FRIENDS OF KANNUR.FRIENDS OF KANNUR.FRIENDS OF KANNUR

2016 ഏപ്രിൽ 29, വെള്ളിയാഴ്‌ച

ഫ്രണ്ട്സ് ഓഫ് കണ്ണൂര് കുവൈറ്റ് (ഫോക്ക്) 2016 പ്രവർത്തന വർഷ ഭാരവാഹികളെ തിരഞ്ഞെടുത്തു.


ഫ്രണ്ട്സ് ഓഫ് കണ്ണൂര് കുവൈറ്റ് (ഫോക്ക്) 2016 പ്രവർത്തന വർഷ ഭാരവാഹികളെ തിരഞ്ഞെടുത്തു.

  കുവൈറ്റ് : കുവൈറ്റിലെ കണ്ണൂര് നിവാസികളുടെ കൂട്ടായ്മയായ ഫ്രണ്ട്സ് ഓഫ് കണ്ണൂര് കുവൈറ്റ് എക്സ്പാറ്റ്സ് അസോസിയേഷന് (ഫോക്ക്) വാര്ഷിക ജനറൽ ബോഡി യോഗം മാർച്ച്‌ 18   ന് വെള്ളിയാഴ്ച ഖൈത്താൻ  ഇന്ത്യൻ കമ്മ്യൂണിറ്റി സ്കൂളിൽ  നടന്നു. അഡ്മിൻ  സെക്രട്ടറി ശ്രീ.സേവ്യർ ആന്റണി സ്വാഗതം ആശംസിച്ച ചടങ്ങിൽ പ്രസിഡണ്ട് ശ്രീ.ജിതേഷ് എം പി  അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ശ്രീ.ബിജു ആന്റണി  സംഘടനയുടെ  വാര്ഷിക പ്രവര്ത്തന  റിപ്പോർട്ടും ട്രഷറര് ശ്രീ.പ്രശാന്ത് കെ.പി  സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു. ഫോക്ക് രക്ഷാധികാരി ശ്രീ.എന്. ജയശങ്കര് യോഗ നടപടികളുടെ ഉദ്ഘാടനം നിർവഹിച്ചു.
പ്രവാസികൾ നേരിടുന്ന വിവിധ പ്രശ്നങ്ങൾ പരിഹരിക്കണമെന്നും, പ്രവാസികാര്യ വകുപ്പ് പുനസ്ഥാപിച്ച് പ്രവര്ത്തനം കാര്യക്ഷമമാക്കണമെന്നും പ്രമേയത്തിലൂടെ സർക്കാരിനോട് ആവശ്യപെട്ടു.
2016 വർഷ ഭാരവാഹികളായി  കെ.കെ ഷൈമേഷ് (പ്രസിഡണ്ട്) സലിം.എം.എൻ(ജനറൽ സെക്രട്ടറി) സാബു.ടി വി(ട്രഷറര്) ദിനേശ്.വി (ജോയിന്റ് ട്രഷറര്) ബിജു ആന്റണി(വൈസ് പ്രസിഡണ്ട്)  രെമേശ് .പി.കെ(ചാരിറ്റി)  ശശികുമാർ.പി (മെംബെർഷിപ്പ്) രാജേഷ്‌.പി (ആർട്സ്) വിജയകുമാർ(സ്പോർട്സ്) സേവ്യർ ആന്റണി(ഓഫീസ് അഡ്മിൻ) എന്നിവരെ വിവിധ സെക്രട്ടറിമാരായും ശ്രീ .എൻ.ജയശങ്കർ മുഖ്യ രക്ഷാധികാരിയായും , ശ്രീ.ബി.പി. സുരേന്ദ്രൻ, ശ്രീ. പ്രവീണ് അടുത്തില, ശ്രീ.ചന്ദ്രമോഹൻ കണ്ണൂർ , ശ്രീ.പ്രശാന്ത്.കെ.പി, ശ്രീ.അനിൽ കേളോത്ത് എന്നിവരെ ഉപദേശക സമിതി അംഗങ്ങളായും തിരഞ്ഞെടുത്തു . വനിതാവേദി ചെയര്പേഴ്സണ് ശ്രീമതി. ബിന്ദു രാധാകൃഷ്ണൻ ജനറൽ കണ്വീനർ ശ്രീമതി. ലീന സാബു  വിവിധ യൂണിറ്റ്  പ്രധിനിധികൾ എന്നിവര് ആശംസകൾ നേർന്നു സംസാരിച്ചു. പുതുതായി തിരഞ്ഞെടുക്കപെട്ട പ്രസിഡണ്ട് ശ്രീ. കെ.കെ ഷൈമേഷ് മറുപടി പ്രസംഗവും ജനറൽ സെക്രട്ടറി ശ്രീ. സലിം.എം.എൻ നന്ദിയും രേഖപ്പെടുത്തി . ശ്രീ. പ്രവീൺ അടുത്തില, ശ്രീ.ബി.പി. സുരേന്ദ്രൻ, ജയൻ ടി.വി എന്നിവരടങ്ങിയ  മൂന്നഗ പ്രസീഡിയം വാര്ഷിക സമ്മേളനം നിയന്ത്രിച്ചു.

ഫ്രണ്ട്‌സ് ഓഫ് കണ്ണൂര്‍ (ഫോക്) വനിതാവേദി ഭാരവാഹികളെ തെരഞ്ഞെടുത്തു




കുവൈറ്റ് സിറ്റി: ഫ്രണ്ട്സ് ഓഫ് കണ്ണൂര്കുവൈറ്റ് എക്സ്പാറ്റ്സ് അസോസിയേഷന്‍ (ഫോക്) വനിതാവേദി പുതിയ 2016 വര്ഷത്തേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു. ബിന്ദു രാധാകൃഷ്ണൻ (ചെയര്പഴ്സന്‍), രെമ  സുധീർ (വൈസ് ചെയര്മാന്‍), ലീന സാബു (ജനറല്കണ്വീനര്‍), അനുപമ വിജേഷ്  (ജോയിന്റ് കണ്വീനര്‍) സജിജ മഹേഷ്‌ (ട്രഷറര്‍), പ്യാരി ഓമനകുട്ടൻ (ജോയിന്റ് ട്രഷറര്‍) എന്നിവരെയാണ് തെരഞ്ഞെടുത്തത്.


കണ്ണൂരിന്റെ കലാപാരമ്പര്യം വിളിച്ചോതി ഫോക്ക് കുവൈറ്റ് പത്താം വാര്ഷികമാഘോഷിച്ചു


കുവൈറ്റ് സിറ്റി: അബ്ബാസിയ ഇന്ത്യന്സെന്ട്രല്സ്കൂളിനെ ചരിത്രമുറങ്ങുന്ന കണ്ണൂര്കോട്ടയുടെ ചെറുപതിപ്പാക്കി മാറ്റി കുവൈറ്റിലെ കണ്ണൂര്ജില്ലക്കാരുടെ കൂട്ടായ്മയായ ഫ്രണ്ട്സ് ഓഫ് കണ്ണൂര്എക്സ്പാറ്റ്സ് അസോസിയേഷന്പത്താം വാര്ഷികമാഘോഷിച്ചു. കണ്ണൂരിന്റെ സാംസ്കാരിക ചരിത്രം പുനരാവിഷ്കരിച്ചപ്പോള്തെയ്യവും മാര്ഗ്ഗം കളിയും കോല്ക്കളിയുമൊക്കെയായി കേരളത്തിന്റെ തനതുകലാരൂപങ്ങള്കോര്ത്തിണക്കി ഘോഷയാത്രയായി സെന്ട്രല്സ്കൂളിലെ കോട്ടമൈതാനിയിലെത്തി. കാനാമ്പുഴയുടെ തീരങ്ങളില്നിന്ന് കുവൈറ്റിന്റെ പ്രവാസ ഭൂമിയിലെക്കെത്തിയ ആയിരങ്ങളാണ് കെട്ടിയാടിയ തെയ്യങ്ങളെ കാണാനും പ്രവാസലോകത്തെ സൗഹൃദം പുതുക്കുവാനും അബ്ബാസിയ സെന്ട്രല്സ്കൂളില്എത്തിയത്.


ഫോക്ക് പ്രസിഡന്റ് എം.പി.ജിതേഷിന്റെ അധ്യക്ഷതയില് നടന്ന വാര്ഷിക സമ്മേളനം ഇന്ത്യന് എംബസി സെക്കന്റ് സെക്രട്ടറി .കെ.ശ്രീവാസ്തവ ഉദ്ഘാടനം ചെയ്തു. കലാസാംസ്കാരിക, കായിക, പൊതുജനാരോഗ്യ മേഖലയിലെ സമഗ്ര സംഭാവനയ്ക്ക് ഫോക്ക് നല്കി വരുന്ന എട്ടാമത് ഗോള്ഡന് ഫോക്ക് പുരസ്കാരം ആരോഗ്യ ആതുരസേവനരംഗത്തെ മികച്ച പ്രവര്ത്തനത്തിന് കണ്ണൂര് പിലാത്തറ ഹോപ് ചാരിറ്റബിള് ട്രസ്റ്റ് മാനേജിംഗ് ട്രസ്റ്റി കെ.എസ്. ജയമോഹന് സമ്മാനിച്ചു. പ്രശസ്ത ശില്പി കെ.കെ.ആര് വേങ്ങര രൂപകല്പ്പന ചെയ്ത ശില്പ്പവും പ്രശസ്തിപത്രവും 25000 രൂപയും അടങ്ങുന്ന പുരസ്കാരം ജലീബ് അല് ഷുയൂഖ് പൊലിസ് ഉദ്യോഗസ്ഥന് റാഇദ് അല് മുതൈരിയാണ് കെ.എസ്. ജയമോഹന് സമ്മാനിച്ചത്. പ്രമുഖ മാധ്യമസാംസ്കാരിക പ്രവര്ത്തകരായ സജീവ് പീറ്റര്, ഹംസ പയ്യന്നൂര് ,എന്.ജയശങ്കര്, ജി.വി.മോഹന്, ടി.വി.സാബു തുടങ്ങിയവര് വാര്ഷികാഘോഷങ്ങള്ക്ക് ആശംസയര്പ്പിച്ച് സംസാരിച്ചു.



പ്രമുഖ ചലച്ചിത്ര പിന്നണിഗായകന് ഉണ്ണിമേനോനും സംഘവും അവതരിപ്പിച്ച സംഗീത സന്ധ്യയും ഫോക്ക് അംഗങ്ങള് അവതരിപ്പിച്ച വിവിധ കലാപരിപാടികളും വാര്ഷികാഘോഷ പരിപാടികള്ക്ക് മിഴിവേകി.



























































































WELCOME TO FRIENDS OF KANNUR BLOGSPOT