FRIENDS OF KANNUR.FRIENDS OF KANNUR.FRIENDS OF KANNUR

2012, സെപ്റ്റംബർ 7, വെള്ളിയാഴ്‌ച

ഫോക് ഫഹഹീല്‍ യൂനിറ്റ് ഓണം ഈദ്‌ സംഗമം

ഫോക് ഫഹഹീല്‍ യൂനിറ്റ് ഓണം ഈദ്‌ സംഗമം
ഫ്രെൻഡ്സ് ഓഫ് കണ്ണൂർ ഫഹാഹീൽ യൂണിറ്റ് വെള്ളിയാഴ്ച സംഘടിപ്പിച്ച ഓണം ഈദ് സംഗമം വ്യത്യസ്ഥത പുലർത്തുന്നതും കേരളത്തനിമ പുലർത്തുന്നതുമായി. കൂട്ടുകുടുംബം മാറി അണു കുടുംബമായി മാറുന്ന ഈ കാലത്ത് കൂട്ടു കുടുംബത്തിന്റെ മാധുര്യവും സന്തോഷവും പഴമയുടെ പുണ്യവും സമ്മേളിക്കുന്നതുമായ കൂട്ടായ്മയായിരുന്നു അത്. ഫോക് ഫഹഹീല്‍ യൂനിറ്റ് ഓണം ഈദ്‌ സംഗമം അംഗങ്ങളുടെ പങ്കാളിത്തം കൊണ്ട് കുവൈറ്റിലെ ഓണ ഈദ്‌ ആഘോഷ പരിപാടികളില്‍ വേറിട്ട അനുഭവം ആയി മാറി. ഓണ സദ്യയോടൊപ്പം വാദ്യ മേളങ്ങളുടെയും ആര്പ്പുിവിളികളുടെയും അകമ്പടിയോടെ മഹാബലി തമ്പുരാനെ ആനയിച്ച ചടങ്ങില്‍ യൂനിറ്റ് സെക്രടറി ശ്രീ. ദയാനന്ദന്‍ സ്വാഗതം ആശംസിച്ചു . മുതിര്ന്രട അംഗം ശ്രീമതി. കാര്ത്യാ യനിയമ്മ, ഫോക് പ്രസിരണ്ട്ശ്രീ.വിജേഷ്, ജനറല്‍ സെക്രട്ടറി ശ്രീ. ജിതേഷ് , മുഖ്യ രാഷാധികാരി ശ്രീ. ഐ .വി .ദിനേശ് അവര്ക്ള്‍ എന്നിവര്‍ ചേര്ന്ന് ഭദ്രദീപം തെളിയിച്ചു.
ശ്രീ. ബി.പി. സുരേന്ദ്രന്‍ അവര്ക്ളുടെ അധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ കണ്ണൂര്‍ ചാല ദുരന്തത്തില്‍ അനുശോചനം രേഗപെടുത്തി. പരസ്പരം സ്നേഹ സൗഹൃദം പങ്കുവച്ച് തനി നാടന്‍ സദ്യ ഒരുക്കി ജാടകള്‍ ഇല്ലാതെ ഏവരും ഒത്തുചേര്ന്നരപ്പോള്‍ കുവൈറ്റിലെ അറിയപെടുന്ന ഗായകരായ ശ്രീ.ഫൈസല്‍ ഹംസ , റസാക് മാടായി തുടങ്ങിയവരുടെ നേത്രുതത്തില്‍ നടന്ന സംഗീത വിരുന്ന് ഏവരും ഇരട്ടി മധുരത്തോടെ ആസ്വദിച്ചു. സതീഷ്‌ മുട്ടില്‍ , ഷിനോജ് ചാക്കോ ഐ.വി .സുനീഷ് എന്നിവരുടെ നേത്രുതത്തില്‍ അവതരിപ്പിക്കപ്പെട്ട ‘’മലയാള സംവാദവും കളികളും’’ കുട്ടികളും മുതിര്ന്ന വരും ഒരുപോലെ ആസ്വദിച്ചു. ഐതീഹ്യങ്ങൾക്കപ്പുറം ഒരു ഭരണാധികാരി എങ്ങിനെയായിരിക്കണം എന്നും കള്ളവും ചതിവും കള്ളപ്പറയുമില്ലാത്ത, എല്ലാവരേയും സമഭാവത്തോടെ കാണുന്ന ഒരു ലോകവും ഭരണവുമാണ് ജനങ്ങൾ ആഗ്രഹിക്കുന്നതെന്നും അത്തരം ഒരു ലോകത്തുമാത്രമേ ശാന്തിയും സമാധാനവും സമ്പൽ സമൃദ്ധിയും യഥാർത്ഥ ആനന്ദവും ഉണ്ടാകുകയുമുള്ളുവെന്നും അങ്ങിനെയുള്ള ഭരണാധികാരി മാത്രമേ ജനഹൃദയങ്ങളിൽ ചിരപ്രതിഷ്ഠ നേടുകയുള്ളുവെന്നുമുള്ള മഹത്തായ സന്ദേശമാണ് ഓണാഘോഷത്തിലൂടെ കേരളം ലോകത്തിനു തന്നെ നൽകുന്നതെന്ന് ഫോക്ക് ഫഹാഹീൽ യൂണിറ്റ് അഭിപ്രായപ്പെട്ടു. ഓണാഘോഷത്തിനായി ഗൾഫുകാർ പണ്ട് കേരളത്തിൽ നിന്നും പച്ചക്കറികളും പൂക്കളും വരാൻ കാത്തിരിക്കുന്നതു പോലെ ഇപ്പോൾ കേരളക്കാർ ഓണം വരുമ്പോൾ അന്യ സംസ്ഥാനങ്ങളിലെ പച്ചക്കറിയും പൂക്കളും വരാൻ കാത്തിരിക്കുന്ന ദൈന്യത ജനറൽ സെക്രട്ടറി ജിതേഷ് അവതരിപ്പിച്ചു.. ഫോക്ക് പ്രസിഡന്റ് വിജേഷ് എല്ലാവർക്കും ഓണം/ ഈദ് ആശംസകൾ നേർന്നു പഴയ കാലത്തെ ഓണാഘോഷത്തെക്കുറിച്ചുള്ള സ്വന്തം അനുഭവങ്ങളും , അറിവുകളും ശ്രീ ബി. പി. സുരേന്ദ്രൻ പുതു തലമുറയ്ക്ക്പങ്കുവെച്ചു. മുഖ്യ രക്ഷാധികാരിയായ ഐ.വി. ദിനേശൻ ഓണാശംസകളോടൊപ്പം,കാലാകാലങ്ങളായി ഓണത്തെ വരവേൽക്കുന്ന നാടൻ പൂക്കളായ കാക്കാപ്പൂവും തുമ്പപ്പൂവും മറ്റും നാട്ടിൽ നിന്നും അപ്രത്യക്ഷമായികൊണ്ടിരിക്കുന്ന വ്യാകുലത അറിയിച്ചു. കുട്ടികളുടെ കവിത , മിമിക്സ്, എന്നിവ അവതരിപ്പിക്കപ്പെട്ടു. മറ്റു യുണിറ്റ് , വനിതാ വേദി, കേന്ദ്ര കമ്മിറ്റി ഭാരവാഹികള്‍ ആശംസകള്‍ നേര്ന്നു . റാഫില്‍ കൂപ്പന്‍ നറുക്കെടുപ്പ് വിജയികള്ക്കുംസ, കുട്ടികള്ക്കും സമ്മാനങ്ങള്‍ വിതരണം ചെയ്യപെട്ടു. വനിതാ വേദി അംഗങ്ങള്‍ ചേര്ന്ന് മനോഹരമായ പൂക്കളവും ഒരുക്കിയിരുന്നു. പാക്കറ്റ് ഓണത്തിൽ നിന്നും വ്യത്യസ്ഥമായി ഫോക്ക് കുടുംബാംഗങ്ങളുടെ കൂട്ടായ്മയോടെ ശ്രീ. ടി.കെ.രാഘവന്‍ അവര്കടള്‍ നേത്രുതത്തില്‍ ഒരുക്കപെട്ടതായിരുന്നുവിഭവസമൃദ്ധമായ ഓണസദ്യ എന്ന സവിശേഷതയും ഉണ്ടായി..ഫോക്കിന്റെ ഫഹാഹീൽ യൂണിറ്റ് കുടുംബാംഗങ്ങളുടെ നിറഞ്ഞ സാന്നിദ്ധ്യം ഓണാഘോഷത്തെ മനോഹരമാക്കി
---------------------------------- Dear FOKE team We would like to extend our extreme appreciation and recognition of your remarkable efforts made for the Onam-Eid Sangamam, which was a great success. We can assure that this event would have not been success without your personal support and the unlimited dedication shown by you all. Thanks and wish you all the best. Secretary/Convener FOKE-Fahaheel Unit ----------------------------------end--------------------------------------

WELCOME TO FRIENDS OF KANNUR BLOGSPOT