FRIENDS OF KANNUR.FRIENDS OF KANNUR.FRIENDS OF KANNUR

2015, മാർച്ച് 25, ബുധനാഴ്‌ച

ഫോക്ക് "ചെസ്സ്‌ മത്സരം 2015" സംഘടിപ്പിച്ചു :

ഫോക്ക് ഫാഹഹീൽ യൂണിറ്റിന്റെ നേതൃത്വത്തിൽ മംഗാഫ് ഫോക്ക് ഹാളിൽ വെച്ച് കുവൈറ്റിലെ ഇന്ത്യൻ സമൂഹത്തിലെ ചെസ്സ്‌ താരങ്ങളെ പങ്കെടുപ്പിച്ച് കൊണ്ട് ചെസ്സ്‌ മത്സരം സംഘടിപ്പിച്ചു .ഫോക്ക് കായിക വിഭാഗം ജോ.കണ്‍വീനർ ശ്രീ.പവിത്രൻ മത്സരം ഉത്ഘാടനം ചെയ്തു. നിരവധി മത്സരാർധികൾ പങ്കെടുത്ത മത്സരത്തിൽ ആർ. നടരാജൻ ഒന്നാം സ്ഥാനവും നിമിഷ പ്രേം രണ്ടാം സ്ഥാനവും കരസ്ഥമാക്കി. യൂനിറ്റ് കണ്‍വീനർ രാജീവ് എം.വി യുടെ അധ്യക്ഷതയിൽ ആരംഭിച്ച സമ്മനധാന ചടങ്ങിൽ വിജയികൾക്കുള്ള സമ്മാനത്തുകയും മൊമെന്റൊയും യഥാക്രമം ഫോക്ക് പ്രസിഡന്റ്‌ ശ്രീ.ജിതേഷ് , ജനറൽ സെക്രട്ടറി ശ്രീ.ബിജു ആന്റണി എന്നിവർ കൈമാറി . മത്സരങ്ങൾ നിയന്ത്രിച്ച ശ്രീ.അനിൽ പ്രണവത്തിനു യൂനിറ്റ് സ്പോര്ട്സ് കണ്‍വീനർ പ്രഫുൽ. ജി.എൻ ഉപഹാരം നല്കി .യൂനിറ്റ് സെക്രട്ടറി ശ്രീഷിൻ എം.വി ചടങ്ങിനു നന്ദി പറഞ്ഞു

അഭിപ്രായങ്ങളൊന്നുമില്ല:

WELCOME TO FRIENDS OF KANNUR BLOGSPOT