മരുഭൂമിയിലെ മരുപ്പച്ച*
ഫ്രണ്ട്സ് ഓഫ് കണ്ണൂര്‍ ഡോ:സുകുമാർ അഴീക്കോട് സ്മാരക ഗ്രന്ഥാലയം ഉദ്ഘാടനവും സാഹിത്യചര്‍ച്ചയും
ഊഷരഭൂമിയായ കുവൈറ്റിലെ കണ്ണൂർ നിവാസികളായ പ്രവാസികളുടെ ഇടയിൽ, വസന്തത്തിന്റെ വർണ്ണകുട നിവർത്തിയ ഫ്രെൻഡ്സ് ഓഫ് കണ്ണൂർ, (ഫോക്ക് കുവൈറ്റ്), മലയാള ഭാഷയേയും അതിന്റെ സാഹിത്യ പൈതൃകത്തേയും ഉൾക്കൊള്ളുന്ന പ്രവാസികളെ പ്രോത്സാഹിപ്പിക്കുന്നതിനായി ഒരു മരുപ്പച്ച തീർക്കുകയാണ്..
“ഡോ: സുകുമാർ അഴീക്കോട് സ്മാരക ഗ്രന്ഥാലയം”
ഗ്രന്ഥാലയത്തിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് ഫോക്കും പ്രതിഭ സാഹിത്യവേദി കുവൈറ്റും സംയുക്തമായി നടത്തുന്ന സാഹിത്യ ചർച്ചയും ഉണ്ടായിരിക്കുന്നതാണ്.
പ്രസ്തുത ചടങ്ങിലേക്ക് താങ്കളുടെ മഹനീയ സാന്നിദ്ധ്യം സാദരം ക്ഷണിച്ചു കൊള്ളുന്നു.
ചടങ്ങിലെ കാര്യ പരിപാടികൾ
1) പുസ്തക ശേഖരണ ഉദ്ഘാടനം
2) സാഹിത്യ ചർച്ച: പ്രവാസി സാഹിത്യം
സ്ഥലം: മംഗഫ് ഫോക്ക് ഹാൾ ( മംഗഫ് ബ്ലോക്ക് 3, സ്ട്രീറ്റ് -22, ബിൽഡിംഗ് 68)
തീയ്യതി: ഏപ്രിൽ 19 വ്യാഴാഴ്ച വൈകീട്ട് 6:00 മണി മുതൽ
N.B. : തദ്ദവസരത്തിൽ ഗ്രന്ഥശാലയിലേക്ക് ഫോക്കിന്റെ അഭ്യുദയകാംക്ഷികളിൽ നിന്നും ഫോക്ക് മെമ്പർമാരിൽ നിന്നും പുസ്തകങ്ങൾ സംഭാവനയായി സ്വീകരിക്കുന്നതാണ്. താങ്കളുടെ അകമഴിഞ്ഞ സഹകരണം പ്രതീക്ഷിച്ചു കൊള്ളുന്നു
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ