ഫോക് ഓഡിറ്റോറിയം അബ്ബാസിയയിൽ ഉദ്ഘാടനം ചെയ്യ്തു
കുവൈറ്റിലെ കണ്ണൂർ നിവാസികളുടെ കൂട്ടായ്മയായ ഫ്രെണ്ട്സ് ഓഫ് കണ്ണൂർ കുവൈറ്റ് എക്സ്പാറ്റ്സ് അസോസിയേഷൻ (ഫോക്ക് ) അബ്ബാസിയയിൽ ആരംഭിച്ച ഓഡിറ്റോറിയത്തിന്റെ ഉദ്ഘാടനം 2015 ജൂണ്‍ 12 ന് ഡോ.നാരായണൻ നമ്പൂതിരി നിർവഹിച്ചു, പ്രസ്തുത ചടങ്ങിൽ വിവിധ സാമൂഹിക രാഷ്ട്രീയ സംഘടനാ പ്രതിനിധികൾ പങ്കെടുത്ത് ആശംസകൾ അറിയിച്ചു .150 ഓളം ആളുകളെ ഉൾക്കൊള്ളാൻ കഴിയുന്ന ഹാൾ ഇന്ത്യൻ സമൂഹത്തിലെ ഇതര സംഘടനകൾക്ക് കൂടി പ്രയോജന കരമായ രീതിയിലാണ് നിർമിച്ചിരിക്കുന്നത്. കൂടുതൽ വിവരങ്ങള്ക്ക് ഫോണ്‍:55769205, 97910261