FRIENDS OF KANNUR.FRIENDS OF KANNUR.FRIENDS OF KANNUR

2015 ഡിസംബർ 14, തിങ്കളാഴ്‌ച

ഫോക് മെമ്പർമാർക്ക് സൗജന്യ രോഗ നിര്‍ണയ ക്യാമ്പും മെഡിക്കല്‍ പരിശോധനയും ഫര് വാനിയ മെട്രോ മെഡിക്കൽ ക്ലിനിക്കിൽ സംഘടിപ്പിപ്പിക്കുന്നു

ഫ്രണ്ട്സ് ഓഫ് കണ്ണൂർ ( ഫോക് )  മെട്രോ മെഡിക്കൽ കെയർ ഫര് വാനിയയും സംയുക്തമായി ഫോക് മെമ്പർമാർക്ക്  സൗജന്യ രോഗ നിര്‍ണയ ക്യാമ്പും മെഡിക്കല്‍ പരിശോധനയും ഫര് വാനിയ മെട്രോ മെഡിക്കൽ   ക്ലിനിക്കിൽ സംഘടിപ്പിപ്പിക്കുന്നു   2015 ഡിസംബർ 23 നോ 24 നോ , പൊതു അവുധി അറിയിപ്പ് വരും പ്രകാരം നടത്തുന്നതായിരിക്കും , ആദ്യം രെജിസ്റ്റെർ  ചെയ്യുന്ന 250 മെമ്പർമാർര്ക്കായിരിക്കും മുന്ഗണന , രെജിസ്ട്രേഷൻ ഫോം വിശദ വിവരങ്ങൾ  യൂനിറ്റ് ഭാരവാഹികളിൽ നിന്ന് ലഭിക്കുന്നതായിരിക്കും . www.friendsofkannur.com  എന്നാ വെബ്‌സൈറ്റിൽ നിന്നും ഫോറം ഡൌണ്‍ലോഡ് ചെയ്യാം .


കണ്ണൂർ മഹോത്സവം 2016 ഫെബ്രുവരി 5ന് രാവിലെ പത്ത് മണി മുതൽ അബ്ബാസ്സിയ സെൻട്രൽ സ്ക്കൂളിൽ

കണ്ണൂർ നിവാസികളുടെ കുവൈറ്റിലെ കൂട്ടായ്മയായ ഫ്രണ്ട്സ് ഓഫ് കണ്ണൂർ ( ഫോക് ) പത്താം വര്ഷത്തിലേക്ക് കടക്കുകയാണ് . പത്താം വാർഷികാഘോഷമായ കണ്ണൂർ മഹോത്സവം 2016 ഫെബ്രുവരി അഞ്ചിന് രാവിലെ പത്ത് മണി മുതൽ അബ്ബാസ്സിയ സെൻട്രൽ സ്ക്കൂളിൽ വെച്ച് വിപുലമായ ആഘോഷ പരിപാടികളോടെ നടക്കുന്നതാണ്. പ്രശസ്ത പിന്നണി ഗായകരുടെ ഗാനസന്ധ്യയും, കണ്ണൂര് ജില്ലയുടെ സാംസ്‌കാരിക പൈതൃകവും പാരമ്പര്യവും വിളിച്ചോതുന്ന സാംസ്കാരിക ഘോഷയാത്രയും, വിവിധ കലാ മത്സരങളും, വ്യത്യസ്തമായ സ്റ്റാളുകളും,    മഹോത്സവത്തിൻറെ മാറ്റ് കൂട്ടും.
കലാ,കായിക,  സാമൂഹ്യ,സാംസ്കാരിക രംഗത്ത് സമഗ്ര സംഭാവന നല്കിയ മഹത് വ്യക്തിതങൾക്ക് നൽകി വരുന്ന ഗോള്ഡൻ ഫോക് അവാർഡ് ദാനവും, ഫോക് അംഗങ്ങളുടെ കുട്ടികളിൽ  2015 അദ്ധ്യന വർഷത്തെ പത്തും, പന്ത്രണ്ടും ക്ലാസ്സിൽ ഏറ്റവും കൂടുതൽ മാർക്ക് ലഭിച്ച നാട്ടിലെയും , കുവൈറ്റിലെയും കുട്ടികൾക്കുളള അവാര്ഡ് ദാനവും പ്രസ്തുത ചടങ്ങിൽ നൽകുന്നതാണ്. എല്ലാവരെയും സ്നേഹ പൂർവ്വം സ്വാഗതം ചെയ്യുന്നു.

2015 ഓഗസ്റ്റ് 11, ചൊവ്വാഴ്ച

ഫോക് ഓണം ഈദ്‌ സല്ലാപം 2015

ഫ്രെണ്ട്സ് ഓഫ് കണ്ണൂർ കുവൈറ്റ്(ഫോക്) ഈ വര്‍ഷത്തെ ഓണഘോഷ പരിപാടികള്‍  ഓണം ഈദ്‌ സല്ലാപം 2015  ഒക്ടോബർ 09 ന് വെള്ളിയാഴ്ച ഖൈത്താൻ ഇന്ത്യൻ കമ്മ്യൂണിറ്റി സ്കൂളിൽ നടത്തും .കാലത്ത് 10.00 ന് പരിപാടികളുടെ ഉദ്ഘാടനച്ചടങ്ങ് നടത്തും. വിവിധ കലാപരിപാടികള്‍ ഇതോടനുബന്ധിച്ചുണ്ടാവും. ഓണസദ്യയും ഉണ്ടായിരിക്കും. വളരെ ജനകീയമായ രീതിയിൽ മെമ്പർ മാരുടെ കൂട്ടായ്മയിൽ ഓണസദ്യ ഒരുക്കും. കൂടുതൽ വിവരങ്ങൾക്ക് ജെനറൽ കണ്‍വീനർ ഓമനകുട്ടൻ-66767781, ജോയിന്റ് കണ്‍വീനർ ശ്രീകാന്ത് -50565635 എന്നിവരുമായി ബന്ധപെടുക.

2015 ജൂലൈ 4, ശനിയാഴ്‌ച

ഫോക് ഓഡിറ്റോറിയം അബ്ബാസിയയിൽ ഉദ്ഘാടനം ചെയ്യ്തു

ഫോക് ഓഡിറ്റോറിയം അബ്ബാസിയയിൽ ഉദ്ഘാടനം ചെയ്യ്തു
കുവൈറ്റിലെ കണ്ണൂർ നിവാസികളുടെ കൂട്ടായ്മയായ ഫ്രെണ്ട്സ് ഓഫ് കണ്ണൂർ കുവൈറ്റ്എക്സ്പാറ്റ്സ് അസോസിയേഷൻ (ഫോക്ക് ) അബ്ബാസിയയിൽ ആരംഭിച്ച ഓഡിറ്റോറിയത്തിന്റെ ഉദ്ഘാടനം 2015 ജൂണ്‍ 12 ന് ഡോ.നാരായണൻ നമ്പൂതിരി നിർവഹിച്ചു, പ്രസ്തുത   ചടങ്ങിൽ വിവിധ സാമൂഹിക രാഷ്ട്രീയ സംഘടനാ പ്രതിനിധികൾ പങ്കെടുത്ത് ആശംസകൾ അറിയിച്ചു .150 ഓളം ആളുകളെ ഉൾക്കൊള്ളാൻ കഴിയുന്ന ഹാൾ ഇന്ത്യൻ സമൂഹത്തിലെ ഇതര സംഘടനകൾക്ക് കൂടി പ്രയോജന കരമായ രീതിയിലാണ്നിർമിച്ചിരിക്കുന്നത്‌. കൂടുതൽ വിവരങ്ങള്ക്ക് ഫോണ്‍:55769205, 97910261

WELCOME TO FRIENDS OF KANNUR BLOGSPOT