FRIENDS OF KANNUR.FRIENDS OF KANNUR.FRIENDS OF KANNUR

2012, ഓഗസ്റ്റ് 3, വെള്ളിയാഴ്‌ച

ഫോക്ക് കണ്ണൂര്‍ മഹോത്സവം

ഫോക്ക് കണ്ണൂര്‍ മഹോത്സവം നവംബര്‍ ഒമ്പതിന് കുവൈത്ത് സിറ്റി: ഫ്രണ്ട്സ് ഓഫ് കണ്ണൂര്‍ കുവൈത്ത് എക്സ്പാട്സ് അസോസിയേഷന്‍ (ഫോക്ക്) സംഘടിപ്പിക്കുന്ന ‘കണ്ണൂര്‍ മഹോത്സവം’ ഏഴാമത് വാര്‍ഷികാഘോഷ പരിപാടികള്‍ നവംബര്‍ ഒമ്പതിന് സാല്‍മിയ ഇന്ത്യന്‍ മോഡല്‍ സ്കൂള്‍ ഓഡിറ്റോറിയത്തില്‍ നടക്കും. ഫോക്ക് അംഗങ്ങളുടെ വിവിധ കലാപരിപാടികള്‍ക്ക് പുറമെ കേരളത്തില്‍ നിന്നുള്ള പ്രശസ്തരായ കലാകാരന്‍മാരും പരിപാടികള്‍ അവതരിപ്പിക്കും. ഇതോടനുബന്ധിച്ച് ജില്ലയിലെ കലാ കായിക രംഗത്ത് മികച്ച സംഭാവനകള്‍ ചെയ്തവര്‍ക്കായി ഏര്‍പ്പെടുത്തിയ ഗോള്‍ഡന്‍ ഫോക്ക് അവാര്‍ഡ് ദാനവും നടക്കും. പരിപാടിയുടെ വിജയത്തിന് സ്വാഗതസംഘം രൂപവല്‍ക്കരിച്ചു. ഭാരവാഹികളായി ടി.വി. ജയന്‍ (ജന.കണ്‍.), കെ. ഓമനക്കുട്ടന്‍ (കണ്‍.) എന്നിവരെ തെരഞ്ഞെടുത്തു. കെ. ശൈമേഷ്, കെ.പി. സുനോജ്, ഷൈജു പള്ളിപ്പുറം, സേവിയര്‍ ആന്‍റണി, എം.വിദ്യാധരന്‍, രവി കാപ്പാടന്‍, അനൂപ് രാജന്‍, എന്‍.കെ. വിജയകുമാര്‍, മുരളി ചാമുണ്ടി, പി.കെ. രമേഷ്, സുനില്‍ പൂക്കോട്, ടി.കെ. രാഘവന്‍, കെ.സി. സുനില്‍, ബി.പി. സുരേന്ദ്രന്‍, സൂര്യ വിദ്യാധരന്‍ എന്നിവരാണ് മറ്റു വകുപ്പ് ഭാരവാഹികള്‍. ------------------------------------------------------------------------------- കുവൈറ്റ്: ഫ്രണ്ട്സ് ഓഫ് കണ്ണൂര്‍ കുവൈറ്റ്‌ എക്സ്പാറ്റ്‌സ് അസോസിയേഷന്‍ (ഫോക്ക്) ഏഴാമത് വാര്‍ഷിക ആഘോഷം “കണ്ണൂര്‍ മഹോത്സവം” നവംബര്‍ ഒമ്പതിനു സാല്‍മിയ ഇന്ത്യന്‍ മോഡല്‍ സ്കൂള്‍ അങ്കണത്തില്‍ നടത്താന്‍ തീരുമാനിച്ചു. ഒരു ദിവസം മുഴുവന്‍ നീണ്ടു നില്‍കുന്ന ആഘോഷ പരിപാടിയില്‍ ഫോക്ക് അംഗങ്ങള്‍ അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികള്‍ക്ക് പുറമേ കേരളത്തില്‍ നിന്നുള്ള പ്രശസ്ത കലാകാരന്മാര്‍ അവതരിപ്പിക്കുന്ന കലാപരിപാടികള്‍ ഉണ്ടായിരിക്കുന്നതാണ്. കൂടാതെ ഉത്തര മലബാറിന്റെ രുചിയേറും വിഭവങ്ങള്‍ അടങ്ങിയ ഫുഡ്‌ സ്റ്റാളുകള്‍, കണ്ണുരിന്‍റെ തനതു നാടന്‍ കലാരൂപങ്ങള്‍ എന്നിവ കണ്ണൂര്‍ മഹോത്സവത്തിന്റെ ആകര്‍ഷണങ്ങള്‍ ആയിരിക്കും. കണ്ണൂര്‍ ജില്ലയില്‍ കലാ കായിക രംഗത്ത് നിസ്തുലമായ സംഭാവന ചെയ്തവര്‍ക്കായി അസോസിയേഷന്‍ നല്‍കിവരുന്ന ഗോള്‍ഡന്‍ ഫോക്ക് അവാര്‍ഡ്‌ ഈ അവസരത്തില്‍ വിതരണം ചെയ്യും എന്നും, ഫോക്ക് പ്രസിഡന്റ്‌ വിജയേഷ് കെ വി, ജനറല്‍ സെക്രട്ടറി ജിതേഷ് എം പി എന്നിവര്‍ അറിയിച്ചു. കണ്ണൂര്‍ മഹോത്സവത്തിന്റെ വിജയത്തിനായി ടി വി ജയന്‍ (ജന. കണ്‍വീനര്‍), ഓമനകുട്ടന്‍ കെ (കണ്‍വീനര്‍), സബ് കമ്മിറ്റി കണ്‍വീനര്‍മാര്‍ ശൈമേഷ് കെ (കലാപരിപാടികള്‍), സുനോജ് കെ പി (മീഡിയ & പബ്ലിസിറ്റി), ഷൈജു പള്ളിപ്പുറം (പ്രോഗ്രാം കോര്‍ഡിനേഷന്‍), സേവിയര്‍ ആന്റണി (സുവനീര്‍), വിദ്യാധരന്‍ എം(പരസ്യം), രവി കാപ്പാടന്‍ (റിസപ്ഷന്‍), അനൂപ്‌ രാജന്‍ (കൂപ്പണ്‍), വിജയകുമാര്‍ എന്‍ കെ(ട്രാന്‍സ്പോര്‍ട്ട്), മുരളി ചാമുണ്ടി (ഭക്ഷണം), രമേഷ് പി കെ (വളണ്ടിയര്‍), സുനില്‍ പൂക്കോട് (സ്റ്റേജ്), രാഘവന്‍ ടി കെ (സ്റ്റാള്‍), സുനില്‍ കെ സി (ഫിനാന്‍സ്), സുരേന്ദ്രന്‍ ബി പി (ഗോള്‍ഡന്‍ ഫോക്ക് അവാര്‍ഡ്‌), സൂര്യ വിദ്യാധരന്‍ (വനിതാ വിഭാഗം) എന്നിവരുടെ നേതൃത്വത്തില്‍ വിവിധ കമ്മിറ്റികള്‍ നിലവില്‍ വന്നു. സമൂഹത്തില്‍ അവശത അനുഭവിക്കുന്നവര്‍ക്ക് സഹായം എത്തിക്കാന്‍ ഫോക്ക് നടത്തുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ സാമ്പത്തിക സമാഹരണത്തിനായി കണ്ണൂര്‍ മഹോത്സവം വിജയിപ്പിക്കണം എന്ന് ഫോക്ക് ഭാരവാഹികള്‍ അഭ്യര്‍ത്ഥിച്ചു. Call for more detils below numbers: http://www.friendsofkannur.com/Committee.html

അഭിപ്രായങ്ങളൊന്നുമില്ല:

WELCOME TO FRIENDS OF KANNUR BLOGSPOT