പല സമയങ്ങളിലായി മരിച്ചു. തുടര്‍ന്ന് നടത്തിയ സ്വര്‍ണ പ്രശ്നത്തിലാണ് ഇവിടെ ക്ഷേത്രം പണിയണമെന്ന് കണ്ടത്. തുടര്‍ന്നാണ് ക്ഷേത്രം പണിത് മാക്കത്തിന്റെയും മക്കളുടെയും പ്രതിഷ്ഠ നടത്തിയത്.
സ്വര്ണപ്രശ്നത്തില് കണ്ടപോലെ പഴയ തറവാടിന്റെ അതേ രൂപത്തിലാണ് ഈ വീട് എടുത്തിരിക്കുന്നത്.
ഇവിടെ പരികര്മി കൂടിയായ കൃഷ്ണന് നമ്പ്യാര്‍ പറയുന്നു.
ഈ വീടിന് പുതിയ കൂട്ടിച്ചേര്‍ക്കലുകള്‍ പാടില്ല. മാക്കം പ്രസവശേഷം മക്കളുമായി കിടന്നു എന്നു കരുതുന്ന മുറിയുടെ അതേ മാതൃകയില്‍ മച്ചിട്ട്, ജനാലകള്‍ ഇല്ലാത്ത ഒരു മുറി ഈ വിട്ടിലുണ്ട്. 'കോമ്പിരി' എന്നാണ് പണ്ടുകാലത്ത് ഇത്തരം മുറികളെ വിളിക്കുക, മാക്കം കോട്ടയം വിളക്ക് കാണാന്‍ പോകുന്ന സമയം തന്റെ സ്വര്‍ണം കുത്തിപ്പൊടിച്ച് വിതറി എന്നു കരുതുന്ന കിണറും 400 വര്‍ഷമെങ്കിലും പ്രായമുള്ള ഒരു പ്ലാവും ഇവിടെയുണ്ട്. എല്ലാ വര്‍ഷവും കുംഭം 10, 11 തീയതികളിലാണ് ഇവിടെ ഉത്സവം. 28 വര്‍ഷമായി ഇവിടെ തെയ്യം കെട്ടിയാടിക്കുന്നു. മാക്കത്തിന്റെ മരണത്തിന് ഹേതുവായത് തറവാട്ടിലെ പുരുഷന്മാരായതിനാല് വീട്ടില്‍ ഇന്നും ആണുങ്ങളാരും സ്ഥിരമായി താമസിക്കാറില്ല. പഴയ കാര്യങ്ങള്‍ മറക്കാതിരിക്കാന്‍ താന്‍ സ്വന്തം അധ്വാനത്തിലൂടെയാണ് പഴയതറവാട് വീട് അതേ സ്ഥലത്ത് പുനര്‍ നിര്‍മ്മിച്ചതെന്ന് കൃഷ്ണന് നമ്പ്യാര്‍ പറയുന്നു. തറവാട്ടംഗങ്ങള്‍ ഉള്‍പ്പെടുന്ന ഒരു ട്രസ്റ്റിനാണ് ക്ഷേത്ര ഭരണച്ചുമതല.
ചാലയില്‍ പുതിയ വീട്
മരണത്തിലേക്കുള്ള യാത്രയ്ക്കിടെ മാക്കത്തിനും മക്കള്‍ക്കും വെള്ളിക്കിണ്ടി നിറയെ കാച്ചിത്തണുപ്പിച്ച പാല് നല്‍കിയത് ചാലയില്‍ പുതിയ വീട്ടിലെ ഒരമ്മൂമ്മയാണെന്നാണ് പുരാവൃത്തം. ഇവിടെ മാക്കവും മക്കളും കെട്ടിയാടിക്കാന്‍ തുടങ്ങിയിട്ട് എത്ര വര്‍ഷമായെന്ന് ആര്‍ക്കും അറിയില്ല.
അഴികള്‍ ഇട്ട്, ഓലയും ഓടും മേഞ്ഞ് മച്ചിട്ട തറവാടായിരുന്നു ഇത്. ഇന്നും ആ പഴമ ഇവിടെ കാണാം. 'ആളുകള്‍ മാക്കത്തിനോട് പരാതി പറയുന്നതും കരയുന്നതും കേട്ട് ഞങ്ങള്‍ തന്നെ കരയാറുണ്ട്. അത്രയ്ക്ക് ആത്മബന്ധമാണ് മാക്കവുമായി ജനങ്ങള്‍ക്ക്'- തറവാട്ട് കാരണവരായ പുതിയ വീട്ടില്‍ കടാങ്കോടന്‍ രാമകൃഷ്ണനും അനുജന് ശ്രീനിവാസനും പറയുന്നു. ഇവരുടെ അമ്മ കാര്‍ത്യായനിയമ്മയ്ക്ക് 77 വയസ്സായി. പാല് കുടിച്ച് വെള്ളിക്കിണ്ടി തിരികെ കൊടുക്കുമ്പോള്‍ മാക്കം തന്റെ ആഭരണങ്ങള്‍ ഊരി പാത്രത്തിലിട്ട് ഇവിടത്തെ അമ്മയ്ക്ക് കൊടുത്തു എന്നാണ് കഥ. ആ ആഭരണങ്ങളില്‍ ചിലത് തറവാട്ടില്‍ എവിടെയോ കുഴിച്ചിട്ടിട്ടുണ്ടെന്ന് പ്രശ്നത്തില്‍ തെളിഞ്ഞിരുന്നു - കാര്‍ത്യായനിയമ്മയുടെ വാക്കുകള്‍.
എല്ലാ വര്‍ഷവും കുംഭം 14, 15, 16 തീയതികളിലാണ് ഇവിടെ തെയ്യം. ജില്ലയ്ക്കകത്തും പുറത്തുമായി വ്യാപിച്ചു കിടക്കുന്ന തറവാട്ടിലെ അംഗങ്ങളെല്ലാം ഈ ദിവസങ്ങളില്‍ ഇവിടെ ഒത്തുചേരും. മാങ്ങാടന്‍ ഹരിദാസന് പെരുവണ്ണാനാണ് 10 വര്‍ഷമായി ഇവിടെ മാക്കം കെട്ടിയാടുന്നത്. തറവാട്ടിലെ കൊട്ടിളയും മാക്കം കയറിയിരുന്നു എന്നു കരുതുന്ന പടിഞ്ഞാറ്റയും മുറ്റത്തെ ചെമ്പകമരവും പ്രതിഷ്ഠയുള്ള കോട്ടവും ഇവിടെ മാക്കത്തിന്റെ ഓര്‍മകള്‍ കെടാതെ സൂക്ഷിക്കുന്നു.
ഇതുവരെ നേര്‍ച്ച 62 മാക്കം
ചാല പുതിയവീട്ടില്‍ 2011 ലേക്ക് ഇതുവരെ 62 മാക്കഭഗവതി നേര്‍ച്ചയായി കെട്ടിയാടാന്‍ ബുക്കിങ്ങായി. കഴിഞ്ഞ വര്‍ഷം 42നേര്‍ച്ച മാക്കങ്ങള് ഉണ്ടായിരുന്നതില്‍ 34 എണ്ണം മാത്രമാണ് കെട്ടിയാടിയത്. അടുത്ത വര്‍ഷത്തെ തെയ്യത്തിന് ഇനിയും മാസങ്ങളുണ്ട്. അപ്പോഴേക്കും ഇനിയും ബുക്കിങ്ങ് വരും. പന്തം വേറെ വെച്ച് ഓരോ തെയ്യമായിതന്നെ നേര്‍ച്ച മാക്കവും കെട്ടണം. അതാണ് ചടങ്ങ്.
'കടാങ്കോട് മാക്കം' എന്ന നൃത്ത നാടകത്തില്‍ മാക്കമായി അഭിനയിച്ച കലാമണ്ഡലം വനജ വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇവിടെ ചാലയില്‍ സ്ഥിരം വരുമായിരുന്നു. വനജ സംഭാവനയായി നല്കിയ ഒരു ഭണ്ഡാരം ഇവിടെയുണ്ട്.
പുരാവൃത്തം ഇങ്ങനെ
കടാങ്കോട്ട് തറവാട്ടിലെ ഉണിച്ചെറിയയുടെ മകളാണ് കുഞ്ഞിമാക്കം. 12 സഹോദരന്മാര്ക്കിടയില് ഏക പെണ്തരി. മച്ചുനനായ കുട്ടി നമ്പറുമായുള്ള വിവാഹത്തില്‍ മാക്കത്തിന് ഇരട്ടക്കുട്ടികള്‍- ചാത്തുവും ചീരുവും. തങ്ങളുടെ ഭര്ത്താക്കന്മാര്ക്ക് മാക്കത്തോടുള്ള അമിത വത്സല്യത്തില്‍ അസൂയാലുക്കളായ നാത്തൂന്മാര് (സഹോദര ഭാര്യമാര്‍) മാക്കത്തെ ചതിയില്പ്പെടുത്താന് തീരുമാനിക്കുന്നു. പടയ്ക്കുപോയി തിരിച്ചെത്തുന്ന ഭര്ത്താക്കന്മാരോട് മാക്കം പിഴച്ചതായി ആരോപണം ഉന്നയിക്കുകയാണ് നാത്തൂന്മാര്. ഭാര്യയുടെ വാക്കില്‍ എല്ലാം മറന്നുപോയവര്‍ മാക്കത്തെ കൊല്ലാന്‍ തീരുമാനിക്കുന്നു. കോട്ടയം വിളക്കുകാണാനെന്നും പറഞ്ഞ് മാക്കത്തെയും മക്കളെയും കൂട്ടി 12 ആങ്ങളമാരും യാത്രയാകുന്നു. തന്റെ പാതിവ്രത്യം നശിച്ചിട്ടില്ലെന്നും താന്‍ നിരപരാധിയാണെന്നും മാക്കം കേണപേക്ഷിച്ചിട്ടും ആങ്ങളമാര് വിശ്വസിച്ചില്ല.
യാത്രയ്ക്കിടെ ദാഹിച്ചുവലഞ്ഞ മാക്കം മക്കളെയും കൂട്ടി ചാലയില്‍ പുതിയവീട്ടില്‍ കയറി. ഈ വീട്ടിലെ അമ്മയുടെ കൈയില്‍നിന്ന് പാല് വാങ്ങി കുടിച്ചാണ് മാക്കം യാത്രയാകുന്നത്. അച്ചങ്കരപ്പള്ളിക്കരികെയുള്ള കിണറ്റില്‍ നിന്ന് വെള്ളം എടുത്തുകൊണ്ടിരിക്കുമ്പോള്‍ 'നട്ടുച്ചയ്ക്ക് നക്ഷത്രമുദിച്ചത് കണ്ടോ മാക്കേ?' എന്ന സഹോദരന്മാരുടെ ചോദ്യംകേട്ട് നോക്കിയ മാക്കത്തെയും രണ്ടുകുഞ്ഞുങ്ങളെയും ആങ്ങളമാര്ചുരികയൂരി കഴുത്തറത്ത് കിണറ്റില്‍ തള്ളി. സംഭവത്തിന് സാക്ഷിയായ ഒരു മാവിലനെയും കൊലക്കത്തിക്കിരയാക്കി. ഏറ്റവും ഇളയ ആങ്ങളയായ കുട്ടിരാമന് മാത്രം ജ്യേഷ്ഠന്മാരുടെ ഈ ക്രൂരതയ്ക്ക് കൂട്ടുനിന്നില്ല.
സംഹാരരുദ്രയായ മാക്കത്തിന്റെ പ്രതികാരമാണ് പിന്നീട്. കുഞ്ഞിമംഗലത്തെ തറവാട് കത്തിച്ചു ചാമ്പലാക്കി. കുട്ടിരാമനും ഭാര്യയും ഒഴികെയുള്ള ആങ്ങളമാരും അവരുടെ ഭാര്യമാരും ദുര്‍മരണം പൂകി. സംഹാരതാണ്ഡവത്തിനുശേഷം മാക്കം മക്കളുമായി ചാലയില്‍ പുതിയവീട്ടിലെ പടിഞ്ഞാറ്റയില്‍ ചെന്നിരുന്നു എന്നാണ് കഥ.
(മാക്കത്തിനെയും മക്കളെയും കൊന്നിട്ടു എന്നുകരുതുന്ന അച്ചങ്കരപ്പള്ളി കിണര്‍ അടുത്തകാലത്താണ് മൂടിപ്പോയത്. കൂത്തുപറമ്പിനടുത്ത കായലോടാണ് അച്ചങ്കരപ്പള്ളി).
തെയ്യം കലണ്ടര്‍
തെക്കന്‍ കേരളത്തിലെ ഒരു സഞ്ചാരിയാണ് ഞാന്‍. ഇക്കുറി തെയ്യം കാണാന്‍ ആഗ്രഹിക്കുന്നു. ഏതൊക്കെ ക്ഷേത്രങ്ങളില്‍ ഏതൊക്കെ സമയങ്ങളിലാണ് തെയ്യം നടക്കുന്നത് വിശദവിവരങ്ങള്‍ അറിയിക്കാമോ?വടക്കേ മലബാറിലെ പ്രധാനപ്പെട്ട തെയ്യങ്ങളുടെ തിയ്യതിയും തെയ്യത്തിന്റെ പേരും ഇവിടെ കൊടുക്കുന്നു. തെയ്യവും തിറയും പൊതുക്ഷേത്രങ്ങള്ക്കു പുറമെ തറവാടുകളിലും കുടുംബക്ഷേത്രങ്ങളിലുമാണ് നടക്കാറ്. ചിലയിടങ്ങളില്‍ രണ്ടോ മൂന്നോ വര്‍ഷം കൂടുമ്പോഴേ നടത്താറുള്ളു. മരണമോ പുലവാലായ്മകളോ ഉണ്ടാവുമ്പോള്‍ മാറ്റിവെക്കാനും സാധ്യതയുണ്ട്. അതുകൊണ്ട് തെയ്യം കാണാന്‍ പോവുമുമ്പ് തിയ്യതി ഉറപ്പിക്കുന്നത് നന്നായിരിക്കും.
ക്ഷേത്രം | തെയ്യങ്ങള്‍ | തിയ്യതി |
---|---|---|
കൊട്ടിയൂര്‍ നാന്‍മഠം ക്ഷേത്രം | കരിന്തിരിനായര്‍,കണ്ടപുലി, മാരപ്പുലി,പുലിമാരുതന്‍ പുലിയൂര്‍കണ്ണന്‍, പുലികണ്ടന്‍, പുലിയൂര്കാളി,പുള്ളികരിംകാളി, ഗുളികന്, വിഷ്ണുമൂര്‍ത്തി, രക്തചാമുണ്ഡി | വൃശ്ചികം 8-11 (നവംബര്‍ 24-27) |
തളിപ്പറമ്പ് കുറുമാത്തൂര്‍ പുള്ളിവേട്ടക്കൊരുമകന് ക്ഷേത്രം | പുള്ളിവേട്ടയ്ക്കൊരുമകന് തെയ്യം | വൃശിചികം 10 (നവംബര്‍ 26) |
ഏഴോം നരിക്കോട് പുതിയഭഗവതി ക്ഷേത്രം | പുതിയഭഗവതി, വീരന്, വീരാളി, ഭദ്രകാളി, വിഷ്ണുമൂര്‍ത്തി | വൃശ്ചികം11-12 (നവംബര്‍27,28) |
പഴയങ്ങാടി മാട്ടൂല്‍ കൂടത്തുനെടുമ്പകാവ് | ധര്‍മ്മദൈവം, മടയില്‍ ചാമുണ്ഡി, പത്തലത്തില്‍പത്ര, ഒന്നുരുന്നാള്‍പത്തു, പൊട്ടന്, ഗുളികന്, കുറത്തി, വിഷ്ണുമൂര്‍ത്തി | വൃശ്ചികം14-15 (നവംബര്‍ 30,ഡിസംബര്‍ 1) |
ഏഴോം നരിക്കോട് നടുവലത്ത് കോട്ടം | കരിവീടന്‍, കരിക്കോലം, വേട്ടയ്ക്കൊരകുമകന്‍ | വൃശ്ചികം 15-16 (ഡിസംബര്‍ 1-2) |
പയ്യന്നൂര്‍ കാരാട്ടു നീലിയാര്‍കോട്ടം | വിഷ്ണുമൂര്‍ത്തി, നീലിയാര്‍കോട്ടത്തമ്മ, ഗുളികന്, ഊര്പഴശ്ശി, വേട്ടയ്ക്കൊരുമകന്‍, കുട്ടിത്തെയ്യം | വൃശ്ചികം 15 - 17 (ഡിസംബര്‍ 1 - 3) |
പറശ്ശിനികടവ് ശ്രീമുത്തപ്പന്‍ ക്ഷേത്രം | തിരുവപ്പന, മുത്തപ്പന് | വൃശ്ചികം 16 (ഡിസംബര്‍2) |
പയ്യന്നൂര്‍ കണ്ടമ്പത്തറ ആന്തൂര്‍ പഞ്ചായത്ത് പറശ്ശിനികടവ് | മടയില്‍ ചാമുണ്ഡി, വിഷ്ണുമൂര്‍ത്തി, രക്തചാമുണ്ഡി, ഭൈരവന്, കുട്ടിച്ചാത്തന്, തായ്പരദേവത, പണയങ്ങാട്ട് ഭഗവതി, ആനക്കുളങ്ങര ഭഗവതി, കന്നിക്കൊരുമകന്‍, | വൃശ്ചികം18 - 19 (ഡിസംബര്‍ 4,5 ) |
ഏഴോം ആശാരികോട്ടം വടക്കത്ത് ഭഗവതി ക്ഷേത്രം | വടക്കത്ത് ഭഗവതി, പൊന്മാലക്കാരന്‍ ദൈവം, ബാലി, വിഷ്ണുമൂര്‍ത്തി, കാക്കരഭഗവതി | വൃശ്ചികം18 - 20 (ഡിസംബര്‍4 - 6) |
ഏഴോം കാനോം വേലടക്കത്ത് ഭഗവതി ക്ഷേത്രം | വേലടക്കത്ത് ഭഗവതി, ബാലി, കാക്കരഭഗവതി, വിഷ്ണുമൂര്‍ത്തി, മടയില്‍ ചാമുണ്ഡി, ഗുളികന് | വൃശ്ചികം18 - 20 (ഡിസംബര്‍4 - 6) |
കാവേലി നരിക്കോട് മാടായില്‍ കോട്ടം | മാടായില്‍ ഭഗവതി, മഞ്ഞളമ്മ, ഓമനമണികണ്ഠന്‍, ഊര്പഴശ്ശി, പുള്ളൂര്കാളി, മടയില്‍ ചാമുണ്ഡി, വടക്കത്തിഭഗവതി | വൃശ്ചികം18 - 20 (ഡിസംബര്‍4 - 6) |
ഏഴോം കാനോം ഇരുവള്ളി കാക്കരകാവ് | കാക്കരഭഗവതി നരമ്പില്‍ പോതി, പൂതം, വിഷ്ണുമൂര്‍ത്തി | വൃശ്ചികം20 - 21 (ഡിസംബര്‍6 - 7) |
പയ്യന്നൂര്‍ വെള്ളൂര്‍ കാരമേല്‍കളരി ക്ഷേത്രം | തിരുവര്‍ക്കാട്ടു ഭഗവതി, കേളന്‍കുളങ്ങര ഭഗവതി, ഊര്പഴശ്ശി, വിഷ്ണുമൂര്‍ത്തി | വൃശ്ചികം21 (ഡിസംബര്‍ 7) |
പയ്യന്നൂര്‍ കാക്കിനിശ്ശേരി കണ്ണങ്കാട്ട് ഭഗവതി ക്ഷേത്രം | വിഷ്ണുമൂര്‍ത്തി, മടയില്‍ചാമുണ്ഡി, രക്തചാമുണ്ഡി, കൂഴന്തട്ടുഭഗവതി, പുതിയഭഗവതി, കുണ്ടോര്‍ ചാമുണ്ഡി, കണ്ണങ്ങാട്ട് ഭഗവതി | വൃശ്ചികം22 - 24 (ഡിസംബര്‍ 8 - 10) |
ഏഴോം കൊട്ടില നരിക്കോട് മണിച്ചേരി ക്ഷേത്രം | പുതിയഭഗവതി, വീരന്, വീരാളി, ഭദ്രകാളി, രക്തചാമുണ്ഡി, വിഷ്ണുമൂര്‍ത്തി | വൃശ്ചികം25 - 29 (ഡിസംബര്‍ 11 - 15) |
പഴയങ്ങാടി മാട്ടൂല്‍ കൂലോം ക്ഷേത്രം | കാവക്കാരു, വലിയതമ്പുരാട്ടി, മഞ്ഞളമ്മ, വേട്ടയ്ക്കൊരുമകന്‍, ചെറുക്കന്, നാഗകന്നിയമ്മ, കരിഞ്ചാമുണ്ഡി, സ്ത്രീകോലം | ധനു - 1 - 5 (ഡിസംബര്‍ (17 - 21) |
ശ്രീകണ്ഠപുരം പയ്യാവൂര്‍ കുന്നത്തൂര്‍പാടി മുത്തപ്പന് ദേവസ്ഥാനം | മുത്തപ്പന് തിരുവപ്പന | ധനു 2 - മകരം2 (ഡിസംബര്‍ 18 - ജനവരി18) |
കണ്ണപുരം പൂമാലഭഗവതി ക്ഷേത്രം | മടയില്‍ ചാമുണ്ഡി, ഗുളികന്, പൂമാരിത്താന്‍, പുള്ളിക്കുറത്തി, കുണ്ടോര്‍ചാമുണ്ഡി. | ധനു 5 - 10 (ഡിസംബര്‍ 21 - 26) |
കണ്ണപുരം കൊട്ടിയല്‍ ക്ഷേത്രം | കണ്ടനാര്കേളന് ദൈവം, വയനാട്ട് കുലവന്, കുടിവീരന്‍ | ധനു11 - 12 (ഡിസംബര്‍ 27 - 28) |
ചെറുകുന്ന് പുതിയടത്ത് ക്ഷേത്രം | ധര്‍മ്മദൈവം,ചൂളിയാര്‍ ഭഗവതി, മൂവാളംകുഴിചാമുണ്ടി,തെക്കന്‍ഗുളികന്‍, വിഷ്ണുമൂര്‍ത്തി. | ധനു11 - 13 (ഡിസംബര്‍ 27 - 29) |
ഏഴോം മൂന്നാംപീടിക കുഴിച്ചിയില്‍ ഭഗവതിക്ഷേത്രം | പുതിയഭഗവതി, വിഷ്ണുമൂര്‍ത്തി, ഇളംകോലം, ചാമുണ്ഡി, കുറത്തി, തമ്പുരാട്ടി. | ധനു11 - 14 (ഡിസംബര്‍ 27 - 30) |
കണ്ണപുരം കിഴക്കേകാവ് | ധര്‍മ്മദൈവം, തായ്പരദേവത, വേട്ടയ്ക്കൊരുമകന്‍, ചുഴലിഭഗവതി, വയനാട്ടുകുലവന്‍, രക്തചാമുണ്ഡി, വിഷ്ണുമൂര്‍ത്തി. | ധനു11 - 15 (ഡിസംബര്‍ 27 - 31) |
പഴയങ്ങാടി മാട്ടൂല്‍ തെക്കുമ്പാട് തെക്കുംപാടന്‍കോട്ടം | ഊര്പഴശ്ശി, വേട്ടയ്ക്കൊരുമകന്‍, ദേവക്കൂത്ത് (സ്ത്രീകള്‍ അവതരിപ്പിക്കുന്ന ഏക തെയ്യം) | ധനു11 - 12 (ഡിസംബര്‍ 27 - 28) |
പാപ്പിനിശ്ശേരി അരോളി കോയക്കാട്ട് വീട് | പരവചാമുണ്ഡി,വിഷ്ണുമൂര്‍ത്തി | ധനു 17 (ജനവരി 2) |
പഴയങ്ങാടി ഏഴോം ചേണിച്ചേരി കോട്ടം | കടുച്ചിറക്കല്‍ ഭഗവതി, മടയില്‍ ചാമുണ്ഡി,വിഷ്ണുമൂര്‍ത്തി, കന്നിക്കൊരുമകന്‍, നാഗകന്നി, വീരന് | ധനു17 - 18 (ജനവരി 2 - 3) |
കണ്ണൂര്‍ ചാലാട് കുന്നത്തൂര്‍ ദാവൂര്‍ കരിങ്കാളി ക്ഷേത്രം | പൊന്മകന്, ഗുളികന്, തീചാമുണ്ഡി, ബാപ്പൂരാന്‍ കരിങ്കാളി, കൈകോളന്‍ | ധനു18 - 20 (ജനവരി 3 - 5) |
കണ്ണപുരം അരീകുളങ്ങര മുച്ചിലോട്ട് കാവ് | ധര്‍മ്മദൈവം, നരമ്പില്‍ ഭഗവതി, വിഷ്ണുമൂര്‍ത്തി, കണ്ണങ്കാട്ട് ഭഗവതി, പുലിയൂര് കാളി, മുച്ചിലോട്ട് ഭഗവതി | ധനു19 - 22 (ജനവരി4 - 7 ) |
തളിപ്പറമ്പ് പരിയാരം ഇയ്യപുരം ഐവര്‍ പരദേവതാക്ഷേത്രം | കരിന്തിരിനായര്‍, കണ്ടപുലി,മറപുലി, പുലിമാരുതന്‍, കാളപുലി, പുലിയൂര് കണ്ണന്, പുലികണ്ടന്‍, പുളിയൂര്കാളി, പുള്ളികരിംകാളി, വിഷ്ണുമൂര്‍ത്തി, ഗുളികന്, കുണ്ടോര്‍ചാമുണ്ഡി, കുറത്തി | ധനു20 - 22 (ജനവരി 5 - 7) |
തളിപ്പറമ്പ് പട്ടുവം പുതിയ ഭഗവതി ക്ഷേത്രം | വീരന്, വീരാളി, പുതിയഭഗവതി,തായ്പരദേവത. | ധനു 22 - 23 ( ജനവരി 7 - 8) |
പരിയാരം ഉദയപുരം ക്ഷേത്രം | പുല്ലൂരാളി, പുള്ളികരിങ്കാളി, പുതിയഭഗവതി. കരിന്തിരിനായര്‍, കുറത്തി, വീരന്, വിഷ്ണുമൂര്‍ത്തി, പുലികണ്ടന്‍, കാരണവര്‍, കുണ്ടോര്‍ചാമുണ്ഡി, വീരാളി, പുലിമാരന്‍, മാരപ്പുലി, കാളപ്പുലി | ധനു20 - 23 ( ജനവരി 6 - 8) |
തളിപ്പറമ്പ് മറത്തക്കാട് ഐവര്‍ പരദേവത ക്ഷേത്രം | കുറത്തി, കുണ്ടോര്‍ചാമുണ്ഡി, വിഷ്ണുമൂര്‍ത്തി, ഗുളികന്, പുലിയൂര്‍കാലി, പുള്ളികരിംകാളി, പുലികണ്ടന്‍, കരിന്തിരിനായര്‍, പുതിയഭഗവതി, വീരന്, വീരകാളി,ഭദ്രകാളി. | ധനു 25 - 27 (ജനവരി 10 - 12) |
ഏഴോം കണ്ണോം അഞ്ചുതെങ്ങു ഐവര്‍ പരദേവതാക്ഷേത്രം | പുലിയൂര്കാളി,പുള്ളികരിംകാളി, പുതിയഭഗവതി, കരിന്തിരിനായര്‍, കുറത്തി, കുണ്ടോര്‍ചാമുണ്ഡി, വിഷ്ണുമൂര്‍ത്തി, പുലികണ്ടന്‍, കാരണവര്‍, പുലിമാരന്‍, വീരന്, വീരാളി, കണ്ടപ്പുലി, മാരപ്പുലി, കാളപ്പുലി | ധനു 25 - 28 (ജനവരി 10 - 13) |
പാപ്പിനിശ്ശേരി ചിറക്കൂട്ടി പുതിയകാവ് | പനച്ചുരുളി ആര്യപൂക്കന്നി, രക്തചാമുണ്ഡി, വിഷ്മുമൂര്‍ത്തി, തായ്പരദേവത, ബാപ്പൂരാന്‍, പഴശ്ശിയില്‍ ഭഗവതി, വീരാളി, തോട്ടുംകര ഭഗവതി | ധനു 26 - 29 (ജനവരി 11 - 14) |
പഴയങ്ങാടി കടവാങ്കോട്ട് തറവാട് | ധര്‍മ്മദൈവം, തായ്പരദേവത, വയനാട്ട് കുലവന്, വിഷ്ണുമൂര്‍ത്തി, ഗുളികന് | ധനു 26 - 29 (ജനവരി 11 - 14) |
പാപ്പിനിശ്ശേരി കീച്ചേരി വയലിലേകോട്ടം | പഞ്ചുരുളി, തായ്പരദേവത, രക്തചാമുണ്ഡി, വിഷ്ണുമൂര്‍ത്തി | ധനു 27 - 28 (ജനവരി 12 - 13) |
തളിപ്പറമ്പ് കുറുമാത്തൂര്‍ മൂലയില്‍ ചോന്നമ്മ ക്ഷേത്രം | ഭഗവതി, ചോന്നമ്മ | ധനു 29 (ജനവരി 14) |
തലശ്ശേരി പന്ന്യന്നൂര്‍ ചെമ്പാട് പനക്കാട്ട് കുറുംബ ഭഗവതിക്ഷേത്രം | കുറുംബഭഗവതി,താലപ്പൊലി | ധനു 29 - മകരം 2 (ജനവരി 16) |
തലശ്ശേരി പള്ളൂര്‍ പുന്നോലക്കണ്ടിക്കാവ് | അങ്കക്കാരന്‍, ബാപ്പൂരാന്‍ | മകരം 1 (ജനവരി 15) |
തലശ്ശേരി വടക്കുമ്പാട് ബാളത്തില്‍ഭഗവതി ക്ഷേത്രം | ഭഗവതി, പുള്ളിവേട്ടക്കൊരുമകന്, എള്ളടത്ത് ഭഗവതി, തമ്പുരാട്ടി, നാഗഭഗവതി, നാഗകണ്ഠന്‍ | മകരം 1 - 3 (ജനവരി 15 - 17) |
ചിറക്കല്‍ വളപട്ടണം മുച്ചിലോട്ട്കാവ് | മുച്ചിലോട്ട്ഭഗവതി | മകരം2 - 4 (ജനവരി 16 - 18) |
തലശ്ശേരി പാറാല്‍ കള്ളിത്താഴ പുന്നോലക്കണ്ടികാവ് | അങ്കക്കാരന്‍,ബാപ്പൂക്കാരന്‍,പോതി, ഗുളികന്, എള്ളടത്ത് ഭഗവതി, കുട്ടിച്ചാത്തന്, ഘണ്ഠാകര്‍ണ്ണന്‍. | മകരം 4 - 5 (ജനവരി 18 - 19) |
മട്ടന്നൂര്‍ മരുതായി കലശപ്പാറമുത്തപ്പന്‍ ക്ഷേത്രം | തിരുവപ്പന, പെരുമ്പേശന്‍, പുള്ളിയാളിഭഗവതി. | മകരം 4 - 5 (ജനവരി18 - 19 ) |
കൂത്തുപറമ്പ് ആനിയേരി മുച്ചിലോട്ട് ഭഗവതിക്ഷേത്രം | മുച്ചിലോട്ട് ഭഗവതി, പുലിയൂര് കാളി, നരമ്പില്‍ ഭഗവതി, വിഷ്ണുമൂര്‍ത്തി | മകരം 4 - 6 (ജനവരി 18 - 20) |
പട്ടുവം പട്ടുവത്തെരു വേട്ടയ്ക്കൊരുമകന്‍ ക്ഷേത്രം | വേട്ടയ്ക്കൊരുമകന്‍, ഊര്പഴശ്ശി, തായ്പരദേവത, മൂവാളംകുഴി ചാമുണ്ഡി, പടവീരന്‍, വിഷ്ണുമൂര്‍ത്തി ചൂളിയാര്‍ ഭഗവതി | മകരം 10 - 11. (ജനവരി 24 - 25) |
എടക്കാട് ചാലില്‍ ഭഗവതി ക്ഷേത്രം | തീചാമുണ്ഡി | മകരം 5 - 6 (ജനവരി 19 - 20) |
തളിപ്പറമ്പ് കുപ്പം മുക്കൂന്ന് ആനക്കീല്‍ ഐവര്‍ പരദേവതക്ഷേത്രം | കരിന്തിരി നായര്‍, കണ്ടപ്പുലി, മാരപ്പുലി, കാളപ്പുലി, പുലിമാരുതന്‍, പുതിയഭഗവതി, വീരന്, വീരാളി, പുലികണ്ടന്‍, പുള്ളിയൂര്കണ്ണന്, പുള്ളികരിംകാളി, പുലിയൂരാലി, വിഷ്ണുമൂര്‍ത്തി, കുണ്ടോര്‍ചാമുണ്ഡി, കുറത്തി | മകരം12 - 15 (ജനവരി 26 - 29) |
പഴയങ്ങാടി ചേങ്ങല്‍ കൈപ്രംതറവാട് | വിഷ്ണുമൂര്‍ത്തി, രക്തചാമുണ്ഡി, ഗുളികന്, തായ്പരദേവത, നരമ്പില്‍ ഭഗവതി, ഭൂതം, നാഗകന്നി | മകരം 13 (ജനവരി 27) |
കണ്ണൂര്‍ കൂടാളി താഴത്തുവീട് | കുട്ടിച്ചാത്തന്, ഭൈരവന്, ചാമുണ്ഡി, കരുവാള് ഭഗവതി, ഘണ്ടാര്‍ണന്‍, ഉച്ചിട്ട ,കന്നികരിയാത്തന്‍, വേട്ടയ്ക്കൊരുമകന്‍, തെക്കന്‍കരിയാത്തന്‍, വസൂരിമാല | മകരം 13 - 16. (ജനവരി 27 - 30) |
പയ്യന്നൂര്‍ പിലാത്തറ പാത്തോട്ടം ആരത്തില്‍ | ആയിരംതെങ്ങില്‍ ചാമുണ്ഡി, വിഷ്ണുമൂര്‍ത്തി, വല്ലകുളങ്ങര ഭഗവതി, ഊര്പഴശ്ശി, വേട്ടയ്ക്കൊരുമകന്‍, കന്നിക്കൊരുമകന്‍, ഭുതം. | മകരം 13 - 16. (ജനവരി 27 - 30) |
കൂടാളി തട്ടയോട് പള്ളിപൂയില് പുതിയമടപ്പുര | മുത്തപ്പന്, ഗുളികന്, രുദ്രഭഗവതി | മകരം 14. (ജനവരി 28) |
കുഞ്ഞിമംഗലം തെരു വേട്ടയ്ക്കൊരുമകന്‍ ക്ഷേത്രം | താലപ്പൊലി, വേട്ടയ്ക്കൊരുമകന്‍ | മകരം15. (ജനവരി 29) |
പാനൂര്‍ കൂരാഴ മൂകേരി മണ്ടമുള്ളത്തില് ക്ഷേത്രം | ഗുളികന്, പോതി, അസുരാലനും മകളും | മകരം 15 - 16 (ജനവരി 29 - 30) |
തലശ്ശേരി പാനൂര്‍ പുതിയകാവ് | ശീവര്‍കോലി, രക്തേശ്വരി, കുട്ടിച്ചാത്തന്, നാഗഭഗവതി, ഗുളികന് | മകരം 16 - 17 (ജനവരി 30 - 31) |
കല്യാശ്ശേരി അഞ്ചാംപീടിക പുതിയപറമ്പത്ത് ധര്‍മ്മദൈവസ്ഥാനം | ഘണ്ടാകര്ണന്, ബാലി, വിഷ്ണുമൂര്‍ത്തി, ധൂളിയാര്‍ ഭഗവതി, ഗുളികന്, ധര്‍മദൈവം, തായ്പരദേവത. | മകരം 17 - 19. (ജനവരി 31 - ഫിബ്രവരി 2) |
തലശ്ശേരി മേക്കുന്ന് പൂവുള്ളത്തില് ശ്രീ പോര്‍ക്കലി ക്ഷേത്രം | വേട്ടയ്ക്കൊരുമകന്‍, മണത്തനകാളി, വസൂരിമാല, ക്ഷേത്രപാലകന് (കുട്ടി) ഘണ്ടാകര്ണന്, കുട്ടിച്ചാത്തന്, പുള്ളിചാമുണ്ഡി, നാഗകാളി, ശ്രീപോര്‍ക്കലി | മകരം17 - 19 (ജനവരി 31 - ഫിബ്രവരി 2) |
പയ്യന്നൂര്‍ വെള്ളൂര്‍ കോട്ടഞ്ചേരി ക്ഷേത്രം | വേട്ടയ്ക്കൊരുമകന്‍, കരുവേടന്‍, തൂവ്വക്കാളി, വിഷ്ണുമൂര്‍ത്തി, ചാമുണ്ഡി, പട്ടര്‍തെയ്യം. | മകരം 17 - 21 (ജനവരി31 - ഫിബ്രവരി 4) |
പഴയങ്ങാടി കാണോം വേലാട്ടുകത്ത് ഭഗവതി ക്ഷേത്രം | കാക്കരഭഗവതി, വേലാട്ടുകത്ത് ഭഗവതി ബാലി, വിഷ്ണുമൂര്‍ത്തി | മകരം 18 - 19 (ഫിബ്രവരി 1 - 2) |
പിലാത്തറ ആരത്തില്‍ കാക്കരഭഗവതി ക്ഷേത്രം | രക്തചാമുണ്ഡി, കാക്കരഭഗവതി, നരമ്പില്‍ഭഗവതി, കന്നിക്കൊരുമകന്‍, വേട്ടയ്ക്കൊരുമകന്‍ | മകരം 18 - 19 (ഫിബ്രവരി 1 - 2 ) |
തലശ്ശേരി മമ്പറം പിണറായി വെണ്ടുട്ടായികര്‍ണക്ഷേത്രം | ഘണ്ടാകര്ണന്, വസൂരിമാല | മകരം 18 - 20 (ഫിബ്രവരി 1 - 3) |
തളിപ്പറമ്പ് പട്ടുവം പൂമാലക്കാവ് | പൂമരുതന്‍, രക്തചാമുണ്ഡി, വിഷ്ണുമൂര്‍ത്തി | മകരം 18 - 23 (ഫിബ്രവരി 1 - 6) |
തലശ്ശേരി മൂഴിക്കര ചന്ത്രോത്ത് | അങ്കക്കാരന്‍, ഗുളികന് | മകരം 20 - 22 (ഫിബ്രവരി 3 - 5 ) |
കണ്ണപുരം നാനിയില്‍ കരണ്‍കാവ് | ധര്‍മ്മദൈവം, പുലിയൂര്കാളി, ആരന് (എളംകോലം), നാഗകന്നി, കാര്‍ത്തിലേക്കത്തോണ്ടി ദൈവം | മകരം 20 - 24. (ഫിബ്രവരി 3 - 7) |
പാപ്പിനിശ്ശേരി കീച്ചേരി കല്ലൂരി പെരുമ്പുഴ അച്ചന് കോട്ടം | കല്ലൂരി പെരുമ്പുഴഅച്ചന്‍ ദൈവം, ഗുളികന് | മകരം 21. (ഫിബ്രവരി 4) |
കണ്ണപുരം പാളിയത്ത് വളപ്പ് പാക്കുന്ന് ഭഗവതികോട്ടം | ബാലി, ചാമുണ്ഡി, പുല്ലൂര്‍കണ്ണന്‍, കന്നിക്കൊരുമകന്‍, വിഷണുമൂര്‍ത്തി, ഗുളികന് | മകരം 22 - 23. (ഫിബ്രവരി 5 - 6) |
പിലാത്തറ മാതമംഗലം നീലിയാര്‍ ഭഗവതിക്ഷേത്രം | നീലിയാര്‍ ഭഗവതി | മകരം 22 - 26 (ഫിബ്രവരി 5 - 9 ) |
പയ്യന്നൂര്‍ വെള്ളൂര്‍ കാരമേല്‍ മുച്ചിലോട്ട് ഭഗവതി ക്ഷേത്രം | മുച്ചിലോട്ട് ഭഗവതി, കണ്ണങ്കാട്ട് ഭഗവതി, കുറത്തി, രക്തചാമുണ്ഡി | മകരം 23 - 26. (ഫിബ്രവരി 6 - 9 ) |
ഉളിയില്‍ മൈലവാപ്പ് മുച്ചിലോട്ട് ഭഗവതിക്ഷേത്രം | മുച്ചിലോട്ട് ഭഗവതി, കണ്ണങ്കാട്ട് ഭഗവതി, പൂല്ലൂര്‍കാളി, വിഷ്ണുമൂര്‍ത്തി, പുല്ലൂര്‍കണ്ണന്‍, | മകരം 24 - 26. (ഫിബ്രവരി 7 - 9) |
പാപ്പിനിശ്ശേരി ചെങ്കിണിവളപ്പ് പൊട്ടന്‍കാവ് | പൊട്ടന്‍തെയ്യം | മകരം 25 (ഫിബ്രവരി 8) |
കണ്ണൂര്‍ കിഴുന്ന വലിയവീട് കന്നിരാശി ക്ഷേത്രം | തെയ്യം | മകരം25. (ഫിബ്രവരി 8) |
തളിപ്പറമ്പ് കുപ്പം മറത്തക്കാട് ഐവര്‍ പരദേവതാക്ഷേത്രം | കരിന്തിരിനായര്‍, കണ്ടപുലി, മാരപ്പുലി, കാപ്പുലി, പുലിമാരുതന്‍, പുലികണ്ടന്‍, പുലിയൂര്‍കണ്ണന്‍, പുലിയൂര് കാളി, പുള്ളികരിംകാളി, പുതിയഭഗവതി, വീരന്, വീരാളി, വിഷ്ണുമൂര്‍ത്തി, ഗുളികന്, കുണ്ടോര്‍ ചാമുണ്ഡി, കുറത്തി. | മകരം25 - 28 (ഫിബ്രവരി 8 - 11) |
കണ്ണപുരം എടക്കപ്പുറം നാന്നിയില്‍ പുതിയ ഭഗവതി ക്ഷേത്രം | നാന്നിയില്‍ കുടിവീരന്‍, നാഗോലങ്ങര ഭഗവതി, നാടാര്‍കുളങ്ങര ഭഗവതി, പാടാര്‍കുളങ്ങര, വീരന്, വീരാളി, മഞ്ഞള്‍ ഭഗവതി, തോട്ടിന്‍കര ഭഗവതി, പുതിയഭഗവതി, ഗുളികന്, വിഷ്ണുമൂര്‍ത്തി | മകരം26. (ഫിബ്രവരി 9) |
ചെറുകുന്ന് വടക്കേടത്ത് ക്ഷേത്രം | ബാലി, പൊന്മലക്കാരന്, ആയിരം തെങ്ങില്‍ ചാമുണ്ഡി, ബാപ്പൂരാന്‍, നങ്ങേലിയമ്മ, ധര്‍മ്മദൈവം, മഞ്ഞാളിയമ്മ, തായ്പരദേവത | മകരം 26. ( ഫിബ്രവരി 9) |
കണ്ണപുരം അമ്പലപ്പുറം പാലയീല്‍ കളരി | തായ്പരദേവത (എളംകോലം), കുട്ടിച്ചാത്തന്, ഭൈരവന്, ഉച്ചിട്ട, ഗുളികന്, രക്തചാമുണ്ഡി. | മകരം26 - 27 (ഫിബ്രവരി 9 - 10) |
ഇരിട്ടി എടക്കാണം ആശാരികോട്ടം | വെരുമ്പേശന്‍, മലപിലാന്‍, ഗുളികന് | മകരം 26 - 28 (ഫിബ്രവരി 9 - 11) |
മട്ടന്നൂര്‍ ഏഴല്ലൂര്‍ വളയാല്‍ ഭഗവതി മുത്തപ്പന് ക്ഷേത്രം | ഗുളികന്, മണത്തണ ഭഗവതി | മകരം 26 - 28 (ഫിബ്രവരി 9 - 11) |
ചാലോട് പലഞ്ഞാടന്‍ തറവാട് | വയനാട്ട് കുലവന് | മകരം 27 - 28 (ഫിബ്രവരി 10 - 11) |
ചാലോട് പാവന്നൂര്‍ മൊട്ട ചോനാമറ്റം | തെക്കന്‍ കരിയാത്തന്‍, ചോനമ്മ, വിഷ്ണുമൂര്‍ത്തി, ഗുളികന് | മകരം 28 (ഫിബ്രവരി 11) |
കൂത്തുപറമ്പ് അമ്പിലാട്ടു പുല്‍പിടി ക്ഷേത്രം | പരദേവത, ഗുളികന്, കുട്ടിച്ചാത്തന് | മകരം 28 (ഫിബ്രവരി 11) |
തലശ്ശേരി മാടപ്പീടിക എടയില്‍പീടിക കോയിമിയില്‍ തറവാട് | പുള്ളികരിംകാളി, തീചാമുണ്ഡി | മകരം 27 - 29. (ഫിബ്രവരി 10 - 12) |
പാപ്പിനിശ്ശേരി കീച്ചേരി കല്ലൂരി പുതിയഭഗവതി ക്ഷേത്രം | പുതിയഭഗവതി, വീരാളി മാരപ്പുലി, പുലിമാരുതന്‍, കരിന്തിരിനായര്‍, എളംകോലം,വലിയതമ്പുരാട്ടി, കുണ്ടോര്‍ചാമുണ്ഡി, വീരന്, കരണ്ടിവം, ഗുളികന്, നാഗകന്നി, പുല്ലൂര്‍കാളി, പുള്ളികരിംകാളി, പുല്ലൂര്‍കണ്ണന്‍, പുലികണ്ടന്‍, കാളപ്പുലി, കുറത്തി, കണ്ടപ്പുലി | മകരം 28. (ഫിബ്രവരി 11) |
ചക്കരക്കല്‍ ചെമ്പിലോട് പുള്ളിദൈവംക്ഷേത്രം | പുലിതെയ്യം (പുലിയൂര് കണ്ണന്, പുലിയൂര്കാളി) കരിന്തിരികണ്ണന്‍ | മകരം 28 - കുംഭം 2 - (ഫിബ്രവരി 11 - 15) |
തളിപ്പറമ്പ് പുലിപ്പറമ്പ് മൈക്കീല്‍ ശ്രീ കരിംകുട്ടി ശാസ്താന്‍ ക്ഷേത്രം | കരിംകുട്ടി ശാസ്തന്‍, കണ്ടനാര്കേളന്, വയനാട്ടുകുലവന്‍, പൊട്ടന്,ഗുളികന്, കുടിവീരന്‍, കരിംകുട്ടിച്ചാത്തന്‍. | മകരം29 - കുംഭം1 (ഫിബ്രവരി 12 - 14) |
മട്ടന്നൂര്‍ അഞ്ചരക്കണ്ടി പാലയാട് കരിംപാലംകോട്ടം | വയനാട്ട് കുലവന്, പെരുംപുഴഅച്ചന്‍, മുത്തപ്പന്, ഉതിരാലന്‍, ഗുളികന്, മുത്തച്ചിപോതി, കാരണവര്‍. | മകരം29 - കുംഭം 1 (ഫിബ്രവരി 14) |
തലശ്ശേരി ധര്‍മ്മടം ശ്രീ അണ്ടല്ലൂര്‍കാവ് | ബാലി, സൂഗ്രീവന്‍, നാഗകന്നി, തൂവ്വക്കാളി, ദൈവത്താര്‍, അങ്കക്കാരന്‍, ശാസ്തപ്പന്‍, ബാപ്പൂരന്‍, മക്കാല്‍ | കുംഭം 1 (ഫിബ്രവരി 14) |
മട്ടന്നൂര്‍ പയ്യാടന്‍കോട്ടം | ആര്യകന്നി, ബപ്പൂരന്‍ | കുംഭം 2 - 3. (ഫിബ്രവരി 15 - 16) |
പാനൂര്‍ പുത്തൂര്‍ അമ്പിടത്ത് മടപ്പുര | തൂവ്വക്കാരി, മുത്തപ്പന്, ഭഗവതി, തടുത്തണ്ടഭൂതപ്പന്‍ | കുംഭം 3 - 6 (ഫിബ്രവരി 16 - 19) |
അഞ്ചരക്കണ്ടി മുഴപ്പാല തട്ടയോട് ചെറുകൊട്ടാരം | പരുത്തിവീരന്, പുതിയഭഗവതി, തമ്പുരാട്ടി, ഗുളികന് | കുംഭം 4 (ഫിബ്രവരി 17) |
കൂത്തുപറമ്പ് കൈത്തിരിയാടം ഭഗവതി ക്ഷേത്രം | ചെറിയ ഭഗവതി, പരദേവത, വലിയഭഗവതി, ഗുളികന്, ദൈവത്താര്‍, ശ്രീപോര്‍ക്കലി, വേട്ടയ്ക്കൊരുമകന്‍ | കുംഭം 4 - 8. (ഫിബ്രവരി 17 - 21) |
പഴയങ്ങാടി മാട്ടൂല്‍ തെക്കുംമ്പാട് ശ്രീകുറംബ ഭഗവതി ക്ഷേത്രം | പുതിയഭഗവതി, ചാമുണ്ഡി, മുട്ടില്‍ചാമുണ്ഡി, ചെറ്ിയഗുളികന്‍, വീരന്, വീരാളി, വിഷ്ണുമൂര്‍ത്തി | കുംഭം 5 - 7. (ഫിബ്രവരി 18 - 20) |
ഇരിട്ടി മണത്തണ മുത്തപ്പന് ക്ഷേത്രം | മുത്തപ്പന്, തിരുവപ്പന, പെരുമ്പുഴ അച്ചന്, മുത്താച്ചിഭഗവതി, കാരണവര്‍, മണത്തണപോതി, കുട്ടിശാസ്തപ്പന്‍, ഗുളികന്, വിഷ്ണുമൂര്‍ത്തി | കുംഭം7 - 8. (ഫിബ്രവരി 20 - 21) |
തലശ്ശേരി തൃപ്പങ്ങോട്ടൂര്‍ കടവത്തൂര്‍ കൂറോളിക്കാവ് ഭഗവതിക്ഷേത്രം | കുട്ടിച്ചാത്തന്, ഗുളികന്, വസൂരിമാല, ഭൈരവന്, ഘണ്ടാകര്ണന്, ചാമുണ്ഡി, പുറംകാലന്‍, ബപ്പൂരന്‍ | കുംഭം 7 - 9 (ഫിബ്രവരി 20 - 22) |
തളിപ്പറമ്പ് പട്ടുവം കുഞ്ഞിമംഗലം ക്ഷേത്രം | മഞ്ഞളൂത്ത്, വയനാട്ട് കുലവന്, സര്‍വ്വേശ്വരിയമ്മ, (തായ്പരദേവത), മടിയന്‍ ക്ഷേത്രപാലന് | കുംഭം 7 - 11 (ഫിബ്രവരി 20 - 24) |
തലശ്ശേരി കൂത്തുപറമ്പ് മമ്പറം കാണക്കോട്ട് മടപ്പുര | ശ്രീപോതി,ഗുളികന്, മുത്തപ്പന്, കാരണവര്‍, വിഷ്ണുമൂര്‍ത്തി | കുംഭം 8 - 10. (ഫിബ്രവരി 21 - 23) |
കണ്ണൂര്‍ - കൂത്തുപറമ്പ് ആടൂര് പനച്ചിക്കാവ് | ആര്യപൂക്കന്നി, പൂമാലാന്നി, ഗുളികന്, ബപ്പൂരന്‍, ദൈവത്താര്‍, ഭഗവതി | കുംഭം8 - 10 (ഫിബ്രവരി 21 - 23) |
കൂത്തുപറമ്പ് നരവൂര്‍ ചാത്താടിമന | കൈതചാമുണ്ഡി, മുത്തപ്പന്, കുട്ടിച്ചാത്തന്, ഗുളികന്, വസൂരിമാല, പോതി, കരുവാള് ഭഗവതി, തമ്പുരാട്ടി, വിഷ്ണുമൂര്‍ത്തി. | കുംഭം 9 - 11 (ഫിബ്രവരി 22 - 24) |
ന്യൂമാഹി പെരിങ്ങാടി മങ്ങാട് വനകണ്ടകോവിലകം ഭഗവതി ക്ഷേത്രം | ഗുളികന്, ഭദ്രകാളി, കുട്ടിച്ചാത്തന്, വേട്ടയ്ക്കൊരുമകന്‍, വസൂരിമാല, ശ്രീപോര്‍ക്കലി ഭഗവതി | കുംഭം9 - 13 (ഫിബ്രവരി 22 - 26) |
കീച്ചേരി അഞ്ചാംപീടിക കൂവപറത്ത് കാവ് | പുതിയഭഗവതി, എളംകോലം, പുല്ലൂര്‍കാളി, വിഷ്ണുമൂര്‍ത്തി, ഗുളികന്, കുണ്ടൂര്‍ചാമുണ്ടി, വലിയതമ്പുരാട്ടി, കുറത്തി | കുംഭം10. (ഫിബ്രവരി 23) |
പയ്യന്നൂര്‍ അന്നൂര്‍ ആരയില്‍ ചുവാറ്റ | പട്ടര്‍തെയ്യം | കുംഭം 13. (ഫിബ്രവരി 26) |
കണ്ണൂര്‍ കാഞ്ഞിരോട് പുലിദൈവ ക്ഷേത്രം | പുലിദൈവങ്ങള്‍, (പുല്ലൂര്‍കണ്ണന്‍, പുല്ലൂര്‍കാളി) | കുംഭം1 - 13 (ഫിബ്രവരി 26) |
ചാല കടാങ്കോട്ട് മാക്കം ഭഗവതി ക്ഷേത്രം | ഗുളികന്, കടാങ്കോട്ട്മാക്കം - (മാക്കം തെയ്യത്തിന് പ്രശസ്തം ) | കുംഭം 14.15,16 (ഫിബ്രവരി) |
കമ്പില്‍ മയ്യില്‍ കണ്ടക്കൈ ചാലങ്ങോട്ട്കാവ് | പുതിയഭഗവതി, തായ്പരദേവത, ചോന്നമ്മ, വീരന്, വീരാളി, പുല്ലൂര്‍കണ്ണന്‍ | കുംഭം 14 - 17 (ഫിബ്രവരി 21 - മാര്‍ച്ച് 1) |
മയ്യില്‍ ചോന്നമ്മകോട്ടം | ചോന്നമ്മ, ധര്‍മ്മദൈവം | കുംഭം 15 - 16. (ഫിബ്രവരി 28 - 29) |
പഴയങ്ങാടി ഏഴോം അടുത്തില അടുത്തിലത്തെരു വേട്ടക്കൊരുമകന്‍ ക്ഷേത്രം | വേട്ടക്കൊരുമകന്‍, ഊര്പഴശ്ശി, തായ്പരദേവത, മൂവാളംകുഴിചാമുണ്ഡി, ചൂളിയാര്‍ ഭഗവതി, വീരന്, വിഷ്ണുമൂര്‍ത്തി | കുംഭം15 - 16. (ഫിബ്രവരി 28 - 29) |
തലശ്ശേരി കൂത്തുപറമ്പ് റോഡ് 16 - ാംമൈല്‍ കോട്ടയം പഞ്ചായത്ത് മന്ദംകാവ് | തമ്പുരാട്ടി, ഘണ്ടാകര്ണന്, ഗുളികന്, കുട്ടിച്ചാത്തന്, പോതി, ചാമുണ്ഡി | കുംഭം 15 - 17. (ഫിബ്രവരി 28 - മാര്‍ച്ച് 1) |
പാപ്പിനിശ്ശേരി കീച്ചേരി,നടാച്ചേരി പുതിയഭഗവതി ക്ഷേത്രങ്ങള്‍ | പുതിയഭഗവതി, വീരന്, വീരാളി, എളംകോലം, വലിയതമ്പുരാട്ടി, കരിവേടന്‍ദൈവം, കരന്‍ദൈവം, പട്ടത്തിയമ്മ (തോറ്റം) മുത്തപ്പന് പുറാട്ട്, മാപ്പിളപുറാട്ട്. | കുംഭം 15 - 18. (ഫിബ്രവരി 28 - മാര്‍ച്ച് 2) |
കണ്ണപുരം ആഴിത്തീരംതെങ്ങില്‍ ചാമുണ്ഡിക്ഷേത്രം | വേട്ടയ്ക്കൊരുമകന്‍, പുലിയൂര്‍കണ്ണന്‍, ആഴിതീരംതെങ്ങില്‍ ചാമുണ്ഡി, വിഷ്ണുമൂര്‍ത്തി, ഗുളികന്. | കുംഭം15 - 19 (ഫിബ്രവരി 28 - മാര്‍ച്ച് 3 ) |
പയ്യന്നൂര്‍ വെള്ളൂര്‍ നാഗത്തിന്‍മൂല | നാഗകന്നി, നാഗരാജ | കുംഭം16. (ഫിബ്രവരി 29) |
തളിപ്പറമ്പ് മാവിച്ചേരി പയറ്റിയാല്‍ ഭഗവതി | പയറ്റിയാല്‍ ഭഗവതി, ഭൈരവന്, തായ്പരദേവത, തീചാമുണ്ഡി, വിഷ്ണുമൂര്‍ത്തി, കുണ്ടോറചാമുണ്ഡി. | കുംഭം16 - 19. (ഫിബ്രവരി 29 - മാര്‍ച്ച് 2) |
പഴയങ്ങാടി ഏഴോം ചിറയില്‍ തറവാട് | കതിവന്നൂര്‍ വീരന്, ഗുരിക്കള്‍, ഗുളികന് | കുംഭം19 - 20. (മാര്‍ച്ച് 2 - 3) |
കൂത്തുപറമ്പ് മാനത്തേരി പാലയാട് ഭഗവതിക്ഷേത്രം | തമ്പുരാട്ടി (കുളിച്ചെഴുന്നള്ളത്ത്) | കുംഭം19 - 26 (മാര്‍ച്ച് 2 - 10) |
തലശ്ശേരി എരഞ്ഞോളി വടക്കുമ്പാട് ശ്രീപോര്‍ക്കലി ക്ഷേത്രം | ഭഗവതി, ശാസ്തപ്പന്‍, ഗുളികന്, ഘണ്ടാകര്ണന്, എള്ളടത്ത് ഭഗവതി, പോതി, ദൂരത്ത് ഭഗവതി. | കുംഭം 20 (മാര്‍ച്ച് 3) |
അഞ്ചരക്കണ്ടി ചമ്പാട് കുറുംബക്കാവ് | ഘണ്ടാകര്ണന്, വസൂരിമാല | കുംഭം 20. (മാര്‍ച്ച് 4) |
പാപ്പിനിശ്ശേരി പയ്യന്‍കോട്ടം | ഊര്‍പഴശ്ശിദൈവം, വേട്ടക്കൊരുമകന്‍ | കുംഭം20. (മാര്‍ച്ച് 4) |
പയ്യന്നൂര്‍ വെള്ളൂര്‍ കോഴുത്തുംപടി | പനയക്കാട്ട് ഭഗവതി, വെള്ളാറകുളങ്ങര ഭഗവതി, കരുവഭഗവതി, ഭൈരവന്, കുട്ടിശാസ്തപ്പന്‍ | കുംഭം 20 - 21. (മാര്‍ച്ച് 4 - 5) |
ഏഴോം എരിപുരം ഓള്‍ഡ് ടെക്നിക്കല്‍ ഹൈസ്കൂളിനു സമീപം ചെങ്ങാള്‍ ശ്രീപുതിയ ഭഗവതി ക്ഷേത്രം | പുതിയഭഗവതി, കന്നിയാല്‍ ഭഗവതി, വീരന്,വീരാളി,ഗുളികന്, വിഷ്ണുമൂര്‍ത്തി, തീചാമുണ്ഡി. | കുംഭം 21 - 24. (മാര്‍ച്ച് 5 - 8) |
അഴീക്കോട് പുതിയതെരു പറയങ്കാട്ട് മുനീശ്വരമന്ദിരം ക്ഷേത്രം | കുട്ടിച്ചാത്തന്, ഭൈരവന്, രക്തേശ്വരി, ഗുളികന്, ഉച്ചിട്ട, പൊട്ടന്, വിഷ്ണുമൂര്‍ത്തി. | കുംഭം 22 (മാര്‍ച്ച് 6) |
ചെറുകുന്ന് പുളീരക്കീഴില്‍ | ചാമുണ്ഡി, വിഷ്ണുമൂര്‍ത്തി, ഗുളികന്, പൊട്ടന്, ധര്‍മ്മദൈവം | കുംഭം 22 - 23. (മാര്‍ച്ച് 6 - 7) |
കണ്ണപുരം കീഴറ പുള്ളിത്തറമ്മല് ഭഗവതി ക്ഷേത്രം | ഭഗവതി, വിഷ്ണുമൂര്‍ത്തി, ഗുളികന്, പൊട്ടന്, ധര്‍മ്മദൈവം | കുംഭം 22 - 23 (മാര്‍ച്ച് 6 - 7) |
പഴയങ്ങാടി ചെങ്ങാള്‍ കുണ്ടത്തില്‍കാവ് | പുതിയഭഗവതി, വിഷ്ണുമൂര്‍ത്തി, ഗുളികന്, വീരന്, കനിയാല്‍ഭഗവതി, വീരാളി, ഭദ്രകാളി, തീചാമുണ്ഡി. | കുംഭം 22 - 24 (മാര്‍ച്ച് 6 - 8) |
കൂത്തുപറമ്പ് മാനന്തവാടി റോഡ് ചിറ്റാരിപറമ്പ് ആശാരികോട്ടം | ശ്രീപോര്‍ക്കലി, ചെറിയതമ്പുരാട്ടി, കാരണവര്‍, ബാലി, ഗുളികന്, കുട്ടചാത്തന്‍, ഘണ്ടാകര്ണന്, വസൂരിമാല | കുംഭം 22 - 24. (മാര്‍ച്ച് 6 - 11) |
കണ്ണൂര്‍ ഏച്ചൂര്‍ മുണ്ടേരി കണ്ണച്ചേരി കൂറുംബകാവ് | ഘണ്ടാകര്ണന്,വസൂരിമാല | കുംഭം 22 - 25. (മാര്‍ച്ച് 6 - 9) |
തളിപ്പറമ്പ് ഭണ്ഡാരത്ത് വയല്‍ത്തിറ | ഭദ്രകാളി | കുംഭം 23 (മാര്‍ച്ച് 7) |
മട്ടന്നൂര്‍ - ഇരിട്ടിറോഡ് ഭഗവതിക്ഷേത്രം | വിഷ്ണുമൂര്‍ത്തി, പുല്ലൂര്‍കാളി | കുംഭം 23 - 24 (മാര്‍ച്ച് 7 - 8) |
പയ്യന്നൂര്‍ റെയില്‍വേ മുത്തപ്പന് ക്ഷേത്രം | തിരുവപ്പന | കുംഭം 24 (മാര്‍ച്ച് 8) |
പയ്യന്നൂര്‍ ഒളവര മുണ്ട്യകാവ് | ഒളവറഭഗവതി | കുംഭം24 (മാര്‍ച്ച് 8) |
കൂട്ടുപുഴ മാക്കൂട്ടം കാക്കത്തോട് ദേവിക്ഷേത്രം | ഗുളികന്, തിരുവപ്പന | കുംഭം24 (മാര്‍ച്ച് 8) |
പേരാവൂര്‍ കുഞ്ഞംവീട് | മുത്തപ്പന്വെള്ളാട്ടം, പെരുമ്പുഴ അച്ചന്, വസൂരിമാല, കുട്ടിച്ചാത്തന്, ഗുളികന്, പോതി, തൂവ്വക്കാരി | കുംഭം24 - 25. (മാര്‍ച്ച് 8 - 9) |
തലശ്ശേരി പാനൂര്‍ തൃപ്പങ്ങോട്ടൂര്‍ പോളൂര്‍ മുത്തപ്പന് മടപ്പുര | തിരുവപ്പന | കുംഭം 24 - 27. (മാര്‍ച്ച് 8 - 11) |
കൂത്തുപറമ്പ് കോളയാട് വൈരിഘാതകക്ഷേത്രം | വൈരജാതന് | കുംഭം 25. (മാര്‍ച്ച് 9) |
മട്ടന്നൂര്‍ കീഴെല്ലൂര്‍ പേരാവൂര്‍ കൊതമ്പോത്ത് ഭഗവതി ക്ഷേത്രം | പുലിമാതാവ്, പുലിദൈവം. | കുംഭം25 (മാര്‍ച്ച് 9) |
കണ്ണൂര്‍ കിഴുന്ന മുച്ചിലോട്ട് ഭഗവതിക്ഷേത്രം | മുച്ചിലോട്ട് ഭഗവതി | കുംഭം 26 - 27. (മാര്‍ച്ച് 10 - 11) |
കണ്ണപുരം ചെറുകുന്ന് ശ്രീഗുരുക്കലോട്ട് ഭഗവതി ക്ഷേത്രം | ധര്‍മ്മദൈവം, ധൂളിയകാവില്‍ ഭഗവതി, കന്നിക്കൊരുമകന്‍, ബാലി, വലിയതമ്പുരാട്ടി, വിഷ്ണുമൂര്‍ത്തി, ഗുളികന്, മുത്തപ്പന് | കുംഭം26 - 28. (മാര്‍ച്ച് 10 - 12) |
കീഴല്ലൂര്‍ പഞ്ചായത്ത് ചാലോട് ഗോവിന്ദാംവയല്‍ വിഷ്ണുക്ഷേത്രം | പുതിയഭഗവതി, വീരാളി, പരുത്തിവീരന്, ഭദ്രകാളി. | കുംഭം 27,28 (മാര്‍ച്ച് 11 - 12) |
മേലേചൊവ്വ ഐച്ചൂര്‍ കനകച്ചേരി ശ്രീകുറുംബകാവ് | അഗ്നിഘണ്ടാകര്ണന്, ഭഗവതി | കുംഭം 29 (മാര്‍ച്ച് 13) |
കോളയാട് ആലഞ്ചേരി അമ്പലക്കണ്ടി ക്ഷേത്രം | തിരുവപ്പന, കുട്ടിശാസ്തപ്പന്‍, ഗുളികന്, വസൂരിമാല, ഭഗവതി, ഘണ്ടാകര്ണന്, മലചാമുണ്ഡി. | കുംഭം 29 - 30 (മാര്‍ച്ച് 13 - 14) |
തളിപ്പറമ്പ് പരിയാരം പാടി | വയനാട്ട് കുലവന്, മലപിള്ളന്, കാരണവര്‍ ഗുളികന് | കുംഭം 29. (മാര്‍ച്ച് 13) |
കൂത്തുപറമ്പ കോളയാട് വയന്‍വയ്യനൂര്‍ചൊവ്വകാവ് | ഗുളികന്, കുട്ടിച്ചാത്തന്, മലര്‍ചാമുണ്ഡി, ഭഗവതി, ശ്രീപോര്‍ക്കലി, തിരുവപ്പന | കുംഭം 29 - മീനം 2... (മാര്‍ച്ച് 13 - 15) |
ഉളിക്കല്‍ വയത്തൂര് ആരയില്‍ ഭദ്രകാളി ക്ഷേത്രം | ആരയില്‍ ഭദ്രകാളി, പെരുമ്പേശന്‍, മുത്തപ്പന്, അന്തിത്തിറ, കാണാപ്പലി അന്തിത്തിറ, ആരയില്‍ മുത്താച്ചി | മീനം 1 - 2. (മാര്‍ച്ച് 14 - 15) |
ആറളം മുച്ചിലോട്ട് ഭഗവതിക്ഷേത്രം | മുച്ചിലോട്ട് ഭഗവതി, കണ്ണങ്ങാട്ട് ഭഗവതി, പുള്ളൂര്കാളി, പുള്ളൂര്കണ്ണന്, വിഷ്ണുമൂര്‍ത്തി | മീനം 1 - 3 (മാര്‍ച്ച് 14 - 16) |
***കണ്ണൂര്‍ താണ മാണിക്യകാവ് | പയ്യമ്പള്ളിചന്തു, തച്ചോളി ഒതേനന് | മീനം1 - 2 ( മാര്‍ച്ച് 14 - 15) |
മട്ടന്നൂര്‍ - നടുവണ്ടുറോഡ് പെരുമണ്ണ് കളത്തില്‍ തിറ ഭഗവതിക്ഷേത്രം | അന്തിത്തിറ, പെരുമ്പുഴയച്ഛന്‍, കരിംകാളി, ചെയ്യാട്ട്, പുതിയഭഗവതി, ഉതിരലപോതി | മീനം 2 - 3 ( മാര്‍ച്ച് 15 - 16) |
കൂത്തുപറമ്പ് റോഡ് ചെമ്പിലോട് തച്ചന്‍കുന്നുമ്മല്‍ മഹാദേവിക്ഷേത്രം | നാഗകന്നി, കാരണവര്‍, തലച്ചിലോന്‍, തെക്കന്‍കരിയാത്തന്‍, പൂതം, ബാപ്പൂരാന്‍മാര്‍, ദൈവത്താര്‍, തമ്പുരാട്ടി, ആര്യപൂംകന്നി, പൊന്മകള്, ഗുളികന് | മീനം2 - 3 (മാര്‍ച്ച് 15 - 16) |
കൂത്തുപറമ്പ് പാലായികാവ് | വലിയതമ്പുരാട്ടി, ചെറിയതമ്പുരാട്ടി, ഗുളികന്, ഘണ്ടാകര്ണന്, വസൂരിമാല, കാരണവര്‍, കുട്ടിച്ചാത്തന്, ചാമുണ്ഡി | മീനം3 - 5 (മാര്‍ച്ച് 16 - 18) |
തലശ്ശേരി നെട്ടൂര്‍ ബാലതി ഭഗവതി ക്ഷേത്രം | ഭഗവതി, പുലിവേട്ടയ്ക്കൊരുമകന്‍, കുട്ടിത്തെയ്യം, പടവീരന്‍, ഗുളികന്, നാഗകണ്ഠന്‍, നാഗഭഗവതി, ചെറിയഭഗവതി, എളറാത്തുഭഗവതി | മീനം 5 (മാര്‍ച്ച് 18) |
കാനൂല് ബക്കളം ശ്രീഭഗവതികോട്ടം | ധര്‍മ്മദൈവം, വിഷ്ണുമൂര്‍ത്തി, പൊട്ടന്, ഗുളികന്, നാഗകന്യക, കുറത്തി, ഭഗവതി | മീനം 6 - 7 (മാര്‍ച്ച് 19 - 20) |
മട്ടന്നൂര്‍ കിളിയങ്കാട്ട് എളംകരുമകന്‍ ക്ഷേത്രം | പൂതാടി, എളംകരുമകന്‍, തായ്പരദേവത | മീനം 7 (മാര്‍ച്ച് 20) |
തലശ്ശേരി പിണറായി വെണ്ടുട്ടായി കരുവാന്തവിടെ ഘണ്ടാകര്‍ണ ക്ഷേത്രം | ഘണ്ടാകര്ണന്, വസൂരിമാല, കുട്ടിച്ചാത്തന്, ചാമുണ്ഡി, ഭഗവതി | മീനം 7 (മാര്‍ച്ച് 20) |
ചെമ്മനാട് ഈക്കോട്ട് മേലത്തു തറവാട് | ശ്രീഗുരുദൈവം, കുറത്തിയമ്മ, ഗുളികന്, പടിഞ്ഞാര്‍ ചാമുണ്ഡി | മീനം7 (മാര്‍ച്ച് 20) |
പേരാവൂര്‍ കുന്നിത്തല ശ്രീകുറുംബക്ഷേത്രം | മുത്തപ്പന്, ഗുളികന്, ഘണ്ടാകര്ണന്, പൂക്കുട്ടി ശാസ്തപ്പന്‍, വസൂരിമാല | മീനം7 - 9 (മാര്‍ച്ച് 20 - 22) |
ചെറുപുഴ പ്രാപ്പൊയില്‍ വയനാട്ട് കുലവന് ക്ഷേത്രം | വയനാട്ട്കുലവന്‍ | മീനം 7 - 9 (മാര്‍ച്ച് 20 - 22) |
മട്ടന്നൂര്‍ ഇരിട്ടി റോഡ് പുന്നാട് മുച്ചിലോട്ട് ഭഗവതി ക്ഷേത്രം | മുച്ചിലോട്ട് ഭഗവതി, കണ്ണങ്ങാട്ട് ഭഗവതി പുള്ളൂര്കാളി, പുള്ളൂര് കണ്ണന്, വിഷ്ണുമൂര്‍ത്തി, നരമ്പില്‍ ഭഗവതി | മീനം7 - 9 (മാര്‍ച്ച് 20 - 22) |
പയ്യന്നൂര്‍ പിലാത്തറ പാണപ്പുഴ കണ്ടാണപ്പള്ളി ആലക്കാട് മാച്ചിയില്‍ മന്ത്രമൂര്‍ത്തി ക്ഷേത്രം | കുട്ടിച്ചാത്തന്, ഭൈരവന്, കുറത്തി, പൊട്ടന്, ഗുളികന് | മീനം 10 - 11 (മാര്‍ച്ച് 23 - 24) |
തലശ്ശേരി ധര്‍മ്മടം മാരിയമ്മന്‍ കോവില്‍ | ഗുളികന്, വീരന്, വീരാളി, ഗുരിക്കള്‍, പുതിയഭഗവതി, കുട്ടിച്ചാത്തന് | മീനം 11 - 12 (മാര്‍ച്ച് 24 - 25) |
തലശ്ശേരി പെരിങ്ങത്തൂര്‍ പുല്ലുകര മുത്തപ്പന്‍ക്ഷേത്രം | മുത്തപ്പന് കരിംചാമുണ്ഡി, ഗുളികന്, പോതി | മീനം 11 - 12 (മാര്‍ച്ച് 24 - 25) |
തലശ്ശേരി പരപ്രം മണ്ടോലിടത്തു അഗ്നിഘണ്ടാകര്ണന് | അഗ്നിഘണ്ഠാകര്‍ണന്‍, ശാസ്തപ്പന്‍, ഗുളികന്, ചാമുണ്ഡി, മണത്തണഭഗവതി | മീനം 13 (മാര്‍ച്ച് - - ) |
തളിപ്പറമ്പ് തൃച്ചംബരം ചെറിയൂര് ക്ഷേത്രം | പുലിവേട്ടയ്ക്കൊരുമകന്‍, വിഷ്ണുമൂര്‍ത്തി, കുട്ടിത്തെയ്യം, തായ്പരദേവത | മീനം13 - 14 (മാര്‍ച്ച് - - ) |
ചെമ്പിലോട് ചാല ആടൂര് മേപ്പാട് ക്ഷേത്രം | വയനാട്ട് കുലവന്, പൊന്‍മാലക്കാര്‍, എള്ളടത്തു ഭഗവതി, വീരന്, ഗുളികന്, കാരണവര്‍ | മീനം 13 - 15 (മാര്‍ച്ച് 26) |
കണ്ണൂര്‍ മുണ്ടയാട് വയല്‍ത്തിറ | പുതിയഭഗവതി, വീരന്, വീരാളി, ഭദ്രകാളി, വിഷ്ണുമൂര്‍ത്തി, ഗുളികന് | മീനം 13 - 15 (മാര്‍ച്ച്26 - 28) |
വടക്കുമ്പാട് തളിയില്‍ ക്ഷേത്രം | രക്തേശ്വരി, കാളി, ശ്രീ പോര്‍ക്കലി, അഗ്നിക്കാരന്‍, ബപ്പൂരാന്‍ തെയ്യം, എള്ളെടുത്ത് ഭഗവതി, കുട്ടിശാസ്തപ്പന്‍ | മീനം 14 - 15 (മാര്‍ച്ച് 27 - 28) |
കണ്ണൂര്‍ തോട്ടട വെങ്കണമടപ്പുര | മുത്തപ്പന്, രക്തഗുളികന്‍, കാരണവര്‍, തിരുവപ്പന, എള്ളടത്തു ഭഗവതി | മീനം14 - 15 (മാര്‍ച്ച് 27 - 28) |
ഇരിട്ടി - കല്ലുവയല്‍ കരപ്പൂര് ഭഗവതികാവ് | കാളരാത്രി, വലിയതമ്പുരാട്ടി, ചീയാട്ട്, പുതിയകരിംകാളി, പെരുമ്പേശന്‍, അന്തിത്തിറ, ഉതിരാലന്‍ | മീനം15 - 17 (മാര്‍ച്ച് 28 - 30) |
*****അഞ്ചരക്കണ്ടി ചക്കരക്കല്‍ കക്കുന്നത്ത് ഭഗവതി ക്ഷേത്രം | കക്കുന്നത്ത് ഭഗവതി,അങ്കക്കാരന്‍, തൂവ്വക്കാരി, പരദേവത,പൊന്മകന് | മീനം17 (മാര്‍ച്ച് 30) |
പയ്യന്നൂര്‍ പിലാത്തറ ആരത്തില്‍ ശ്രീഭദ്രാപുരം ആരത്തില്‍ ക്ഷേത്രം | വിഷ്ണുമൂര്‍ത്തി, ഭൈരവന്, രക്തചാമുണ്ഡി, ആരത്തില്‍ ഭഗവതി, പഴശ്ശിഭഗവതി, കുട്ടിച്ചാത്തന്, രക്തേശ്വരി, കാരാട്ടുഭഗവതി, മടയില്‍ ചാമുണ്ഡി, നരമ്പില്‍ ഭഗവതി, കാക്കര ഭഗവതി | മീനം 17 - 19 (മാര്‍ച്ച് 30 - ഏപ്രില്‍1) |
കണ്ണൂര്‍ താഴെചൊവ്വ ചരപ്പുറം മുത്തപ്പന്‍ക്ഷേത്രം | തിരുവപ്പന,മുത്തപ്പന് | മീനം 18 (മാര്‍ച്ച് 31 ) |
അഞ്ചരക്കണ്ടി ചക്കരക്കല്‍ കുന്നത്ത് ഭഗവതിക്ഷേത്രം | അങ്കക്കാരന്‍, എള്ളടെത്ത് ഭഗവതി, തൂവ്വക്കാരി, പരദേവത, ഭഗവതി | മീനം18 (മാര്‍ച്ച് 31 ) |
ഉളിക്കല്‍ വട്ടയംതോട് ശാസ്തപ്പന്‍ കോട്ടം | പൊട്ടന്‍തെയ്യം, കുട്ടിശാസ്തപ്പന്‍, ഘണ്ഠാകര്‍ണന്‍, വിഷ്ണുമൂര്‍ത്തി, വസൂരിമാല, ഗുളികന്, തിരുവപ്പന | മീനം 18 - 19 (മാര്‍ച്ച് 31 - ഏപ്രില്‍ 1) |
തലശ്ശേരി വീനസ് ജംഗ്ഷന് കൂവക്കാത്ത് ഭഗവതി ക്ഷേത്രം | രക്തേശ്വരി, നാഗദേവത, കുട്ടിച്ചാത്തന്, ഗുളികന് | മീനം 18 - 20 (മാര്‍ച്ച് 31 - ഏപ്രില്‍ 2) |
തലശ്ശേരി കോട്ടയം ധൂളിവാതുക്കല്‍ ക്ഷേത്രം | മുണ്ടയംപറമ്പ് ഭഗവതി, കൊടുഗത്തില്‍ ഭഗവതി, നാഗരാജ, നാഗകന്യക, വിഷ്ണുമൂര്‍ത്തി, കുട്ടിശാസ്തപ്പന്‍, ഘണ്ടാകര്ണന്, ഗുളികന് | മീനം 19 (ഏപ്രില്‍ 1) |
തലശ്ശേരി കോട്ടയം കതിരൂര്‍ എരുവട്ടി കൊയ്യാലക്കുന്നു ക്ഷേത്രം | ഭഗവതി, ശാസ്തപ്പന്‍, എള്ളടത്ത് ഭഗവതി, അങ്കക്കാരന്‍, ഗുളികന്, ബപ്പൂരാന്‍, മന്ദപ്പന് | മീനം 19 - 20 (ഏപ്രില്‍ 1 - 2) |
ഇരിട്ടി കൂട്ടുപുഴ കരവൂര്‍ കാവുങ്കരി ഭഗവതിക്ഷേത്രം | പെരുമ്പച്ചന്‍, കാക്കരത്തി ഭഗവതി, വരച്ചാല്‍പോതി, പോതി, ഉതിരാലന്‍, കരികാളി, ഉതിരാളിപോതി, പുതിയഭഗവതി | മീനം 19 - 20 (ഏപ്രില്‍ 1 - 2) |
കണ്ണൂര്‍ തോട്ടട വങ്കണ മടപ്പുര | രക്തഗുളികന്‍, മുത്തപ്പന്, കാരണവര്‍ | മീനം 20 - 21 (ഏപ്രില്‍ 2 - 3) |
തളിപ്പറമ്പ് വെള്ളാവ് കൈതക്കീല്‍ ക്ഷേത്രം | മഞ്ഞളമ്മ, നാഗകന്നി, നാഗരാജാവ്, ഊര്പഴശ്ശി, വേട്ടയ്ക്കൊരുമകന്‍, കൈതകുളമ്മ | മീനം 21 - 22 (ഏപ്രില്‍ 3 - 4) |
മട്ടന്നൂര്‍ മറുത്തൈ ആശാരികോട്ടം | രുധിരമ്പുമല ഭഗവതി, ഗുളികന്, കുളിച്ചെഴുന്നള്ളത്ത് | മീനം 21 - 22 (ഏപ്രില്‍ 3 - 4) |
ഉളിക്കല്‍ അറബിറോഡ് അറബിത്തട്ട് അറബി അറയില്‍ ഭദ്രകാളി ക്ഷേത്രം | അറയില്‍ ഭദ്രകാളി, വെരുമ്പേശന്‍, മുത്തപ്പന്, അന്തിത്തിറ, കാണാപള്ളിത്തിറ, കാണാപള്ളി ഉതിരാല, അറയില്‍ മുത്താച്ചി. | മീനം 22 - 23 (ഏപ്രില്‍ 4 - 5) |
ഇരിട്ടി - കൂട്ടുപുഴ റോഡ് വളളിത്തോട് മുത്തപ്പന്‍കാവ് മടപ്പുരക്ഷേത്രം | ഗുളികന്, വിഷ്ണുമൂര്‍ത്തി, തിരുവപ്പന, പോതി | മീനം 24 - 25 (ഏപ്രില്‍ 6 - 7) |
മട്ടന്നൂര്‍ എളംപക്കം അയ്യന്‍കോവില്‍ മുച്ചിലോട്ട് ഭഗവതി ക്ഷേത്രം | മുച്ചിലോട്ട് ഭഗവതി | മീനം 24 - 26 (ഏപ്രില്‍ 6 - 7) |
ധര്‍മ്മടം കിഴക്കേപാലയാട് ശ്രീ വിശ്വകര്‍മ്മ ക്ഷേത്രം | ഉച്ചിട്ട, കുട്ടിച്ചാത്തന് | മീനം 27 - 28 (ഏപ്രില്‍ 9 - 10) |
തളിപ്പറമ്പ് മലപ്പട്ടം പരിപ്പന്‍കടവ് മന്ത്രമൂര്‍ത്തി ക്ഷേത്രം | കുട്ടിച്ചാത്തന്, ഭൈരവന്, വിഷ്ണുമൂര്‍ത്തി, കരിവാള് ഭഗവതി, വേട്ടയ്ക്കൊരുമകന്‍, ഉച്ചിട്ട, കാളിയാംവള്ളി | മീനം 27 - 29 (ഏപ്രില്‍ 9 - 11) |
കണ്ണപുരം മൊട്ടമ്മല്‍ പെരുന്തോട്ടം നീലിയാര്‍കോട്ടം | നീലിയാര്‍ഭഗവതി | മീനം 30 (ഏപ്രില്‍ 12) |
ഇരിട്ടി പായംപഞ്ചായത്ത് കാളത്തോട് ശ്രീ മുത്തപ്പന് മടപ്പുര | തിരുവപ്പന, മുത്തപ്പന്, ശാസ്തപ്പന്‍, വിഷ്ണുമൂര്‍ത്തി, ഭഗവതി, ഗുളികന് | മീനം 30 (ഏപ്രില്‍ 12) |
തലശ്ശേരി പന്തക്കല്‍ കൂലോംകാവ് | പരദേവത, ഭഗവതി | മീനം 30 (ഏപ്രില്‍ 12) |
പഴയങ്ങാടി ചെറുതാഴം അത്തിയാടം പാലോട്ട് കാവ് | പാലോട്ട് ദൈവം, വിളാവംദൈവം, പുലിയൂര് കാളി, വിഷ്ണുമൂര്‍ത്തി, കുറത്തി, കുണ്ടോര്‍ ചാമുണ്ഡി | മീനം 30 - മേടം 6 (ഏപ്രില്‍ 12 - 19) |
പയ്യന്നൂര്‍ കുഞ്ഞിമംഗലം മള്ളിയോട്ട് പാലോട്ട് കാവ് | പാലോട്ട് ദൈവം, കരിന്തിരിനായര്‍, മടയില്‍ ചാമുണ്ഡി, രക്തചാമുണ്ഡി, വിഷ്ണുമൂര്‍ത്തി, കുണ്ടോര്‍ ചാമുണ്ഡി, വീരന്, വീരകാളി, പുള്ളൂര്കാളി, കുറത്തി, പുള്ളികരിംകാളി, പുള്ളൂര്കണ്ണന്, പുലികണ്ടന്‍, പുതിയഭഗവതി | മീനം 30 - മേടം 5 - ( ഏപ്രില്‍ 12 - 18) |
പഴയങ്ങാടി തെക്കുമ്പാട് മാട്ടൂല്‍ പാലോട്ട് കാവ് | പാലോട്ട് ദൈവം, അങ്കത്തെയ്യം, കുണ്ടൂര്‍ ആദി ചാമുണ്ടി, കുറത്തിഅമ്മ, നെല്ലികുറത്തി | മീനം 30 - മേടം 7 ( ഏപ്രില്‍ 12 - 20) |
തലശ്ശേരി പന്തക്കല്‍ പാണ്ടോകൂലം | ഭഗവതി, പരദേവത | മേടം 1 (ഏപ്രില്‍ 14) |
തലശ്ശേരി എരഞ്ഞോളി വലിയപീടിക നെടുങ്കോട്ടുകാവ് | വലിയതമ്പുരാട്ടി, കുട്ടിച്ചാത്തന്, എള്ളറത്തു ഭഗവതി, വസൂരിമാല | മേടം 1 (ഏപ്രില്‍ 14) |
തളിപ്പറമ്പ് കുപ്പം വലിയോട്ടു തറവാട് | തായ് പരദേവത, ഭൂതം | മേടം2 - 3 (ഏപ്രില്‍ 15 - 16) |
*****കുത്തുപറമ്പ് മാവിലായില്‍ മാവിലായിക്കാവ് | ദൈവത്താര്‍, അടിയുത്സവം | മേടം 2 - 3 (ഏപ്രില്‍ 15 - 16) |
പയ്യന്നൂര്‍ കുഞ്ഞിമംഗലം തെരു വേട്ടയ്ക്കൊരുമകന്‍ ക്ഷേത്രം | ചൂളിയാര്‍ ഭഗവതി, പടവീരന്‍, ഊര്പഴശ്ശി, വേട്ടയ്ക്കൊരുമകന്‍ | മേടം11 - 16 (ഏപ്രില്‍ 24 - 29) |
1 അഭിപ്രായം:
Sree Kappad Kavu Near Thazhe Chovva (Daivathar) April 14-17
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ