FRIENDS OF KANNUR.FRIENDS OF KANNUR.FRIENDS OF KANNUR

2015, ഏപ്രിൽ 12, ഞായറാഴ്‌ച

ഫോക്ക് മാതൃഭാഷാ പഠനക്ലാസ് 2015 ഉദ്ഘാടനം ചെയ്യ്തു.

ഫോക്ക് മാതൃഭാഷാ പഠനക്ലാസ് 2015 ഉദ്ഘാടനം ചെയ്യ്തു. കുവൈത്തിലെ കണ്ണൂർ നിവാസികളുടെ കൂട്ടായ്മയായ ഫ്രെണ്ട്സ് ഓഫ് കണ്ണൂർ എക്സ്പാറ്റ്സ് അസോസിയേഷൻ ( ഫോക്ക് ) കുട്ടികൾക്കായി സംഘടിപ്പിക്കുന്ന മാതൃഭാഷാ പഠനക്ലാസ്സിന്റ്റെ ഈ വര്ഷത്തെ ഉദ്ഘാടനം 10-04-15 വെള്ളിയാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് മംഗഫ് ഫോക്ക് ഹാളിൽ വെച്ച് പ്രശസ്ത നാടക സംവിധായകാൻ സുരേഷ്‌ തോലംബ്ര നിർവഹിച്ചു. ഫോക് പ്രസിരണ്ട് ജിതേഷ്.എം.പി അധ്യ​ക്ഷ​ത​ വഹിച്ചു. തദവസരത്തിൽ പഠനാര്തം നാട്ടിലേക്കു യാത്രയാകുന്ന ഫോക് ബാലവേദി കണ്‍വീനെർ ശ്യംജിത് മനോജിന് യാത്ര അയപ്പും നല്കി . ജനറൽ സെക്രട്ടറി ബിജു ആന്റണി, വനിതാ വേദി പ്രധിനിധികൾ , വിവിധ യുണിറ്റ് പ്രധിനിധികൾ, ബാലാവേദി പ്രധിനിധികൾ എന്നിവർ ആശംസകൾ നേർന്നു. പ്രശസ്ത മജിഷ്യൻ സച്ചിൽ പലേരി അവതരിപ്പിച്ച മാജിക് ഷോ പങ്കെടുത്തവരെ ആകർഷിച്ചു. വിനോദവും വിജ്ഞാനപ്രദവുമായ രീതിയിൽ പ്രഗത്ഭരായ അധ്യാപകർ കൈകാര്യം ചെയ്യുന്ന ക്ലാസ്സുകളിലേക്കുള്ള പ്രവേശനം ആരംഭിച്ചിരിക്കുന്നു. വിശദവിവരങ്ങൾക്ക് ഫോക് ഭാരവാഹികളുമായി ബന്ധപെടുക:99641201 , 69069560

അഭിപ്രായങ്ങളൊന്നുമില്ല:

WELCOME TO FRIENDS OF KANNUR BLOGSPOT