FRIENDS OF KANNUR.FRIENDS OF KANNUR.FRIENDS OF KANNUR

2012 ഏപ്രിൽ 16, തിങ്കളാഴ്‌ച

ഫ്രെണ്ട്സ് ഓഫ് കണ്ണൂര്‍ (FOKE) പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു


കുവൈറ്റ്: ഫ്രെണ്ട്സ് ഓഫ് കണ്ണൂര്‍ കുവൈറ്റ്‌ എക്സ്പാറ്റ്‌സ് അസോസിയേഷന്‍ (ഫോക്ക്) വാര്‍ഷിക ജനറല്‍ ബോഡി യോഗം 2012 വര്‍ഷത്തെ ഭാരവാഹികളെ തെരഞ്ഞെടുത്തു. ഏപ്രില്‍ ആറ് വെള്ളിയാഴ്ച കാലത്ത് 10 മണിക്ക് ഖൈത്താന്‍ ഇന്ത്യന്‍ കമ്മ്യൂണിറ്റി സ്കൂളില്‍ നടന്ന ജനറല്‍ ബോഡിയില്‍ സെക്രട്ടറി കെ ഷൈമേഷ് സ്വാഗതം ആശംസിച്ചു.

പ്രസിഡന്റ്‌ കെ വി വിജയെഷ് അധ്യക്ഷനായിരുന്നു. ജനറല്‍ സെക്രട്ടറി എം പി ജിതേഷ് അവതരിപ്പിച്ച വാര്‍ഷിക പ്രവര്‍ത്തന റിപ്പോര്‍ട്ടും ട്രഷറര്‍ കെ സി സുനില്‍കുമാര്‍ അവതരിപ്പിച്ച സാമ്പത്തികറിപ്പോര്‍ട്ടും യോഗം അംഗീകരിച്ചു. പ്രവാസി തിരിച്ചറിയല്‍ കാര്‍ഡിന്റെ ആവശ്യകതയെക്കുറിച്ച് ടി വി ജയന്‍ വിശദീകരണം നല്‍കുകയും പ്രവാസി കാര്‍ഡ്‌ വിതരണം മുഖ്യ രക്ഷാധികാരി ഐ വി ദിനേശ് നിര്‍വഹിക്കുകയും ചെയ്തു. ടി വി ജയന്‍, ബി പി സുരേന്ദ്രന്‍, ജി വി മോഹനന്‍ എന്നിവര്‍ അടങ്ങുന്ന പ്രിസീഡിയം യോഗനടപടികള്‍ നിയന്ത്രിച്ചു.

പെട്രോള്‍ വില നിയന്ത്രണാധികാരം എണ്ണ കമ്പനികളെ ഏല്‍പ്പിച്ച കേന്ദ്ര ഗവ. തീരുമാനം പിന്‍വലിച്ചു പൂര്‍വസ്ഥിതി പുനസ്ഥാപിക്കുക. കണ്ണൂര്‍ വിമാനത്താവളത്തിന്റെ പണി ദ്രുതഗതിയില്‍ ആരംഭിക്കുക, വിമാനത്താവള ഓഹരി വിതരണം ഉദാരവല്കരിക്കുക, കുവൈറ്റിലെ ഗാര്‍ഹിക മേഖലയില്‍ തൊഴിലിനെത്തുന്ന തൊഴിലാളികളുടെ സുരക്ഷിതത്വം ഉറപ്പുവരുത്തുവാന്‍ ഇന്ത്യന്‍ എംബസിയും പ്രവാസികാര്യ വകുപ്പും നിയമങ്ങള്‍ കര്‍ശനമായി നടപ്പില്‍ വരുത്തുക, സ്വാശ്രയ മേഘലയില്‍ എം പി ഫണ്ട്‌ വിനിയോഗിക്കുന്നതില്‍ നിന്നും അധികാരികള്‍ പിന്തിരിയുക എന്നീ ആവശ്യങ്ങള്‍ യോഗം പ്രമേയത്തിലൂടെ ആവശ്യപെട്ടു.

2012 വര്‍ഷത്തെ പുതിയ ഭരണസമിതിയെ യോഗം തെരഞ്ഞെടുത്തു. കെ വി വിജയെഷ് (പ്രസിഡന്റ്‌), പി കെ രമേശ്‌ (വൈസ് പ്രസിഡന്റ്‌) , എം പി ജിതേഷ് (ജന. സെക്രട്ടറി), കെ ഷൈമേഷ്, ഷൈജു പള്ളിപ്പുറം, രവി കാപ്പാടന്‍, മുരളി സി, പ്രകാശന്‍ പി പി (സെക്രട്ടറിമാര്‍), കെ സി സുനില്‍ കുമാര്‍ (ട്രഷറര്‍), സോമന്‍ സി (ജോയിന്റ് ട്രെഷറര്‍), സലിം എം എന്‍, സുനോജ് കെ പി, ബിജു ആന്റണി, ജയന്‍ ടി വി, സുരേന്ദ്രന്‍ ബി പി, രാഘവന്‍ ടി കെ, ബിജു കെ വി, വിജയകുമാര്‍ എന്‍ കെ, ചന്ദ്രമോഹനന്‍ കണ്ണൂര്‍, അനില്‍ കേളോത്ത്, ഒമാനക്കുട്ടന്‍ കെ, സതീഷ്‌, അനൂപ് രാജന്‍, സുമല്‍, സുരേഷ് ബാബു എം (എക്സിക്യൂട്ടീവ് അംഗങ്ങള്‍) എന്നിവര്‍ അടങ്ങുന്ന കമ്മിറ്റി നിലവില്‍ വന്നു.

2012 ഏപ്രിൽ 15, ഞായറാഴ്‌ച

FOKE honored Sri.Manjulan_പ്രശസ്ത നടനും, സംവിധായകനും, നാടകകൃത്തുമായ മഞ്ജുളനെ ആദരിച്ചു



FOKE honored well-known film and theatre personality from Kannur,Kerala Sri.Manjulan. 14th April 2012)6.30pm at Mangaf Friends of Kannur, Office Hall.
പ്രശസ്ത നടനും, സംവിധായകനും, നാടകകൃത്തുമായ മഞ്ജുളനെ ആദരിച്ചു



പയ്യന്നൂരിനടുത്തുള്ള പെരുന്തട്ട സ്വദേശിയായ പ്രശസ്ത നടനും, സംവിധായകനും, നാടകകൃത്തുമായ മഞ്ജുളന്‍ തൃശൂര്‍ സ്ക്കൂള്‍ ഓഫ് ഡ്രാമയില്‍ നിന്ന് അഭിനയത്തില്‍ ഒന്നാം റാങ്കോടെ നാടക ബിരുദം നേടി. കാലടി സംസ്കൃത സര്വ കലാശാലയില്‍ നിന്ന് ക്ലാസിക്കല്‍ ഇന്ത്യന്‍ തിയേറ്ററില്‍ ബിരുദാനന്തര ബിരുദം നേടി. 1997ല്‍ കോഴിക്കോട്‌ സര്വികലാശാലയുടെ ജി ശങ്കരപ്പിള്ള എന്ഡോാവ്മെന്റ് പുരസ്കാരം ലഭിച്ചു. 1998ല്‍ “കേളു” എന്ന നാടകത്തിലൂടെ മികച്ച സംവിധായകനുള്ള കേരള സംഗീത നാടക അക്കാദമി പുരസ്കാരം ലഭിച്ചു. 2000ല്‍ കേരള സര്ക്കാ ര്‍ പുരസ്കാരങ്ങള്‍ നേടിയ “ചെഗുവേര” എന്ന നാടകത്തില്‍ ചെഗുവേരയായി അഭിനയിച്ചിരുന്നു. 2002ല്‍ കുട്ടികളുടെ നാടക വേദിയുടെ ഗവേഷണത്തിന് കേന്ദ്ര സാംസ്കാരിക വകുപ്പിന്റെ ഫെലോഷിപ്പ്‌ നേടിയ ഇദ്ദേഹം ഇന്ത്യയിലെ പ്രധാനപ്പെട്ട പല നാടക ശില്പ്പ ശാലകളിലും അദ്ധ്യാപകനാണ്. “ഡിസംബര്‍”, “വധക്രമം” (പൂന ഫിലിം ഇന്സ്റ്റി റ്റ്യൂട്ട്) എന്നീ സിനിമകളില്‍ നായകനാണ്.












2012 ഏപ്രിൽ 10, ചൊവ്വാഴ്ച

മരുപ്പച്ച-ഫോക്ക് പുസ്തകശാ‍ല-സാഹിത്യ ചര്‍ച്ച

                          മരുഭൂമിയിലെ മരുപ്പച്ച*

ഫ്രണ്ട്സ് ഓഫ് കണ്ണൂര്‍ ഡോ:സുകുമാർ അഴീക്കോട് സ്മാരക ഗ്രന്ഥാലയം ഉദ്ഘാടനവും സാഹിത്യചര്‍ച്ചയും
ഊഷരഭൂമിയായ കുവൈറ്റിലെ കണ്ണൂർ നിവാസികളായ പ്രവാസികളുടെ ഇടയിൽ, വസന്തത്തിന്റെ വർണ്ണകുട നിവർത്തിയ ഫ്രെൻഡ്സ് ഓഫ് കണ്ണൂർ, (ഫോക്ക് കുവൈറ്റ്), മലയാള ഭാഷയേയും അതിന്റെ സാഹിത്യ പൈതൃകത്തേയും ഉൾക്കൊള്ളുന്ന പ്രവാസികളെ പ്രോത്സാഹിപ്പിക്കുന്നതിനായി ഒരു മരുപ്പച്ച തീർക്കുകയാണ്..
         “ഡോ: സുകുമാർ അഴീക്കോട് സ്മാരക ഗ്രന്ഥാലയം”
ഗ്രന്ഥാലയത്തിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് ഫോക്കും പ്രതിഭ സാഹിത്യവേദി കുവൈറ്റും സംയുക്തമായി നടത്തുന്ന സാഹിത്യ ചർച്ചയും ഉണ്ടായിരിക്കുന്നതാണ്.
പ്രസ്തുത ചടങ്ങിലേക്ക് താങ്കളുടെ മഹനീയ സാന്നിദ്ധ്യം സാദരം ക്ഷണിച്ചു കൊള്ളുന്നു.
ചടങ്ങിലെ കാര്യ പരിപാടികൾ
1)    പുസ്തക ശേഖരണ ഉദ്ഘാടനം
2)    സാഹിത്യ ചർച്ച: പ്രവാസി സാഹിത്യം
സ്ഥലം: മംഗഫ് ഫോക്ക് ഹാൾ ( മംഗഫ് ബ്ലോക്ക് 3, സ്ട്രീറ്റ് -22, ബിൽഡിംഗ് 68)
തീയ്യതി: ഏപ്രിൽ 19 വ്യാഴാഴ്ച വൈകീട്ട് 6:00 മണി മുതൽ
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക:  65071434/ 66470222

N.B. : തദ്ദവസരത്തിൽ ഗ്രന്ഥശാലയിലേക്ക് ഫോക്കിന്റെ അഭ്യുദയകാംക്ഷികളിൽ നിന്നും ഫോക്ക് മെമ്പർമാരിൽ നിന്നും  പുസ്തകങ്ങൾ സംഭാവനയായി സ്വീകരിക്കുന്നതാണ്.  താങ്കളുടെ  അകമഴിഞ്ഞ സഹകരണം പ്രതീക്ഷിച്ചു കൊള്ളുന്നു


കൂടുതൽ വിവരങ്ങൾക്ക്  ബന്ധപ്പെടുക: 65071434  / 97343960/ 66470222

WELCOME TO FRIENDS OF KANNUR BLOGSPOT