സദ്യയൊരുക്കി പുതുവസ്ത്രം അണിയുന്നത് മാത്രമാണ് ഇന്ന് മലയാളിക്ക് ഓണം. എന്നാല്‍, ആഘോഷത്തിനൊപ്പം ആചാരങ്ങളും കളികളും നെഞ്ചോട് ചേര്‍ത്തിരുന്ന ഓണക്കാലം നമുക്കുണ്ടായിരുന്നു. വീട്ടിലും നാട്ടിലും കളികളുടെ മേളം നിറഞ്ഞിരുന്ന കാലം. പാട്ടുപാടിയും ഊഞ്ഞാലാടിയും തറവാട്ട് മുറ്റത്തും നാട്ടുവഴിയോരത്തും സൗഹൃദത്തിന്റെ ഇഴയടുപ്പം സൂക്ഷിച്ചിരുന്ന കാലം. വിവിധ മതസ്ഥരായ സമപ്രായക്കാരില്‍ സൗഹൃദത്തിലുപരി സാഹോദര്യവും ഊട്ടിയുറപ്പിച്ചിരുന്നു ആ തിരുവോണദിനങ്ങള്‍. അതിന് വഴിയൊരുക്കിയിരുന്ന ആ പഴയകാല കളികളില്‍ പലതും ഇന്നുള്ളവര്‍ക്ക് കേട്ടുകേഴ്‌വി മാത്രം. കമ്പ്യൂട്ടര്‍ ഗെയിമുകളിലും ഇന്റര്‍നെറ്റിന്റെ മാസ്മരികതയിലും ഒക്കെ കഴിയുന്ന ഇന്നത്തെ കുട്ടികള്‍ക്കായി തനിമ ചോരാത്ത പഴയകളികളെ പരിചയപ്പെടുത്തുന്നു.
എല്ലാ ഫോക് ഫഹീൽ മെമ്പർമാർക്കും കുടുംബസമേതം സ്വാഗതം കൂടുതൽ വിവരങ്ങള്ക്ക് യൂനിറ്റ് ഭാരവാഹികളുമായി ബന്ധപെടുക
എല്ലാ ഫോക് ഫഹീൽ മെമ്പർമാർക്കും കുടുംബസമേതം സ്വാഗതം കൂടുതൽ വിവരങ്ങള്ക്ക് യൂനിറ്റ് ഭാരവാഹികളുമായി ബന്ധപെടുക
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ