ഉണ്ണിക്കൃഷ്ണന്‍.വി, ജോയിന്‍റ് സെക്രട്ടറി കണ്‍വീനര്‍.സേവ്യര്‍
ഫ്രണ്ട്സ് ഓഫ് കണ്ണൂര്‍ അസോസിയേഷന്‍ കുവൈറ്റ് (ഫോക് ) ന്‍റെ 2011- 2012 ലെ ഫഹഹീല്‍ യുണിറ്റ് ജനറല്‍ ബോഡി യോഗം 24 ഫെബ്രവരി 2012 ന് മംഗഫ് ഫോക് ഹാളില്‍ വെച്ച് നടന്നു. സംഘടനയുടെ നിരവധി മെമ്പര്‍മാര്‍. പങ്കെടുത്തു.
ജനറല്‍ ബോഡി യോഗത്തില്‍ യുണിറ്റ് സെക്രട്ടറി ശ്രീ. സേവ്യര്‍ സ്വാഗതം പറഞ്ഞു. കണ്‍വീനെര്‍ ശ്രീ.പി.പി.പ്രകാശന്‍ അധ്യക്ഷനായി. തുടര്‍ന്ന് പ്രവര്‍ത്തന റിപ്പോര്‍ട്ട് സെക്രട്ടറി ശ്രീ. സേവ്യര്‍ ,സാമ്പത്തീക റിപ്പോര്‍ട്ട് ട്രഷറര്‍ ശ്രീ.സാബു എന്നിവര്‍ അവതരിപ്പിച്ചു.,സംഘടന പ്രവര്‍ത്തനവും ഭാവി പരിപാടികളും ഫോക് ജനറല്‍ സെക്രട്ടറി ശ്രീ.ജിതേഷ് തന്റെ പ്രസംഗത്തില്‍ വിവരിച്ചു . ഈ കാലയളവില്‍ യുണിറ്റിന്‍റെ പ്രവര്‍ത്തനം കര്യക്ഷമാമയിരുന്നുവെന്നു യോഗം വിലയിരുത്തി. പിന്നീട് 2012 - 2013 വര്‍ഷത്തേക്കുള്ള യുണിറ്റ് ഭാരവാഹികളുടെ പാനല്‍ അവതരിപ്പിച്ചു,പുതിയ ഭാരവാഹികളുടെ പാനല്‍ യോഗം അംഗീകരിച്ചു.
2012 - 2013വര്‍ഷത്തേക്കുള്ള ഫഹഹീല്‍ യുണിറ്റ് ഭാരവാഹികള്‍ :- കണ്‍വീനര്‍, ശ്രീ.സേവ്യര്‍ ജോയിന്‍റ് കണ്‍വീനര്‍, ശ്രീ. പവിത്രന്‍, സെക്രട്ടറി, ശ്രീ ഉണ്ണിക്കൃഷ്ണന്‍.വി, ജോയിന്‍റ് സെക്രട്ടറി ശ്രീ.ദയാനന്ദ് , ട്രഷറര്‍ ശ്രീ.സാബു, ജോയിന്‍റ് ട്രഷറര്‍ ശ്രീ.സജീവ് കുമാര്‍, ഓഡിറ്റര്‍ ശ്രീ. വിജയന്‍ എന്നിവരടക്കം 27 എക്സിക്യുട്ടീവ് കമ്മിറ്റി അംഗങ്ങളേയും ജനറല്‍ ബോഡി യോഗം തെരഞ്ഞെടുത്തു.
യൂണിറ്റ് നടത്തിയ പ്രസംഗ മത്സര വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ വിതരണം ചെയ്യ്തു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ