FRIENDS OF KANNUR.FRIENDS OF KANNUR.FRIENDS OF KANNUR

2016 ഡിസംബർ 28, ബുധനാഴ്‌ച

പൊന്ന്യം ചന്ദ്രൻ ന് ഫ്രണ്ട്സ് ഓഫ് കണ്ണൂർ കുവൈറ്റ് (ഫോക്ക്) സ്വീകരണം നൽകി.

കുവൈറ്റിൽ എത്തിയ പ്രശസ്ത ചിത്രകാരനും കേരള ലളിതകലാ അക്കാദമി സെക്രട്ടറിയും കണ്ണൂർ സ്വദേശിയുമായ ശ്രീ. പൊന്ന്യം ചന്ദ്രൻ ന് ഫ്രണ്ട്സ് ഓഫ് കണ്ണൂർ കുവൈറ്റ് (ഫോക്ക്) സ്വീകരണം നൽകിയപ്പോൾ .







 

2016 നവംബർ 27, ഞായറാഴ്‌ച

ഫോക് ബാലവേദിയുടെ ആഭിമുഖ്യത്തിൽ ശിശുദിനാഘോഷം 2016 സംഘടിപ്പിച്ചു.


ഫോക്  ബാലവേദിയുടെ ആഭിമുഖ്യത്തിൽ  ശിശുദിനാഘോഷം 2016 സംഘടിപ്പിച്ചു.

വിനോദകരവും വിജ്ഞാനപ്രദവുമായ പരിപാടികളോടെ ഫ്രണ്ട്സ് ഓഫ് കണ്ണൂര് എക്സ്പാറ്റ്സ് അസോസിയേഷന് (ഫോക്)  ബാലവേദിയുടെ ആഭിമുഖ്യത്തിൽ  ശിശുദിനാഘോഷം സംഘടിപ്പിച്ചു.

 ഫോക് മങ്കഫ് ഹാളിൽ വച്ചു നടന്ന  പരിപാടികൾക്ക് ബാലവേദി കോഡിനേറ്റർ ദയാനന്ദ്, ആർട്സ് സെക്രട്ടറി രാജേഷ് എന്നിവർ നേതൃത്വം നൽകി. സ്കൂൾ കുട്ടികൾക്കായി നടത്തിയ ചിത്രരചനാ മത്സരം ചിത്രകാരൻ പ്രകാശൻ പുത്തൂർ നിയന്ദ്രിച്ചു.  തുടർന്ന് നടത്തിയ  വിനോദ വിജ്ഞാന പരിപാടി  പ്രശസ്ത സാമൂഹിക പ്രവർത്തകൻ സനൽ കുമാർ നയിച്ചു .

അദ്വയിത് സുനേഷ്, അർച്ചന കൃഷ്ണരാജ് , ചെതൻ ജിതേഷ് , ആദിത്യ മഹേഷ്(ബാലവേദി ) ഫോക് പ്രസിഡന്റ് ശൈമേഷ്,ജെ.സെക്രട്ടറി സലിം. എം.എൻ,ബിന്ദു രാധാകൃഷ്ണൻ, ലീന സാബു (വനിതാ വേദി ) എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു  
 

2016 സെപ്റ്റംബർ 27, ചൊവ്വാഴ്ച

ഫാഹഹീൽ യൂണിറ്റിന്റെയും ഫാഹഹീൽ നോർത്ത് യൂണിറ്റിന്റെയും കുടുംബസംഗമ0 2016

ഫ്രണ്ട്സ് ഓഫ് കണ്ണൂർ എക്സ്പാറ്റ്‌സ്‌ അസോസിയേഷൻ (ഫോക്) ഫാഹഹീൽ യൂണിറ്റിന്റെയും ഫാഹഹീൽ നോർത്ത് യൂണിറ്റിന്റെയും സംയുക്താഭിമുഖ്യത്തിൽ മംഗാഫ് ഇന്ദ്രപ്രസ്ഥ ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന കുടുംബസംഗമത്തിന്റെ വിവിധ ദൃശ്യങ്ങൾ




























ഫ്രണ്ട്സ് ഓഫ് കണ്ണൂർ കുവൈറ്റ് എക്സ്പാറ്റ്സ് അസോസിയേഷന് ഗോൾഡൻ ഫോക്ക് പുരസ്കാര സമർപ്പണം

കുവൈറ്റിലെ കണ്ണൂർ നിവാസികളുടെ കൂട്ടായ്മയായ ഫ്രണ്ട്സ് ഓഫ് കണ്ണൂർ കുവൈറ്റ് എക്സ്പാറ്റ്സ് അസോസിയേഷന് (ഫോക്ക്) ഗോൾഡൻ ഫോക്ക് പുരസ്കാര സമർപ്പണം സെപ്റ്റംബർ 3ന് പയ്യന്നൂർ സൗത്ത് കാനയിയിൽ ഉള്ള യമുനാതീരം റിസോട് ഓഡിറ്റോറിയത്തിൽ ജില്ലയിലെ രാഷ്ട്രീയ സാംസ്ക്കാരിക മേഖലയിലെ പ്രമുഖ വ്യക്തികൾ പങ്കെടുത്ത ചടങ്ങിൽ വച്ച് നടന്നു.












തെയ്യം മേഖലയിലെ സമഗ്ര സംഭാവനക്ക് സമർപ്പിക്കപ്പെട്ട അവാർഡ് ശ്രീ. പി.പി.കുഞ്ഞിരാമപെരുവണ്ണാൻ ജില്ലാ പഞ്ചായത്ത് വൈസ് പ്രസി രണ്ട് പി.പി.ദിവ്യയിൽ നിന്ന് ഏറ്റുവാങ്ങി. അവാർഡ...് തുക ഫോക്ക ലോർ വൈസ് ചെയർമാൻ ശ്രീ. എരഞ്ഞോളി മൂസയും പ്രശസ്തി പത്രം ശ്രീ.കെ.കെ.ആർ വെങ്ങരയും സമർപ്പിച്ചു. ശ്രീ.കെ.കെ.മാരാർ ഉദ്ഘാടനം നിർവ്വഹിച്ച ചടങ്ങിന് ഫോക്ക് വൈസ് പ്രസിരണ്ട് ബിജു ആന്റണി സ്വാഗതവും ട്രഷറർ ദിനേശൻ . വി നന്ദിയും രേഖപ്പെടുത്തി. ഫോക്ക് പ്രസി രണ്ട് ഷൈമേഷ്. കെ അദ്ധ്യക്ഷനായിരുന്ന ചടങ്ങിൽ വിജു. എ.എ (നോർക്ക സെൽ ) ഡോ.സുഷീൽ ആൻറോൺ (എൻ.എം.സി.സി) പ്രസൂൺ (ആർട്ട് ലവേഴ്‌സ് ) കെ.എസ്.ജയമോഹൻ (ഹോപ്പ് ചാരിറ്റബിൾ ട്രസ്റ്റ് ) ഐ.വി.ദിനേശ് , സൂര്യനാരയൺ (ഫോക്ക് രക്ഷാധികാരി ) ഇബ്രാഹിം വെങ്ങര, കെ. പി. കെ വെങ്ങര (ദുബായ് റേഡിയോ)എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.
http://friendsofkannurkuwait.blogspot.com/2016/09/blog-post.html

WELCOME TO FRIENDS OF KANNUR BLOGSPOT