ഫോക് ഓണം ഈദ് സല്ലാപം 2015 ആഘോഷിച്ചു
ഫ്രെണ്ട്സ് ഓഫ് കണ്ണൂർ കുവൈറ്റ് എക്സ്പാറ്റ്സ് അസോസിയേഷൻ (ഫോക്) ഓണം ഈദ് ആഘോഷം ഒക്ടോബർ 9 ന് ഖൈത്താൻ ഇന്ത്യൻ കമ്മ്യൂണിറ്റി സ്ക്കൂളിൽ പ്രസിഡണ്ട് ജിതേഷ്.എം.പി യുടെ അദ്ധ്യക്ഷതയിൽ സ്ക്കൂൾ പ്രിൻസിപ്പാൾ ശ്രീ.ഗംഗാധർ ശ്രീഷാദ് നിർവഹിച്ചു.തുടർന്ന് ഫോക് അംഗങ്ങൾ അവതരിപ്പി ച്ച വിവിധ കലാപരിപാടികളും,പത്താം വർഷത്തിൽ ആയിരത്തി അഞ്ഞൂറിൽപരം ആളുകൾക്ക് രുചികരമായ സൗജന്യ ഓണസദ്യ നൽകിയതും ആഘോഷത്തിന്റെ പ്രത്യേകതയായിരുന്നു. ചടങ്ങിൽ കണ്ണൂർ നിവാസിയും, ഇന്ത്യൻ ഡോക്ട്ടേർസ് ഫോറം ഭാരവാഹിയും ആയിരുന്ന ഡോ.മുരളി ഗോപാലിന് യാത്രായയപ്പ് നല്‍കി. ഐ.ഡി.എഫ് ചെയർമാൻ ഡോ.നമ്പൂതിരി ഫോക്കിന്റെ ഉപഹാരം സമ്മാനിച്ചു. ജനറൽ സെക്രട്ടറി ബിജു ആൻറണി സ്വാഗതവും ഓണം ഈദ് ആഘോഷത്തിൻറെ അതിഥിയായിരുന്ന ആലപുഴ എം.പി ശ്രീ.കെ.സി.വേണുഗോപാൽ, സാമൂഹ്യ പ്രവത്തകൻ സത്താർ കുന്നിൽ,വനിതവേദി ചെയർപേഴ്സണ്‍ ബിന്ദു രാജീവ് എന്നിവർ ആശംസ പ്രസംഗവും,പ്രോഗ്രാം കണ്‍വീനർ കെ.ഓമനകുട്ടൻ നന്ദിയും പറഞ്ഞു .